Monday, December 18, 2006

പൊട്ടിയ സ്ളേറ്റില്‍ മുറി പെന്‍സില്‍ കൊണ്ട് വരച്ചത്

അഥവാ ബൂലോഗ ചിത്രരചനാ മല്‍സരം
പച്ചാനയുടെ ഒരു പോസ്റ്റില്‍ വിശാലേട്ടന്‍ കമന്റിട്ടു.മേശ,കസേര,താമര തുടങ്ങിയവ വരയ്ക്കാന്‍ മൂപ്പരോടു ചോദിച്ചാല്‍ മതിയെന്ന്.അപ്പോഴാണ്‌ ഞാന്‍ പണ്ടു വരച്ചിരുന്ന താമര ഓര്മ്മ വന്നത്.

അപ്പോ എല്ലാവരും സ്ളേറ്റും പെന്സിലുമെടുത്ത് വരച്ചു തുടങ്ങിക്കോളൂ,ചിത്രങ്ങള്‍ എനിക്ക് മെയില്‍ ചെയ്താല്‍ മതി.ഈപോസ്റ്റില്‍ തന്നെ ചേര്‍ക്കാം.പെയിന്റ് പ്രോഗ്രാമില്‍ വരച്ചതോ കൈ കൊണ്ടു വരച്ചതോ ആകാം.അതുല്യേച്ചി വരച്ച പോലുള്ള ഉത്തരാധുനിക ചിത്രങ്ങള്‍ സ്വീകരിക്കുന്നതല്ല.

ഇതാ ആദ്യത്തെ പടം,അയച്ചത്: ഡാലി
80 comments:

വിശ്വപ്രഭ viswaprabha said...

അപ്പോ ഇതു വരച്ചതാരാ?
പച്ചാനയോ പഴുത്താനയോ?

ദില്‍ബാസുരന്‍ said...

പച്ചാന വരച്ചത് വല്ല്യാമ്മയിയുടെ പേരിലിടുന്നത് ഫൌളാണ്. :-)

വല്യമ്മായി said...

കൂടുതല്‍ ചിത്രങ്ങള്‍ കിട്ടി കൊണ്ടിരിക്കുന്നു.ഡാലിയുടെ പടം എന്റെ താമരയെ പിന്തള്ളി ഇതാ പോസ്റ്റില്‍ ഇടം നേടിയിരിക്കുന്നു.ആച്ചിയെ കൊണ്ട് വരപ്പിച്ച് തന്റെ പേരില്‍ അയക്കാനുള്ള വിശ്വേട്ടന്റെ മോഹം നടക്കില്ലാട്ടോ

ഡാലി said...

ഹേയ് ഈ വല്യമ്മായിടെ ഒരു കാര്യം. ആ താമര കളഞ്ഞതെന്തിനാ?
അപ്രത്ത് വലിയ ആളോള് ഫോട്ടൊ മത്സരം ഒക്കെ നടത്തുമ്പോ കുശുമ്പ് കാരണം ഈ മത്സരത്തില്‍ കൂടാന്ന് വിചരിച്ചു.

കുട്ടുകാരെ, അതു വെറും പടം അല്ലാട്ടൊ ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിച്ചോണ്ടിരുന്നപ്പോ ക്ലാസ്സിലെ വലിയ മന:ശാസ്ത്രപുലി മുരളി. കെ.പി ഇങ്ങനെ ഒരു പടം കല്ലുസ്ലേറ്റില്‍ വരച്ചു കൊടുത്താല്‍ ഉടന്‍ ഫലം പറയും അത് എതാണ്ടിങ്ങനെ.

ഒരു കൊച്ചു കുടില്‍ വരച്ചത് കൊണ്ട് കല്യാണം കഴിക്കുന്നത് ഒരു കാശില്ലത്ത ആളായിരിക്കും. തെങ്ങിന്റെ വേര് വീടിനു താഴെ ആയതോണ്ട് ഒരിക്കലും ഉയരങ്ങളില്‍ എത്തിപെടില്ല. മുകളില്‍ പറക്കുന്ന പക്ഷികള്‍ സൂര്യനു നേരെ ആയതു കൊണ്ട് അല്പം ശുഭ സൂചനയുണ്ട്. പക്ഷേ താഴെ ഒഴുകുന്ന നദി വീടിനോട് ചേര്‍ന്നു നില്‍ക്കുന്നത് നല്ലതല്ല.

മുരളീടെ അച്ഛന്‍ എന്തായലും കണിയാനായിരുന്നില്ല. മുന്‍സിപ്പല്‍ ഓഫീസിലെ ജോലിക്കാരനായിര്‍ന്നു. പിന്നെ മുരളി രണ്ടാം ക്ലാസ്സിലെ കല്ലുസ്ലേറ്റ് നോക്കി എങ്ങനെ ഇതു പറഞ്ഞു എന്ന് ഇനിക്കിന്നും അറിയില്ല.

വല്യമ്മയീടെ ഈ ആശയം കണ്ടപ്പോള്‍ മനസ്സില്‍ ഇങ്ങനെ പല നൊവാള്‍ജിയയും വന്നു. കല്ലുസ്ലേറ്റില്‍ എഴുതി പഠിച്ച വേറെ ആര്‍ക്കും അത്തരം ഫീലിങ്ങ് ഇല്ലന്നോ?

ദില്പാ നിനക്കെന്തറിയാം? നീ കല്ലുസ്ലേറ്റ് കണ്ടീട്ടുണ്ടാ? കല്ലട എന്ന് പറയുന്ന നാലുവശത്തേയും മരഫ്രൈം പോയ സാധനം കണ്ടീട്ടുണ്ടാ?

പ്ലീസ്, തല്ലലേ, എല്ലാം കോമ്പ്ലിമെന്റ്സ് ആക്കാം. പാറുന്റെ പോസ്റ്റില്‍ പറഞ്ഞ കമന്റ് മാത്രം അരുത് കണ്ണാ അരുത്.

വക്കാരിമഷ്‌ടാ said...

അപ്പം ഇത്രയൊക്കെ മതിയല്ലേ :)

ഡാലീ, ഡലിപൊളി.

വല്ല്യമ്മായി വരച്ച താമര കാണാന്‍ ഇനി ഏത് കുളത്തില്‍ തപ്പണം. അതും കൂടി ഇടൂന്ന്...

rp said...

താമര കളഞ്ഞതെന്തിനാ? എല്ലാം ഇടൂ. ഇതുപോലത്തെ പടമാണെങ്കില്‍ ഒന്ന് വരച്ചുനോക്കണമല്ലോ. എനിക്കൊന്ന് വക്കാരീനേം വരച്ച് പഠിക്കണം. ഏതഡ്രസിലേക്കാ അയക്കേണ്ടത്? :)

Sul | സുല്‍ said...

അപ്പൊ അതാണു കാര്യം. ഞാനെപ്പൊഴേ റെഡി.

കൂട്ടുകാരിക്ക് രണ്ടു കണ്ണിമാങ്ങകൊടുത്ത് കൈക്കലാക്കിയ, അവളുടെ അച്ചന്‍ സിംഗപ്പൂര്‍ നിന്നു കൊണ്ടുവന്ന വെള്ളകട്ടിപെന്‍സിലും പിടിച്ചിരിക്കാന്‍ തുടങ്ങീട്ട് നേരമെത്രയായി. ഇനി എന്റെ സ്ലേറ്റ്, സുനിലിന്റെ ബാഗിലെ മുളംകൂമ്പെടുത്തൊന്നു ക്ലീനാക്കട്ടെ. എന്നിട്ട് വരതുടങ്ങാം.

എത്ര പടം വേണം?

-സുല്‍

സു | Su said...

വനിതാലോകത്തില്‍ പടം വരയും തുടങ്ങിയോ?

Peelikkutty!!!!! said...

എന്റെ സ്ലേറ്റ് സ്കാന്‍ ചെയ്യുമ്പം ചട്ട പൊട്ടാതെ നോക്കണെ അമ്മായി...
വെള്ളത്തണ്ടും സ്ലേറ്റ് പെന്‍സിലും എടുത്ത് ഇപ്പൊ വരാട്ടൊ:)

ikkaas|ഇക്കാസ് said...

വിശ്വപ്രഭയുടെ കമന്റ് തീരെ ശരിയായില്ല. പച്ചാന ഒരു കൊച്ചുകുട്ടിയുടെ പേരാണെന്ന് എല്ലാര്‍ക്കുമറിയാം. വിശ്വപ്രഭയെപ്പോലൊരു പണ്ഡിതന്‍ ആ പേരിനെ(?) കളിയാക്കിയത് ശരിയായില്ല. പ്രത്യേകിച്ച് മലയാളം ബ്ലോഗുകള്‍ കൊച്ചുകുട്ടികളൊക്കെ വായിക്കുന്ന ഒന്നായതിനാല്‍ അതവര്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയേക്കും.

Inji Pennu said...

ഇക്കാസേ, കഷ്ടമുണ്ട് അങ്ങിനെ പറഞ്ഞതില്‍. വല്ല്യ വിഷമം തോന്നുന്നു. പച്ചാനക്കുട്ടിയും വിശ്വേട്ടനും തമ്മില്‍ കൂട്ടാണെന്ന് ആ കുട്ടി തന്നെ എഴുതിയതല്ലെ? അതു മാത്രമല്ല, കുട്ട്യോളെ നമ്മള്‍ അങ്ങിനെ കളിപ്പിക്കാറില്ലേ? അതൊരു നിര്‍ദ്ദോഷമായ കുറുമ്പ് പോലെയല്ലേ? അതിലൊക്കെ എന്താന്ന് ഇത്ര കാണാന്‍? :( ശ്ശൊ! ഈശ്വരാ ഞാന്‍ എത്ര കുട്ട്യോളെ അങ്ങിനെ ഇരട്ടപേരിട്ടും മരമാക്രീം എന്നൊക്കെ വിളിക്കുന്നു..അവരു അത് കേട്ട് പൊട്ടിചിരിക്കുന്നതല്ലാതെ അവര്‍ക്ക് നമ്മുടെ മനസ്സിന്റെ കട്ടിയില്ലാന്ന് എനിക്ക് തോന്നണെ അതൊക്കെ കേക്കുമ്പൊ കെറുവിക്കാന്‍... :(

സു | Su said...

അങ്ങനേം ഒന്ന് നടന്നോ? ഇക്കാസേ, പച്ചാന, വല്യമ്മായിയുടെ മോള്‍ അല്ലേ? വിശ്വം കമന്റിട്ടതിനു ശേഷം വല്യമ്മായി ഒരു മറുപടി കമന്റ് ഇട്ടല്ലോ. അപ്പോ വല്യമ്മായിയ്ക്ക് അതില്‍ ഒരു കുഴപ്പവും തോന്നിയില്ല എന്നല്ലേ അര്‍ത്ഥം?

ikkaas|ഇക്കാസ് said...

ആ അതു ഞാനറിഞ്ഞില്ല ഇഞ്ചീ.
കമന്റു കണ്ടപ്പൊ തോന്നിയകാര്യം എഴുതി.
അത്രേ ഉള്ളൂ.

ikkaas|ഇക്കാസ് said...

സൂ,
‘ആച്ചിയെ കൊണ്ട് വരപ്പിച്ച് തന്റെ പേരില്‍ അയക്കാനുള്ള വിശ്വേട്ടന്റെ മോഹം നടക്കില്ലാട്ടോ’
എന്ന് വെല്യമ്മായി പറഞ്ഞതില്‍ ഒരല്‍പ്പം പ്രതിഷേധവും ഇല്ലായിരുന്നോ?

കുട്ടന്മേനൊന്‍::KM said...

പൊട്ടിയ സ്ലേറ്റില്‍ മുറിപ്പെന്‍സില്‍ കൊണ്ട് വരച്ചതിന്റെ ഫോട്ടോസ്റ്റാറ്റാണോ ഇത് ?
പിന്നെ വിശ്വേട്ടന്റെ ആ കമന്റ് എനിക്കും ദഹിച്ചില്ല.

സു | Su said...

വിശ്വം പഴുത്താന എന്ന് പറഞ്ഞത് വല്യമ്മായിയെ ഉദ്ദേശിച്ചാണെന്നാണ് എനിക്ക് തോന്നിയത്. അതിലെ തമാശ കണ്ടിട്ടാണ് ആച്ചിയെക്കൊണ്ട് വരപ്പിച്ച് അയയ്ക്കാന്‍ സമ്മതിക്കില്ല എന്ന് വല്യമ്മായിയും തമാശ പറഞ്ഞത് എന്ന രീതിയില്‍ ആണ് ഞാന്‍ എടുത്തത്.

ikkaas|ഇക്കാസ് said...

സൂ, വിശ്വം പഴുത്താന എന്ന് പറഞ്ഞത് വല്യമ്മായിയെ ഉദ്ദേശിച്ചാണെങ്കില്‍ വകുപ്പു മാറും!

കുട്ടന്മേനൊന്‍::KM said...

വല്യമ്മായിയുടെ ഭാഗ്യം . പഴുത്ത എന്നാല്‍ നന്നായി മൂത്ത എന്നാണാര്‍ത്ഥം. പുഴുത്ത എന്നായിരൂന്നെങ്കിലോ ?

തറവാടി said...

കമന്റുകള്‍ ഞാന്‍ കണ്ടു , നിങ്ങടെ തല്ലുകള്‍ കാണാന്‍ നല്ല രസം

ഇനി ഞാനെന്തെകിലും പറഞ്ഞാല്‍ , ഈ തല്ല്‌ കൂടിയ നിങ്ങളെല്ലാം , കെട്ടിപ്പിടിച്ചു ഉമ്മവെച്ചു പിരിയും ,

ഞാന്‍ പുറത്തുമാകും  എന്തിനാ വെറുതെ?

അങ്ങിനെ ആരും ഇപ്പൊ സുഖിക്കണട

ദില്‍ബാസുരന്‍ said...

പഴുത്താന എന്ന പദത്തിനെന്തര്‍ത്ഥം...?

ശ്രീ.തിരുവള്ളുവര്‍ എം.ബി.ബി.എസ് പണ്ട് സെന്തമിഴില്‍ പറഞ്ഞത് പ്രകാരം “താന്താന്‍ പുരിഞ്ചത് നാട്ടാര്‍ക്ക് പുരിയാമ വരുകില്‍ ഒദ കിട്ടി നെഞ്ചകം പുഞ്ചപ്പാടം പോല്‍ പിരിഞ്ചിടും”. ഭാഷയാക്കിയാല്‍ സെന്‍സിബിലിറ്റി ആന്റ് സെന്‍സിറ്റിവിറ്റി ഓഫ് ഹ്യൂമര്‍ ആര്‍ ഈക്വലി ആന്റ് പ്രൊപ്പോര്‍ഷണേറ്റിലി റിലേറ്റഡ് റ്റു തിയറി ഓഫ് കൊളാറ്ററല്‍ ഡിസ്കണ്ടിന്യുവിറ്റി. എന്ന് വച്ചാല്‍ വിട്ട് പിടിയ്ക്കുന്നതാണ് നല്ലത് എന്ന്. :-)

Inji Pennu said...

വരികള്‍ക്കിടയില്‍ ഇല്ലാത്തതും ഒക്കെ കാണാനും ചിന്തിക്കാനുമുള്ള കഴിവ് അപാരം! കുറുച്ചൂസായി ഒരു വക്കീലിന്റെ ഡോക്ക്യുമെന്റ് എന്റെ മേശമേല്‍ ഇരിക്കാ‍ന്‍ തുടങ്ങിയിട്ട്. അതിന്റെ ഫൈന്‍ പ്രിന്റ് വായിക്കാന്‍ ഞാന്‍ പെടാപാട് പെടുവാണ്.
നിങ്ങടെ രണ്ട് പേരുടേയും ആരുടെയെങ്കിലും ഫാക്സ് നമ്പര്‍ തരുവാണെങ്കി ഉപകാരമായേനെ.
ഞാന്‍ വെറുതെ തല പുണ്ണാക്കണ്ടല്ലൊ... ;)

ബിരിയാണിക്കുട്ടി said...

എന്ത്‌? തിരുവള്ളുവര്‍ തമിഴ്‌ നാട്ടില്‍ എം.ബി.ബി.എസിനു പഠിക്കുന്ന കാലത്ത്‌ അന്നാട്ടുകാര്‍ സെന്തമിഴില്‍ തന്തക്ക്‌ വിളിച്ചൂന്നോ?
:)

ഇടിവാള്‍ said...

ദ്രൌപതി വര്‍മ്മയുടെ പോസ്റ്റു സൃഷ്ടിച്ച ബൂലോഗ മഹാഭാരത യുദ്ധത്തിനുശേഷം, അടുത്ത അടി എപ്പോ, എവിടെ, എന്ന്‌, എന്നെല്ലാം കൂലങ്കഷമായി ആലോചിച്ച്‌, തലയില്‍നിന്നും പുകയും പൊടിപടലങ്ങളും ഉയര്‍ന്നുകൊണ്ടിരിക്കുന്ന എനിക്ക്‌, ഈ പോസ്റ്റിലെ കമന്റുകളു കണ്ടപ്പോ സമാധാന്‍! ഇവിടെ ഒരടിക്കു സ്കോപ്പുണ്ട്‌!

അല്ലാ, അറിയാമ്മേലാഞ്ഞിട്ടു ചോദിക്കുവാ.. ചൊറി കുത്തി പുണ്ണാക്കണോ ഇക്കാസേ? കുട്ടമേന്‍ന്നേ?

അതിനുമാത്രം വല്യൊരു ഇഷ്യൂ ആക്കണോ ഇത്‌?

അങ്ങേരിങ്ങേരെ അങ്ങനെയൊക്കെ വിളിച്ചിരുന്നെങ്കില്‍ കളി മാറിയേനെ എന്നൊക്കെ പറയുന്നത്‌ ഒരു തരം കുത്തിത്തിരിപ്പുണ്ടാക്കുന്ന പോലെ തോന്നി.

വിശ്വേട്ടന്‍ പച്ചാനയെയും വല്യമ്മായിയേയുമൊക്കെ, മീറ്റില്‍ വച്ച്‌ പരിചയപ്പെടുകയും, ആ അടുപ്പം മൂലം തമാശക്കൊന്നു ചോദിച്ചതായിരിക്കും എന്ന് പക്വമായി ചിന്തിക്കാന്‍ മാത്രം വിവേകം നമുക്കില്ലേ?

എന്തോന്നിത്‌ മാഷമ്മാരെ? എന്തെങ്കിലുമൊന്നു കിട്ടാനായി കാത്തു കിടക്കയാണല്ലോ വിവാദമാക്കാന്‍.

ഞാന്‍ പോവുന്നു, എനിക്കു വേറെ പണിയുണ്ട്‌!

ikkaas|ഇക്കാസ് said...

ഇവിടെയാരും വരികള്‍ക്കിടയിലൊന്നും വായിച്ചില്ല ഇഞ്ചീ, വരികളേ വായിച്ചുള്ളൂ. മഹാ പണ്ഡിതനായ വിശ്വം ‘പഴുത്താന’യെന്ന് പറഞ്ഞത് വെല്യമ്മായിയെ ക്കുറിച്ചാണെങ്കില്‍ ‘വെല്യമ്മാ‍യി’ എന്നും തറവാടിയെ ഉദ്ദേശിച്ചാണെങ്കില്‍ ‘തറവാടി’ എന്നും പറയുന്നതായിരുന്നു ഉചിതം.
വിശ്വത്തിന്റെ മോളെ ആച്ചി എന്നതിനു പകരം ‘കൂച്ചി’ എന്നു വിളിക്കാതിരുന്നത് വെല്യമ്മായിയുടെ മാന്യത.
ഡോക്യുമെന്റ് ഫാക്സ് ചെയ്യണമെന്നില്ല, സ്കാന്‍ ചെയ്ത് മെയിലയച്ചാല്‍ മതി. മെയില്‍ ഐഡി പ്രൊഫൈലിലുണ്ട്.

അഗ്രജന്‍ said...

വിശ്വപ്രഭയുടെ കമന്‍റില്‍ ഒരു കളിയാക്കല്‍ കാണാന്‍ എനിക്ക് കഴിയുന്നില്ല... ഒന്നുകില്‍ പച്ച... പഴുത്ത എന്നിവയെ പ്രാസമൊപ്പിച്ചു പറഞ്ഞു... അല്ലെങ്കില്‍ സൂ പറഞ്ഞ പോലെ (പച്ചാന)പഴുത്ത (വല്യമ്മായി) അതായിരിക്കും. എന്തായാലും ഒരു തമാശ എന്നതില്‍ കൂടുതലൊന്നും എനിക്ക് ഫീല്‍ ചെയ്തില്ല :)

അതൊക്കെ പോട്ടെ... നമുക്ക് സ്ലേറ്റിലോട്ട് നോക്കാം, അടുത്ത പടം പോരട്ടെ...

മൂക്കില്‍ നിന്നും ചീരാപ്പി വരുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് - സ്ലേറ്റ് മായ്ക്കാന്‍ അതുപയോഗിക്കരുത് :)

ikkaas|ഇക്കാസ് said...

ഇടിവാളേ,
‘വിശ്വേട്ടന്‍ പച്ചാനയെയും വല്യമ്മായിയേയുമൊക്കെ, മീറ്റില്‍ വച്ച്‌ പരിചയപ്പെടുകയും, ആ അടുപ്പം മൂലം തമാശക്കൊന്നു ചോദിച്ചതായിരിക്കും എന്ന് പക്വമായി ചിന്തിക്കാന്‍ മാത്രം വിവേകം നമുക്കില്ലേ?’
അതിനുമൊക്കെ വളരെ മുന്‍പു തന്നെ വിശ്വപ്രഭ ഞങ്ങളെയൊക്കെ പരിചയപ്പെട്ടതാ. എല്ലാരും ബ്ലോഗെഴുതുന്നുമുണ്ട്. എന്നിട്ട് അവിടെയൊന്നും വന്ന് ചെല്ലപ്പേരു വിളിക്കാന്‍ അദ്ദേഹം എന്തേ വരാത്തത്?

തറവാടി said...

അയ്യോ , ഒരു തമാശപറയാനും പറ്റില്ലെന്നോ?

അതൈ , , വിശ്വേട്ടന്‍ ഞങ്ങടെ കോളെജിലെ ഒരു സീനിയറാണ്‍ , ആ ബഹുമാനം അദ്ദേഹത്തിന്‌ കോടുക്കുന്നുമുണ്ട് , പച്ചാനയായി അദ്ദേഹം നല്ല സൈഹൃദത്തിലുമാണ്‌ , ആ ഒരു അധികാരത്തിന്റെ പുറത്താണ്‌ അദ്ദേഹം അങ്ങിനെ പറഞ്ഞത്‌ ,

പ്ളീസ് ആരും ഇതിന്റെ പെരില്‍  ഒരു കമന്റ് യുദ്ധം വേണ്ടാ

ചിത്രരചനാ മത്സരം നടക്കട്ടൈ


( അവരൊന്നാകും , നമ്മളൊക്കെ പുറത്തും)

ഇടിവാള്‍ said...

എല്ലായിടത്തും ചെല്ലപ്പേരിടാന്‍ പുള്ളിക്കു സമയം കിട്ടിക്കാണില്ല ഇക്കാസേ ;)

പിന്നെ.. പുള്ളിയെ മഹാ പണ്ഡിതന്‍ എന്നു വിളിച്ചത് (2 തവണ)ഒന്നാക്കിയതാണെന്നു പറഞ്ഞാല്‍ ഇക്കാസു സമ്മതിക്കുവോ?

വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ സ്കോറു ചെയ്യുന്നത് ഇങ്ങനെയാണൊ ഇക്കാസേ? ഛേ മോശം!

Inji Pennu said...

ഇക്കാസാ പറഞ്ഞതിനും ആച്ചിയെ ഇപ്പൊ അങ്ങിനെ വിളിച്ചതിനും പിന്നെ ആദ്യത്തെ കമന്റിലെ ആ ‘കുട്ടികള്‍ക്ക് മനോവിഷമം ഉണ്ടാക്കും’ എന്നതും കൂടി ചേര്‍ത്ത് വായിക്കുമ്പൊ എനിക്ക് ലോയറിന്റെ ഡോക്ക്യുമെന്റിലെ ഫൈന്‍ പ്രിന്റ് മനസ്സിലായി വരുന്നുണ്ട്.

ഈ വാരത്തെ വനിതയില്‍ ശ്രീനിവാസന്റെ ഒരു ഡയലോഗ് സ്വന്തം അച്ഛനോട്:
“അച്ഛനെ ഞാന്‍ വളരെയധികം ബഹുമാനിക്കുന്നു.
കാരണം, കുട്ടികളെ എങ്ങിനെ വളര്‍ത്തരുതെന്ന് അച്ഛനാണ് എന്നെ പഠിപ്പിച്ചത്”

സു | Su said...

കണ്‍ഫ്യൂഷന്‍ തീര്‍ത്തു തന്ന തറവാടിയ്ക്ക് നന്ദി :)

ഇടിവാള്‍ said...

ഇഞ്ചീ, ഗൊഡ് കൈ !

ikkaas|ഇക്കാസ് said...

ഇഞ്ചിപ്പെണ്ണ് തന്തയ്ക്കു പറഞ്ഞത് മനസ്സിലായി.
എന്തേ വിശ്വത്തെ തോണ്ടിയപ്പൊ നിങ്ങക്കൊക്കെ അങ്ങു കൊണ്ടത്? അല്ല ആരാ ഈ വിശ്വം?

അഗ്രജന്‍ said...

അയ്യയ്യീ... സ്ലേറ്റും പെന്‍സിലും കണ്ടത് കൊണ്ടാണോ ഇങ്ങനെ ഒന്നാം ക്ലാസ്സിലെ പിള്ളേരാവാന്‍ പൂതി തോന്നണേ :)

Inji Pennu said...

ഇക്കാസേ വാക്കുകള്‍ കുറച്ചും കൂടി
സൂക്ഷിച്ചുപയോഗിക്കുകന്നതല്ലേ നല്ലത്? നമ്മളൊക്കെ ഇനിയും മീറ്റാനും കാണാനും ഒക്കെ ഉള്ളതല്ലേ? അപ്പൊ ചമ്മലാവില്ലെ? എന്തിനാ വെറുതെ ഇക്കാസേ ഇങ്ങിനെയൊക്കെ പറയുന്നെ? ശ്ശെ!

ഞാന്‍ പറഞ്ഞാത് സര്‍ക്കാസത്തെക്കുറിച്ചാണ്. അല്ലാണ്ട് അങ്ങിനെ ഒരിക്കലും സ്വപ്നത്തില്‍ പോലും ആരോടും ഉദ്ദേശിക്കില്ല. അങ്ങിനെ തോന്നിച്ചുവെങ്കില്‍ നിരുപാധികം മാപ്പ്.

ഇടിവാള്‍ said...

ബെസ്റ്റ്! തങ്കക്കു പറഞ്ഞെന്നോ.. കഷ്ടം!

ഇക്കാസു ഗെഡീ ഓവറാക്കി ചളമാക്കല്ലേ..

വിശ്വത്തിനെ തോണ്ടിയപ്പോ എനിക്കു കൊണ്ടില്ല.. പക്ഷേ, ചുമ്മാതൊരുത്തനെയങ്ങു തോണ്ടുന്നതും അത്ര ശരിയല്ലല്ലോ!

വിശ്വത്തെ തോണ്ടണമെന്നു ഇയ്യാക്കെന്താ ഇത്ര നിര്‍ബന്ധം? എന്നും തോണ്ടിക്കോളാം എന്നു വല്ല കോണ്ട്രാക്റ്റുമെടുത്തിട്ടുണ്ടോ? അതോ ഈയടുത്തു വല്ല ഇഷ്യൂം ഉണ്ടായോ പെട്ടെന്നൊന്നു തോണ്ടാന്‍?

ബൈ തെ ദ വേ, തന്റെ പ്രശ്നം എന്തവാ? പച്ചാനയെ പഴുത്താന എന്നു വിളിച്ചെന്നല്ലേ, അതിനുള്ള വിശാദീകരണം പച്ചാനയുടെ ഡാഡിയും മമ്മിയും ഇവിടെ കൊടുത്തിട്ടുണ്ട്! അതിലുമധികം ഉത്തരവാദിത്വമൊന്നും ഇക്കാസിനില്ലല്ലോ? വിട്ട്കള.. ;)

സു | Su said...

ഇക്കാസേ, വകുപ്പിനെപ്പറ്റിയൊന്നും എന്നെ പഠിപ്പിക്കാന്‍ വരല്ലേ. ഞാനൊരു പാവം അല്ലേ. ഇക്കാസിനൊതൊക്കെ വല്യ പാടാവും.

പിന്നെ വല്യമ്മായി, ആച്ചിയെ കൂച്ചി എന്നു വിളിച്ചിരുന്നെങ്കില്‍, എന്ന് ഇക്കാസ് ചിന്തിക്കേണ്ട. വല്യമ്മായിയ്ക്ക് എന്തു ചെയ്യണം, ചെയ്യരുത് എന്നുള്ള വിവരം ഉണ്ടെന്ന്, എനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ടു തന്നെ, പച്ചാനയോ പഴുത്താനയോ എന്നു ചോദിച്ചപ്പോള്‍ അതിന് വല്യമ്മായി എന്താ മറുപടി കൊടുത്തതെന്ന് എല്ലാവരും കണ്ടില്ലേ? ഇനി ആച്ചിയെ അങ്ങനെ വിളിച്ചിരുന്നെങ്കില്‍, വിശം, വല്യമ്മായിയുടെ തമാശ ആയിട്ടേ അതും കണക്കാക്കൂ എന്നാണ് തോന്നുന്നത്.

ഇക്കാസ്, ഇതിലെവിടെയും ഇല്ലാത്ത ആച്ചിയുടെ പേര് കൊണ്ടുവന്നതിന്റെ വകുപ്പ് എന്താണാവോ? ആച്ചി എന്നത് ഒരു വല്യമ്മൂമ്മയാണെന്നും, ബ്ലോഗ് വായിക്കുന്നില്ലെന്നും, ഇതൊന്നും കണ്ടാല്‍ മനസ്സിന് വിഷമം ഇല്ലെന്നും ഒക്കെയാണോ വിചാരിച്ചുവെച്ചിരിക്കുന്നത്? വീട്ടിലിരിക്കുന്നവരെപ്പറ്റി പറയല്ലേ ഇക്കാസേ, പിന്നെ തീരില്ല കാര്യങ്ങള്‍.


കഷ്ടം.

ഇടിവാള്‍ said...

അല്ല. ആരാ ഈ ആച്ചി?

അറിയില്ല, അതുകൊണ്ടാണേ. സൂ ഒന്നു പറയാവോ?

കുട്ടന്മേനൊന്‍::KM said...

ചാറ്റില്‍ എന്തും പറയാം. ബ്ലോഗിലങ്ങനെയല്ലെന്നാണ് എന്റെ ധാരണ.ആ ധാരണ തിരുത്തി തന്നതിന് തറവാടിക്ക് നന്ദി. വിശ്വേട്ടനെ ‘ഇയാളാരുവാ..’ എന്ന ഇക്കാസിന്റെ ചോദ്യവും എനിക്ക് ദഹിക്കുന്നില്ല.

വല്യമ്മായി ഇനി പൊട്ടാത്ത സ്ലേറ്റില്‍ നല്ല പെന്‍സിലുകൊണ്ട് മാത്രം വരച്ചത് ഇട്ടാല്‍ മതിയാവുമെന്ന് തോന്നുന്നു.

ഷിജു അലക്സ്‌‌: :Shiju Alex said...

ഒരു അരമണിക്കൂറിനു മുന്‍പ് ഇവിടെ പത്തു കമെന്റ് മാത്രം ആയിരുന്നു. ഇപ്പോള്‍ ഇതാ 35 ലേറെയായി.

ഇവിടെ ഇപ്പോള്‍ ഈ വിഷയം പൊക്കി കൊണ്ടുവരേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു. വല്യമ്മായിക്കും, തറവാടിക്കും, പച്ചാനയ്ക്കും ഇല്ലാത്ത പ്രശ്നം ഇക്കാസിനെതാണെന്നു എനിക്കു മനസ്സിലാകുന്നില്ല.

പച്ചാന വരച്ച ഒരു ചിത്രത്തെ കുറിച്ച് അഭിപ്രായം പറയേണ്ട ഒരു പോസ്റ്റില്‍ എല്ലവരും ഈ പല്ല് കുത്തി മണപ്പിക്കുന്നത് എന്തിനാണെന്ന് എനിക്കു മനസ്സിലാകുന്നില്ല.

ikkaas|ഇക്കാസ് said...

ഇടിവാളേ,
കമന്റുകള്‍ ആദ്യം മുതലൊന്ന് വായിക്ക്. അപ്പൊ മനസ്സിലാവും ഇത് ഡെവലപ്പ് ചെയ്ത് ഇവിടം വരെ കൊണ്ടെത്തിച്ചതാരൊക്കെയാണെന്ന്.
പിന്നെ, വിശ്വത്തെ പണ്ഡിതനെന്ന് വിളിച്ചത് അങ്ങേരുടെ പാണ്ഡിത്യം വായിച്ചറിഞ്ഞതുകൊണ്ട് തന്നെയാണ്.
എന്നെ സംബന്ധിച്ചിടത്തോളം എന്നെയും നിങ്ങളെയും പോലെ മലയാളത്തില്‍ ബ്ലോഗെഴുതുന്ന ഒരാള്‍ മാത്രമാണ് വിശ്വപ്രഭ. അതുകൊണ്ട് എനിക്കു ദഹിക്കാത്തത് കണ്ടാല്‍ എതിര്‍ക്കും, നല്ലതു കണ്ടാല്‍ അഭിനന്ദിക്കും. അത് എന്റെ മാത്രം കാര്യം. എന്നെ എതിര്‍ക്കുന്നതും എന്നെ അഭിനന്ദിക്കുന്നതുമൊക്കെ നിങ്ങളുടെയും കാര്യം.

അപ്പൊ ശരി.

സു | Su said...

ആച്ചി എന്റെ മോള്‍ ആണ്. പച്ചാനയേം, സൊലീറ്റയേം, ഗൌരിയേം ഒക്കെ പോലെത്തന്നെ.

ഇടിവാള്‍ said...

അതു ശരി..

ഒന്നുമറിയാത്ത ആ പാവം കൊച്ചിനെ ഇതിലേക്ക് വലിച്ചിഴക്കണ്ടായിരുന്നു.

സൂവേ, മോളോട് എന്റെ അന്വേഷണം പറയുക.. കേട്ടോ!

ദേവന്‍ said...

ഈശ്വരാ! ഇത്‌ ഡാലി വൃത്തികേടാക്കിയ, സോറി വരച്ച പടമല്ലേ? വക്കാരിയൊഴികെ ഒരു മനുഷ്യനും അതിനെപറ്റി ഒരഭിപ്രായവും പറഞ്ഞില്ലല്ലോ. വക്കാഗഡി, ഖൊട്‌ ഖൈ, ഓണ്‍ ടോപ്പിക്‌ അടിച്ചതിന്‌.

സു | Su said...

വിശ്വം ആദ്യത്തെ കമന്റ് വെച്ചതിനു ശേഷം, വല്യമ്മായി ഒരു പ്രാവശ്യം, താനിട്ട പടം മാറ്റി, ഡാലി അയച്ച പടം വെച്ചു. വിശ്വത്തിന്റെ കമന്റിനു ശേഷം, വല്യമ്മായി അടക്കം, എട്ടുപേരെങ്കിലും കമന്റിട്ടു. അവര്‍ക്കൊന്നും, വിശ്വം ഇട്ട കമന്റില്‍ ഒരു പ്രശ്നവും തോന്നിയില്ല. അവരും വല്യമ്മായിയേയും, പച്ചാനയേയും അറിയുന്ന ബ്ലോഗേഴ്സ് തന്നെയാണ്. പക്ഷെ അതൊക്കെ കഴിഞ്ഞുവന്ന ഇക്കാസിന് അത്ര പിടിച്ചില്ല. ഇനി കമന്റാണോ വിശ്വം എന്ന വ്യക്തിയെ ആണോന്ന് അറിയില്ല. പറഞ്ഞ് പറഞ്ഞ്, ഇതിലൊന്നും ഇല്ലാത്ത ആച്ചിയെ എടുത്ത് മുന്നിലും ഇട്ടു. എന്നിട്ടിപ്പോ വിശ്വത്തിന്റെ കമന്റ് വായിക്കാന്‍ പറയുന്നു. അതു കഴിഞ്ഞ് വല്യമ്മായി ഇട്ട കമന്റ്‍ വായിക്കൂ ഇക്കാസേ.

എന്നിട്ട് വകുപ്പ് പഠിപ്പിക്കാന്‍ തുടങ്ങിയാല്‍ മതി.

Anonymous said...

ചിരിക്കുന്ന വീടും
കരയുന്ന തെങ്ങും :)

മായ്ച്ചാലും മായാത്ത ഓര്‍മ്മകളുണര്‍ത്തുന്ന വര.

Sul | സുല്‍ said...

വല്യമ്മായെ,

ഈ തല്ലുകൂടിയ കമെന്റെല്ലാം എടുത്ത് ചവറ്റുകുട്ടയില്‍ കളയരുതോ? അല്ലെങ്കില്‍ ഇതെല്ലാം ഒരു നിധിയായി സൂക്ഷിക്കാനാണോ? ആ ആര്‍ക്കറിയാം.

പടം അയക്കേണ്ട മെയില്‍ ഐ ഡി ഒന്നു കൊടുക്കാരുന്നില്ലെ? അതൊ, എല്ലാരും പ്രൊഫൈല്‍ നോക്കണമെന്നാണോ?

-സുല്‍

ദേവന്‍ said...

മുകളില്‍ ഞാന്‍ ഇട്ട കമന്റിനു പ്രചോദനമായ സംഭവം ഇതാണേ:

എന്റെ ആപ്പീസിന്റെ നാലു വശത്തും വെട്ടിക്കുഴിച്ച്‌ കണ്‍സ്റ്റ്രക്ഷന്‍ നടത്തുന്നു. സോറി ഫോര്‍ ഇന്‍ കണ്‍വീനിയന്‍സ്‌ ബോര്‍ഡുകള്‍ എഴുതി എഴുതി സിവില്‍ എഞ്ചിനീയറിങ്ങുകാര്‍ മടുത്തു. അപ്ലല്ലേ ഒരു മിടുക്കനു ഐഡിയ കത്തിയത്‌
"അല്ലാ മാഷേ, വെട്ടിക്കുഴിക്കാതെ ഇനി ബാക്കി ആയി കിടക്കുന്ന ഒന്നു രണ്ടു സ്ഥലം ഉണ്ടല്ലോ, അവിടെ "പ്രൌഡ്‌ എബൌട്ട്‌ ദി കണ്വീനിയന്‍സ്‌" എന്നെഴുതിയാല്‍ പോരേ, സമയവും ലാഭിക്കാം, ഒരു പോസിറ്റീവ്‌ ആറ്റിറ്റ്യൂഡ്‌ തോന്നിക്കുകയും ചെയ്യും"

സു | Su said...

സുല്ലേ :) വനിതാലോകത്തില്‍, വനിതകളുടെ പടം വരയേ എടുക്കൂ. ;)

ikkaas|ഇക്കാസ് said...

ഞാന്‍ പറഞ്ഞ വകുപ്പ് സൂവിനെയല്ലല്ലോ ബാധിക്കുന്നത്! പിന്നെന്തിനു ചൊടിക്കണം?
വിശ്വപ്രഭ ഈ വഴി വന്ന് ചോദിച്ചാല്‍ ഞാന്‍ മറുപടി കൊടുത്തോളാം. അതിനു സൂ ബുദ്ധിമുട്ടി വകുപ്പു പഠിക്കണമെന്നില്ല.

ഇടങ്ങള്‍|idangal said...

ഇക്കാ‍സേ,

വാക്കുകളെ കുറച്ചുകൂടി നന്നായി ഉപയോഗിച്ചുകൂടേ, എന്തിനാ വെറുതെ, വീണുപോയാല്‍ പിന്നെ ഡിലീറ്റ് ചെയ്താലും പോകില്ല ചില വാക്കുകള്‍,

വിശ്വേട്ടനെ അറിയുന്ന് അരും കരുതിക്കാണില്ല ആ കമന്റിലെന്തെങ്കിലും തെറ്റായി പറഞ്ഞിട്ടുണ്ടെന്ന്.
അതില്ലാന്ന് തറവാടിയും വല്ല്യമ്മായിയും പറേം ചെയ്തു. പിന്നെ നമ്മെളെന്തിനാ വെറുതെ.

ഇടിവാള്‍ said...

അപ്പോള്‍ ഒരമ്പതടിച്ച് കഴിഞ്ഞതിനാല്‍, സര്‍ഗാത്മകതയുടേയും, ക്രിയേറ്റിവിറ്റിയുടേയും, എവറസ്റ്റും സഹാറയും( കട്:കുട്ടമേനോന്‍) കീഴടക്കിയ ഈ മഹാ സംവാദം നമുക്കിവിടെ അവസാനിപ്പിക്കരുതോ?

സു | Su said...

ഇക്കാസല്ലേ ഇത് പറഞ്ഞത്, “സൂ, വിശ്വം പഴുത്താന എന്ന് പറഞ്ഞത് വല്യമ്മായിയെ ഉദ്ദേശിച്ചാണെങ്കില്‍ വകുപ്പു മാറും!” എന്ന്?

അത് എനിക്ക് വകുപ്പ് അറിയാത്തതുകൊണ്ട് പറഞ്ഞതാണെന്ന് എല്ലാവര്‍ക്കും തോന്നില്ലേ. അതുകൊണ്ടാണ് പിന്നെപ്പഠിക്കാം എന്ന് പറഞ്ഞത്.

ikkaas|ഇക്കാസ് said...

ഇടങ്ങളേ,
നേരത്തെ പറഞ്ഞല്ലോ,
ബ്ലോഗില്‍ കമന്റിടുമ്പോള്‍ ഞാന്‍ ‘വിശ്വേട്ടനെ’യല്ല മറിച്ച് വിശ്വപ്രഭയെപ്പറ്റിയാണെഴുതുകയും വായിക്കുകയും ചെയ്യുന്നത്.
വ്യക്തിജീവിതത്തില്‍ ആര് ആരാണെന്നൊക്കെ നോക്കി കമന്റിടാന്‍ ബുദ്ധിമുട്ടാണ്.
പറഞ്ഞതു തന്നെ വീണ്ടും പറയുന്നു,
എനിക്ക് വിശ്വപ്രഭയുടെ കമന്റ് ഇഷ്ടപ്പെട്ടില്ല.
അതിന്റെ നാനാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതും ഞാനല്ല.

chithrakaranചിത്രകാരന്‍ said...

vallyammaayi....,
ചിത്രകലാ മത്സരം അടുക്കളയിലാണൊ നടത്തുന്നത്‌??
എന്നാ അടി ഉറപ്പ്‌.
അടുക്കളയില്‍നിന്നും അരങ്ങത്തെത്തിയവര്‍ പൂമുഖത്തുവെച്ചെങ്കിലും ഇമ്മാതിരി മത്സരങ്ങള്‍ നടത്തണ്ടേ!!
(ചിത്രകാരന്‌ മത്സരിക്കാന്‍ വേണ്ടിയല്ല)
ബ്ലോഗ്‌ ജനകീയമാകട്ടെ!!!

Sul | സുല്‍ said...

“അപ്പോ എല്ലാവരും സ്ളേറ്റും പെന്സിലുമെടുത്ത് വരച്ചു തുടങ്ങിക്കോളൂ,ചിത്രങ്ങള്‍ എനിക്ക് മെയില്‍ ചെയ്താല്‍ മതി.ഈപോസ്റ്റില്‍ തന്നെ ചേര്‍ക്കാം.പെയിന്റ് പ്രോഗ്രാമില്‍ വരച്ചതോ കൈ കൊണ്ടു വരച്ചതോ ആകാം.അതുല്യേച്ചി വരച്ച പോലുള്ള ഉത്തരാധുനിക ചിത്രങ്ങള്‍ സ്വീകരിക്കുന്നതല്ല.“

ഈ എല്ലാരും എന്നു പറയുന്നത് വനിതകള്‍ മാത്രമാണോ സു?

പിന്നെന്തിനാ ഈ വിശ്വവും, അസുരനും, ഇക്കാസും, അഗ്രുവും, ഇടിയും, ചിത്രകാരനും, വകാരിയും ഞാനും ഈ വടക്കേപുറത്തു വരുന്നത്? ഇക്കാസ് വടക്കേപ്പുറത്തൊരു അടിയും തടയും തുടങ്ങി. എന്നിട്ടും ഇതെല്ലാം പെണ്ണിനോ? വേണ്ടായിരുന്നു ഒന്നും. വരേണ്ടായിരുന്നു. എന്തെല്ലാം മോഹങ്ങളായിരുന്നു. സുവിന്റെ ഒറ്റകമെന്റില്‍ എന്റെ വെടി തീര്‍ന്നു.

-സുല്‍

സു | Su said...

സുല്ലേ :) ഹിഹിഹി നിരാശപ്പെടല്ലേ. നിങ്ങളൊക്കെ പെന്‍സിലും സ്ലേറ്റും ചായക്കൂട്ടും എടുത്തുവന്നാല്‍ ഞങ്ങളുടെയൊക്കെ കലാപാടവം എവിടെക്കൊണ്ടുവയ്ക്കും? എനിക്ക് തോന്നുന്നത്, എല്ലാവര്‍ക്കും കൂടെ, ഇത്തരം, വരകള്‍ക്ക് ഒരു ബ്ലോഗ് തുടങ്ങാമെന്നാണ്. വനിതാലോകത്തില്‍, വനിതകള്‍ വല്യതും, ചെറുതും ആയ വര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കുന്നതല്ലേ നല്ലത്. ആരെങ്കിലും തുടങ്ങൂ.

അഗ്രജന്‍ said...
This comment has been removed by a blog administrator.
വേണു venu said...

പാഠം ഒന്നു് ആന.

ഇനി ഈ സ്ലേറ്റു് പൊട്ടിച്ചാല്‍ വായിക്കാന്‍ പ്രയാസമായിരിക്കും.

അഗ്രജന്‍ said...

ഡാലി വരച്ച പടം ദേവട്ടേന്‍റെ കമന്‍റ് കണ്ടപ്പഴാ ശ്രദ്ധിച്ചത് - ഡാല്യേയ്... ആ തെങ്ങിന് ഒരു സ്റ്റേ വയറും കൂടെ ആവായിരുന്നൂട്ടോ... വേരൊക്കെ പുറത്താ... :))

അനംഗാരി said...

അറുപതാമത്തെ പ്രതികരണം എന്റെ വഹ!തേങ്ങയുടച്ച് ശീലമില്ലാത്തതിനാല്‍ നൂറാമത്തെ കമന്റിന് സുല്ലിന് ഉടക്കാനായി കരുതിവെക്കുന്നു.
വല്യമ്മായിയേ......
എന്റെ സഹധര്‍മ്മിണി വരച്ച കുറെ പടങ്ങളുണ്ട്. തരട്ടോ?
പെണ്ണുങ്ങളുടെ പടം മാത്രമെ എടുക്കൂവെന്ന് സൂ പറഞ്ഞത് കൊണ്ട് എനിക്കുള്ള അവസരം പോയില്ലേ?

ഇത് പാച്ചാന വരച്ചതല്ലെന്ന് പടം കണ്ടാലറിയാം. എന്റെ സംശയം തറവാടി പറ്റിച്ചതാണന്നാ..

തറവാടി said...

വളരെ കഷ്ടപ്പെട്ടുണ്ടാക്കിയ ഒരു സൃഷ്ടിയെ ,

" പറ്റിച്ചപണി"

എന്ന് പറഞ്ഞാക്ഷേപിച്ച അനംഗാരിയോട്

ഞാന്‍ എന്റെ പേരിലും  എന്നിലുള്ള കലാകരന്റെ പേരിലുമുള്ള എതിര്‍പ്പിതിനാലറിയീക്കുന്നു.:)))

സുഗതരാജ് പലേരി said...

എന്തൊരു കഷ്ടാനിപ്പാദ്. ബ്ലോഗ്ഗിലേടത്തിരിഞ്ഞാലും അടി. നിങ്ങക്കൊന്നും വേറെ പണീല്ലേന്ന്. അല്ല, സമയം കളയാനാനെങ്കില്‍, നടക്കട്ട്....

അനംഗാരി said...

ഹ!ഹഹ!തറവാടിയേ..പൂച്ച വെളിയില്‍ ചാടി..

എന്നാലും ഹെന്റമ്മായി..ഇതു വേണായിരുന്നോ..

ഇനി സൂ വരും,പിന്നെ പാര്‍വതി വരും...
പിന്നെ ശാലിനിയും റീനിയും വരും...
പിന്നെയാരൊക്കെ വരുമെന്നും‌ എന്തെന്നുമാര്‍ക്കറിയാം?

ചില നേരത്ത്.. said...

@ സൂ,
വനിതകള്‍ക്കായൊരിടം, നല്ലത് തന്നെ,
കേരളീയ സമൂഹത്തിന്റെ എല്ലാ ബലാരിഷ്ഠതകളും ഉണ്ടെങ്കില്‍ ഇവിടേം
പഴഞ്ചൊല്ലിന് പ്രസക്തിയുണ്ട്.
(ഞാന്‍ ഓടുന്നു)

ഇടിവാള്‍ said...

വനിതാലോകത്തില്‍ വനിതകള്‍ മതിയെന്ന കമന്റു മൂലം, സൂ ബൂലോക പുരുഷ പ്രജകളേ മൊത്തം അപമാനിച്ചിരിക്കുന്നു ! ആഹാ... അത്രക്കായോ?

ഇവിടെ ബാച്ചിലര്‍ പുരുഷന്മാര്‍ക്കു ബാച്ചി ക്ലബ്ബുണ്ട്.. കെട്ടിയോന്മ്മാര്‍ക്ക് വിവാഹിത ക്ലബ്ബുണ്ട്( അവിടെയും വനിതകളുണ്ട്.. ഞാനന്നേ പറഞ്ഞതാ, അവിടെ ആണുങ്ങളു മതീന്നു.. ഈ കലേഷിന്റെ ഒരു കാര്യം)

ഇനി..ഇതൊന്നുമല്ലാത്തവര്‍ക്ക് ഓഫു യൂണിയനുണ്ട് ! ആഹാ.....

ഡാലി said...

ഇതെന്താ ഈ മനുഷ്യരൊക്കെ ഇങ്ങനെ?
പൂയ് മാഷന്മാരേ, മാഷത്തികളേ, ഇത് ഡാലി എന്ന രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന, ഞാന്‍ എന്ന കുട്ടി വരച്ചതാണ്. ആര്‍ക്കെങ്കിലും ഇത്തിനേക്കാള്‍ നല്ല പടം വരക്കാന്‍ പറ്റുമെങ്കില്‍ ഇട്.ആര്‍ക്കും പങ്കെടുക്കാം.(സുല്‍ പ്ലീസ് നൊട്ട്) കൊറച്ച് നൊവാള്‍ജിയ അത്രയേ ഉദ്ദേശിച്ചുള്ളൂ. എല്ലാ പടങ്ങളും പ്രസിദ്ധീകരിക്കുന്നതാണ്. പടങ്ങള്‍ വല്യമ്മായിക്കയക്കുക. വല്യമ്മായിയുടെ ഐ.ഡി അറിയില്ലെങ്കില്‍ vanithalokam at gmail.com എന്ന ഐഡിയില്‍ അയക്കുക.

വല്യമ്മായി,
ഈ ഓഫ് ടോപിക്ക് കമന്റുകള്‍ ഒന്ന് കളഞ്ഞൂടെ നമുക്ക്.

അഗ്രജാ‍, സ്റ്റെ വയറ് വാങ്ങാന്‍ ആളു പോയിട്ടുണ്ടേ.
എന്റെ അനംഗാരി മാഷേ ഇതു ഞാന്‍ വരച്ച പടമാന്നു. മാഷു മാഷ് വരച്ചതും ഭാര്യ കുട്ടി വരച്ചതും അയകൂന്നേ. പടങ്ങള്‍ കൂമ്പാരമാകുമ്പോള്‍ പോസ്റ്റ് ഗംഭീരമാകും.

വനിതാലോകം മുന്നോട്ട്.
തോല്‍ക്കില്ല തോല്‍ക്കില്ല
ഓഫുകള്‍ക്ക് മുന്നില്‍ തോല്‍ക്കില്ല
(പ്ലീസ് മുദ്രാവാക്യമില്ലാതെ എന്തു വനിതാലോകം)

ഡാലി said...

അയ്യോ ഇടിഗഡ്യേ പൂവല്ലേ...
അയ്യോ ഇടിഗഡ്യേ പൂവല്ലേ...
ആര്‍ക്കും പടം ഇടാന്ന് സൂചേച്ചി ഉദ്ദേശിച്ചത് മാര്‍ക്കിടുന്ന പാനലില്‍ 33 ശതമനം വനീതാസംവരണം ഉണ്ടാവുമെന്നാ. അല്ലെങ്കില്‍ ഞങ്ങക്കെങ്ങനെ സമ്മനം കിട്ടും. വനിതലോകത്തിലെ സമ്മാനം വെളിയുല്‍ പോണത് മോ‍ശമല്ലേന്ന്. അല്ലേ സൂചേച്ചി? (പ്ലീസ് എന്നെ സപ്പോര്‍ട്ട് ചെയ്യന്നേ ഞാന്‍ നാരങ്ങമുട്ടായി വാങ്ങിതരം പ്ലീസ്ന്നേ)

അഗ്രജന്‍ said...

ഈ പട(ക്ക)മിട്ടിട്ട് വല്യമ്മായി എവിടെ പോയി :)

ബിരിയാണിക്കുട്ടി said...

ഞാന്‍ ഒരു പടം അയച്ചിട്ടുണ്ട്‌ ട്ടോ ഡാല്യേ. സമ്മാനം എനിക്ക്‌ തരണേ.

വല്യമ്മായി said...

ഓഫീസില്‍ നിന്നുള്ള കമന്റിടല്‍ നിര്ത്തിയിരിക്കുകയായിരുന്നു.ഈ മല്‍സരം വനിതകള്‍ക്കു മാത്രമല്ല വിവാഹിതര്‍ക്കും ബാചിലേഴ്സിനും കുട്ടികള്ക്കും കൂടിയുള്ളതാണ്‌.ബൂലോഗ ക്ളബ്ബിലിട്ട് വേറൊരു അടി ഉണ്ടാക്കേണ്ട എന്നു കരുതിയാണ്‌ ഇവിടെ പോസ്റ്റ് ചെയ്തത്.

ഇനി മല്സര വിശേഷങ്ങളിലേക്ക് ഒരു പാട് നല്ല പടങ്ങള്‍ കിട്ടിയിട്ടുണ്ട്.അതെല്ലാം വേറൊരു പോസ്റ്റായി ഇടാമ്.പിന്നെ വിശാലേട്ടന്‍ ഇന്നേ രാത്രി മുഴുവന്‍ പടം വര്ച്ചും മായ്ചും ഉറങ്ങാതെ ഇന്ന് ഓഫീസിലിരുന്ന് ഉറക്കം തൂങ്ങുന്നുണ്ട്.അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ ഇവിടെ നിന്നും ഒരു പെട്ടി മിഠായി വാങ്ങി കൊടുക്കാമെന്നു പറഞ്ഞിട്ടാണ്‌ ഉമേച്ചി പടം വരയ്ക്കാന്‍ തുടങ്ങിയത്.

വിശ്വേട്ടന്റെ കമന്റില്‍ എനിക്കോ പച്ചാനയ്ക്കോ യാതൊരു പരിഭവവും ഇല്ലെന്നും അറിയിക്കട്ടെ.

കുട്ടികള്‍ക്കും മുതിര്ന്നവര്‍ക്കും പ്രത്യേകം സമ്മാനമുണ്ട്.മുതിര്ന്നവരുടെ സമ്മാനം പടത്തിന്റെ ക്ളാസ്സിക് നേച്ചര്‍ അനുസരിച്ചാണ്‌ നിശ്ചയിക്കുക.

താമര ഞാന്‍ വരച്ചതാണ്.തറവാടിക്ക് മല്‍സരത്തിനു വേറെ പടം അയക്കേണ്ടി വരും.

ശാലിനി said...

എവിടെ താമര കാണുന്നില്ലല്ലോ?

ദേവന്‍ said...

എനിക്കു പടം വരക്കാനറിയില്ല, പാട്ടുപാടാനറിയില്ല, പാചകവും അറിയില്ല, വാചകവും അറിയില്ല, ഞാന്‍ ഒട്ടു വനിതയുമല്ല. എനിക്ക്‌ ഇവിടെ നിന്നിട്ട്‌ ഇന്‍ഫീരിയോറിറ്റി കോമ്പ്ലക്സ്‌ വരുന്നു. ഞാനിതാ ഈ ബ്ലോഗ്‌ വിട്ടിറങ്ങുന്നു, ഗല്‍ഗലോടെ.

ഒരു വുഡി ആലന്‍ തമാ.
മനോരോഗ വിദഗ്ദ്ധന്‍ വുഡിയുടെ റിപ്പോര്‍ട്ട്‌ വായിച്ചുകൊണ്ട്‌:
"We have happy news for you Mr. Allen, the report says you do not suffer from inferiority complex. It's just that you are actually inferior."

അതുല്യ said...

വല്ല്യാമ്മായീ.. ഓഫിനു മാപ്പേ...

ദേവാ..ദേണ്ടേ ഇത്‌ പോലെയുമുണ്ട്‌ മന...

രോഗി.. എനിക്ക്‌ കട്ടിലില്‍ കിടക്കുമ്പോ തോന്നും, കട്ടിലിന്റെ താഴെ ആരോ എന്നെ കൊല്ലാനിരിപ്പുണ്ട്‌ എന്ന്. അത്‌ കൊണ്ട്‌ ഞാന്‍ താഴെ ഇറങ്ങി കട്ടിലിന്റെ ഇടയില്‍ കിടക്കും, അപ്പോ തോന്നു, കട്ടിലിന്റെ മുകളില്‍ അവന്‍ എന്നെ കൊല്ലാനിരുപ്പുണ്ട്‌... സാര്‍ എന്നെ രക്ഷിയ്കൂ..

മന: ഇത്‌ തന്നെയാ... ആ ... മിയ രോഗം. വല്ലാത്ത കാശു ചിലവു വരും...ഒരു അമ്പതിനായിരം രൂവാ... നാളെ മുതല്‍ 10 ദിവസം വരൂ...

രോഗി പോയില്ല, രോഗം താനെ ഭേദമായി.

പിന്നിട്‌ ഒരിയ്കല്‍ മന: നെ കണ്ടപ്പോ... നിങ്ങള്‍ ഈ രോഗത്തിനെ ചിക്ല്സിച്ചില്ലെങ്കില്‍ ഇത്‌ പടരും, വീട്ടില്‍ എല്ലാര്‍ക്കും ഇതുണ്ടാവും...

രോഗി.. സാര്‍, അന്ന് പോണവഴി ഞാന്‍ ആ മണി ആശാരീനെ കണ്ടു, അങ്ങേരു 50 രുപാ കൊണ്ട്‌ സൂക്കേട്‌ മാറ്റി.. കട്ടിലിന്റെ കാലു നാലും വെട്ടി മാറ്റി. ഇപ്പോ ആരുമില്ല എന്നെ കൊല്ലാന്‍...

തറവാടി said...

ഞാനൊരു ക്ലാസ്സിക്കാണ്‌ വരക്കാന്‍ പോകുന്നത്

എന്നോട് മത്സരിച്ച് ജയ്ക്കാന്‍ " ആണായി" പിറന്നവരുണ്ടെകില്‍ 
ചിത്രങ്ങളയക്കുക


ദേവേട്ടാ , ചിത്രം അയച്ചില്ലെങ്കില്‍ കിസ്സൈസ് അധികദൂരത്തൊന്നുമല്ല , വീട്ടിക്കേറി തല്ലും

മുല്ലപ്പൂ || Mullappoo said...

ഡാലീടെ ഈ പടത്തിലെ വസ്തുക്കള്‍ എല്ലാം മലവെള്ളപച്ചിലില്‍ ഒലിച്കു വന്നവയാണോ ? ഒന്നും നിലം തൊടുന്നില്ലല്ലോ ?

ഞാനും അയക്കട്ടെയോ ഒരു പടം.

ഡാലി said...

എന്റെ മുല്ല കുട്ട്യേയ്, ഇത് ഞാന്‍ രണ്ടാം ക്ലാസില്‍ പഠിച്ചപ്പോ വരച്ചതാന്നു. ഇപ്പോ എന്റെ പടം മോശമായീലെ പടങ്ങള്‍ പോരട്ടങ്ങനെ പോരട്ടെ.

ദേവേട്ടാ, ഈ പടം പോലത്തെ പടം പോലും വരയ്ക്കന്‍ പറ്റില്യാന്നച്ചാല്‍ ഇങ്ങക്ക് കോപ്ലാനോമീയ ആണ് കുറഞ്ഞതൊന്നുമല്ല. ഇപ്പന്നെ ചികിത്സിച്ചൊ.

ക്ലാസ്സിലെ കുട്ടോളുടെ ശ്രദ്ധയ്ക്ക്, ക്ലാസ്സ് ലീഡറായ ഞാന്‍ (അതേന്ന് ഈ മാസം ഞാന്‍ ലീഡറ്, അടുത്തമാസം സുധേച്ചി, അങ്ങനെ മാറി മാറി വരും) തല്‍ക്കാലം പുറത്ത് പോകുന്നു. എല്ലാവരും സ്ലേറ്റില്‍ പടം വരക്ക്യാ മാത്രം ചെയ്യുക. മിണ്ടുന്നവരുടെ പേര് ബ്ലാക്ക് ബോര്‍ഡില്‍ എഴുതിയിടാന്‍ വല്യമ്മായി റ്റീച്ചര്‍ മുല്ല കുട്ടിയെ ഏര്‍പ്പടക്കിയിട്ടുണ്ട്.

സു | Su said...

എല്ലാ ബ്ലോഗുവാസികളുടേയും ശ്രദ്ധയ്ക്ക്,

രണ്ടുമാസമായി അടഞ്ഞുകിടക്കുന്ന ഈ വനിതാലോകത്തില്‍, എനിക്ക് സീറ്റ് കിട്ടിയിട്ട്, കേവലം രണ്ടോ മൂന്നോ ദിവസമേ ആയിട്ടുള്ളൂവെന്നും, അതും, സുധച്ചേച്ചി, ഇതില്‍ ചേര്‍ന്ന് എന്തെങ്കിലും, എഴുതിയിട്ടൂടേ എന്ന് പറഞ്ഞതുകൊണ്ടാണെന്നും, ഇവിടെ മെമ്പര്‍ഷിപ്പ് കാര്‍ഡില്‍ എന്റെ പേര് നിങ്ങളൊക്കെ കാണുമെന്നേയുള്ളൂ, എനിക്കീ ലോകത്തില്‍ യാതൊരു അധികാരവും ഉണ്ടെന്ന് തോന്നുന്നില്ലെന്നും, ചിത്രംവരയില്‍ വനിതകള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അവകാശമുള്ളൂ എന്നും, ചിത്രംവര‍ വേറൊരു ബ്ലോഗില്‍ തുടങ്ങാമെന്നും പറഞ്ഞ് ഞാന്‍ കമന്റിയ കമന്റില്‍ ഞാന്‍ ഖേദിക്കുന്നു എന്നും ഇവിടെ തീരുമാനങ്ങളൊക്കെ മെമ്പേഴ്സ് ഒറ്റയ്ക്കൊറ്റയ്ക്ക് എടുക്കുന്നതാണെന്നും, ഇതിനാരും നിയമാവലി ഉണ്ടാക്കിയിട്ടില്ലെന്നും അറിയിച്ചുകൊള്ളുന്നു.

അതിനാല്‍ ഇനിയുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ലീഡര്‍മാരോട് പറയേണ്ടതാണെന്നും, അതൊക്കെ ആരാണെന്ന് എനിക്കറിയില്ലെന്നും ഇതിനാല്‍ വ്യക്തമാക്കിക്കൊള്ളുന്നു.

നന്ദി. നമസ്കാരം.

മുല്ലപ്പൂ || Mullappoo said...

ഈ സൂ ന്റെ ഒരു കാര്യം.
കയ്യില്‍ മൈക്കു കിട്ടിയാല്‍ അന്നേരം പ്രസംഗിച്ചു തുടങ്ങും.

പാട്ട് പാട് കുട്ടീ.
അല്ലെങ്കില്‍ ചിത്രം വരക്കൂ.

Sul | സുല്‍ said...

ഏതായാലും സു ഞമ്മക്കല്ല എന്നു പറഞ്ഞില്ലെ. അതിനാന്‍ ഞാന്‍ ഈ വനിതാലോകത്തു നിന്ന് ‘പിന്‍’വാങ്ങിയെന്ന് ഇതിനാല്‍ അറിയിക്കുന്നു.

നന്ദി. നമസ്കാരം.

-സുല്‍

സു | Su said...

മുല്ലേ:) പാട്ട്. ഹിഹിഹി ചേട്ടന്‍ മനസ്സമാധാനം ആയിട്ട് ഇരിക്കുന്നത് ഇഷ്ടപ്പെടുന്നില്ല അല്ലേ? ;)

സുല്ലേ :) വാങ്ങുന്നതൊക്കെ കൊള്ളാം. റൊക്കം കാശ് വെച്ചിട്ട് പോകണം.