Wednesday, April 02, 2008

കവിതാക്ഷരി-ഭാഗം11( കടമ്മനിട്ടയ്ക്ക്)

ദ്രാവിഡതാളത്തിന്റെ ചൊല്‍കാഴ്ച്ചകള്‍ മലയാളത്തിന് നല്‍കിയ കവി കടമ്മനിട്ട രാമകൃഷണന് ആദരാഞ്ജലികള്‍.

ഈറ്റപ്പുലി നോറ്റു കിടക്കും
ഈറന്‍ കണ്ണു തുറന്നും..
കരിമൂര്‍ഖന്‍ കാലില്‍ കിളരും
പുരികം പാതി വളച്ചും..
നീറായ വനത്തിന്‍ നടുവില്‍..നില്‍പ്പൂ കാട്ടാളന്‍

ഒരു തലമുറയുടെ നെഞ്ചില്‍ കത്തിപടര്‍ന്ന കവിത. കടമ്മനിട്ടയുടെ പ്രശസ്തമായ ‘കിരാതവൃത്തം‘ ചൊല്ലുന്നത് കുഴൂര്‍ വിത്സണ്‍.



കടമ്മനിട്ടയുടെ മറ്റ് ചില കവിതകള്‍

കുറത്തി ഉമേഷ് ചൊല്ലിയത്

പറയൂ പരാതി നീ കൃഷ്ണേ കിരണ്‍സ് ചൊല്ലിയത്



കവിതാക്ഷരി ഇന്നത്തെ കവിതകള്‍

കണ്ണൂസ് : ശിവകുമാര്‍ അമ്പലപ്പുഴയുടെ പനിക്കൂര്‍ക്ക




ബിന്ദു : ഇഞ്ചിപ്പെണ്ണിന്റെ 'എനിക്കില്ലേ'



അജീഷ് : മയൂര എഴുതിയ 'ഭോജ്യം'





കടമ്മനിട്ടയെ കുറിച്ചുള്ള മറ്റ് കുറിപ്പുകള്‍

കടമ്മനിട്ട: അശബ്ദമേഖലകളിലെ ഇടിമുഴക്കം - ശ്രീജ ബാലരാജ്

കവിതയുടെ നെഞ്ചകത്ത് മുഴങ്ങിയ ഇടിനാദം - നമതു വാഴ്വും കാലം

കടമ്മനിട്ടയെ ഓര്‍ക്കുമ്പോള്‍ - t.k. formerly known as തൊമ്മന്‍

കടമ്മനിട്ടയില്ലാത്ത കടമ്മനിട്ട - കാര്‍ട്ടൂണിസ്റ്റ് സുധീര്‍.

കടമ്മനിട്ടയ്ക്ക് പ്രണാമം - തഥാഗതന്‍

(കവിതാക്ഷരിയ്ക്കു വേണ്ടി കടമ്മനിട്ട കവിത കിരാതവൃത്തം ചൊല്ലിയ കുഴൂര്‍ വിത്സണു പ്രത്യേക നന്ദി)

7 comments:

കണ്ണൂരാന്‍ - KANNURAN said...

സമയോചിതം കടമ്മനിട്ടകവിതകള്‍ പോസ്റ്റിയത്.. കുഴൂര്‍ വിത്സന്റെ ചൊല്ലല്‍ ഇടമുഴക്കം പോലെയുള്ള ആലാപനം ഗംഭീരം.

സുനീഷ് said...

ഹ! കാട്ടാളനെ മുഴുവന്‍ ആവാഹിച്ച ആലാപനം. അസ്സലായി.

അനംഗാരി said...

ഇഞ്ചിയടക്കമുള്ളവര്‍ ഇവിടെ കവിത ചൊല്ലി തകര്‍ക്കുമ്പോള്‍ ഞാന്‍ ഇഞ്ചിപ്പെണ്ണിന്റെ നാട്ടിലായിരുന്നു.ഇന്നാണ് തിരിച്ച് വന്നത്.എല്ലാം കേട്ടു.വളരെ നന്നായിട്ടുണ്ട്.ചിലത് ബോറടിപ്പിച്ചെങ്കിലും.കുട്ടിക്കവിതകള്‍ അസ്സലായി.രേണു നന്നായി ചൊല്ലിയിട്ടുണ്ട്.ബിന്ദൂ..സാധകം...സൂ പറഞ്ഞത് പോലെ അത്ര പോരാ...:)നല്ലൊരു ഗുരുവിന് ദക്ഷിണവെച്ച് തുടങ്ങിക്കോളൂ.
ഹോ..വിത്സണ്‍ തകര്‍ത്തു.
എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.
അഭിനന്ദനങ്ങള്‍...
ഇനി ഉമേച്ഛിയുടെ ഒരു കവിത കൂടി കേള്‍ക്കണം:)

[ nardnahc hsemus ] said...

സമയസന്ദര്‍ഭോജിതമായ കുഴൂരിന്റെ കിരാതവൃത്തം ആലാപന ഗാംഭീര്യം കൊള്ളാം. ഇടയിലെ പുലിയലര്‍ച്ചകള്‍ ചെറുതായി അലോസരപ്പെടുത്തി.. എന്നിട്ടും എവിടൊക്കെയോ വാക്കുകളും മറ്റും വേണ്ട രീതിയില്‍ മുറിയ്ക്കാതെ പാടുന്നപോലെ തോന്നി..

(സാലാ മദിരാസി, യേ ക്യാ ബക് രഹാ ഹേ?.. എന്നാണ് ഞാന്‍ വീട്ടിലിരുന്ന് കവിത ചൊല്ലാന്‍ തുടങ്ങിയാല്‍ ചുറ്റൂവട്ടത്തുള്ള മറാത്തികളും ഹിന്ദിക്കാരും പറയാറ്‌.. അതുകൊണ്ട് എന്നോട് ശരിയ്ക്ക് പാടികാണിക്കഡാ എന്നൊന്നും പറയല്ലേ.. അല്ലാതെ എന്റെ ശബ്ദം മോശമായിട്ടൊന്നുമല്ല) :)

ശ്രീ said...

കടമ്മനിട്ടയ്ക്ക് ആദരാഞ്ജലികള്‍.

വിത്സന്‍ മാഷുടെ ആലാപനം തകര്‍ത്തു.

ജ്യോനവന്‍ said...

വേറിട്ട കുറേ ശബ്ദങ്ങളെ ഇങ്ങനെ ഒരു നൂലില്‍ കോര്‍ത്തിട്ടതുതന്നെ ഏറ്റവും ഭംഗി.
കൂട്ടത്തിലാ കുട്ടിശബ്ദങ്ങളും. മനോഹരം. അഭിനന്ദനങ്ങള്‍.

പപ്പൂസ് said...

വില്‍സണ്‍ തകര്‍ത്തൂ....!!!