Wednesday, December 20, 2006

ബൂലോഗ ചിത്രരചനാ മല്‍സരം-ചിത്രങ്ങള്‍ (പാര്‍ട്ട് രണ്ട്)

ബിക്കുമുല്ലപ്പൂ

അടികുറിപ്പ്:കണക്കു മാഷിനെ മനസ്സില്‍ ധ്യാനിച്ച് ഒരു പടം
അക്കങ്ങള്‍ ഹൃദിസ്ഥമാകാന്‍ വേറെയും ചില‍ചിത്രങ്ങള്‍ സ്ലേറ്റില്‍ വരച്ചിരുന്നു

6 രൂപയും കൊണ്ട് ചന്തക്കു പോയി , സാധനങ്ങള്‍ വാങ്ങി, മൂന്നു രൂപയുമായി തിരികെ എത്തുമ്പൊള്‍ അതു ഒരു പൂച്ചയായി .. ഉം.. നൊവാള്‍....


താരശാലിനി


സുധചേച്ചി


ബിന്ദു

30 comments:

ഡാലി said...

കൂട്ടുകാരെ, വനിതാലോകം സംഘടിപ്പിക്കുന്ന, ബൂലോക ചിത്രരചന മത്സരം അഥവാ ഓട്ടസ്ലേറ്റിലെ മുറിപെന്‍സില്‍ വരയില്‍ ഇന്നലെ കിട്ടിയ 3 ചിത്രങ്ങള്‍ കൂടെ ഇവിടെ ഇടുന്നു. ഇതില്‍ ബിക്കുന്റെ പടം എന്റെ ഹൃദയം തകര്‍ത്തു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

കൂടുതല്‍ പടങ്ങള്‍ (കഴിയുന്നതും പണ്ട് നമ്മള്‍ സ്ലേറ്റില്‍ വരച്ച, കുസൃതികുടുക്കുകയുടെ കോഴിയെ പോലെ ഒക്കെയുള്ള പടങ്ങള്‍) അയക്കുക. നൊവാള്‍ജിയ (കടപ്പാട് ദേവേട്ടന്‍) മാത്രമാണ് ഈ മത്സരത്തിന്റെ പ്രധാന ഉദേശം.

ദേവന്‍ said...

ക്ലാസ്സ്‌ മോണിറ്ററേ, കീബോര്‍ഡേ,
ഇവിടെ പ്രോക്സി സിസ്റ്റം അനുവദനീയമാണോ? എന്റെ പേരില്‍ ഒരു പടം പച്ചാനയെക്കൊണ്ട്‌ വരപ്പിച്ചാല്‍ അതു നിയമം അനുവദിക്കുമോ?

ഡാലി said...

പച്ചാനയ്ക്ക് വിരോധമില്ലെങ്കില്‍ ഇവിടേയും അനുവദിക്കും. അവസാ‍നം പച്ചാന അതു വരച്ചത് ഞാനാ, എന്നു പബ്ലിക് ആയി പറഞ്ഞാല്‍ സമ്മാനം കിട്ടിയാലും അതു കയ്യില്‍ തരില്ലന്നു മാത്രം. ബിക്കുന്ന് എതാണ്ട് അത് തന്നെ സംബവിക്കും. അതൊര്‍ത്തൊ ദേവേട്ടാ.

മുല്ലപ്പൂ || Mullappoo said...

ഡാലീ, ഞാനും ഒരു പടം അയച്ചിട്ടുണ്ടു . ഡാലിയുടെ ഐഡിയില്‍ :)

ശാലിനി said...

അയ്യോ, ഞാന്‍ അയയ്ക്കാന്‍ വച്ചിരുന്നതാണ്, സുധ അയച്ചത്. ഇനി വേറേ എന്തെങ്കിലും ഉണ്ടോ എന്നു നോക്കട്ടെ.

ദില്‍ബാസുരന്‍ said...

വനിതാലോകത്തിലെ ബൂലോഗ കുത്തിവരാ മത്സരം പുതിയ ഒരു ഘട്ടത്തിലേയ്ക്കെത്തി നില്‍ക്കുമ്പോള്‍ 3 വയസ്സുള്ള കുട്ടികളെ നാണിപ്പിയ്ക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് സുഹൃത്തുക്കളേ നമ്മുടെ പെങ്ങന്മാര്‍ പുറത്തിറക്കുന്നത്.

ഇസ്രായേലിന്റെ അഭിമാനഭാജനം മിസിസ്.ഡാലി വരച്ച ചിത്രം കണ്ടോടി തലയടിച്ച് വീണ ഒരു കുട്ടി ഹൈഫയില്‍ സുഖം പ്രാപിച്ച് വരുന്നു, ശ്രീമതി.ബിന്ദുവിന്റെ ചിത്രത്തിനോട് അനുഭാവം പുലര്‍ത്തി ക്യാനഡ ചന്തയിലിന്ന് ഹര്‍ത്താല്‍, ശ്രീമതി.ബിക്കു ഒളിവിലായതിനാല്‍ പ്രതികരണം ലഭിച്ചിട്ടില്ല.

ഈ ചിത്രങ്ങളെ വിശേഷിപ്പിയ്ക്കാനുള്ള പദം തപ്പുന്നതിനിടയില്‍ ശബ്ദതാരാവലി കാലില്‍ വീണ് അപകടം പറ്റിയതിനാല്‍ ഈ ലേഖകന്‍ ഒളിവില്‍ ക്ഷമിയ്ക്കണം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ അനിശ്ചിതകാല അവധിയില്‍ പ്രവേശിയ്ക്കുകയാണ്. :-)

ഓടോ: ഇവിടെയാണ് മലയാറ്റൂര്‍ പറഞ്ഞ terrible എന്ന പദത്തിന്റെ അര്‍ത്ഥവ്യാപ്തി മനസ്സിലാവുന്നത്. (കട്: ദേവേട്ടന്റെ ഒരു കമന്റ്)

മുല്ലപ്പൂ || Mullappoo said...

ദില്‍ബാ,
അസുരന്റെ പടം എന്നോട് പറഞ്ഞരീതിയില്‍ ഞാന്‍ വരച്ചു സമര്‍പ്പിച്ചിട്ടുണ്ടു. കവല(യെതു കവല ? ) പ്പെടാതെ

മുല്ലപ്പൂ || Mullappoo said...

ഡാലീ ഞാനയച്ച ദില്‍ബന്റെ പടം , (ഹൊ എന്തൊരു സാമ്യമാ ആ പടവും ദില്‍ബന്റെ പ്രൊഫൈല്‍ പടവും ) വേഗം ഇടൂ.

ഇടിവാള്‍ said...

ഞാനയച്ച രണ്ടു പടങ്ങള്‍ പോസ്റ്റു ചെയ്യാത്തതില്‍ “അതിഭീകരമായ” (കടപ്പാട്: എനിക്ക്) പ്രതിഷേതം രേഗപ്പെഡുത്തുന്നു ;)

atulya said...

ദേവാ ടെറിബിള്‍... സമാധാനമായല്ലോ.. നന്ദി. വളരെ ഉപകാരം. ദില്‍ബൂനെ കൊണ്ട്‌ കേള്‍പ്പിച്ചതില്‍.

ദില്‍ബാസുരന്‍ said...

മുല്ലപ്പൂ ചേച്ചീ,
പടം കണ്ട ആത്മഹര്‍ഷത്തില്‍ (?) അറിയാതെ കമന്റിട്ട് പോയതാ. മാപ്പാക്കണം. ഇത്ര വലിയ ശിക്ഷ തരരുത്. പ്ലീസ്... ആ പടമെങ്ങാനും എന്റെ അമ്മ കണ്ടാല്‍ ഹൃദയം പൊട്ടി മരിയ്ക്കും. (എന്റമ്മയല്ലേ?.. ഉവ്വേ.. :-))

ബിരിയാണിക്കുട്ടി said...

ഞാ‍ന്‍ ഈ പടമല്ലാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ അയച്ചത്.
എവിടെയോ എന്തോ പ്രശ്നമുണ്ട്‌. ഇതിനു പിന്നില്‍ ഇസ്രായേലില്‍ ചാരപ്രവര്‍ത്തനം നടത്തുന്ന ഹൈദരാബാദ് നക്സല്‍ പ്രവര്‍ത്തകരോ, അവര്‍ക്ക്‌ നാരങ്ങാ വെള്ളം സൈഡിലൂടെ എത്തിച്ചു കൊടുക്കുന്ന ദില്‍ബനോ ആണെന്നാണ് എന്റെ ബലമായ സംശയം. 1978-ലെ പിക്കാസോ പ്രൈസിന് അര്‍ഹമായ എന്റെ ഓയില്‍ പെയിന്റിങ്ങ് ഞാന്‍ ഒന്നും കൂടി അയക്കുന്നു.

ചില നേരത്ത്.. said...

ദില്‍ബാ
വനിതാലോകത്തിലെ ചിത്രങ്ങള്‍ വാന്‍‌ഗോഗിന്റെയും സാല്വദോര്‍ ദാലിയുടേയും(പേറ്റന്റ് പെരിങ്ങോടന്) ചിത്രങ്ങളോട് ഉപമിച്ചത് അപാരം !!(കട്‌കള്‍:വാക്ക് -ഗുണ്ടര്‍ട്ട്, ചിഹ്നം-ലാപുട).
വനിതാലോകം പൊളിച്ചടുക്കാനുള്ള നിന്റെ എല്ലാ ശ്രമങ്ങള്‍ക്കും എന്റെ കല്യാണം കഴിയുന്നത് വരെ പിന്തുണയുണ്ടാകും.
പിന്നെ മുല്ലപ്പൂവിന്റെ ഭീഷണി, നിന്നെ നേരില്‍ കാണുമ്പോഴുള്ള വൃത്തികേടോളം വരില്ല വരച്ച് കാണിച്ചാല്‍. നീ ധൈര്യമായിരി.(ചിഹ്നം വീണ്ടും കട് :ലാപുട)

ദില്‍ബാസുരന്‍ said...

ചില നേരത്തേ,
ഒറ്റയടി ഞാന്‍ തന്നാല്‍ എല്ലാ നേരത്തും നീ അത് ഓര്‍ക്കും (കട്:ദില്‍ബന്‍). ഗൂഗിള്‍ ടോക്കിലൂടെ വന്ന് ജഞ്ജിലിപ്പ് കാട്ടിയിട്ട് (കട്:ആദി) പോയി അവിടെ കമന്റടാ മണ്ടാ (കട്:ശ്രീജിത്ത്) എന്ന് പറഞ്ഞത് നീയല്ലേഡാ വഞ്ചകാ (കട്:കുമാറേട്ടന്‍). ഒറ്റ കമന്റില്‍ എല്ലാ ശല്ല്യങ്ങള്‍ക്കും (കട്:പച്ചാളം,ഡാലിച്ചേച്ചി)അടി കൊടുത്തു. ആഹാ! :-)

ശാലിനി said...

ഡാലി, ഞാനും അയച്ചിട്ടുണ്ട്.

ദില്‍ബന്റെ കമന്റുവായിച്ച് ഒത്തിരി ചിരിച്ചു. താങ്ക്സ്.

ഷിജു അലക്സ്‌‌: :Shiju Alex said...

ഒരു ചിന്ന സംശയം. ഇതൊക്കെ നിങ്ങളുടെ എത്രാം വയസ്സില്‍ വരച്ചതാ. ബിക്കു വരച്ചതു പോലുള്ള ഒരു പടം, പടം ഒട്ടും വരക്കാന്‍ അറിയാത്ത ഞാന്‍ ഇപ്പോള്‍ പോലും വരക്കില്ല.
ഇതേ പോലെ (ഒന്ന് ശ്രമിച്ചാല്‍ ഇതിലും മോശമായി) താമരയും മേശയും വീടും ഒക്കെ വയ്ക്കാന്‍ എനിക്കു ആകും. പടം അയക്കട്ടെ. സ്വീകരിക്കുമോ.

ഈ പടത്തിന്റെ എല്ലാം പുറകില്‍ പച്ചാനയുടെ വെളുത്ത കരങ്ങള്‍ (കറുത്ത കരങ്ങള്‍ എന്നെഴുതിയാല്‍ ഇക്കാസ് കമെന്റുമായി വരുമോ എന്നു പേടി) ഉണ്ടെന്നാണ് എന്റെ ബലമായ സംശയം.

ഷിജു അലക്സ്‌‌: :Shiju Alex said...

അല്ല ഇതു കൊള്ളാലോ കഴിഞ്ഞ പോസ്റ്റില്‍ ഡാലിയുടെ പേരില്‍ ഉണ്ടായിരുന്ന പടം ഇപ്പോള്‍ ഇതാ ബിക്കുവിന്റെ പേരില്‍ . ഇതെന്താ നിങ്ങള്‍ ഞങ്ങളെ പറ്റിക്കുകയാ. ഇനി നാളെ ഈ പടം വല്യമ്മായിയുടെ പേരില്‍ വരുമോ?

ബിരിയാണിക്കുട്ടി said...

അത് ബിക്കുവിന്റെ മെയില്‍ ബോക്സ്‍ ദില്‍ബന്‍സ് തട്ടുകടയിലെ ഉണ്ടമ്പൊരി തട്ടീ വീണപ്പൊ സ്ലേറ്റുകള്‍ തമ്മില്‍ മാറിപ്പോയതു കൊണ്ടുണ്ടായ ഒരു ഡിങ്കോള്‍ഫിക്കേഷ്യ അല്‍‌ഷൈമേഷ്യ ആണെന്നും ഒറിജിനല്‍ പടം ഡാലി ഇപ്പോ പടമാക്കും എന്നും ബിക്കുവിനു വേണ്ടി ഹൈദരാബാദില്‍ നിന്നും ബിക്കു തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷിജു അലക്സ്‌‌: :Shiju Alex said...

ഹാ ഹാ പുതിയ പടങ്ങള്‍ കൊള്ളാലോ. ഇതില്‍ ആദ്യത്തെ പടം ദില്ലൂനെ മനസ്സില്‍ ധ്യാനിച്ചു വരച്ചതല്ലേ എന്നുവര്‍ണ്ണ്യത്തിലാശങ്ക

ശാലിനിയുടെ പടത്തിലെ തോണിക്കാരന്‍ തോണി കൊണ്ട് മലകയറാന്‍ പോയിട്ട് തിരിച്ചുള്ള വരവാണെന്ന് തോന്നുന്നു. കീഴോട്ടുള്ള വരവില്‍ പുള്ളി ആഞ്ഞു തുഴയുന്നുണ്ട്.:)

ഡാലി said...

കൂട്ടുകാരെ, പുതിയതായി കിട്ടിയ പടങ്ങളെല്ലാം അപോലോഡ് ചെയ്തീട്ടുണ്ട്. ആരെയെങ്കിലും വിട്ടുപോയെങ്കില്‍ ദയവായി ഒന്നൂടെ ഒരു കമന്റോ മെയിലൊ അയക്കുമല്ലോ.

ഷിജു, ബിക്കു പറഞ്ഞത് കേട്ടില്ലേ. ഇന്നല്ലെ ദില്പാദികള്‍ എതോ ചാരപ്രവര്‍ത്തനം നടത്തി ആ പടം അങ്ങനെ ആയി പോയതാത്രേ. പാവം! എന്നാലും ദുഷ്ടാ ദില്പു എന്തിനായിരുന്നു അത്?
ബിക്കു അയച്ചു തന്ന പുതിയ പടം ഇട്ടീട്ടുണ്ട്. ഷിജുവിന് ഇതിലും നല്ല പടം വരയ്ക്കാന്‍ അറിയുമെങ്കില്‍, മടിച്ചു നില്‍ക്കാതെ വരയ്ച്ച് അയച്ചു തരൂ വനിതാലോകത്തിന്. ഒരു പക്ഷേ സമ്മാനം ഷിജുവിനായേക്കാം.

ഇടിഗഡി, എവടെയ്ക്കാ പടം അയച്ചേ? പ്രതിഷേധിക്കല്ലേ പരിഹാരം ഉണ്ടാക്കന്നേ.

ദില്പാ, നീ പറഞ്ഞ എല്ലാത്തിനും ഉള്ള മറുപടി നിന്റെ പടം വരച്ചു മുല്ലാസ് തീര്‍ത്തു തന്നീട്ടുണ്ട്. എത്രമനോഹരം നിന്റെ മോന്തയെന്ന മുഖം!

ദേവേട്ടാ, പച്ചാന വരച്ച പടം കിട്ടിയില്ല.
ചിലനേരത്തെ ഇബ്രോ, ഇത്തിരിനേരം കൊണ്ട് വരച്ച ഒരു പടം അയക്കലൊ അല്ലേ?

പടങ്ങള്‍ വല്യമ്മയിക്കോ vanithalokam at gmail ലൊ അയക്കുക.

ദില്‍ബാസുരന്‍ said...

പടം വരച്ച് പക വീട്ടുക എന്നുള്ളത് ആദ്യമായിട്ടാവും :-)

കൃഷ്‌ | krish said...

ഞാന്‍ ഇന്നലെ ഒരു ചിത്രം വല്ല്യമ്മായിയുടെ എ-മെയിലില്‍ അയച്ചിരുന്നല്ലോ.. പാര്‍ട്ട് 2-ല് കണ്ടില്ല.
വീണ്ടും ചിത്രം ‘വനിതാലോകം’ എ-മെയിലില്‍ അയച്ചിട്ടുണ്ട്.

ക്ര്‌ഷ് | krish

വല്യമ്മായി said...

പ്രിയരെ ഇടിവാളിന്റെ രണ്ടു പടങ്ങളും കൃഷിന്റെ മകളുടെ പടവും അഗ്രജന്റേയും സുല്ലിന്റേയും പടങ്ങളും ബ്ളോഗറിന്റെ പിണക്കം മാറിയാല്‍ ഉടനെ പോസ്റ്റ് ചെയ്യും.കുടുംബസമേതം മല്സരത്തില്‍ പങ്കെടുക്കുന്ന കുറുമാന്റെ അഭ്യര്‍ത്ഥന പ്രകാരം ഞായറാഴ്ച വരെ നീട്ടിയിരിക്കുന്നു.

വല്യമ്മായി said...

ഇതാ ഇവിടെ ദേവേട്ടനും ദില്ബുവും ഒരു സ്ളേറ്റിനു വേണ്ടി അടിപിടി കൂടുന്നു,ഡാല്യേ ഒന്നോടി വരൂ,ഈ പിള്ളേരെ കൊണ്ടു ഞാന്‍ തോറ്റു.

ശ്രീ said...

ബിക്കു :ഈശ്വരാ ...പണ്ട് അമ്മ പറഞ്ഞു പേടിപ്പിച്ചിരുന്നപ്പോള്‍
ഇത്രഭീകരനാണ് കോക്കാന്‍ എന്ന്ഞാന്‍ കരുതിയിരുന്നില്ല...

മുല്ലപ്പൂ ച്ചേച്ചി:ഇത് ലൈന്‍ കമ്പിയില്‍ കടിച്ച കുറുക്കന്റെപടമാണൊ അതൊ ഡിജിറ്റല്‍ കുറുക്കനാണൊ..

താര ച്ചേച്ചി:ആകാശത്തിലെ താരങ്ങളെ മറ‍ന്നില്ലാലെ...

ശാലിനി ച്ചേച്ചി:അതിരമ്പിള്ളി വെള്ളച്ചാട്ടത്തില്‍ “വെളുപ്പിനോ/വൈകീട്ടോ” ആരൊ വഞ്ചിയില്‍ ആത്മഹത്യക്കു പോകുന്നു..അതല്ലെ ച്ചേച്ചി ഉദ്ദേശിച്ചത്?

സുധച്ചേച്ചി:ബി ജെ പി യിലേക്ക് പുതിയ ഒരാള്‍ കൂടി പറന്നടുക്കുന്നു.

ബിന്ദു ച്ചേച്ചി:എവിടെയോ കണ്ടുമറന്ന ഒരു പടം..”നാലാം ക്ലാസ്സിലെ നിറം കൊടുപ്പ് പുസ്തകത്തിലാണൊ?”

പച്ചാളം:സത്യം ഇവരൊക്കെ ഇല്ലങ്കില്‍ ബൂലോകം എവിടെ...


ക്ഷമിക്കണം വരക്കാന്‍ അറിയത്തവന്റെ മാനസീകാവഥ നിങ്ങള്‍ മനസ്സിലാക്കുമെന്നു കരുതുന്നു..

വല്യമ്മായി ഞാന്‍ അമ്മായിയോട് ഒരു നന്ദി പറയാന്‍ വന്നതാ‍ അപ്പൊളാണ് ഭൂലോകത്ത് ഇങ്ങനെ ഒരു അക്രമം നടക്കുന്നത് കണ്ടത്..കൊറച്ച് കുശുമ്പ് തോന്നി...നഷ്ടബോധവും..അതു രണ്ടും കൂടിയപ്പൊ വേറെന്താണ്ടായി....ഇനി എങ്ങോട്ട് കേറ്റുമോ ആവോ...

ബിന്ദു said...

എന്തായി? വല്ല സമ്മാനവും അടിക്ക്വോ? :) ഇനിയും അയക്കണോ? ;)

RP said...

ഞാന്‍ വരച്ച പടമെവിടെ? ഹ്മ്മ്ം ഏറ്റവും ഗ്ലാമറുള്ള പടമായതുകൊണ്ട് ഏറ്റവും അവസാനം പബ്ലിഷ് ചെയ്യാന്‍ വെച്ചിരിക്കയാണല്ലേ. ഐഡിയ കൊള്ളാം.

പെരിങ്ങോടന്‍ said...

ഹാഹാ ചിരി നിര്‍ത്താന്‍ പറ്റുന്നില്ല. ഈ വനിതകളുടെ ഒരോ കലാപരിപാടികളേ. ലേഡീസിലുള്ള പ്രശസ്തരായ ചിത്രകാരികളെല്ലാം ഇടംകൈകൊണ്ടു വരച്ചു ബിക്കുഡാലിയാദികളോടു പിടിച്ചു നില്‍ക്കുവാന്‍ കഷ്ടപ്പെടുകയാണെന്നൊരു റിപ്പോര്‍ട്ടുണ്ട്.

അനംഗാരി said...

ഡാലീ, വല്യമ്മായി, ഈ മത്സരം നീട്ടി വെക്കണം. എന്റെ സഹമുറിയത്തിയും, എന്റെ പത്നിയുമായ രേഷ്മാജി വരച്ച പടങ്ങള്‍ അയക്കാന്‍ എനിക്ക് സമയം തരണം.(എന്റെ പിറന്നാള്‍ പ്രമാണിച്ച് ഞാനിത്തിരി ബിസിയായിപ്പോയി ഇന്ന്!)

മുല്ലപ്പൂ || Mullappoo said...

ഹഹഹ ഈ പടങ്ങള്‍ എല്ലാം ഒന്നിനൊനു മെച്ചം
എന്നാലും ബിക്കുന്റെ , ദില്‍ബന്‍ പടം ആണ് ,എന്റെ പടത്തിലും സൂപ്പര്‍.


അനംഗാരിയേ, സഹമുറിയത്തി (കട: അനംഗാരി , ഇതാ ഇപ്പോ ലേറ്റസ്റ്റ് സ്റ്റൈല്‍) യുടെ പടം വേഗം അയക്കൂ.