Thursday, December 21, 2006

ബൂലോഗ ചിത്രരചനാ മല്‍സരം-ചിത്രങ്ങള്‍-5

ഇടങ്ങള്‍(അബ്ദു)


ഉത്സവം




തുളസി



അതുല്യ


ആര്‍.പി



ബത്തേരിയന്‍



അഗ്രജന്‍

32 comments:

ഡാലി said...

കൂട്ടുകാരെ, പുതിയതായി കിട്ടിയ പടങ്ങളുമായി വീണ്ടും വനിതാലോകം. ഉമേഷ് മാഷിന്റെ ഒഴിച്ച് എല്ലാവരും അയച്ചതും ബ്ലോഗിലിട്ടതുമായ പടങ്ങളായി.
ആരെയെങ്കിലും വിട്ട് പോയെങ്കില്‍ ഒന്നു പറയണേ.
കൂറുമാന്‍& ഫാമിലി, അനംഗാരിടെ സഹമുറിയത്തി എന്നിവരുടെ പടങ്ങള്‍ക്കായി വനിതാലോകം കാത്തിരിക്കുന്നു.

Abdu said...

അയ്യോ ഡാലീ,

എന്റെ പേര് അബ്ദുന്നാണ്,

ഈ പടവും എന്റേതല്ല,

നിക്കിതിനുള്ള കപ്പാസിറ്റിയൊന്നും ഇല്ല :(

reshma said...

ഹ ഹ ഇഞ്ചിപ്പെണ്ണേ, നീ വരച്ച സെല്‍ഫ് പോര്‍റ്റ്രേറ്റിലെ പിടക്ക്ണ മീന് നിന്റെ മാനസികാസഥയാ? വാല്‍ വിട്ടില്ല എന്തയാലും!

അതുല്യേച്ചി എന്താ ഉദ്ദേശിച്ചേ? വനിതാ പാചകറാണികള്‍ സാമ്പാറിന്റെ ചേരുവകളും സ്റ്റൌവും നിരത്തി വെച്ചിട്ട്, പൈപ്പിന്നും വെള്ളം പിടിച്ചു കൊടുത്താലും ഈ ആണ്‍ബ്ലോഗന്‍സ് എല്ലം വന്ന് സാമ്പാര്‍ ഉഗ്രനെന്നും പറഞ്ഞ് തിന്നു പൊക്കോളുംന്നാ?;)

Abdu said...

അല്ല അതിപ്പൊ സാമ്പാറാ‍ന്ന് പറഞ്ഞ് വെച്ചാലും പൈപ്പിലെ വെള്ളാവും ഇച്ചിരികൂടി നന്നാവാ എന്നാകും, എന്നും കിട്ടേം ചെയ്യും :)

ബിന്ദു said...

ഇഞ്ചീടെ പടം കണ്ടിട്ട് ഞാന്‍ കരുതിയെ ചെമ്പരത്തി പൂവും വച്ച് കാലില്‍ ചങ്ങലയുമായി ഒരു പെണ്ണാണെന്നാ.;) അതു സെല്‍‌ഫായിര്‍ന്നാ? :)
(ഞാന്‍ നീന്തല്‍ പഠിച്ചുകൊണ്ടിരിക്കുന്നു.)

reshma said...

‘ചെമ്പരത്തി പൂവ്- കാലില്‍ ചങ്ങല‘
ബിന്ദുവേ ഒരു തൊപ്പി സ്വീകരിക്കൂ!

Inji Pennu said...

എന്നെക്കൊണ്ടീ പെണ്ണ് എഴുതിപ്പിക്കും..
ഒരോരുത്തരുടെ അന്തരാളങ്ങളില്‍ നിന്ന്‍ വന്ന ആ വരകളിലൂടെ നാം ഒന്ന് കണ്ണോടിച്ച് നോക്കിയാല്‍...

തുളസീടെ പടം - ആ കുട്ടിക്ക് ഇങ്ങിനെ കാടും മേടും നശിപ്പിച്ച് അതില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിയുന്നതിലെ നിരാശയോ, അല്ലെങ്കില്‍ കോവളം കൊട്ടരത്തിലെ തെങ്ങിനെ കുറിച്ചുള്ള വ്യാകുലതയോ അതില്‍ ശക്തമായി മുഴങ്ങുന്നു..

ദില്‍ബൂന്റെ - ബൂലോഗത്തില്‍ ഇടക്കിടക്ക് ഉണ്ടാകുന്ന ഈ അടികളില്‍ നൊന്തിരിക്കുന്ന ഒരു
മനസ്സിന്റെ വേദന പ്രതിഫലിക്കുന്നു.

രേഷ്മേന്റെ - ഉമ്മാനേം വാപ്പച്ചീനേം അനിയനേം അനിയത്തീനേം മിസ്സ് ചെയ്യുന്നത് വരകളിലൂടെ സഞ്ചരിച്ചാല്‍ നമുക്ക് കാണാം

അഗ്രജന്റെ - ഭാര്യയോടുള്ള കഠിനമായ ദേഷ്യം,
മിസ്സിസ് അഗ്രജീ കരിച്ച ഉഴുന്നു വടയിലെ ഊട്ടയിലൂടെ തെളിഞ്ഞു കാണുന്നു.ബാച്ചിലര്‍ ലൈഫ് അദ്ദേഹം ഒളിഞ്ഞെങ്കിലും ആഗ്രഹിക്കുന്നു

അതുല്യെചേചി - ബൂലോഗര്‍ക്ക് എപ്പോഴും എന്തെങ്കിലും വിളമ്പണം എന്നാഗ്രഹിക്കുന്ന ആ നല്ല മനസ്സിനെ കാണിക്കുന്നു.

കൈപ്പള്ളി - ഈ ലോകത്തിന്റെ ഇപ്പോഴത്തെ പോക്കില്‍ നിന്ന് ബ്രേക്ക് എടുക്കണം, ആ ബ്രേക്ക് എടുക്കണമെങ്കില്‍ തന്നെ അത് ചില്ലു മേടകള്‍ പൊട്ടിച്ചോണ്ടായിരിക്കണം എന്ന് വരകളിലൂടെ പ്രതിപാദിക്കുന്നു.

ഇടിവാള്‍ - പണ്ട് എറിഞ്ഞ് കളിച്ച മാവേലേറ് പോലെയാണ് തന്റെ ഓഫീസിലെ ജോലിയുമെന്ന് നമ്മളൊട് രണ്ട് ചിത്രങ്ങളിലൂടെ സംവേദിക്കുന്നു.
പണ്ടേ അനിയന്മാര്‍ വെറും നിക്കര്‍ മാത്രമാണിട്ടിരുന്നതെന്നും അന്നേ ഒരാഫീസര്‍ ആവണമെന്നാഗ്രഹവും ഇടിവാള്‍ ചേട്ടനു ഉണ്ടെന്ന് ആ മാവേലെറിയുന്നതിനുള്ള ഉടുപ്പ് കണ്ടാല്‍ നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ബിക്കു - ഓ, ഒരു കല്യാണം ഒക്കെ കഴിഞ്ഞില്ലേ, ഇനി ഞാനെന്തിനു ഒരുങ്ങി നടക്കണം എന്ന് കൃത്യമായും ലോകത്തെ നോക്കി കൊഞ്ഞനം കുത്തി കാണിക്കുന്ന ഒരു പെണ്ണിന്റെ ചപലമായ മനസ്സിനെ കാണിക്കുന്നു

മുല്ലപ്പൂ - അത്, അതിന്റെ കൈ അറിയാണ്ട് മൌസില്‍ കൊണ്ടതാണ്. സോറി. അതില്‍ ഒന്നും പ്രതിപാദിക്കുന്നില്ല.

ശാലിനി - ആ തോണി സഞ്ചരിക്കുന്ന ചെരിവ് കണ്ടാല്‍, ഇനി എന്റെ ജീവിത തോണി പോകുന്നത് അഗാധമായ ഒരു ഇറക്കത്തിലേക്കാണൊ എന്ന് ആ കുട്ടി ഭയപ്പെടുന്നതായി തോന്നിപ്പിക്കുന്നു.

ഉമേഷേട്ടന്‍ - ഗാന്ധിജിയെ മരം കേറാന്‍ പഠിപ്പിക്കരുതെന്ന് നമ്മളോട് നമ്പറുകളിലൂടെ വിളിച്ചോതുന്നു.

വല്ല്യമ്മായി - ഇസ്രായേലിനോടുള്ള കൂറ് രഹസ്യമായി പ്രഘ്യാപിക്കുന്നു. മിനോറയെ ഒരു താമരയില്‍ ഒതുക്കി വരച്ച്.

മതി...എനിക്ക് വിശക്കണു. ഞാന്‍ പോയി ഞണ്ണട്ടെ. ബാക്കിയുള്ള വിശകലനം വയറ്റില്‍ എന്തേലും ചെന്നിട്ട്..

വല്യമ്മായി said...

ഇടങ്ങളുടെ പടം ചേര്‍ത്തിട്ടുണ്ട്

Inji Pennu said...

ഹഹ..ബിന്ദൂട്ടി. സത്യം പറഞ്ഞാ അങ്ങിനെ തന്ന്യാ വരച്ചത്...ബ്ലോഗ് വായിച്ച് ചെമ്പരത്തിപ്പൂ വെച്ച്..:-)

Abdu said...

അല്ല,

നിക്കിത് വേണം,

പടം താ, പടം താന്ന് പറഞ്ഞ് സിനിക്കാരെ പിന്നാലെ പെണ്‍‌കുട്ട്യേള് നടക്കണ പോലെ എന്നെ ശല്യം ചെയ്തിട്ടിപ്പോ,

ഞാനീ മത്സരത്തീന്ന് പിന്മാറുന്നു, എനിക്ക് കിട്ടുമായിരുന്ന ഒന്നാം സമ്മാനം ഞാന്‍ തുളസിക്ക് കൊടുക്കുന്നു. :)

ഡാലി said...

ഹാ ഹ ഹ, ഇഞ്ചി ഡിയര്‍, എന്താ കഥ. പണ്ട് അയാള്‍ കഥയെഴുതുകയാണ് കണ്ടപ്പോ മനസ്സിലായി ഒരു പൈങ്കിളി എഴുത്തുകാരനു പോലും മന:ശാസ്ത്രഞ്ഞന്റെ നിലയിലേയ്ക്ക് ഉയരാമെന്ന്. ഇപ്പോ വെറുതെ സ്ലേറ്റില്‍ വരച്ചാലും പറ്റുമല്ലേ. പ്ലിസ് പ്ലീസ് ഡിയര്‍, എന്റെ പടം കൂടി.

പിന്നെ മിനോറ പറഞ്ഞപ്പോ എന്റെ വക ഒരോഫ്. ഇവിടെ മിനോറ കത്തിച്ച് വയ്ക്കുന്ന ഹനൂക്ക എന്ന ഉത്സവം നടന്നു കൊണ്ടിരിക്കുകയാണ്

ഇടങ്ങളെ കണ്‍ഫൂഷന്‍ ഉണ്ടാക്കിയേന് സോറീട്ടാ.

എങ്ങനെ വെള്ളം കുടിപ്പിക്കാമെന്ന് പടിപ്പിക്കുന്ന ഉമേഷ് മാഷക്ക് പ്രത്യേക അഭിനന്ദനങ്ങള്‍

Abdu said...

പറയാന്‍ മറന്നു,

വല്ല്യമ്മായീ,

ഈ പാര ഞാന്‍ മറക്കൂല,


തിരിച്ചടിക്കും
:)

ഉമേഷ്::Umesh said...

ഡാലിയേ,

എന്റെ മഹാത്മാഗാന്ധിയെയെങ്ങാനും വികലമായി വെട്ടിയൊട്ടിച്ചു തൂണില്‍ കുത്തിച്ചാരിവെച്ചിരിക്കുന്ന വാണമാക്കിയാലുണ്ടല്ലോ (കട: 1/2വിന്ദന്‍), ശുട്ടിടുവേന്‍!

reshma said...

ങേ? തുളസീന്റെ സൃഷ്ടിയില്‍ പ്രകൃതിയും ഇന്‍ഡസട്രിയല്‍ ലോകവും ഒത്തൊരുമയോടെ കഴിയുന്ന സമത്വസുന്ദരമായ ഭാവിയെ കുറിച്ചുള്ള സ്വപ്നത്തെയാണല്ലോ ഞാന്‍ കാണുന്നേ. (തെങ്ങിന്‍ തോപ്പും ബുള്‍ഡോസരും കൈകോര്‍ത്തു പിടിച്ചിരിക്കുന്നെ നോക്കിയേ)

ഇടങ്ങളൂടെ വീട് പഴയ സിനിമാനടന്‍ ഗോവിന്ദാ പെയിന്റെടിച്ച് തന്നേ?:)

അതുല്യേച്ചീനെ സോപ്പിട്ട് നാല് കിടികല്‍ പട്ടര്‍ രെസിപ്പി അടിച്ചുമാറ്റാനുള്ള നിന്റെ വളഞ്ഞബുദ്ധി ഞാനും കാണുന്നേ.

Abdu said...

രേഷ്മ കാണികളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള കുതന്ത്രത്തില്‍ നിന്നും പിന്മാറുക. :)

(ഹൌ, എന്നാലും ആ ഭാവന നിക്ക് ശരിക്കും പിടിച്ചൂട്ടാ‍, എന്റെ ചിരി ഇത് വരെ മാറീട്ടില്ല)

Inji Pennu said...

ശ് ശ്.. രേഷ്മൂസ് പതുക്കെ പറ അതുല്യേച്ചി കേക്കാണ്ട് :)

ഡാലിയേ, അങ്ങിനെയങ്ങിനെ ഓസിനു എന്റെ അവലോകനം ഒന്നും കേക്കണ്ട.. അല്ല ഞാന്‍ ആലോചിക്കുവായിരുന്നു നാട്ടിലീ റിസേര്‍ച്ചെന്നും പറഞ്ഞ് ചുമ്മാ ഒരു ബീകറില്‍ നിന്ന് മറ്റേ ബീകറിലേക്ക് വെള്ളം ഒഴിച്ച് കളിച്ച് ഒരു കുന്തത്തിലും റിസേര്‍ച്ചാണ്ട് ഇങ്ങിനെ ഒരുപാടു യൂണിവേര്‍സിറ്റികളില്‍ റിസേര്‍ച്ച് നടക്കുന്നുണ്ട്. അപ്പൊ അതു വേണ്ടാന്ന് വെച്ച്, ഈ പെണ്ണിനെയൊക്കെ എന്നാ ഇസ്രായേലിലോക്ക് കെട്ടുകെട്ടിക്കാം, അവിടെ ചെന്നെങ്കിലും ഇതൊന്ന് നന്നാവൂല്ലോ എന്ന് കരുതി അങ്ങോട്ട് പറത്തിയപ്പൊ..അവിടെ ചെന്ന് പടം വരച്ച് കളിക്കുന്നു. പോയി...റിസേര്‍ച്ച് ചെയ്യടീ പെണ്ണേ...! :-)

ഇത് എന്നെ പൈങ്കിളി എന്ന് വിളിച്ചതിനല്ല,
കുറചൂസായിട്ട് പറ്യേണം എന്ന് കരുതി ഇരിക്കുവായിരുന്നു. പൈങ്കിളിക്കുള്ളത് പിന്നെ തരാം :)

Inji Pennu said...

രേഷ്മേക്ക് തെറ്റി എന്ന് ഞാന്‍ ഖേദപൂര്‍വ്വം അറിയിച്ചു കൊള്ളട്ടെ. വാദങ്ങള്‍ പറയുമ്പോള്‍ കൃത്യമായി പറയണം. തുളസി തുളസിയുടെ പേര്‍ സൈന്‍ ചെയ്യാന്‍ ശ്രമിച്ചത് കണ്ടൊ? അത് ചെയ്യാന്‍ ആ കുട്ടിക്ക് ശക്തിയുണ്ടായില്ല. ഇത്രേം വരക്കാന്‍ പറ്റുമെങ്കില്‍ സൈന്‍ ചെയ്യ്യന്‍ ആ കുട്ടിക്ക് പറ്റാഞ്ഞത് എന്തു കൊണ്ട്? ഉള്ളില്‍ ഘനീഭവിച്ച ദു:ഖം ഒന്ന് മാത്രമാണ് ആ അവ്യക്തമായ സിഗ്നേച്ചറില്‍ നിന്ന് കാണാന്‍ പറ്റുന്നത്. എനിക്കിവിടെ നില്‍ക്കാന്‍ ആഗ്രഹമില്ല, പക്ഷെ എനിക്കിവിടെ നിന്ന് ഇതെല്ലാം കണ്ടേ തരൂ, കാണാനുള്ള ശക്തിയില്ല ഇതെല്ലാം സൂചിപ്പിക്കുന്നു.

രേഷ്മ്ക്ക് ചിത്രങ്ങള്‍ അവലോകനം ചെയ്യുന്നതില്‍ നാട്ടിലെ കോണ്ട്രാക്റ്റ്രമാരുമായി ഒരു ഗ്രൂപ്പുണ്ടോ എന്ന് ഞാന്‍ ശക്തമായി സംശയിക്കുന്നു. 1. കാട് നീക്കിയാല്‍ കുഴപ്പമില്ല 2. പെയിന്റടിക്കാന്‍ രേഷ്മേക്ക് കോണ്ട്രാക്റ്റ് കിട്ടണം.

ബിന്ദു said...

ഞാനിവിടെ രേഷ്മയുടെ തിരിച്ചടിക്കായി വെയിറ്റ് ചെയ്യുന്നു. :)
പ്ലീസ് ഇഞ്ചി എന്റെ പടം കൂടി...:)

reshma said...

ഓ അത് തുളസീന്റെ സൈന്‍ ആയുരുന്നോ? ഞാന്‍ വിചാരിച്ചേ ബുള്‍ഡോസര്‍ ഡ്രൈവര്‍ടെ കീശയിന്നും വീര്‍പ്പുമുട്ടി പുറത്ത് ചാടിയ വളപ്പോട്ടുകളാന്ന്.
ക്ഷമി ഗുരുവേ ക്ഷമി. ഞാനങ്ങയുടെ വാലില്‍ തൂങ്ങി ലോകം കാണാന്‍ തുടങ്ങുന്നല്ലെയുള്ളൂ.

അനംഗാരി said...

അതുല്യയുടെ പടം കണ്ടോ? ഒരു പൈപ്പ്.ഇപ്പോഴല്ലെ അതുല്യയുടെ സാമ്പാര്‍ അറബിക്കടല്‍ പോലെയായതിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്.!

reshma said...

അനംഗാരീന്റെ സഹമുറിയത്തീടെ ചിത്രം വേഗം കൊണ്ടുവാ, ഞങ്ങള്‍ ഫ്രീയായി ഒരു സൈക്കോലജിക്കല്‍ അനാലസിസ് നടത്തി തരാ:D

വല്യമ്മായി said...

മിനോറ??

അതുല്യ said...

ഇഞ്ചികുഞ്ചു കണ്മണിയേ... വല്ലപ്പോഴും ഫോണ്‍ ഒക്കെ വിളിച്ച്‌ കൊഞ്ചുന്നത്‌ കൊണ്ട്‌ ഉണ്ടായ ഉപകാരം ഒരിയ്കലും മറക്കൂല. പുളിയോതരയും, പുളിമുളകായും, മുളകൂട്ടലും, പാവയ്ക പിട്ട്ലായും, കച്ചട്ടിക്കൂട്ടാനും, പച്ചപുളിങ്കറിയും, താളുപച്ചടീം, കാവത്ത്‌പുഴുക്കു, മുതിരചുട്ടകുഴമ്പും, ഒക്കേനും എഴുതാം ട്ടോ. എന്റെ സൈഡെ തന്നെ നിക്കണേ. ടുഗതര്‍ വീ ആര്‍ സ്റ്റ്രോങ്ങര്‍! (Jokes apart, place a board, തലമുടി സ്കാന്‍ ചെയ്ത്‌ അയച്ച്‌ തന്നാല്‍, ഭാവിയും ഭൂതവും കൃത്യമായി പാഴ്സല്‍ അയയ്കാം ന്ന്.)

അനംഗാരിയേ.. അത്‌ നിങ്ങള്‍ എങ്ങാനും പറയാതെ വന്നാ ആ സമ്പാറിന്റെ പാത്രം പൈപ്പിന്റെ ചോട്ടില്‍ കാണിയ്കാനുള്ള എളുപ്പത്തിനാ, പെപ്പ്‌ തുറന്നിട്ടിരിയ്കണേ.

Inji Pennu said...

അതുല്യേച്ചി...ആ രേഷ്മക്കൊച്ചു നമ്മളുടെ ഈ ശക്തിക്കെതിരെ പാരകള്‍ പണിയും. ഒന്നും വിശ്വസിക്കരുത് കേട്ടൊ.എനിക്കാണെങ്കി ഞാന്‍ റെസിപ്പിയേ ചോദിക്കുവുള്ളൂ..ആ പെണ്ണാണെങ്കില്‍ അവിടെ ചെന്ന് ആഹാരം വെച്ചു കൊടുക്കാന്‍ പറഞ്ഞു കളയുംട്ടൊ.. :-)

അതുല്യ said...

ഇന്‍ഞ്ചിയേ അല്‍പം ചന്ദ്രികാ സോപ്പ്‌ തൊടണോ/മണക്കണോ? വേഗം പറയൂ. ഞാന്‍ ഇപ്പോ കട്ട്‌ പേയ്സ്‌ ചെയ്യാം..

reshma said...

ചന്ദ്രികാ സോപ്പിട്ട് കുളിപ്പിച്ചാലൊന്നും അവള്‍ടെ നാറ്റം മാറൂല്ല അതുല്യേച്ചിയേ, അത് കൂടിയ ഇനമാ...501 തന്നെ വേണം.

Inji Pennu said...

ഓഹോ! ഞാനൊരു സ്വാതി തിരുനാള്‍ ആലാപനം കേക്കണ ടൈം കൊണ്ട് നിങ്ങള്‍ ഒന്നായാ????? ഭീകരിമാരെ..!

അതുല്യ said...

വല്ല്യാമ്മായീ... ഡാലി...ഓഫിനു ക്ഷമേടേ ഏ3 സൈസ്‌ മാപ്പ്‌...
----
ഇഞ്ചീയും 501 സോപ്പും! (Nirma sounds more appropriate!!)

---

അതുല്യ: ഇഞ്ചീനേ എനിക്കിഷ്ടാ..

.....: അറിയില്ല്യാ.. ലോകത്തിന്റെ ഏതോ കോണില്‍ നിന്ന് ഇങ്ങനെ ഈ ബൂലോഗത്ത്‌ പിന്മൊഴികളില്‍ ആടിയുലയുന്നു അവള്‍.

അതുല്യ : എനിക്കിഷ്ടാ ഇത്രേം എനര്‍ജീം വൈബ്രേഷനും ഒക്കെയുള്ളവരെ. ശരിയ്കും ഇന്‍സ്പൈറിംഗ്‌... (എന്നെ പോലേ)...

.....: യെസ്‌ യെസ്‌... ഷീ കാന്‍ ചീയര്‍ അപ്‌ ഫുള്‍ പിന്മൊഴി അതുല്യേച്ചീനേ പോലെ... അതുല്യ, ഇഞ്ചി, ദേവന്‍ വക്കാരി..ഒക്കെ ഒരു അള്‍ട്ടിമേറ്റ്‌ കോമ്പിനേഷനാ പിന്മൊഴീടെ..

അതുല്യ: ഞാനും എപ്പോഴും കരുതും, നമ്മള്‍ക്കൊക്കേനും കൂടി ഒരു സ്കൂള്‍ ബസ്സില്‍ എപ്പോഴേങ്കിലും ഒന്നിച്ച്‌ പോവാന്‍ കഴിഞ്ഞെങ്കില്‍... ഇഞ്ചീനെ ഞാന്‍ എന്റെ അടുത്ത്‌ ഇരുത്തും...

വല്യമ്മായി said...

അതുല്യchechi I second you.

"sorry" will accepted in terms of Chammnathi podi,murukk etc etc

reshma said...

എനിക്കുള്ള ചമ്മന്തിപോടീം മുറുക്കും സെക്കണ്ട് സെര്‍വിങ്ങും സ്വീ‍ീകരിക്കുന്നതാണ്:)

qw_er_Ty

Inji Pennu said...

അയ്യ്! അതുല്യേച്ചി, ഇത് വേണ്ടാ... സ്നേഹം ഒകെ ഒറ്റക്ക് കാണുമ്പൊ ആരും കേക്കാണ്ട് പറഞ്ഞാ മതി..അയ്യ്! ഞാന്‍ ചമ്മി!
നമുക്ക അടിയുണ്ടാക്കാം..ഇതിന്റെ ക്ഷീണം തീര്‍ക്കണെങ്കി അതുല്യേച്ചിയുമായി അടിയുണ്ടാക്കിയേ പറ്റൂ... :-)

qw_er_ty

Anonymous said...

കൂട്ടുകാരെ,

ഞാന്‍ വരക്കാന്‍ ശ്രമിച്ചത് വിക്ടര്‍ ജോര്‍ജ് എന്ന ഫോട്ടോഗ്രാഫറുടെ പ്രശസ്ത്മായ ഒരു ചിത്രമാണ്. കുന്നുകിളച്ച് നിരപ്പാക്കുന്ന ജെ.സി.ബി വെരോടേ പിഴുതെടുത്തെറിയുന്ന ഒരു മരത്തിഒന്റെ ചിത്രം. ശാസ്ത്ര സാഹിത്യ പരിഷത്തും പരിസ്ഥിതി സഘടനകളും കുന്നു നിരപ്പാക്കുന്നതിനെതിരെ ഉള്ള പ്രവര്‍ത്തനങളില്‍ ഉപയോഗിക്കാറുണ്ട് ആ ചിത്രം.ഒരു പ്രകിതി സ്നേഹിയായിരുന്ന വിക്ടര്‍ അവസാനം ഒരു ഉരുള്‍പൊട്ടല്‍ കൊണ്ടുപോയി...

ഇത് അടികുറിപ്പായി കൊടുക്കാതിരുന്നതിന് എന്നോട് ക്ഷമിക്കുക.