Sunday, March 23, 2008

കവിതാക്ഷരി-ഭാഗം1

“റാകി പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്ക വേല കണ്ടോ
വേലയും കണ്ടു വിളക്കും കണ്ടു
കപ്പലും കണ്ടു കടല്‍ തിരയും“

അന്താക്ഷരി കളിക്കുന്നതിനിടയില്‍ ‘റ’ എന്ന അക്ഷരത്തിനു ആദ്യം നാവില്‍ വന്നതാണ്, ഒന്നാം ക്ലാസ്സില്‍ ഉപേക്ഷിച്ചുവെന്നു കരുതിയ കവിത.

ഒരു വരി പോലും സിനിമാ പാട്ടുകള്‍ മൂളാത്തവര്‍ പോലും
“പൂച്ച നല്ല പൂച്ച,
വൃത്തിയുള്ള പൂച്ച,
പാലു വച്ച പാത്രം
വൃത്തിയാക്കി വച്ചു”
എന്നത് ചൊല്ലുന്നത് കേട്ടീട്ടില്ലേ.

എണ്‍പതുകള്‍ക്ക് ശേഷം കവിതയ്ക്ക് അര്‍ദ്ധവിരാമിട്ട് മലയാളി സിനിമാഗാനങ്ങളുടെ കൂടെ പോയെങ്കിലും എന്തൊക്കെയോ ചില കവിതാ നുറുങ്ങുകള്‍ ബാക്കി കിടക്കുന്നില്ലേ? അതിന് ജീവന്‍ കൊടുക്കാന്‍, ഒരീണം കൊടുത്ത് നമ്മുടെ സ്വന്തം സ്വരത്തില്‍ ചൊല്ലാന്‍ തോന്നുന്നുണ്ടോ? എങ്കില്‍ മൈക്ക് കൈയിലെടുക്കൂ, കവിതയ്ക്ക് ശബ്ദം കൊടുത്ത് വനിതാലോകത്തിനയക്കൂ. vanithalokam at gmail dot com.

നമ്മളൊരുമിച്ച് വരച്ച് കൂട്ടിയത് ഓര്‍മ്മയില്ലേ. അതുപോലെ തന്നെയാണ് ഇത്തവണയും. അന്ന് അചിന്ത്യ കൊണ്ടു വന്ന ആശയമാണു കുട്ടികളുടെ പാട്ട്. കുറേ കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. ജോയും കിരണസും ആണു ജഡ്ജസ് ആകുന്നത്. മികച്ച പെണ്‍ശബ്ദത്തിനും, ആണ്‍ശബ്ദത്തിനും, സമ്മാനമുണ്ട്. കവിത ചൊല്ലുന്ന എല്ലാ കുഞ്ഞു കൂട്ടുകാര്‍ക്കും സമ്മാനമുണ്ട്.

കവിത റെക്കൊര്‍ഡ് ചെയ്യാന്‍

ചെറിയ കവിത ആണെങ്കില്‍ start-programs-accessories-entertainment-sound recorder. വലിയ കവിതയാണെങ്കില്‍ ഒഡാസിറ്റി എന്ന ഫ്രീ സോഫ്റ്റ്വെയര്‍ ഉപയോഗിക്കാം കൂടുതലറിയാന്‍ ഈ പോസ്റ്റ് സഹായകമാകും.

ആദ്യ കവിത ചൊല്ലുന്നത് ഷര്‍മ്മിളയുടേയും ഗോപന്റേയും മകന്‍ മഹാദേവന്‍.രണ്ടാം ക്ലാസ്സിലെ മലയാളം പാഠപുസ്തകത്തിലുള്ള കവിത. കുമാരനാശാന്റെ ‘അമ്മ പരിക്കേറ്റ കുട്ടിയോട്..‘
മഹാദേവന്റെ പാട്ട് അസ്സലായില്ലേ. ഇനി ഡാലിയുടെ കേട്ട് നോക്കൂഇപ്പോള്‍ ആത്മവിശ്വാസം ആയില്ലേ ഇനി എല്ലാവരും വേഗം പാടി അയച്ചേ

12 comments:

കണ്ണൂരാന്‍ - KANNURAN said...

കൊള്ളാം ഡാലി, നല്ല ഉദ്യമം. ആശംസകള്‍.

ശെഫി said...

ഈ ഉദ്യമത്തിനു എല്ലാ നന്മകളും,

Manoj | മനോജ്‌ said...

നല്ല കാര്യം - ഇതു പോലുള്ള സംരംഭങ്ങള്‍ വഴി മലയളത്തിനും കവിതയ്ക്കും വീണ്ടും വസന്തം വരട്ടെയെന്നാശംസിക്കുന്നു. കവിത ഈണത്തില്‍ പാട്ടുകള്‍ ഉണ്ടാക്കിത്തുടങ്ങിയതീയിടെയാണ്, സൌകര്യമുള്ളവര്‍ ഇവിടെ കേട്ടാലും: http://swapnaatakan.blogspot.com

ഒരു podcast നും തുടക്കമിട്ടിട്ടുണ്ട്: http://odeo.com/play#channel/754513

ശ്രീ said...

കൊള്ളാം. എല്ലാ വിധ ആശംസകളും.
:)

സു | Su said...

പാട്ടുമത്സരത്തില്‍ എന്നെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ, മടങ്ങിപ്പോ.

(മത്സരിച്ചാലല്ലേ ഞാന്‍ തോല്‍ക്കൂ.;))

Cibu C J (സിബു) said...

ഈശരാ.. ബ്ലോഗിലും റിയാലിറ്റി ഷോ.. എന്തായീക്കേക്കണേ.. അപ്പോ എവിടേയ്ക്കാ SMS അയയ്ക്കേണ്ടേ എന്നുകൂടി പറഞ്ഞാ മതി :)

സുല്‍ |Sul said...

എല്ലാ ആശംസകളും.
എസ് എം എസ് മാത്രം ചോദിക്കരുത്. വേണേല്‍ രണ്ട് കമെന്റ് കൂടുതല്‍ തരാം. ഫോര്‍മാറ്റ് പറയൂ...

-സുല്‍

Siji vyloppilly said...

നല്ലൊരു ശബ്ദണ്ടെങ്കില്‍ കവിത ചൊല്ലായിരുന്നു.അതില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ടെന്തു കാര്യം.

ഡാലി said...

കണ്ണൂരാനെ, ശെഫി, ശ്രീ ആശംസയില്‍ ഒതുക്കി കളയരുതു. കവിത അയച്ച് തരൂ.

മനോജ്, ആ ബ്ലോഗ് കണ്ടിരുന്നു. ഇവിടേയ്ക്കും പാടി അയക്കൂ. ഇതിനു സമ്മാനമുണ്ട്ട്ടാ.

സൂ, ഇവിടെ ആരും തോല്‍ക്കില്ല, ധൈര്യമായിട്ട് അയക്കു.

സിബോ,സുല്ലേ, എസ് എം എസ് അല്ല ഇച്ചിരെ വ്യതാസണ്ട്. കവിതയാണു വോട്ടായി കൂട്ടാ. അയക്കണ്ട ഫോര്‍മാറ്റ് വനിതാലോകം സ്പേസില്ല അറ്റ് സ്പേസില്ല ജിമെയില്‍ സ്പേസില്ല ഡോട്ട് സ്പേസില്ല കോം.

എന്റെ ശബ്ദം നല്ലതാന്ന് പറയാന്‍ നിനക്കെങ്കിലും തോന്നീലോ സിജിയേ. ജീരക മുട്ടായി വാങ്ങി തരാം. പക്ഷേ കവിത ചൊല്ലണം.

പാദം2 ഇല്‍ മിടുക്കരായി ആരൊക്കെയാ പാടിയേക്കണെന്നു നോക്കിയേന്‍

ദൈവം said...

കുമാരനാശാന്‍ എന്നെഴുതാര്‍ന്നു, അതങ്ങേരാണെങ്കില്‍

ഡാലി said...

ദൈവമേ...
(ശരിയാക്കി. സോറീ)

chithrakaran:ചിത്രകാരന്‍ said...

ങാഹാ.... കൊള്ളാലോ ഈ പരിപാടി.
ചിത്രകാരന്റെ ആശംസകള്‍ !!!
പാടാന്‍പറയരുതേ.
ഡാലി , വളരെ നല്ല സംരംഭം.