Sunday, January 07, 2007

ബൂലോഗ ചിത്രരചനാ മല്‍സരം- ഫലപ്രഖ്യാപനം

ബൂലോഗ കൂട്ടുകാരെ, വനിതാലോകം നടത്തിയ ചിത്രരചനാമത്സരം ആവേശപൂര്‍വ്വം കൊണ്ടാടിയ എല്ലാവര്‍ക്കും നന്ദി. പങ്കെടുത്ത എല്ലാവര്‍ക്കും പ്രത്യേക നന്ദി. ഒരു തമാശ പോലെ നടത്തിയ മത്സരത്തില്‍ 55 എന്‍‌ട്രികള്‍ ഉണ്ടായി എന്നത് തികച്ചും സന്തോഷമുള്ള കാര്യമാണ്. മത്സരത്തിന്റെ വിഷയം കല്ലുസ്ലേറ്റിലെ നൊസ്റ്റാള്‍ജിയ എന്നായിരുന്നെങ്കിലും എല്ലാതരത്തിലും ഉള്ള ചിത്രങ്ങള്‍ കിട്ടിയത് കൊണ്ട് മത്സരം രണ്ട് വിഭാഗമായി നടത്തേണ്ടി വന്നു.

1. കല്ലുസ്ലേറ്റിലെ നൊസ്റ്റാള്‍ജിയ
2. ഏറ്റവും നല്ല ചിത്രം


കുമാര്‍, സാക്ഷി എന്നിവരായിരുന്നു ജഡ്ജസ്സ്. രണ്ടുപേരും ഒരുപാട് തിരക്കിനിടയിലാണ് ഇതിന് മാര്‍ക്കിടാന്‍ സമ്മതിച്ചത്. 55 എന്‍‌ട്രികളില്‍ നിന്നും സമ്മാനര്‍ഹമായവ കണ്ടുപിടിക്കാന്‍ രണ്ടുപേര്‍ക്കും നല്ല ബുദ്ധിമുട്ടുണ്ടായിക്കാണും. കുമാറേട്ടനേനും സാക്ഷിയ്ക്കും വനിതാലോകത്തിന്റെ വക നന്ദിയുടെ പൂചെണ്ടുകള്‍ (ദേ പിടിച്ചൊ).

സമ്മാനര്‍ഹമായ പടങ്ങള്‍ താഴെ കൊടുക്കുന്നു.

വിഭാഗം 1. കല്ലുസ്ലേറ്റിലെ നൊസ്റ്റാള്‍ജിയ

ഒന്നാം സമ്മാനം: രേഷ്മരണ്ടാം സമ്മാനം രണ്ട് പേര്‍ക്കുണ്ട് വക്കാരിയ്ക്കും ഉത്സവത്തിനും

രണ്ടാം സമ്മാനം: വക്കാരി
രണ്ടാം സമ്മാനം:
ഉത്സവംമൂന്നാം സമ്മാനവും രണ്ട്പേര്‍ പങ്കിട്ടു. ശാലിനിയും വിശാലമനസ്കനും

മൂന്നാം സമ്മാനം: ശാലിനിമൂന്നാം സമ്മാനം: വിശാലമനസ്കന്‍വിഭാഗം 2. നല്ല പടങ്ങള്‍

ഒന്നാം സമ്മാനം: ശനിയന്‍രണ്ടാം സമ്മാനം രണ്ട് പേര്‍ക്ക് കൈപ്പള്ളിയ്ക്കും ഗോപികയ്ക്കും

രണ്ടാം സമ്മാനം :
കൈപ്പള്ളിരണ്ടാം സമ്മാനം: ഗോപികമൂന്നാം സമ്മാനം: ഉണ്ണിക്കുട്ടന്‍

പടങ്ങള്‍ അയച്ച എല്ല കുഞ്ഞി കൂട്ടുകാര്‍ക്കും പ്രത്യേക സമ്മാനമുണ്ട്. കുട്ടികളുടെ എല്ലാ പടങ്ങളും താഴെ കൊടുക്കുന്നു.

അനില്‍ചേട്ടന്റേയും സുധേച്ചിയുടേയും മകന്‍: ഉണ്ണിഅനില്‍ചേട്ടന്റേയും സുധേച്ചിയുടേയും മകന്‍: കണ്ണന്‍കൃഷിന്റെ മകള്‍:രേഷ്മ (1)കൃഷിന്റെ മകള്‍:രേഷ്മ (2)കൃഷിന്റെ മകള്‍:രേഷ്മ (3)കൃഷിന്റെ മകള്‍:രേഷ്മ (4)
കൃഷിന്റെ മകള്‍:രേഷ്മ (5)ക്രിഷ്ന്റെ മകള്‍:രേഷ്മ (6)

കുറുമാന്റെ ചേട്ടന്റെ മകന്: ഋതിക്കുമാറേട്ടന്റെ മകള്‍: കല്യാണി

Saturday, January 06, 2007

സ്വയം പര്യാപ്തത, എങ്ങനെ! ആരെല്ലാം?

ലോകം ഇന്ന് നക്ഷത്രങ്ങളുടെ വേഗതയില്‍ ചലിക്കുന്നു,എന്നിട്ടും നമ്മുടെ ചിന്താഗതിക്ക്‌ മാറ്റമുണ്ടായില്ല. മനുഷ്യന്‍ ഉണ്ടായകാലം മുതല്‍ സ്ത്രീയും പുരുഷനും ഒന്നായി ഒരു കുടുംബമായി ജീവിക്കുന്നു. അതിനു വിവാഹം എന്ന ഒരു ചട്ടക്കുടും, നിയമസംഹിതകളും നല്‍കി. അത്‌ ആര്‍ ആരെ ഭരിക്കും എന്നുള്ളതിന്റെ മല്‍സരം അല്ല . മറിച്ച്‌ ഒരാള്‍ മറ്റൊരാള്‍ക്ക്‌ താങ്ങായിരിക്കണം, പരസ്പരം സ്നേഹിക്കണം എന്നിങ്ങനെ,എഴുതിച്ചേര്‍ക്കാത്തതായ ചില അന്വര്‍ഥങ്ങള്‍‍ മാത്രമാണ്‌.യാന്ത്രികമായ ഈ ജീവിതത്തിനിടയില്‍ ജീവിതം സ്വസ്തമാക്കാനുള്ള ഈ നെട്ടോട്ടത്തിനിടെയില്‍ നമ്മളില്‍ ചിലരെങ്കിലും ജോലിചെയ്യുന്ന ഇന്നത്തെക്കാലത്ത്‌, പഴയ രീതികളെയും ചിന്താഗതികളെയും കുറച്ചൊന്നു മാറ്റേണ്ട സമയം കഴിഞ്ഞു.

ജോലിക്ക് പോകുന്നവരായ അമ്മമാരുടെ ജോ‍ലിഭാരം കുറക്കാന്‍ ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും, ഒരുപോലെ, അവരെ എങ്ങനെ സഹായിക്കാം എന്നൊരു ചര്‍ച്ച ഇവിടെ തുടങ്ങിയാലോ? ഇതൊരു ചര്‍ച്ചാ വേദി മാത്രം ആണ്! വാഗ്വാദം അല്ല, സഹകരിക്കൂ, സഹോദരിമാരേ, സഹോദരന്മാരേ!!

കുട്ടികളേയും ചെറുപ്പത്തിലേ സ്വയം പര്യാപ്തരാക്കണം, അവരവരുടെ കാര്യങ്ങള്‍, സ്വയം ചെയ്യാന്‍ പ്രേരിപ്പിക്കണം, അതിനു ചെറിയ ശാസനയൊക്കെ ആവാം.അവരവരുടെ ഷൂ പോളീഷ് ചെയ്യുക, സ്കൂളിലേക്കുള്ള റ്റൈംറ്റേബിള്‍,ഇടാനുള്ള വസ്ത്രങ്ങള്‍ എല്ലാം തലേന്ന്, എടുത്ത് ,തയ്യാറാക്കി വെക്കുക, എന്നിങ്ങനെ പോകുന്നു, ആ പട്ടിക.

എല്ലാം സ്വയം ചെയ്യാനം എന്ന വാശിയും സ്ത്രീകള്‍ കളയണം, അതുവഴി, നിങ്ങ‍ള്‍ നിങ്ങളുടെ കുഞ്ഞുങ്ങളുടെ തന്നെ സ്വയം പര്യാപ്തതക്കാണ്, കോടാലി വെക്കുന്നത്, എന്നറിയുക. ഒരു കാലത്ത്, മറ്റൊരു കുടുംബത്തിന്റെ നെടുത്തൂണുകളാകേണ്ടവരാണ് അവരും.ഭാര്യ പാചകത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍, ഭര്‍ത്താവിനും കുട്ടികള്‍ക്കും വീട് വൃത്തിയാക്കാം, ഇസ്തിരി ഇടാം, അങ്ങിനെ പലതും, വീണ്ടു വിചാരത്തോടേ ചെയ്താല്‍, ഒരു പരിധിവരെ, നമ്മുടെ ഈ പ്രവാസ ജീവിതം ലഘൂകരിക്കാം. ജോലിക്ക് പോകുന്ന സ്ത്രീകള്‍ വല്ലാത്ത റ്റെന്‍ഷനിലാണ്, ഇത് കുറക്കണമെങ്കില്‍, വീട്ടിലുള്ള എല്ലാവരും ശ്രമിച്ചാലേ നടക്കൂ.

പ്രവാസികളായ നമ്മുക്ക്, വല്ലാത്ത പരിമിതികള്‍ ഉണ്ട്, സമ്മതിക്കുന്നു, എന്നിരുന്നാലും , ഒരു അഭിപ്രായപ്രകടനത്തിലൂടെ നമുക്ക് അന്യോന്യം, സഹായിച്ചുകൂടെ??