Sunday, March 30, 2008

Saturday, March 29, 2008

കവിതാക്ഷരി-ഭാഗം7

കവിതാക്ഷരിയെ കുറിച്ച് കൂടുതല്‍ അറിയാന്‍

കവിതകള്‍ അയക്കേണ്ട വിലാസം vanithalokam at gmail dot com

റിയാസ് അഹമ്മദ് :വിജയലക്ഷ്മിയുടെ 'ഒറ്റമണല്‍ത്തരി'



സു : സു തന്നെ എഴുതിയ 'കാത്തിരിയ്ക്കും ഞാന്‍'



ജി. മനു : മനു തന്നെ എഴുതിയ 'മകളേ..വളരാതിരിക്കുക'


Friday, March 28, 2008

Thursday, March 27, 2008

കവിതാക്ഷരി-ഭാഗം5

കവിതാക്ഷരിയെ കുറിച്ച് കൂടുതല്‍ അറിയാന്‍

കവിതകള്‍ അയക്കേണ്ട വിലാസം vanithalokam at gmail dot com



സിയ : പവിത്രന്‍ തീക്കുനിയുടെ 'മതില്‍'






ദ്രൌപദി
: ഷെല്‍‌വിയുടെ ' നട്ടുച്ചയിലെ ഗസല്‍മരങ്ങള്‍'





കാണാമറയത്ത്: മയൂരയുടെ 'നിണമെഴുതിയത്'


Wednesday, March 26, 2008

കവിതാക്ഷരി-ഭാഗം4

കവിതാക്ഷരിയെ കുറിച്ച് കൂടുതല്‍ അറിയാന്‍

കവിതകള്‍ അയക്കേണ്ട വിലാസം vanithalokam at gmail dot com

സാരംഗി : വിജയലക്ഷ്മിയുടെ 'വന്ദനം, ഡി വിനയചന്ദ്രന്'




അനിലന്‍: അനിലന്‍ തന്നെ എഴുതിയ പല്ലിയും ശലഭവും




പ്രമോദ് : പ്രമോദ് തന്നെ എഴുതിയ അമ്മയ്ക്കൊരു കത്ത്


Monday, March 24, 2008

Sunday, March 23, 2008

കവിതാക്ഷരി-ഭാഗം1

“റാകി പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്ക വേല കണ്ടോ
വേലയും കണ്ടു വിളക്കും കണ്ടു
കപ്പലും കണ്ടു കടല്‍ തിരയും“

അന്താക്ഷരി കളിക്കുന്നതിനിടയില്‍ ‘റ’ എന്ന അക്ഷരത്തിനു ആദ്യം നാവില്‍ വന്നതാണ്, ഒന്നാം ക്ലാസ്സില്‍ ഉപേക്ഷിച്ചുവെന്നു കരുതിയ കവിത.

ഒരു വരി പോലും സിനിമാ പാട്ടുകള്‍ മൂളാത്തവര്‍ പോലും
“പൂച്ച നല്ല പൂച്ച,
വൃത്തിയുള്ള പൂച്ച,
പാലു വച്ച പാത്രം
വൃത്തിയാക്കി വച്ചു”
എന്നത് ചൊല്ലുന്നത് കേട്ടീട്ടില്ലേ.

എണ്‍പതുകള്‍ക്ക് ശേഷം കവിതയ്ക്ക് അര്‍ദ്ധവിരാമിട്ട് മലയാളി സിനിമാഗാനങ്ങളുടെ കൂടെ പോയെങ്കിലും എന്തൊക്കെയോ ചില കവിതാ നുറുങ്ങുകള്‍ ബാക്കി കിടക്കുന്നില്ലേ? അതിന് ജീവന്‍ കൊടുക്കാന്‍, ഒരീണം കൊടുത്ത് നമ്മുടെ സ്വന്തം സ്വരത്തില്‍ ചൊല്ലാന്‍ തോന്നുന്നുണ്ടോ? എങ്കില്‍ മൈക്ക് കൈയിലെടുക്കൂ, കവിതയ്ക്ക് ശബ്ദം കൊടുത്ത് വനിതാലോകത്തിനയക്കൂ. vanithalokam at gmail dot com.

നമ്മളൊരുമിച്ച് വരച്ച് കൂട്ടിയത് ഓര്‍മ്മയില്ലേ. അതുപോലെ തന്നെയാണ് ഇത്തവണയും. അന്ന് അചിന്ത്യ കൊണ്ടു വന്ന ആശയമാണു കുട്ടികളുടെ പാട്ട്. കുറേ കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. ജോയും കിരണസും ആണു ജഡ്ജസ് ആകുന്നത്. മികച്ച പെണ്‍ശബ്ദത്തിനും, ആണ്‍ശബ്ദത്തിനും, സമ്മാനമുണ്ട്. കവിത ചൊല്ലുന്ന എല്ലാ കുഞ്ഞു കൂട്ടുകാര്‍ക്കും സമ്മാനമുണ്ട്.

കവിത റെക്കൊര്‍ഡ് ചെയ്യാന്‍

ചെറിയ കവിത ആണെങ്കില്‍ start-programs-accessories-entertainment-sound recorder. വലിയ കവിതയാണെങ്കില്‍ ഒഡാസിറ്റി എന്ന ഫ്രീ സോഫ്റ്റ്വെയര്‍ ഉപയോഗിക്കാം കൂടുതലറിയാന്‍ ഈ പോസ്റ്റ് സഹായകമാകും.

ആദ്യ കവിത ചൊല്ലുന്നത് ഷര്‍മ്മിളയുടേയും ഗോപന്റേയും മകന്‍ മഹാദേവന്‍.രണ്ടാം ക്ലാസ്സിലെ മലയാളം പാഠപുസ്തകത്തിലുള്ള കവിത. കുമാരനാശാന്റെ ‘അമ്മ പരിക്കേറ്റ കുട്ടിയോട്..‘




മഹാദേവന്റെ പാട്ട് അസ്സലായില്ലേ. ഇനി ഡാലിയുടെ കേട്ട് നോക്കൂ



ഇപ്പോള്‍ ആത്മവിശ്വാസം ആയില്ലേ ഇനി എല്ലാവരും വേഗം പാടി അയച്ചേ

Wednesday, March 12, 2008

‘ധ‘ യോ ‘ന‘ യോ






ഡിസ്‌ലെക്‌സിയ എന്നു വായിക്കുമ്പോള്‍ കണ്ണുനീര്‍ നിറഞ്ഞു തുളുമ്പാന്‍ തുടങ്ങുന്ന രണ്ട് കുഞ്ഞികണ്ണുകള്‍ ഓര്‍മ്മവരുന്നുണ്ടോ? എഴുതാനും വായിക്കാനും പ്രയാസങ്ങളുണ്ടാക്കുന്ന ഡിസ്‌ലെക്സിയ എന്ന പഠനവൈകല്യം പ്രകടിപ്പിക്കുന്ന ഇഷാന്റെ കഥയുമായി അമീര്‍ഖാന്‍ ആദ്യമായി സിനിമാ സം‌വിധായകനായത് നമ്മള്‍ കണ്ടു. 'താരേ സമീന്‍ പര്‍‌' എന്ന സിനിമ പ്രതീക്ഷിച്ചതിലും നല്ലൊരു വിജയം കൈവരിച്ചു എന്നു മാത്രമല്ല, സമൂഹത്തിന്റെ പൊതുവായ ചിന്താധാരയിലേക്ക് ഒരു തിരി വെട്ടം കൊണ്ടുവരുകയും ചെയ്തു. കുട്ടികളില്‍ അന്തര്‍ലീനമായ കഴിവുകള്‍ മനസ്സിലാക്കാതെ, കേവലം അവരുടെ എഴുതാനും വായിക്കാനുമുള്ള സ്കൂള്‍ സംബന്ധിയായ ചില പ്രക്രിയകളെ മാത്രം ആസ്പദമാക്കി മൂല്യ നിര്‍ണ്ണയം നടത്തരുത് എന്നും, ഡിസ്‌ലെക്‌സിയ ഉള്ള കുട്ടികളെ എത്ര ശിക്ഷിച്ചാലും അത് അവരുടെ മനോവീര്യവും കഴിവുകളും തകര്‍‌ക്കാനും അവരെ കടുത്ത വിഷാദത്തിലേക്കും, തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന ഒരു മാനസികാവസ്ഥയിലേക്കും തള്ളിവിടാനും മാത്രമേ ഉപകരിക്കു എന്നും ആ സിനിമയില്‍ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ മാതാപിതാക്കളും അവശ്യം കാണേണ്ട ഒരു സിനിമയാണ്‌ അത് എന്ന് നിസ്സംശയം പറയാം. ഗുജറാത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി അമീര്‍‌ഖാനെ അഭിനന്ദിക്കുക മാത്രമല്ല, ഗവണ്മെന്റിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ പഠനവൈകല്യവും മറ്റു പ്രശ്നങ്ങളും പഠിക്കുന്നതിനു മാത്രമായി ഒരു യൂണിവേഴ്സിറ്റി തന്നെ സ്ഥാപിക്കാനുള്ള തീരുമാനവും കൈക്കൊള്ളുകയുണ്ടായി. അഹമ്മദാബാദിനും ഗാന്ധിനഗറിനുമിടയില്‍ ഇരുപതേക്കര്‍ സ്ഥലവും അതിനായി കണ്ടെത്തിക്കഴിഞ്ഞു. ( ടൈംസ് ഓഫ് ഇന്‍ഡ്യ, ഫെബ്രുവരി 27)

ഇനി സിനിമയില്‍ നിന്ന് ജീവിതത്തിലേയ്യ്ക്ക്. എന്താണ്‌ ഡിസ്‌ലെക്‌സിയ? എന്തെല്ലാം വ്യത്യസ്ത തരത്തില്‍ ഡിസ്‌ലെക്‌സിയ കാണപ്പെടുന്നു? എങ്ങനെയാണത് കണ്ടുപിടിക്കുന്നത്? അതു ബാധിച്ച കുട്ടികളോടുള്ള പെരുമാറ്റരീതികള്‍, ഇത് എങ്ങനെ ചികിത്സിക്കാം? എന്നിങ്ങനെയുള്ള ചില കാര്യങ്ങളാണ്‌ ഇവിടെ പരാമര്‍ശിക്കാനുദ്ദേശിക്കുന്നത്. എന്നുമാത്രമല്ല കേരളത്തില്‍ ഡിസ്‌ലെക്‌സിക് ആയ കുട്ടികളുടെ ചികിത്സയില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന്റെ വിവരങ്ങളും ഇവിടെ ഉള്‍ക്കൊള്ളിക്കുന്നുണ്ട്.

ഡിസ്‌ലെക്‌സിയ എന്നത് ആദ്യം പറഞ്ഞതുപോലെ എഴുതാനും വായിക്കാനുമുള്ള ബുദ്ധിമുട്ടോടുകൂടിയ പഠനവൈകല്യമാണ്‌. ഇതിന്‌ ലിംഗഭേദങ്ങളില്ല, ആര്‍ക്കും വരാവുന്ന ഒരു അവസ്ഥ. ജനിതക ഘടനയുമായി പ്രസ്തുത അവസ്ഥയുടെ ചില രൂപങ്ങള്‍ക്ക് ബന്ധമുണ്ടെന്നത് ശാസ്ത്രജ്ഞന്മാര്‍ ശരിവയ്ക്കുന്നു. അനന്തര തലമുറകളിലേയ്ക്ക് ഇത് പകര്‍ത്തുന്നത് ക്രോമസോം രണ്ട്, മൂന്ന്, പതിനഞ്ച്, പതിനെട്ട്, ആറ്‌ എന്നിവയിലുള്ള ജീനുകളാണെന്ന് ഈയിടെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇതില്‍ ഇപ്പോഴും ഗവേഷണങ്ങള്‍ നടക്കുന്നതേയുള്ളു. മറ്റൊരു അഭിപ്രായം തലച്ചോറിന്റെ ഇടതുവശത്തിന്റെ പ്രത്യേകതകളെക്കുറിച്ചുള്ളത്. എഴുത്തും വായനയും നിയന്ത്രിക്കുന്ന പ്രസ്തുത ഭാഗത്തിന്റെ വലിപ്പക്കുറവ്. അങ്ങനെവരുമ്പോള്‍ ഇടതുവശത്തിന്റെ ജോലികൂടി വലതു ഭാഗത്തെ കോശങ്ങള്‍ക്ക് നിറവേറ്റേണ്ടി വരുന്നു. ഇതൊക്കെ ആയാലും തലച്ചോറിന്റെ വലതുഭാഗം സാധാരണഗതിയില്‍ നിയന്ത്രിക്കുന്ന എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി ഇവരി‍ല്‍ നിറവേറ്റപ്പെടുന്നു. അതുകൊണ്ടായിരിക്കണം ലോകോത്തര കലാകാരന്‍‌മാരും അത്‌ലറ്റുകളും സംഗീതജ്ഞരും ശില്പ്പികളും ഇവര്‍ക്കിടയില്‍നിന്നും ഉയര്‍ന്നുവരുന്നത്. ഉദാഹരണത്തിനു ലിയണാര്‍ഡോ ഡാവിഞ്ചി, ബീഥോവന്‍, ജോണ്‍ ലെനന്‍, വാള്‍ട്ട് ഡിസ്നി, ടോം ക്രൂസ്, വൂപി ഗോള്‍ഡ് ബെര്‍ഗ്, സില്‍‌വസ്റ്റര്‍ സ്റ്റലോണ്‍, അഗതാ ക്രിസ്റ്റി, എഡ്ഗാര്‍ അലന്‍ പോ. അഭിഷേക് ബച്ചനും ഡിസ്‌ലെക്‌സിക് ആണ്‌. മുകളിലെ വീഡിയോ ശ്രദ്ധിക്കുക.

ഡിസ്‌ലെക്‌സിയയുടെ ചില ലക്ഷണങ്ങളിള്‍

1. ചില അക്ഷരങ്ങള്‍/അക്കങ്ങള്‍ തമ്മില്‍ തിരിച്ചറിയാന്‍ കഴിയാതെ വരിക, ഉദാ: p/q, b/d, n/u , 6/9, 12/21 etc.
2. വശങ്ങള്‍ തമ്മിലുള്ള വ്യത്യാസം മനസ്സിലാകാതെ വരുന്നത് ഉദാ: ഇടതുവശം, വലതുവശം എന്നിങ്ങനെ.
3. അടുക്കും ചിട്ടയും പാലിക്കാന്‍ കഴിയാതെ വരിക.
4. സ്പെല്ലിങ് കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയാതെ വരിക.
5. ദിശകള്‍ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ കഴിയാതെ വരുന്നത്.
6. വായിക്കുമ്പോള്‍ വാക്കുകള്‍ വിട്ടുപോകുക ( ഒരിയ്ക്കല്‍ കൃത്യമായി വായിച്ച വാക്ക് പിന്നീട് കണ്ടാല്‍ മനസ്സിലാകാതെ വരിക).
7. സംസാരിക്കുമ്പോള്‍ വാക്കുകള്‍ വിട്ടുപോകുക. ( പറയേണ്ടത് എന്തെന്ന് കൃത്യമായി അറിയാമെങ്കിലും പറയാനുള്ള വാക്കുകള്‍ കിട്ടാതെ വരിക).
8. വൈകാരികമായ പ്രശ്നങ്ങള്‍, ഉദാഹരണത്തിന്‌ കൂട്ടുകാരില്‍ നിന്നും അകലുക, സഹോദരങ്ങളില്‍നിന്നും അകലുക, ഒറ്റയ്ക്ക് നടക്കാന്‍ ഇഷ്ടപ്പെടുക എപ്പോഴും വിഷാദഭാവത്തില്‍ കാണപ്പെടുക തുടങ്ങിയവ.
9. കഴിയുന്നതും എഴുത്തും വായനയും ഒഴിവാക്കാന്‍ ശ്രമിക്കല്‍.
10. ക്‍ളോക്കില്‍ നോക്കി സമയം പറയാനുള്ള ബുദ്ധിമുട്ട്.
11. ഗണിതശാസ്ത്രത്തിലുള്ള ബുദ്ധിമുട്ടുകള്‍ ( അക്കങ്ങളുടെ സങ്കലനം, വ്യവകലനം, ഗുണനം, ഹരണം തുടങ്ങിയവ).
12. സ്കൂളില്‍ പോകാനുള്ള സ്ഥിരമായ മടി, ഒഴികഴിവുകള്‍.

ഈ ലക്ഷണങ്ങള്‍ എല്ലാവരിലും ഒരുപോലെ ആയിരിക്കില്ല പ്രത്യക്ഷപ്പെടുന്നത്, ഓരോ വ്യക്തിയ്ക്കും അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ അനുസരിച്ച് ഇതിനോടകം പലതരത്തിലുള്ള ഡിസ്‌ലെക്‌സിയകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ലിറ്റെറല്‍ ഡിസ്‌ലെക്‌സിയ (Literal Dyslexia ), വേര്‍ഡ് ഡിസ്‌ലെക്‌സിയ (Word Dyslexia), ഫോണോളജിക്കല്‍ ഡിസ്‌ലെക്‌സിയ(Phonological Dyslexia), നെഗ്ലെക്റ്റ് ഡിസ്‌ലെക്‌സിയ (Neglect Dyslexia വാക്കുകളുടെ ഇടതോ വലതോ ഉള്ള അക്ഷരങ്ങള്‍ തിരിച്ചറിയാതിരിക്കല്‍), സിമന്റിക് ഡിസ്‌ലെക്‌സിയ (Semantic Dyslexia ), സ്പെല്ലിംഗ് ഡിസ്‌ലെക്‌സിയ(Spelling Dyslexia), എഴുതാനുള്ള ബുദ്ധിമുട്ടുള്ളതും ഇല്ലാത്തതുമായ ഡിസ്‌ലെക്‌സിയ (Dyslexia Without Dysgraphia, Dyslexia With Dysgraphia) എന്നിവ അവയില്‍ ചിലതുമാത്രം.

രോഗനിര്‍‌ണ്ണയം

കുട്ടികളില്‍ ഡിസ്‌ലെക്‌സിയ ഉണ്ടോ എന്നു കണ്ടെത്താനുള്ള ധാരാളം ടെസ്റ്റുകളുണ്ട്. ഒരു ടെസ്റ്റുമാത്രം നടത്തി കുട്ടിയ്ക്ക് മേല്പ്പറഞ്ഞ വൈകല്യങ്ങള്‍ ഉണ്ടെന്ന് തീരുമാനിക്കാന്‍ ഒരിക്കലുമാവില്ല, യഥാക്രമം പത്തോ പന്ത്രണ്ടോ റ്റെസ്റ്റുകള്‍ നടത്തപ്പെടുന്നു. അക്ഷരങ്ങളും അക്കങ്ങളും എഴുതിക്കല്‍, വായന, ഒരു കഥ കേള്‍പ്പിച്ച് ചോദ്യങ്ങള്‍ ചോദിക്കല്‍, വീട്ടിലെ ടെലഫോണ്‍ നമ്പറോ അല്ലെങ്കില്‍ അഡ്ഡ്രസ്സോ ഓര്‍മ്മയില്‍ നിന്ന് എഴുതിക്കല്‍, വാക്കുകള്‍ വായിപ്പിക്കല്‍, ബോര്ഡില്‍ എഴുതിയിരിക്കുന്നത് പകര്‍ത്തിയെഴുതല്‍, സ്വന്തമായി ഒരു വാചകം എഴുതിക്കല്‍, ചിത്രങ്ങള്‍ കാണിച്ച് ചോദ്യം ചോദിക്കല്‍ തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു.

അന്തര്‍ദേശീയ തലത്തില്‍ അംഗീകൃതമായ ചില പരീക്ഷകള്‍

1.Wechsler Intelligence Scale for Children-Third Edition (WISC-III)
2.Kaufman Assessment Battery for Children (KABC)
3.Stanford-Binet Intelligence Scale
4.Woodcock-Johnson Psycho-Educational Battery
5.Peabody Individual Achievement Tests-Revised (PIAT)
6.Wechsler Individual Achievement Tests (WIAT)
7.Kaufman Tests of Educational Achievement (KTEA)
8.Bender Gestalt Test of Visual Motor Perception
9.Beery Developmental Test of Visual-Motor Integration
10.Motor-Free Visual Perception Test
11.Visual Aural Digit Span Test (VADS)
12.Test of Auditory Perception (TAPS)
13.Test of Visual Perception (TVPS)
14.Peabody Picture Vocabulary Test-Revised
15.Expressive One-Word Picture Vocabulary Test
16.Test for Auditory Comprehension of Language

ചികിത്സ

ഈ അവസ്ഥയുള്ള കുട്ടികള്‍ ഒരിയ്ക്കലും ബുദ്ധിമാന്ദ്യമുള്ളവരല്ല. അവരുടെ ബുദ്ധിവികാസത്തിന്‌‌ എഴുത്തും വായനയും സാധാരണ കുട്ടികള്‍ ചെയ്യുന്നരീതിയില്‍ പറ്റില്ല എന്നു മാത്രമേയുള്ളു. അതിനു പ്രത്യേകമായ ചില രീതികള്‍ അവലംബിക്കേണ്ടതായി വരുന്നു. മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പിന്തുണയും സഹകരണവും ഉണ്ടെങ്കില്‍ മാത്രമേ ഇവ സാധ്യമാകൂ. എങ്കില്‍‌പ്പോലും വളരെ വേഗത്തില്‍ അവരെ പഠിപ്പിച്ചെടുക്കാന്‍ സാധിക്കുകയുമില്ല, പലപ്പോഴും അതിന്‌ മള്‍ട്ടിസെന്‍സറി രീതിയിലുള്ള പഠനം ( അതായത് ഒരക്ഷരം പഠിപ്പിക്കുമ്പോള്‍ കാഴ്ച, കേള്‍‌വി, സ്പര്‍ശനം, ശരീര ചലനം എന്നീ എല്ലാ വഴികളിലൂടെയും അത് തലച്ചോറിലേയ്ക്കെത്തിക്കുന്നത്) വേണ്ടിവരുന്നു.
ബി യും ഡി യും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ വിരലുകള്‍ വളച്ച് ഓരോ അക്ഷരവും കാണിച്ചുകൊടുക്കേണ്ട രീതി ചിത്രത്തില്‍ കൊടുത്തിരിക്കുന്നു.

വാക്കുകളിലെ പൂട്ട് തുറക്കുന്നത് എങ്ങനെയെന്ന് ഇവിടെ ഒരു ഡെമോ വേര്‍ഷന്‍ ഉണ്ട്.

ഇതിനൊക്കെ ഉപരിയായി വീട്ടുകാരുടെ സ്നേഹവും ദയയും സഹായവുമാണ്‌ ഇത്തരത്തിലുള്ള കുഞ്ഞുങ്ങള്‍ക്കാവശ്യം. അനാവശ്യമായ കുറ്റപ്പെടുത്തലുകളും മറ്റു കുട്ടികളുമായുള്ള താരതമ്യപ്പെടുത്തലും അവരെ എവിടെയൊക്കെ കൊണ്ടെത്തിക്കുമെന്ന് പലരുടെയും അനുഭവങ്ങള്‍ തെളിയിക്കുന്നു.

കേരളത്തിലെ അവസ്ഥ

സാക്ഷരതയില്‍ മുന്‍പന്തിയില്‍ നല്ക്കുന്ന കേരളത്തിലെ ഗവണ്മെന്റുപോലും ഡിസ്‌ലെക്സിയ ശ്രദ്ധിക്കപ്പെടെണ്ട ഒരവസ്ഥയാണ്‌ എന്ന് തിരിച്ചറിഞ്ഞത് 2002 ല്‍ ആണ്‌. പ്രായോഗിക വീക്ഷണങ്ങളുടെ അപര്യാപ്തത കേരളത്തിനെ വിട്ടൊഴിയില്ലായിരിക്കും. ഡിസ്‌ലെക്‌സിയ ബാധിതരായവര്‍ക്ക് പരീക്ഷ എഴുതുന്നതിന്‌ ഒരു എഴുത്തുസഹായിയെ (scribe) ഏര്‍പ്പെടുത്തുന്നത് നിയമപരമായ നൂലാമാലകളിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു, ഇത്തരത്തില്‍ പരീക്ഷ എഴുതാന്‍ മൂന്നു കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്, എങ്കിലും അവരുടെ സര്‍ട്ടിഫികറ്റ് ലഭിക്കുന്നതിനുള്ള നിയമതടസ്സങ്ങള്‍ ഒച്ചിന്റെ വേഗതയില്‍ നീങ്ങുന്നതേയുള്ളു. ഇവിടെയാണ്‌ വീവി ജോസഫിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ 'അസ്സോസിയേഷന്‍ ഓഫ് ലേണിംഗ് ഡിസെബിളിറ്റീസ് ഇന്‍ഡ്യ' എന്ന പ്രസ്ഥാനം ശ്രദ്ധപിടിച്ചുപറ്റുന്നത്. ഡോക്‍ടര്‍‌മാരും അദ്ധ്യാപകരുമടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍‌ ഈ സംഘടനയില്‍ സന്നദ്ധസേവനം നടത്തുന്നു. ഇന്ന് ഈ വൈകല്യത്തിന്റെ പ്രശ്നങ്ങള്‍‍ സ്വയം അറിഞ്ഞവരും ഏറ്റവുമടുത്ത ബന്ധുക്കള്‍ ഇതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതു കണ്ട് വിഷമം തോന്നിയവരുമെല്ലാം ഇതിലോ ഇതുപോലുള്ള മറ്റു സംഘടനകളിലോ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വിഷയത്തിലുള്ള അറിവ് ധാരാളം സെമിനാറുകളിലൂടെയും പഠന ശിബിരങ്ങളിലൂടെയും സമൂഹവുമായി അവര്‍ പങ്കുവയ്ക്കുന്നു. ഈ സംഘടനയുടെ കോഴിക്കോട് ശാഖയില്‍ വളരെ ആക്റ്റീവ് ആയ ഡോക്‍റ്റര്‍ അനൂപാറാണിയില്‍ നിന്നും നേരിട്ട് ചോദിച്ചറിഞ്ഞ വിവരങ്ങളാണ്‌ ചുവടെ. ഡോക്‍റ്ററുടെ മകള്‍ക്ക് ഡിസ്‌ലെക്‌സിയ ഉണ്ടെന്ന് കണ്ടെത്തുന്നതോടെയാണ്‌ ഈ അവസ്ഥയെപ്പറ്റി കൂടുതല്‍ അറിയാനും അങ്ങനെയുള്ളവരെ സഹായിക്കാനും അവര്‍ മുന്നോട്ട് വരുന്നത്. (വനിത, ഗൃഹലക്ഷ്മി തുടങ്ങിയ വാരികകളില്‍ ഇവരെക്കുറിച്ചുള്ള ലേഖനങ്ങള്‍ വന്നിട്ടുണ്ട്). കേരളത്തില്‍ ഈ അവസ്ഥയ്ക്കുള്ള ചികിത്സാ സൗകര്യക്കുറവും മറ്റ് അപര്യാപ്തതകളും കണക്കിലെടുത്ത് ഇങ്ങനെയൊരു സംഘടനയുടെ പ്രാധാന്യം അവര്‍ മനസ്സിലാക്കുകയായിരുന്നു. 'ആള്‍ഡി' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ' Association of Learning Diabilities, India' സെമിനാറുകള്‍ക്കും മാധ്യമങ്ങള്‍ വഴിയുള്ള മറ്റു പ്രചരണോപാധികള്‍ക്കും പുറമെ പ്രധാനമായും അവരുടെ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നത് ഗവണ്മെന്റ് സ്ക്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും ചേരിപ്രദേശങ്ങളിലും കടപ്പുറത്തെ കുടിലുകളില്‍ നിന്നും പഠിക്കാനെത്തുന്നവര്‍ക്കും സൗജന്യമായി ഇത്തരം ടെസ്റ്റുകള്‍ നടത്തുകയും ഈ അവസ്ഥ ഉണ്ടെന്ന് കണ്ടെത്തിയാല്‍ തുടര്‍ന്നുള്ള ചികിത്സയ്ക്കും ഗൈഡന്‍സിനുമായി സമയം നീക്കിവയ്ക്കുകയുമാണ്‌. ആള്‍ഡി കൊച്ചി ചാപ്റ്റര്‍ തുറന്നതിന്റെ പത്രവാര്‍ത്തയിവിടെ താത്കാലികമായ ഒരു കൗണ്‍സലിംഗ് ഒരിക്കലും ഇതിനൊരു പരിഹാരമല്ല എന്നു മനസ്സിലാക്കിയതിനെത്തുടര്‍ന്ന് അവര്‍ ഡിസ്‌ലെക്‌സിക് ആയ കുട്ടികളുടെ ജീവിതം ചിട്ടപ്പെടുത്തിക്കൊടുക്കുന്നതിലാണ്‌ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. കാരണം മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമൊക്കെ കൗണ്‍സലിംഗും ചികിത്സാവിധികളും പഠിക്കേണ്ട വിധങ്ങളുമൊക്കെ വിവരിച്ചുകൊടുത്താലും വീണ്ടും അവര്‍ കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെടുന്ന ഒരു സാഹചര്യമാണ്‌ കേരളത്തില്‍ നിലവിലുള്ളത്. സമൂഹത്തില്‍ നല്ല നിലയിലുള്ള ഒരാളുടെ മകള്‍/മകന്‍ പഠനത്തില്‍ പിന്നോക്കമായാല്‍ അത് പുറത്തുപറയാന്‍ പോലും നാണക്കേടാണ്‌ വീട്ടുകാര്‍ക്ക്, പിന്നല്ലേ കാരണമന്വേഷിക്കാന്‍ മിനക്കെടുന്നത്? മധ്യവര്‍ഗസമൂഹത്തിലാണ്‌ ഇതു കൂടുതലും എന്നു തോന്നുന്നു. കൂടുതല്‍ മാര്‍ക്കുവാങ്ങിച്ചുകൊണ്ടുവരേണ്ട വെറും യന്ത്രങ്ങളാണ്‌ മക്കള്‍ എന്ന നില മാറാതെ ഈ കൗണ്‍‌സലിംഗ് കൊണ്ട് കാര്യമില്ല എന്നു മനസ്സിലാക്കിയാണ്‌ ഈ സംഘടന ഡിസ്‌ലെക്‌സിയ ബാധിതരായ കുട്ടികളുടെ പുനരധിവാസത്തിനു പുതിയ സങ്കേതങ്ങള്‍ തുറന്നുവയ്ക്കുന്നത്. ഇത്തരം കുട്ടികളെ ഒരുമിച്ച് താമസിപ്പിച്ച് , അവരുടെ പഠനത്തിനുള്ള ബുദ്ധിമുട്ടുകള്‍ കഴിയുന്നത്ര കുറയ്ക്കാന്‍ സഹായിച്ച് നല്ലൊരു ജീവിതം കെട്ടിപ്പടുക്കാന്‍ പ്രാപ്തരാക്കുക എന്നതാണ്‌ ALDI യുടെ പുതിയ സം‌രം‌ഭം. സ്കൂള്‍ സംബന്ധമായ വിഷയങ്ങള്‍ക്കപ്പുറം സംഗീതം, ചിത്രകല എന്നുതുടങ്ങി അവരുടെ അഭിരുചികള്‍ക്കനുസരിച്ച് അവരെ വളരാന്‍ വിടുക എന്ന രീതി. അതില്‍ നിന്നും അവര്‍ക്ക് സ്വന്തമായി, ഇഷ്ടമുള്ള ഒരു തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുക എന്നതും. ഇതിനുള്ള പ്രവര്‍ത്തങ്ങള്‍ ആരംഭദശയിലാണ്‌. അവരെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 'അസോസിയേഷന്‍ ഓഫ് ലേണിംഗ് ഡിസെബിളിറ്റീസ് ഇന്‍ഡ്യ, കോഴിക്കോട്-അഞ്ച് എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഈ വിഷയത്തില്‍ പുതുതായി എന്തെങ്കിലും വിവരം, മറ്റു നാടുകളിലുള്ള ചികിത്സാരീതികള്‍, പഠനസഹായത്തിനുള്ള നൂതനവും വ്യത്യസ്തവുമായ അറിവുകള്‍ എന്നിവയെല്ലാം അവരുമായി പങ്കുവയ്ക്കാം. അറിവിന്റെ അളവ് മാര്‍ക്ക് ഷീറ്റിലെ അക്കങ്ങളിലല്ല നിലകൊള്ളുന്നത് എന്ന സത്യം മനസ്സിലാക്കുവാന്‍ ഇനിയും വൈകിക്കൂട.
ഇതിലെ ഡിസ്‌ലെക്‌സിയയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളിലില്‍ നിന്നും ചില പുസ്തകങ്ങളില്‍ നിന്നും കണ്ടെടുത്തവയും ചില ഡിസ്‌ലെക്‌സിയ ചികിത്സകരില്‍ നിന്നും നേരിട്ടറിഞ്ഞവയുമാണ്‌. ഈ വിഷയത്തെക്കുറിച്ച് വായിച്ചിട്ടുള്ളവരും അനുഭവമുള്ളവരും ഡോക്‍റ്റര്‍‌മാരുമെല്ലാം ഇതിനോടനുബന്ധിച്ച വിവരങ്ങള്‍ ഇവിടെ എഴുതുമെങ്കില്‍ നന്നായിരുന്നു.

സഹായകമായ മറ്റു ലിങ്കുകള്‍

http://www.mindpub.com/art169.htm http://www.dys-add.com/testing.html
http://www.macalester.edu/psychology/whathap/UBNRP/Dyslexia/types.html
http://www.medicinenet.com/dyslexia/article.htm
http://www.healthscout.com/ency/68/267/main.html

പോസ്റ്റ് തയ്യറാക്കിയത് സാരംഗി