Sunday, October 22, 2006

പങ്കുവയ്ക്കാം

ബല്യകാലഓര്‍മ്മകള്‍, വിദ്യാലയജീവിതം, കുസൃതികള്‍, കുട്ടികളുടെ വിദ്യാഭ്യാസം, വിദ്യാലയങ്ങളിലെ വിഭിന്ന വിദ്യാഭ്യാസരീതി, വളര്‍ന്നുവരുന്ന തലമുറയും അവര്‍ക്ക് അനുഭവങ്ങളിലൂടെ കിട്ടാത്ത അറിവും, വീട്ടുകാര്യം, നാട്ടുകാര്യം, യാത്രാവിവരണം, കുട്ടികള്‍ക്ക്‌ അറിവു പകരുന്നതെന്തും ഇവയൊക്കെ ഇതിലുള്‍പ്പെടുത്താന്‍ താത്പര്യപ്പെടുന്നു.

19 comments:

ബിന്ദു said...

നന്നായി സുധചേച്ചീ.. ഗുണപാഠകഥകള്‍ ഉള്‍പ്പെടുത്തിയ ഒരു ബ്ലോഗ് എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. ഇനിയിപ്പോള്‍ ഇതിലാവാം. :)

സുധ said...

ബിന്ദൂന്റെ മനസ്സിലുള്ളതൊക്കെ പങ്കുവയ്ക്കൂ!

സുജയ-Sujaya said...

ഇതില്‍ ഒരു മെമ്പെര്‍ ആവാന്‍ താല്‍പ്പര്യ്പെടുന്നു, എങന്നെ എന്നു പറയുമ്മൊ.

ഡാലി said...

സുജയയുടെ മെയില്‍ ഐഡി തരൂ. മെംബര്‍ഷിപ്പ് അവിടെ എത്തും.

Resin said...

ഈ പെണ്ണുങ്ങളുടെ ഒരു കാര്യം!കണ്ടോളണേ-ഭര്‍ത്താവ്,കുടുംബം,കുട്ടികള്‍,കാമുകന്‍,കലഹം, ഗൃഹഭരണം,ചിത്രമെഴുത്ത്,പാചകം,പട്ടിവളര്‍ത്തല്‍, പരമ്പരകാണല്‍,പട്ടുസാരി,പാതിവ്രത്യം, പരദൂഷണം,പിണങ്ങിയിരിപ്പ് എന്നീ circle ല്‍നിന്ന് പുറത്ത് വരാന്‍ പെണ്‍പിളകള്‍ക്കെളുപ്പമല്ല.
ഒരു chalange ആയി നിങ്ങള്‍ ഏറ്റെടുക്കൂ. ജൂള്‍സ് വേര്‍ണിയെപ്പോലെ,കുഞ്ച്ന്‍ നമ്പ്യാരെപ്പോലെ,ബ്രാം സ്റ്റോക്ക്രറെപ്പോലെ,കുറഞ്ഞപക്ഷം,കുറുമാനെപ്പോലെ ഒന്നെഴുതൂ. വേണമെങ്കില്‍ സാറ ടീച്ചറെയും കൂട്ടിക്കോ. ഖമോ‍ണ്‍--- മൂവ്.

Anonymous said...

Kuttani you said it!! But how these 'so called males' consider women? Go and read the 'master pieces' in the world fame blog'Vivahithar'!! What a shame, my country fellow!!

Anonymous said...

പൂമുഖ വാതില്‍ക്കല്‍ പൂന്തെന്‍... That's 'you people' concept about women.. first change that...Rest we'll think...

Anonymous said...

Ha!Ha! what a wit!!If a blog allows annonymous comments, what is wrong in using that option? If this blog doesn't entertain annonymous comments, it wouldn't have included such a option.

Ofcourse, we don't have a big list to put on other side of 'balancing machine' you put in front of me.

But we can provide 'very big list of godly gifted talented people' who forced to close their 'glorious chapters' because of people like you!! Just because to cope with the societies norms!!

''പൂമുഖ വാതില്‍ക്കല്‍ നില്‍ക്കാതെ ചെന്നൊരു തെങ്ങില്‍ കയറി തേങ്ങയിട്ട് കാണിക്കൂ'' ...of course, I'm ready to that...But will this socity in which 'കുഞ്ച്ന്‍ നമ്പ്യാര്‍,സഞ്ചയന്‍,വേളൂര്‍ കൃഷ്ണന്‍ കുട്ടി,ഹരികുമാര്‍,പിന്നെ ബൂലോകത്തിലെ ചില പുപ്പുലികള്‍' are/were members will congratulate me? No, never ...am I right, Mr kuttani?

From,
Annonymous president
Name:- Peraka
Nallu: Naranga

ലിഡിയ said...

കുട്ടാനീ കുഞ്ഞേ, വളരാന്‍ തയ്യാറാവൂ, ആദി മുതല്‍ അന്ത്യം വരെ വികലമായ വര്‍ണ്ണങ്ങളല്ലോ നിന്റെ കണ്ണില്‍..

അമ്മായി അമ്മാവനായാല്‍ പിന്നെ സൂര്യന്‍ പടിഞ്ഞാറുദിക്കില്ലേ കുഞ്ഞേ? അമ്മാവന്‍ അമ്മാവനായും അമ്മായി അമ്മായീയായും തന്നെ ഇരിക്കണം.അമ്മായീമാരെല്ലാം തേങ്ങയിടാന്‍ പോയാല്‍ അമ്മാവന്മാരെല്ലാം പ്രസവിക്കുകയും മുലയൂട്ടുകയും വേണ്ടേ?അങ്ങനെയൊക്കെ നമുക്ക് തിരിക്കാനാവുമോ. വന്നും പോയും ചെയ്യേണ്ടതിത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ..സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണെന്ന ചിന്ത, അതില്‍ നിന്നുരുത്തിരിയുന്ന പരസ്പര ബഹുമാനവും സ്നേഹവും,:‌-) നടക്കുമെന്ന് തോന്നണില്ല, ഏറ്റവും വലിയ ഹാസ്യം അരയന്ന നട നടക്കുന്ന പെണ്ണിന്റെ പിന്‍ഭാഗവും പിന്നെ ഭാര്യ തല്ലുന്ന പുരുഷന്റെ സങ്കടവും ഒക്കേല്ലേ, അമ്മായിക്ക് പറയാന്‍ അങ്ങനെ പുരുഷസൌന്ദര്യം എന്താ ഉള്ളത്?ഭാര്യയെ തല്ലലും പരസ്ത്രീ ബന്ധവും പിന്നെ പ്രായമേറിയാലുള്ള പരഗമനവും ഒക്കെ പുരുഷനെന്നും സ്റ്റാറ്റസായി കൊടുത്തേക്കുന്നതല്ലേ?

(ഡിസ്ക്ലെയിമര്‍: ഇതൊന്നും അല്ലാത്ത വളരെ ചുരുക്കം നല്ല പുരുഷന്മാരെ ഞാന്‍ കണ്ടിരിക്കുന്നു,ബഹുമാനിക്കാനും ബഹുമാനിക്കപ്പെടാനും ആഗ്രഹിക്കുകയും അങ്ങനെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍, നിങ്ങളില്‍ അതിലൊരാളോ എന്ന് നിങ്ങള്‍ക്കേ പറയാനാവൂ )

-പാര്‍വതി.

Siji vyloppilly said...

കുട്ടാനി,
എല്ലാവര്‍ക്കും അവരുടേതായ്‌ ഒരു സ്റ്റെയ്‌ലുണ്ട്‌ അതുപയോഗിച്ചാണ്‌ എല്ലാവരും എഴുതുന്നത്‌.മുമ്പ്‌ കുട്ടാനി എന്റെ ബ്ലോഗില്‍ ഇതുപോലൊരു കമന്റ്‌ ഇട്ടിരുന്നു..അത്‌ ഇംഗ്ലീഷ്‌ ബ്ലോഗിലായിരുന്നു ഇട്ടത്‌.ഞാന്‍ അത്‌ കുറെ നാളുകള്‍ക്കു ശേഷം ഡിലീറ്റ്‌ ചെയ്തു.എന്തുകൊണ്ടാണ്‌ അത്‌ എന്റെ കഥകള്‍ക്കുതാഴെ ഇടാതെ എന്റെ കുക്കിംഗ്‌ ബ്ലോഗില്‍ കൊണ്ടുചെന്നിട്ടത്‌ എന്നെനിക്കു മനസ്സിലായില്ല.ഭൂലോകത്തെ എല്ലാ പെണ്‍പ്രജകളും വായിക്കേണ്ടിയിരുന്ന കമന്റായിരുന്നു അത്‌.അതിങ്ങനെയായിരുന്നു.
'അമേരിക്കയില്‍ പോയാലും സിന്‍സിനാറ്റിയില്‍ പണിയെടുത്താലും പാചകം,പട്ടിവളര്‍ത്തല്‍,പരദൂഷണം,പ്രേമം,പാരവെയ്പ്പ്‌..ഇതാണു പെണ്ണെഴുത്ത്‌...
എന്തായാലും അഭിന്ദനങ്ങള്‍.
എന്തു കമന്റിട്ടാലും എനിക്കൊരു കുലുക്കവുമില്ല.അതുകൊണ്ട്‌ ഞാനെഴുതുന്നത്‌ തിരുത്താനും പോകുന്നില്ല.എന്നാലും എല്ലാ പെണ്ണുങ്ങളേയും അടച്ചിങ്ങനെ ആക്ഷേപിക്കരുത്‌ കെട്ടോ.ആണിനെപ്പോലെ എഴുതാന്‍ ചിലപ്പോള്‍ പെണ്ണിനു കഴിഞ്ഞെന്നു വരില്ല.അനുഭവങ്ങള്‍ ചിലപ്പോള്‍ കുറവാകാം.പക്ഷെ പെണ്ണെഴുതുന്നതിനും ഒരു പ്രത്യേക ചന്തമുണെന്നു വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം.ഞാന്‍ പുതുതായി പോസ്റ്റ്‌ ചെയ്ത കഥയുടെ കമന്റില്‍ എഴുത്തില്‍ ഒരു പെണ്ണ്‍ നേരിടെണ്ടിവരുന്ന ചില പ്രശ്നങ്ങളെക്കുറിച്ച്‌ വ്യക്തമാക്കിട്ടുണ്ട്‌.അത്‌ ഒട്ടുമിക്ക സാധാരനവീട്ടില്‍ പിറന്ന എഴുതുന്ന പെണ്‍കുട്ടികളും അനുഭവിക്കുന്ന ഒരു പ്രശ്നം തന്നെയായിട്ടാണ്‌ എനിക്കുതോന്നിയിട്ടുള്ളത്‌.
കുട്ടാനിക്ക്‌ എന്തുവേണമെങ്കിലും എവിടേയും കമന്റിടാം അത്‌ കുട്ടാനിയുടെ സ്വാതന്ത്യം

Anonymous said...

ഹേയ്, എന്താത് വനിതലോകത്തിലൊരു പുകില്‍?
കുട്ടാണി, ഇങ്ങളരാണപ്പാ. ആണാണോ? അല്ല ഇങ്ങടെ ബ്ലോഗില്‍ പോയി നോക്കി. സെപ്റ്റമ്പര്‍ 2006 തൊട്ട് ബ്ലോഗ് ചെയ്യാന്‍ തുടയിയിട്ട് ആ ബ്ലോഗില്‍ രണ്ട് വരി എഴുതിയിടാന്‍ പറ്റാത്താളാണ് അനോണിമിക പൊന്നുമണിയെ ചീത്ത വിളിക്കണേ. ഛായ് ലജ്ജാവഹം.

കുട്ടാണി കുട്ടാ ഈ വനിതാലോകം ബ്ലോഗിലെ അംഗങ്ങളുടെ ബ്ലോഗൊക്കെ സന്ദര്‍ശിച്ചട്ട് പോരായിരുന്നോ ജൂള്‍സ് വേര്‍ണിയെയും,കുഞ്ച്ന്‍ നമ്പ്യാരെയും,ബ്രാം സ്റ്റോക്ക്രറെയും,കുറഞ്ഞപക്ഷം,കുറുമാനെയും പേരു ചൊല്ലി വിളിക്കല്. ഛായ് ലജ്ജാവഹം. ഇതു കേട്ടാ, ആ പാവം സാററ്റീച്ചര്‍ എന്തു വിചരിക്കും ഒന്നൂലെങ്കിലും ആ കോണ്ടലീസ റൈസ് എന്തു വിചാരിക്കും?

വിട്ടുകള മാഷേ പാവങ്ങള്‍ സ്ത്രീജനങ്ങള്‍ ജീവിച്ച് പോട്ടെ. അല്ലെങ്കിലും ഒന്നോര്‍ത്തേ ഭര്‍ത്താവ്,കുടുംബം,കുട്ടികള്‍,കാമുകന്‍,കലഹം, ഗൃഹഭരണം,ചിത്രമെഴുത്ത്,പാചകം,പട്ടിവളര്‍ത്തല്‍, പരമ്പരകാണല്‍,പട്ടുസാരി,പാതിവ്രത്യം, പരദൂഷണം,പിണങ്ങിയിരിപ്പ് ഇതൊക്കെ സ്ത്രീകളു കൈവിട്ടാ പിന്നെ മനുഷ്യകുലം നിന്നു പോകത്തിലായോ?

ജ്യോതിര്‍മയി /ज्योतिर्मयी said...

എന്താണിങ്ങനെ എല്ലാരും കൂടി കുട്ടാണിമാഷെ വഴക്കുപറയുന്നത്‌? പാവം എന്റെ ബ്ലോഗില്‍ വന്ന കമന്റുകള്‍ വായിച്ച്‌ തലകറങ്ങിക്കിടക്കുകയല്ലേ? വിട്ടേയ്ക്കൂന്നേ.

(ഒരു കമന്റുമാത്രമായി ലിങ്ക്‌ കൊടുക്കാന്‍ എനിയ്ക്കറിയില്ല, ബ്ലോഗിന്റെ പരസ്യം ഞാനിവിടെ ഉദ്ദേശിച്ചില്ല. :))

ജ്യോതിര്‍മയി /ज्योतिर्मयी said...

കൂട്ടുകാരേ,

ഞാനീ വനിതാലോകം ഇപ്പോഴേ കണ്ടുള്ളൂ, എന്നേം കൂട്ടുമോ? എന്തെങ്കിലുമൊക്കെ എപ്പോഴെങ്കിലും എഴുതാന്‍ പറ്റുമോന്ന് നോക്കാലോ:)

മെയില്‍ id ഏത്‌ id യിലേയ്ക്കയക്കണം?

ഡാലി said...

ജ്യോതി, ഇതില്‍ ചേര്‍ന്നാല്‍ വെറും വനിതയായി പോകുമേ, ജാഗ്രതൈ!
ഈ ഗ്രൂപ്പിലുള്ള ആര്‍ക്കെങ്കിലും മെയില്‍ അയക്കൂ.
എന്റേത് dalydavis at gmail....

Anonymous said...

പ്രിയ കുട്ടാനി, ആണുങ്ങളാരെങ്കിലും ഈ പണിക്ക്‌ പോവുമോ? 'തുറപ്പാ ചൂലുകൊണ്ട്‌' രണ്ടു കിട്ടിയപ്പോ സുഖായല്ലോ! പെണ്ണ്‍ എന്നതിന്റെ ബഹുവചനം കേട്ടാല്‍ ഉടനേ ചാടിപ്പുറപ്പെട്ടോണം... നാണംകെടാന്‍. ഇനിയിപ്പോ... കരീലക്കുളങ്ങരെപ്പോയി ഒന്ന്‌ കുളിച്ചുതൊഴുത്‌, രണ്ടാഴ്ച ഭജനമിരിക്കാന്‍ നോക്ക്‌. പണ്ട്‌ പാവടേം പെറ്റിക്കോട്ടും മാത്രമൊള്ള കാലത്താരുന്ന്‌ പെണ്ണിന്‌ മരംകേറന്‍ മടി. ഇനിയത്തെ കാലത്ത്‌ പെണ്ണുങ്ങള്‍ ചെലപ്പോ അതും ചെയ്തെന്നു വരും. ഇങ്ങനെ നിര്‍ബന്ധിക്കരുതെന്നു മാത്രം.

(chechimaare... blogaraayi post cheyyaan patunnilla. athinaal njaan (Nithya) ippOL anONi.

Inji Pennu said...

അയ്യൊ! പ്ലീസ് കുട്ടാണി മാഷേ, ഞങ്ങ ഇങ്ങിനെ എഴുതിക്കോട്ടെ? പ്ലീസ്? നല്ല മാഷല്ലേ? ഒന്ന് സമ്മതിക്കാവൊ? പ്ലീസ്?

Anonymous said...

പേടിചുതൂറി കുട്ടാനി അതാ പറന്നു പറന്നു പോകുന്നു...ഹാ... ഹാ.. ഹാ ..ഹി ..ഹി ഹി..

-Anonymous പ്രസിഡന്റ്‌: പേരക്ക

ശാലിനി said...

എനിക്ക് ഇഞ്ചിപെണ്ണിന്റെ കമന്റാണിഷ്ടപ്പെട്ടത്. രാവിലെ തന്നെ ചിരിപ്പിച്ചതിനു നന്ദി. ആ കമന്റു കഴിഞ്ഞപ്പോഴുള്ള കുട്ടണിമാഷിന്റെ പറക്കല്‍ മനസില്‍ കണ്ടു പിന്നേയും ചിരിച്ചു. ലുട്ടാപ്പിയും മായാവിയും മറ്റും പറക്കുന്നതുപോലെ.

എനിക്കും ഒരു മെമ്പര്‍ഷിപ്പ് വേണം.ഡാലിയുടെ ഐഡിയിലേക്ക് മയില്‍ അയയ്ക്കാം.

സുധ said...

പുതുതായി ‘വനിതലോക്’ത്തില്‍ ചേര്‍ന്നവര്‍ക്കും ഇനി ചേരാനാഗ്രഹിയ്ക്കുന്നവര്‍ക്കും അഭിനന്ദനങ്ങള്‍!