കവിതാക്ഷരിയെ കുറിച്ചും മാര്ക്കീടിലിന്റെ മാനദണ്ഡങ്ങളെ കുറിച്ചും വിധികര്‍ത്താക്കള്‍ക്ക് പറയാനുള്ളത്
ആദ്യമേ തന്നെ ഈ കവിതാക്ഷരി അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചുവെന്നു പറയട്ടെ.യാതൊരു ചട്ടക്കൂടുകളും നിബന്ധനകളും ഇല്ലാതെ തന്നെ എല്ലാവര്ക്കും ഒരു ഓപ്പണ്‍ ഫോറം പോലെ ഒരു കവിതാലാപന മത്സരത്തിനു് അവസരമുണ്ടാക്കിയതിനും അതുകൊണ്ടു തന്നെ ഇത്രയധികം വ്യക്തികളെ പങ്കെടുപ്പിക്കുവാന്‍ കഴിഞ്ഞതിനും ഇതിന്റെ സംഘാടകര്‍ അഭിനന്ദനമറിയിക്കുന്നു. കവിതയുടെ ആലാപനത്തിലും അവതരണത്തിലും വളരെയേറെ പുതുമകള്‍ ഉണ്ടായിരുന്നു. അതു കൊണ്ട് തന്നെ ജേതാക്കളെ നിര്‍ണയിക്കുന്നത് വളരെ ശ്രമകരമായ ഒരു സംഗതിയായിരുന്നു.കവിതാലാപനത്തിനു പലതരത്തിലുള്ള തര്‍ക്കങ്ങള്‍ പൊതുവില്‍ നിലനില്‍ക്കുന്നതിനാല്‍ ആദ്യം തന്നെ എല്ലാവരേയും ഒരു കോമണ്‍ പ്ലാറ്റ്-ഫോമിലേക്കെത്തിക്കാന്‍ പറ്റിയ ഘടകങ്ങള്‍ കണ്ടെത്തുക മാത്രമായിരുന്നു മുന്നിലുള്ള വെല്ലുവിളി.താഴെപ്പറയുന്ന ഘടകങ്ങള്‍ ഓരോ വിഭാഗത്തിന്റെയും മാര്‍ക്കുകള്‍ പരിഗണിക്കുവാന്‍ കാരണമായി.
വ്യക്തത : ആലാപനം,ഉച്ചാരണം (10 മാര്‍ക്ക് )
അവതരണം : ശബ്ദം,ഈണം,അവതരണത്തിലെ വ്യത്യസ്ഥത. (10 മാര്‍ക്ക് )
കുട്ടികളുടെ കാര്യത്തില്‍ മൊത്തത്തിലുള്ള അവതരണത്തിനു മാത്രം മാര്‍ക്കു്.
മത്സരഫലം
കുട്ടികള്‍
ഒന്നാം സ്ഥാനം :മാളവിക (കരിപ്പാറ സുനിലിന്റെ മകള്‍) : വള്ളത്തോള്‍ എഴുതിയ ‘മാതൃവന്ദനം‘
രണ്ടാം സ്ഥാനം :ഷര്‍മ്മിളയുടേയും ഗോപന്റേയും മകന് മഹാദേവന്. കുമാരനാശാന്റെ ‘അമ്മ പരിക്കേറ്റ കുട്ടിയോട്..‘
മൂന്നാം സ്ഥാനം :അമ്മുക്കുട്ടി (കോത) ബഹുവ്രീഹിയുടെ മകള്‍ : ഇടശ്ശേരി ഗോവിന്ദന് നായര്‍ എഴുതിയ ‘ഓമന ഉണ്ണീരേ നാവേറ്..’
വിധിക്കര്‍ത്താക്കളുടെ കമന്റ്
കുഞ്ഞു മിടുക്കരുടെ കവിതകളായിരുന്നു വിധി നിര്‍ണയിക്കാന്‍ ഏറ്റവും വിഷമം. അവതരണം കൊണ്ടും ആലാപനം കൊണ്ടും വ്യക്തത കൊണ്ടും ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത് മാളവിക തന്നെ.മഹാദേവന്റെ കൃത്യതയേറിയ അലാപനം മനോഹരമായിരുന്നു.അമ്മുക്കുട്ടിയുടെ കവിത അവതരണ ശൈലിയിലുള്ള വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി.കവിതാക്ഷരിയെ ഏറ്റവും ആകര്‍ഷണീയമാക്കിയത് പവിത്രയുടേയും ഇളയുടേയും കുഞ്ഞിക്കവിതകളായിരുന്നു.ഇവരെ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തി സ്റ്റേജിന്റെ മുന്പില് ജഡ്ജായി മസില് പിടിച്ച് മാര്‍ക്കിട്ടതിന് വേളാങ്കണ്ണിക്കും രാമേശ്വരത്തിനും ടിക്കറ്റ് പ്രത്യേകം ബുക്ക് ചെയ്തിട്ടുണ്ട്! വിശാഖിന്റെ കവിതയും നന്നായി. വരികള്‍ക്കനുസരിച്ച ഭാവം കവിത ചൊല്ലുന്നതിലും കൊണ്ടു വരാന്‍ കഴിഞ്ഞിട്ടുണ്ട് വിശാഖിന്.കവിതാക്ഷരിയുടെ താരം അല്ലെങ്കില്‍ വ്യത്യസ്ഥനാം ബാലന് ആരെന്നു ചോദിച്ചാല്‍ അപ്രത്തും ഇപ്രത്തും നോക്കാതെ തന്നെ പറയാം..അവന്..ലിയാന് മുഹമ്മദ് ..!
പെണ്‍വിഭാഗം
ഒന്നാം സ്ഥാനം : ഷര്‍മിള ഗോപന്: കവിത ചങ്ങമ്പുഴ എഴുതിയ ‘പരിതൃപ്തി.‘
രണ്ടാം സ്ഥാനം : ദേവസേന: കവിത ടി.പി. രാജീവ് എഴുതിയ ‘പച്ചക്കറികളില്‍ മുയല്‘
മൂന്നാം സ്ഥാനം രണ്ടു് പേര്‍ക്കാണ് :1. ഇട്ടിമാളു :കവിത കെ.പി ശൈലജ എഴുതിയ ‘ഹൃദയത്തുടിപ്പുകള്‍‘
2.സാരംഗി : ടി പി അനില്‍കുമാര്‍ എഴുതിയ ‘ആഴങ്ങളിലെ മണ്ണ്‘ ( രണ്ടദ്ധ്യായങ്ങളുള്ള നഗരം എന്ന പുസ്തകത്തില്‍ നിന്നും)
വിധിക്കര്‍ത്താക്കളുടെ കമന്റ്
പെണ് വിഭാഗത്തില്‍ ഏറ്റവും മികച്ചതെന്ന് തോന്നിയത് ഷര്‍മിളാ ഗോപന്റേതാണ്. ഉച്ചാരണ ശുദ്ധി, ശബ്ദം, ഈണം, മിതമായ പശ്ചാത്തല സംഗീതം എന്നിവ കൊണ്ട് എന്തു കൊണ്ടും മികച്ചതാണ് ഷര്‍മ്മിളാ ഗോപന്റേത്. ദേവസേനയുടെ പച്ചക്കറികളില്‍ മുയല് എന്ന കവിത അവതരണം കൊണ്ടു വളരെ വ്യത്യസ്തതയേറിയതായിരുന്നു.സാരംഗി ചൊല്ലിയ ആഴങ്ങളിലെ മണ്ണ് നേരത്തെ പറഞ്ഞതു പോലെ തന്നെ വരികള്‍ക്കനുസൃതമായ അവതരണത്തിലൂടെ ശ്രദ്ധേയമായി. ഈണത്തിന്റെയോ പശ്ചാത്തല സംഗീതത്തിന്റെയോ അകമ്പടിയില്ലാതെ, ഗദ്യ കവിതയുടെ ശക്തി നില നിര്‍ത്തികൊണ്ടുള്ള ആലാപനം. ഇട്ടിമാളുവിന്റെ അവതരണവും കവിതയും ശ്രദ്ധേയമായി.രേണുവിന്റെ അണ്ണാറക്കണ്ണനും മികച്ചതായിരുന്നു. കവിതയുടെ വരികള്‍ക്കനുസൃതമായ ഈണവും ആലാപനവും കേള്വിക്കാരനില് കവിതയുടെ വരികള്‍ ഉദ്ദേശിക്കുന്ന അനുഭൂതി ഉണ്ടാക്കുന്നുണ്ട്.
ആണ് വിഭാഗം
ഒന്നാം സ്ഥാനം :ബഹുവ്രീഹി : കവിത ബാലചന്ദ്രന് ചുള്ളിക്കാട് എഴുതിയ "പിറക്കാത്ത മകന്"
രണ്ടാം സ്ഥാനം രണ്ടു പേര്‍ക്കാണ് :1. റിയാസ് അഹമ്മദ് :കവിതകള്‍ വിജയലക്ഷ്മിയുടെ ‘ഒറ്റമണല്‍ത്തരി‘, നന്ദിത എഴുതിയ ‘എന്റെ വൃന്ദാവനം‘
നന്ദിത എഴുതിയ ‘എന്റെ വൃന്ദാവനം‘
2.കാണാമറയത്ത് : മയൂര എഴുതിയ ‘നിണമെഴുതിയത്‘
മൂന്നാം സ്ഥാനം :തമനു : ശിഹാബുദ്ദീന് പൊയ്ത്തുംകടവ് എഴുതിയ 'ഉമ്മ‘
വിധിക്കര്‍ത്താക്കളുടെ കമന്റ്
ബഹുവ്രീഹിയുടെ “പിറക്കാത്ത മകനാ“ണ് എടുത്തു പറയേണ്ടത്. കവിതയുടെ വരികള്‍ക്കനുസൃതമായ ഈണവും ആലാപനവും, ഒപ്പം നല്ല ശബ്ദ സുഖവും.പശ്ചാത്തല സംഗീതത്തിന്റെ അതിപ്രസരവുമില്ല.യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റ്റിന്റെ ഒന്‍പതാം നമ്പര്‍ സ്റ്റേജിന്റെ താഴെയുള്ള മരത്തണലിലെ ഓര്‍മ്മകളിലേക്കു കൊണ്ടു പോകുന്ന ആലാപനത്തിലൂടെ ശ്രദ്ധേയമായിത്തീര്ന്നതാണ് കാണാമറയത്തവതരിപ്പിച്ച മയൂരയുടെ “നിണമെഴുതിയത്”.റിയാസ് മുഹമ്മദിന്റെ “എന്റെ വൃന്ദാവനവും,ഒറ്റമണല്ത്തരിയും “ വ്യത്യസ്തയും അവതരണ ഭംഗിയും കൊണ്ട് ഏറ്റവും ശ്രദ്ധേയമായ കവിതകളായി മാറി.കവിതയുടെ വരികള്‍ക്കനുസൃതമായ പശ്ചാത്തല സംഗീതവും അവതരണവും.“ഉമ്മ“ എന്ന കവിത അതിന്റെ ആത്മാവറിഞ്ഞാലപിച്ചിരിക്കുന്ന തമനു പ്രത്യേക അഭിനന്ദനവും സമ്മാനവുമര്ഹിക്കുന്നു.പശ്ചാത്തല സംഗീതത്തിന്റെ പിന്‍ബലമില്ലാതെ തന്നെ കവിതയുടെ ശക്തി അറിയിച്ചതാണ് ദൈവം അവതരിപ്പിച്ച “ഓര്‍ഫ്യൂസ്“ എന്ന കവിത.പ്രത്യേകമായി എടുത്തു പറയേണ്ട കവിതകളാണ് സുരേഷ് കാഞ്ഞിരക്കാട്ടിന്റെ “പ്രണയവും” ശിശുവിന്റെ “ഇണ”യും.
സമ്മാനം
കവിത ചൊല്ലിയ എല്ലാ കുഞ്ഞികൂട്ടുകാര്ക്കും സമ്മാനമുണ്ട്.
ഒന്നാം സ്ഥാനത്തെത്തിയ പെണ് ശബ്ദത്തിന്റെ ഉടമയ്ക്ക് അന്ന അഹ്മത്തോവയുടെ കവിതകള്‍ (വിവ: ഡൊ. പുതുശ്ശേരി രാമചന്ദ്രന്), മണലെഴുത്ത്(സുഗതകുമാരി) എന്നീ കവിതാ പുസ്തകങ്ങള്‍.
ഒന്നാം സ്ഥാനത്തെത്തിയ ആണ് ശബ്ദത്തിന്റെ ഉടമയ്ക്ക് അന്ന അഹ്മത്തോവയുടെ കവിതകള്‍ (വിവ: ഡൊ. പുതുശ്ശേരി രാമചന്ദ്രന്), ഗാന്ധര്‍വ്വം ( മധുസൂദനന് നായര്‍)എന്നീ കവിതാ പുസ്തകങ്ങള്‍.
സമ്മാനര്ഹരായവരെല്ലാം (ഷര്‍മിള, ബഹിവ്രീഹി, മാളവിക, മഹാദേവന്, അമ്മുക്കുട്ടി, ഇള, പവിത്ര, ലിയാന്, വിശാഖ്)അവരുടെ പോസ്റ്റല്‍ അഡ്രസ്സ് vanithalokam at gmail dot com ലേയ്ക്ക് അയക്കുക. സമ്മാനം അവിടെയെത്തും.
വിക്കി സോഴ്സ്
ഈ കവിതാ ശേഖരം വിക്കി സോഴ്സിനു കൊടുക്കാമോ എന്ന് വിക്കി പ്രവര്‍ത്തകര്‍ ചോദിച്ചിട്ടുണ്ട് പങ്കെടുത്തവര്‍ അവരുടെ സമ്മതം ഇവിടെ കമന്റായോ vanithalokam at gmail.com il ഒരു മെയില്‍ ആയോ അയക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഡൌണ്‍ലോഡ്
കവിതകള്‍ ഒന്നിച്ച് ഡൌണ്‍ ലോഡ് ചെയ്ത് കേള്‍ക്കണമെന്നുള്ളവര്‍ക്ക് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം
കവിതാക്ഷരി അവലോകനം
ബൂലോഗത്ത് ചിത്രരചനാമത്സരം നടത്തി മുന്‍പരിചയം ഉണ്ടായിരുന്നെങ്കിലും, സാരംഗി മുന്നോട്ട് വച്ച കവിത ചൊല്ലുക എന്നൊരു സംരംഭം ബ്ലോഗില്‍ എത്രത്തോളം വിജയിക്കും എന്ന ആശങ്കകളുമായാണ് കവിതാക്ഷരി നടത്താന്‍ വനിതാലോകം ഇറങ്ങി പുറപ്പെട്ടതു്. തികച്ചും വ്യക്തിപരമായ ശബ്ദം, പബ്ലിക് ആയി പോസ്റ്റ് ചെയ്യാന്‍ സ്വന്തം ഫോട്ടൊ പോസ്റ്റ് ചെയ്യുന്നത്ര തന്നെ വിമുഖതയുണ്ടാകുമെന്നതിന്നാലും കവിത ഇഷ്ടപ്പെടുന്നവര്‍ കുറവായതിനാലും അയച്ചു കിട്ടുന്ന കവിതകള്‍ കുറവായിരിക്കും എന്ന് തന്നെ അനുമാനിച്ചിരൂന്നു. എങ്കിലും കവിതയെ ബ്ലോഗില്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ മാര്‍ച്ച് 23 കവിതാക്ഷരിയില്‍ ആദ്യപോസ്റ്റ് ഇടുമ്പോള്‍ ഒരു 25 എന്‍ട്രികള്‍ എങ്കിലും കിട്ടിയാല്‍ വിജയിച്ചു എന്നായിരുന്നു എല്ലാവരുടേയൂം മനസ്സില്‍. ആദ്യപോസ്റ്റിനു കിട്ടിയ ആദ്യ റെസ്പോണ്‍സ് (ഇ മെയില്‍ വഴി) ശരിയ്ക്കും ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതായിരുന്നു. ആദ്യം പോസ്റ്റ് ചെയ്ത മഹാദേവന്റെ പെഡിഗ്രി മറ്റുവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തും എന്ന ഉള്ളടക്കത്തിലുള്ള കത്ത് യഥാര്‍ത്ഥത്തില്‍ ചെയ്തത് വനിതാലോകത്തിന്റെ ആത്മവിശ്വാസത്തിന്റെ കടയ്ക്കല്‍ ഒരു കുഞ്ഞുമുറിവുണ്ടാക്കുക എന്നതാണു്. എങ്കിലും വനിതാലോകം ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ജിറ്റാക് സ്റ്റാറ്റസ്സും, പേഴ്സണല്‍ ഇ-മെയിലും, ഓര്‍കുട്ടും വഴി വനിതാലോകത്തിന്റെ പരസ്യകലാ വിഭാഗം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. വനിതാലോകം അനുഭാവികളുടെ റീഡേഴ്സ് ലിസ്റ്റും നല്ലൊരു പരസ്യ പലകയായിരുന്നു.
കവിതകള്‍ ഒന്നൊന്നായി വനിതാലോകം മെയില്‍ ബോക്സില്‍ നിറയുമ്പോള്‍ നല്ല സന്തോഷം. അതോടൊപ്പം വിമര്‍ശനങ്ങളും മെയില്‍ ബോക്സിലെത്തി തുടങ്ങി. ആദ്യപോസ്റ്റ് കണ്ട് ചിലര്‍ മനസ്സിലാക്കിയത് മനസ്സില്‍ ചൊല്ലി പതിഞ്ഞ ഗാനങ്ങള്‍ എന്നായിരുന്നു. ഉദാഹരണമായി “‘ഒരുവട്ടം കൂടിയാ ..”. അങ്ങിനെ അല്ലാത്തതിനാല്‍ മത്സരത്തില്‍ പങ്കെടുക്കുന്നില്ല എന്ന നിലപാടിലായിരുന്നു ചിലര്‍. വനിതാലോകത്തിലെ ചിലരുടെ മനസ്സിലും അങ്ങനെ ചൊല്ലി പതിഞ്ഞ കവിതകള്‍ എന്നായിരുന്നു. ചിലര്‍ക്ക് ബ്ലോഗ് കവിതകള്‍ വേണമെന്നും. അതിനാല്‍ യാതൊരു ചട്ടക്കൂടുമില്ലാതെ ഒരു മത്സരം നടത്തുക എന്നതായിരുന്നു അവസാന തീരുമാനം. ചില ബ്ലോഗ് കവിതകള്‍ വായിക്കുമ്പോള്‍ കിട്ടിയിരുന്ന ഫീല്‍ ചൊല്ലിയതോട് കൂടി ഇല്ലാതായി. അതിനാല്‍ അത്തരം കവിതകള്‍ അല്ലെങ്കില്‍ ബ്ലോഗ് കവിതകള്‍ അനുവദിക്കരുതെന്നായിരുന്നു ചിലര്‍. അത് പക്ഷേ എല്ലാ കവിതകള്‍ക്കും ബാധകമാണെന്നും വ്യത്യസ്ത മാനസികാവസ്ഥകളില്‍ ഒരേ കവിത ഒരേ ആള് വായിക്കുക തന്നെ ചെയ്താല്‍ പോലും ഫീല്‍ മാറും എന്നായിരുന്നു വനിതാലോകത്തിന്റെ നിലപാട്.
വിധികര്‍ത്താക്കളെ കണ്ടെത്തുക എന്നതും അല്പം ബുദ്ധിമുട്ടായിരുന്നു. ആദ്യം സമീപിച്ച ചിലര്‍ അവര്‍ക്ക് കവിതാക്ഷരിയില്‍ പങ്കെടുക്കണമെന്നതിനാല്‍ വിധികര്‍ത്താക്കളാവാന്‍ വിസമ്മതിച്ചു. ചിലര്‍ വളരെ തിരക്കിലായിരുന്നു. ജോയോടും കിരണിനോടും കാര്യം വിശദീകരിച്ചപ്പോള്‍ ‘രണ്ട് കൈ നോക്കികളയാം‘ എന്ന് പറഞ്ഞപ്പോള്‍ കിട്ടിയ ആത്മവിശ്വാസത്തിന്റെ പുറത്ത് ഒരു സ്ത്രീ വിധികര്‍ത്താവിനെ കൂടി തപ്പി. പക്ഷേ ആരേയും കിട്ടിയില്ല :(. കവിത തരാമെന്നേറ്റിരുന്ന അനേകം പേര് പിന്നീട് തരാതെ വനിതാലോകത്തിലുള്ളവരെ കാണാതെ മുങ്ങി നടന്നു. :). സച്ചിദാന്ദനുള്പ്പെടെ പല പ്രശസ്തരുടേയും കവിത കിട്ടുമെന്ന് പ്രതീക്ഷിച്ചതും കിട്ടിയില്ല.
കവയിത്രി വിജലക്ഷ്മി ദുബൈയില്‍ വന്നപ്പോള്‍ രിയാസ് അഹമ്മദ് ചൊല്ലിയ “ഒറ്റമണല്‍ത്തരി“ കവിതാക്ഷരി പോസ്റ്റില്‍ നിന്നും ഫോണിലൂടെ കേള്‍പ്പിച്ചിരുന്നു വിത്സണ്. വിജയലക്ഷ്മി റ്റീച്ചര്‍ക്ക് വളരെ സന്തോഷമായെന്നും കവിതാക്ഷരിയുടെ ലിങ്കും വാങ്ങിയാണ് അവര്‍ പോയതെന്നുമുള്ള വര്‍ത്തമാനം വനിതാലോകത്തിനു് കിട്ടിയ പ്രോത്സാഹനമാണു്.
അങ്ങനെയൊക്കെയായെങ്കിലും ഏപ്രില്‍ 25 കവീതാക്ഷരി അവസാനിക്കുമ്പോള്‍ 52 പേര് പങ്കെടുത്ത കവിതാക്ഷരിയില്‍ 19 ഭാഗങ്ങളിലായി 63 കവിതകള്‍ പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞു. ആകെ 101കമന്റ്സ്. ശരാശരി ഒരു പോസ്റ്റിനു് 5.3 കമന്റ്. ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയത് കുട്ടിക്കവിതകള്‍ക്ക്. കുട്ടികള്‍ ചൊല്ലിയ കവിത കിട്ടാനായിരുന്നു ഏറ്റവും വിഷമം. പലരുടേയു കാലു പിടിച്ചിട്ടും കാലു വലിച്ചിട്ടും കുട്ടികള്‍ ചൊല്ലിയത് കിട്ടിയില്ല. ഒറ്റ കമന്റ് പോലും ഇല്ലാതിരുന്നത് ഭാഗം 15. കവിതാക്ഷരി നടന്ന് കൊണ്ടിരുന്നപ്പോള്‍ വനിതാലോകത്തിന്റെ ഹിറ്റ് ശരാശരി 400/ദിവസം ആയിരുന്നു. കുട്ടിക്കവിതകള്‍ ഇട്ട ദിവസം 500 നു് മുകളില്‍ ആയിരുന്നു. കവിത കേള്‍ക്കുന്നതിന്റെ എണ്ണം ഇപ്പോഴും കൂടികൊണ്ടിരിക്കുന്നു. അവസാനമായി നോക്കുമ്പോള്‍ ഏറ്റവും അധികം കേട്ടീട്ടുള്ളത്: കുട്ടികള്‍- മഹാദേവന് (140), ഇള (123), പവിത്ര( 101) സ്ത്രീകള്‍- ഇഞ്ചി( 298) ഡാലി (172) മയൂര (148). പുരുഷന്മാര് - ബഹുവ്രീഹി (240), കിരണ്‍ (167), പ്രമോദ് (165)
ക്രൂസ് & ക്രോസ് ഓഫ് കവിതാക്ഷരി
സംവിധാനം - വനിതാലോകം (ന്നു് വച്ചാല്‍ വേദിയും ചുറ്റുപാടും ഉണ്ടാക്കിയത് വനിതാലോകമാണെന്ന്)
ആശയം - സാരംഗി (ന്നു് വച്ചാല്‍ ഇമ്മക്കിങ്ങനൊന്ന് തൊടങ്ങാം ഗഡീ എന്ന് പറഞ്ഞത് സാരംഗിയാണു്)
ആവിഷ്കാരം - ഡാലി (ന്നു് വച്ചാല്‍ പോസ്റ്റ് ഇട്ടോണ്ടിരുന്നത് ഡാലിയാണു്)
സാങ്കേതികം -സാരംഗി, ഡാലി (ന്ന് വച്ചാല്‍ പോസ്റ്റ് അപ്ലോഡ് ചെയ്യുക, ചില സാങ്കേതിക വശങ്ങള്ല് ചെയ്യുക എന്നൊതൊക്കെ ചെയ്തിരുന്നത് അധികവും സാരംഗിയും വല്ലപ്പോഴുമൊക്കെ ഡാലിയുമാണു്)
സാങ്കേതിക സഹായം -sound amplification : Audacity,Joining Mp3 : cool Mp3 splitter/ joiner, converting audiofile formats to Mp3 : Switch, media convert. (ന്നു് വച്ചാല്‍ ഈ സോഫ്റ്റ്വെയറുകളൊക്കെയാണു് ഉപയോഗിച്ചിരുന്നതു് )
പരസ്യകല - ഇഞ്ചിപ്പെണ്ണ്, സാരംഗി, ഡാലി, മയൂര, കല്യണി (ന്നു് വച്ചാല്‍ ഇവരൊക്കെയാണു് മെയില്‍ അയച്ചും, ജിറ്റാക്ക് സ്റ്റാറ്റസിലും ഓര്‍ക്കുട്ടില്‍ ഇട്ടും ആളെപിടുത്തം നടത്തിയിരുന്നത്.)
പങ്കെടുത്തവര്‍ - മഹാദേവന്, ഇള, മാളവിക, പവിത്ര, ലിയാന് മുഹമ്മദ്, അമ്മുക്കുട്ടി, വിശാഖ്, ഡാലി, ദേവസേന, ഇഞ്ചിപ്പെണ്ണ്, ഷര്‍മിള, മീനാക്ഷി, സാരംഗി,ആഷ,സു, മയൂര, പ്രിയ ഉണ്ണികൃഷ്ണന്,ജ്യോതിര്‍മയി, ബിന്ദു, രേണു, ഇട്ടിമാളു, സിന്ധു, വേണു, ദൈവം, അനിലന്‍, പ്രമോദ്, സിയ, ദ്രൌപതി, കാണാമറയത്ത്, കുഴൂര്‍ വിത്സണ്, പച്ചാളം,, റിയാസ് അഹമ്മദ്,ജി.മനു, കാപ്പിലാന്, രാജ്, ശ്രീവല്ലഭന്, മനോജ്,കണ്ണൂസ്, അജീഷ്, പപ്പൂസ്, ബഹുവ്രീഹി, വിശ്വപ്രഭ, ലാപുട, ഗോപന്, രമേഷ്, സുനീഷ് കെ. എസ്, ഹരിയണ്ണന്‍, ജ്യോനവന്, സുരേഷ് കാഞ്ഞിരക്കാട്ട്, നസീര്‍ കടിക്കാട്, തമനു, ശിശു
നന്ദി - കടമ്മനിട്ടയ്ക്ക് ആദരാഞ്ജലി പോസ്റ്റിനായി ‘കിരാതവൃത്തം‘ അയച്ചു തന്ന കുഴൂര്‍ വിത്സണ്. കവിതാക്ഷരിയെ പ്രോത്സാഹിപ്പിച്ച എല്ലാ വായനക്കാര്‍ക്കും.
കവിതാക്ഷരിയില്‍ പോസ്റ്റ് ചെയ്ത എല്ലാ കവിതകളും നാലു് വിഭാഗങ്ങളായി തിരിച്ച് ഇവിടെ പോസ്റ്റ് ചെയ്യുന്നു.
1.കുട്ടിക്കവിതകള്‍
a. കുട്ടികള്‍ ചൊല്ലിയത്
മാളവിക (കരിപ്പാറ സുനിലിന്റെ മകള്‍) : വള്ളത്തോള്‍ എഴുതിയ മാതൃവന്ദനം
ഷര്‍മ്മിളയുടേയും ഗോപന്റേയും മകന് മഹാദേവന്.രണ്ടാം ക്ലാസ്സിലെ മലയാളം പാഠപുസ്തകത്തിലുള്ള കവിത. കുമാരനാശാന്റെ ‘അമ്മ പരിക്കേറ്റ കുട്ടിയോട്..‘
അമ്മുക്കുട്ടി (കോത) ബഹുവ്രീഹിയുടെ മകള്‍ : ഇടശ്ശേരി ഗോവിന്ദന് നായര്‍ എഴുതിയ ‘ഓമന ഉണ്ണീരേ നാവേറ്..’
ഇള ( സിബുവിന്റെ മകള്‍) : വാച്ചു കൊച്ചു വീട് (കളിക്കുടുക്കയില്‍ വന്നത്)
പവിത്ര (ബിന്ദുവിന്റെ മകള്‍): കാക്കേ കാക്കേ കൂടെവിടെ.
സിന്ധു & വിശാഖ് (ഉമേഷിന്റെ ഭാര്യ, മകന്): കുമാരനാശാന് എഴുതിയ 'ഈവല്ലിയില്‍ നിന്നു ചെമ്മേ..‘ എന്ന് തുടങ്ങുന്ന കവിത
ലിയാന് മുഹമ്മദ് (നസീര്‍ കടിക്കാടിന്റെ മകന്) : സ്വന്തം കവിത ചൊല്ലുന്നു..
b.വലിയവര്‍ ചൊല്ലിയ കുട്ടിക്കവിതകള്‍
ബിന്ദു : ജി മനുവിന്റെ നെല്ലീ നെല്ലീ നെല്ലിക്ക
മനോജ് ജി മനുവിന്റെ 'ഉണ്ണീ നീ കണ്ണുതുറക്കുക'
രേണു: അപ്പുവിന്റെ 'അണ്ണാറക്കണ്ണാ എന്‍ അന്‍പായ കണ്ണാ'
ജ്യോതിര്‍മയി : പ്രാവേ.. പ്രാവേ..
മനോജ് ആന്‍ഡ് രേണു : ജി മനു, മഴത്തുള്ളി എന്നിവരുടെ 'കുഞ്ഞിക്കുട്ടനും കുഞ്ഞിക്കിളി'യും
ആഷ: ജീ മനുവിന്റെ ‘കുടുകുടു കുകുടു ബോട്ട്‘(കുട്ടികവിത)
2. കവികര്‍ ചൊല്ലിയ സ്വന്തം കവിതകള്‍
a. സ്ത്രീകള്‍
ജ്യോതിര്‍മയി : ജ്യോതിര്‍മയി എഴുതിയ 'ബോണ്‍സായ്'
സു : സു എഴുതിയ 'കാത്തിരിയ്ക്കും ഞാന്‍'
പ്രിയ ഉണ്ണികൃഷ്ണന് : പ്രിയ ഉണ്ണികൃഷ്ണന് എഴുതിയ 'മായികം'
b. പുരുഷന്മാര്
അനിലന്‍: അനിലന്‍ എഴുതിയ പല്ലിയും ശലഭവും
പ്രമോദ് : പ്രമോദ് എഴുതിയ അമ്മയ്ക്കൊരു കത്ത്
ജി. മനു : മനു എഴുതിയ 'മകളേ..വളരാതിരിക്കുക'
കാപ്പിലാന്: കാപ്പിലാന് എഴുതിയ സിന്ധൂ, അത്രമേല്‍ നീയെന്നെ..
രാജ് നീട്ടിയത്ത്: രാജ് എഴുതിയ 'നഗരത്തിലെ ചെടികള്‍'
ശ്രീവല്ലഭന് : ശ്രീവല്ലഭന് എഴുതിയ'ഊരുവിലക്കപ്പെട്ടവന്റെ ആത്മരോഷം'
പപ്പൂസ് : പപ്പൂസ് എഴുതിയ ‘നിഴല്‍‘
ലാപുട : ലാപുട എഴുതിയ ഈര്‍ച്ച എന്ന ഉപമയില്‍
ഗോപന് : ഗോപന് എഴുതിയ വിശപ്പ്
സുനീഷ് കെ. എസ്. : സുനീഷ് എഴുതിയ സൌഹൃദം
ഹരിയണ്ണന്‍ : ഹരിയണ്ണന്‍ എഴുതിയ ചില വൈഖരികള്‍
നസീര്‍ കടിക്കാട് : നസീര്‍ കടിക്കാട് എഴുതിയ നേര്‍ച്ച
3. ബ്ലോഗ് കവിതകള്‍
a.സ്ത്രീകള്‍
ഡാലി : പൊന്നപ്പന് എഴുതിയ ‘ഞാന്‍‘ ‘പാമ്പ്‘ ‘നെന്മണി‘
ഇഞ്ചിപെണ്ണ്: രാജ് നീട്ടിയത്തിന്റെ തൊട്ടുകാണിക്കാനാവാത്ത മുറിവുകള്‍
ബിന്ദു : ഇഞ്ചിപ്പെണ്ണിന്റെ 'എനിക്കില്ലേ'
b.പുരുഷന്മാര്
വേണു: ടി.പി അനില്‍കുമാര്‍ എഴുതിയ എനിക്കെന്നെ സംശയം ഉണ്ട്
കാണാമറയത്ത്: മയൂര എഴുതിയ 'നിണമെഴുതിയത്'
കുഴൂര്‍ വിത്സണ് : നസീര്‍ കടിക്കാട് എഴുതിയ ‘കുപ്പായം‘
കണ്ണൂസ് : ശിവകുമാര്‍ അമ്പലപ്പുഴ എഴുതിയ പനിക്കൂര്‍ക്ക
അജീഷ് : മയൂര എഴുതിയ 'ഭോജ്യം'
ജ്യോനവന് : ലാപുട എഴുതിയ 'മറവിക്കുറിപ്പ്'
ശിശു : സാല്‍ജോ എഴുതിയ ' ഇണ'
4. മറ്റ് വെബ് മീഡിയ & പ്രിന്റ് മീഡിയ കവിതകള്‍
a.സ്ത്രീകള്‍
ദേവസേന: ടി.പി. രാജീവിന്റെ ‘പച്ചക്കറികളില്‍ മുയല്‘
ഷര്‍മിള: ചങ്ങമ്പുഴ എഴുതിയ ‘പരിതൃപ്തി.‘
മീനാക്ഷി: സാരംഗി എഴുതിയ വൈദേഹി
സാരംഗി : വിജയലക്ഷ്മി എഴുതിയ 'വന്ദനം, ഡി വിനയചന്ദ്രന്'
മയൂര: സുഗതകുമാരി എഴുതിയ 'നന്ദി'
സാരംഗി : ടി പി അനില്‍കുമാര്‍ എഴുതിയ 'ആഴങ്ങളിലെ മണ്ണ്' ( രണ്ടദ്ധ്യായങ്ങളുള്ള നഗരം എന്ന പുസ്തകത്തില്‍ നിന്നും)
ഇട്ടിമാളു : കെ.പി ശൈലജ എഴുതിയ ‘ഹൃദയത്തുടിപ്പുകള്‍ ‘
ദേവസേന: വി.എം ഗിരിജ എഴുതിയ പേടി
b.പുരുഷന്മാര്
ദൈവം: കല്പറ്റ നാരായണന് എഴൂതിയ ഒര്‍ഫിയൂസ്
സിയ : പവിത്രന് തീക്കുനി എഴുതിയ 'മതില്'
ദ്രൌപദി : ഷെല്‍വി എഴുതിയ ‘നട്ടുച്ചയിലെ ഗസല്‍മരങ്ങള്‍‘’
പച്ചാളം : ഓ. എന്‍. വി. കുറുപ്പ് എഴുതിയ ‘നന്ദി‘
റിയാസ് അഹമ്മദ് :വിജയലക്ഷ്മി എഴുതിയ 'ഒറ്റമണല്‍ത്തരി'
കടമ്മനിട്ടയുടെ പ്രശസ്തമായ ‘കിരാതവൃത്തം‘ ചൊല്ലുന്നത് കുഴൂര്‍ വിത്സണ്.
ബഹുവ്രീഹി : ബാലചന്ദ്രന് ചുള്ളിക്കാട് എഴുതിയ 'പിറക്കാത്ത മകന്"
വിശ്വപ്രഭ : അയ്യപ്പപ്പണിക്കര്‍ എഴുതിയ 'നാടെവിടെ മക്കളേ'.
രമേഷ്: വിജയലക്ഷ്മി എഴുതിയ 'വയ്യ' എന്ന കവിത
കുഴുര്‍ വിത്സണ്: എന്‍ ജി ഉണ്ണികൃഷ്ണന് എഴുതിയ ‘പിരിയാറായ എസ് ഐ‘ .
സുരേഷ് കാഞ്ഞിരക്കാട്ട് : വി. മധുസൂദനന് നായര്‍ എഴുതിയ ‘പ്രണയം‘
തമനു : ശിഹാബുദ്ദീന് പൊയ്ത്തുംകടവ് എഴുതിയ 'ഉമ്മ‘
റിയാസ് അഹമ്മദ് : ജെനി ആന്‍ഡ്രൂസ് എഴുതിയ 'വനം'
റിയാസ് അഹമ്മദ് : ജെനി ആന്‍ഡ്രൂസ് എഴുതിയ 'വനം'
ശിശു : സാല്‍ജോ എഴുതിയ ' ഇണ'
32 comments:
വിജയികള്‍ക്ക് അഭിവാദ്യങ്ങള്‍!
കവിത ചൊല്ലല്‍ പോലെ ഒരു ബോറന് പരിപാടി
ഒരു വന്‍ വിജയമാക്കി മാറ്റിയ സാരംഗിക്കും ഡാലിക്കും പ്രത്യേക അഭിനന്ദനംസ്...
ഡാലി ഫ്ലാറ്റ് സോറി കവിത ചോദിച്ചപ്പോള്‍ വിശാലമനസ്കന് കോഴിയെ പിടിക്കാന്‍ നടക്കുന്നതുപോലെ കവിതേടെ അപ്പറത്തൂടേം ഇപ്പറത്തൂടേം നടന്ന് നോക്കി എന്നാ ശരി ബ്ലോഗെഴുതി ഉപദ്രവിക്കുന്നതു കൂടാതെ എന്റെ കര്‍ണ്ണകഠോരമായ ശബ്ദം കൂടി കേപ്പിച്ച് ഉപദ്രവം കൂട്ടാമെന്ന് കരുതി കണ്ണടച്ച് ഒരൊറ്റ പാടലും അയക്കലും ആയിരുന്നു. അത് ഒന്നൂടെ കേക്കാന്‍ എനിക്ക് പോലും ശക്തിയില്ലായിരുന്നു.
അടുത്തത് ഡാന്‍സ് ആയിക്കോട്ടെ..! പങ്കെടുക്കും കട്ടായം!
(ഏറ്റവും കൂടുതല്‍ ഡൌണ്ലോടഡ് കവയത്രിക്ക് സമ്മാനം ഒന്നൂല്ല്യേ ഡാലിയെ? അതും നിന്നെ തന്നെ പിന്തള്ളി വിജയിച്ച വിജയിക്ക്, ങ്ങേ? )
വിജയികള്ക്കഭിനന്ദങ്ങള്, ഒപ്പം ഇതിന്റെ സംഘാടകര്‍ക്കും ജഡ്ജസിനും. വിധി നിര്‍ണ്ണയം വളരെ നന്നായിരുന്നുവെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇനിയും ഇത്തരം മത്സരങ്ങള്‍ നടത്താന്‍ ഈ മത്സരം വനിതാലോകത്തിനു ഊര്‍ജ്ജം നല്കുമെന്നു പ്രത്യാശിക്കുന്നു.
Thumps Up!
സമ്മാനം കിട്ടിയ എല്ലാര്ക്കും, കിട്ടാത്തവര്‍ക്കും അഭിനന്ദങ്ങള്‍! സംഘാടകര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. വളരെ അധികം പ്രയത്നിച്ചതും ഇതുവരെ പാടാത്ത പലരേം പാടിച്ചതും ശ്ലാഘനീയം തന്നെ......:-). പല കവിതകളും വളരെ ഇഷ്ടപ്പെട്ടു. കുട്ടിക്കവിതകള്‍ പ്രത്യേകിച്ചും.
ഇന്ത്യയുടെ ഒളിമ്പിക്സ് പോളിസി ആണ് എന്റ്റേതും. സമ്മാനത്തില്‍ വിശ്വസിക്കുന്നില്ല. പങ്കെടുക്കുക. അതാണ് പ്രധാനം. ഏതായാലും 'ബി' ഗ്രേഡ് തന്ന വിധികര്‍ത്താക്കളോട് അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു. അടുത്ത തവണ നോക്കാം 'എ' ആക്കാം. :-).
സംഘാടകറ്ക്കും പങ്കെടുത്തവര്‍ക്കും ഒരു സലാം.
വിജയികളക്ക് അതിലും വല്ല്യ ഒരു നമസ്കാരം.
ഞാനിവിടെ വൈകീവന്നതുകൊണ്ട് നേരത്തേ ആക്റ്റീവാകാന്‍ കഴിഞ്ഞില്ല.
അടുത്ത പ്രവശ്യമാകട്ടെ..
(അവസാന ദിവസമേതെന്ന് ശ്രദ്ധിയ്ക്കാതെ രണ്ട് ദിവസം മുന്‍പ് ഒരു ആപ്ലിക്കേഷന്‍ ഇവിടെ കൊണ്ട്വന്നു തന്ന്തില് നിറ്വാജ്ജ്യമായി ലജ്ജിയ്ക്കുന്നു,ഖേദിയ്ക്കുന്നു)
വിജയികള്‍ക്ക് അഭിവാദ്യങ്ങള്‍!
കവിത ചൊല്ലലില്‍, കവിത അനുഭവിപ്പിക്കാനാകുമെന്നതു തെളിയിച്ച ഈ സംരംഭത്തിനു് എന്റെ അഭിവാദനങ്ങള്‍.:)
എല്ലാവര്ക്കും അഭിനന്ദനങ്ങള്‍
വിജയികള്ക്കൊക്കെ അഭിനന്ദനങ്ങള്‍! എല്ലാവരും സമ്മാനം കിട്ടിയാല്‍ അതിലൊരു പങ്ക് എനിക്ക് തരണം. കാരണം എന്റെയൊക്കെ സ്വരം കേട്ടതുകൊണ്ടാണല്ലോ നിങ്ങളുടേതൊക്കെ നല്ലതെന്ന് വിധികര്‍ത്താക്കള്‍ക്ക് തിരിച്ചറിയാന്‍ എളുപ്പമായത്. ;)
കവിതാക്ഷരിയുടെ സംഘാടകര്‍ക്കും, അതില്‍ പങ്കെടുത്ത എല്ലാവര്ക്കും, വിജയികള്‍ക്കും എല്ലാത്തിലും ഉപരിയായി ഭംഗിയായി അതില്‍നിന്ന് ഏറ്റവും നല്ലവ തെരഞ്ഞെടുത്ത വിധികര്‍ത്താക്കള്‍ക്കും അഭിനന്ദനം. പോരാ, അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ തന്നെ ഇരിക്കട്ടെ. ഈ ഒരു പുതിയ സംരംഭം തുടക്കത്തില്‍ തന്നെ കൌതുകത്തോടെ നോക്കിക്കാണാറുണ്ടായിരുന്നെങ്കിലും അതില്‍ പങ്കെടുക്കാന്‍ (പാടാനുള്ള നാണംകൊണ്ട്) തോന്നിയില്ല. ഏതായാലും എന്റെ ഒരു കുട്ടിക്കവിത രേണു പാടി! നന്ദി രേണൂജി.
ഡാലിയേച്ചിയേ, അപ്പോ അടുത്ത കവിതാകളക്ഷന് തുടങ്ങാം. കേള്‍ക്കാന്‍ തയ്യാറായി ഇരിക്കുന്നു.
അഭിനന്ദന്‍സ്, ഒരിക്കല്‍ കൂടെ.
vijayikalkku abhinandangal.
special congrats to vanithalokam team.....
വനിതാലോകം നടത്തിയ ഈ പരിപാടി വളരെ മാതൃകാപരവും ആവേശജനകവുമാണ്.സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കും വിജയികള്‍ക്കും അഭിനന്ദനങ്ങള്‍...
സന്തോഷം.
വിജയികള്‍ക്ക് അഭിനന്ദനനങള്, സംഘാടകര്‍ക്ക് ഒരു വലിയ സല്യൂട്ട്.
Congrats to winners!
hats off to co-ordinators!
ഈ ഉദ്യമത്തില്‍ പിറന്ന ക്ലാസിക് ആലാപനമാണു "പിറക്കാത്ത മകന്".
കേമമായി.
ഇതിന്റെ പിന്നിലും മുന്നിലും പ്രവര്‍ത്തിച്ച എല്ലാവര്ക്കും, സമ്മാനം ലഭിച്ചവര്‍ക്കും ലഭിക്കാത്തവര്‍ക്കും ഒക്കെ അഭിനന്ദനങ്ങള്‍.
ഓടോ:
നാലാലൊരു നിവൃത്തിയുണ്ടായിരുന്നെങ്കില്‍ ഞാനും ചൊല്ലിയേനെ ഒരു കവിത. പക്ഷേ അങ്ങനെ ചെയ്യാതിരുന്നതു് നന്നായി എന്നു തോന്നുന്നു. ബഹുവ്രീഹിക്കു് എന്തുമാത്രം വിഷമമായേനേ.
കവിത കേട്ട എല്ലാകൂട്ടുകാര്‍ക്കും..
കിരണ്‍സ് , ജോ, എന്നിവരുടെ പ്രോസ്താഹനത്തിനും...
വനിതാലോകം കൂട്ടുകാര്‍ക്കും...
എല്ലാര്ക്കും നന്ദി.:)
സസ്നേഹം
നന്ദിപ്രകാശിനി അമ്മു.
നന്ദിപ്രകാശന് ബഹുവ്രീഹി
സിദ്ധാര്ത്ഥന് മാഷെ, :)
ഒറ്റക്കവിതയേ കേട്ടുള്ളൂവെങ്കിലും (അത് തമനുച്ചായന്റെ അല്ല, അല്ല, അല്ല)
ഇങ്ങനെ ഒരാശയം കൊണ്ടുവന്ന സാരംഗിക്ക് അഭിനന്ദനങ്ങള്‍.
ഇത്രയും ഹിറ്റാകുമെന്ന് ആരു വിചാരിച്ചു! ഇതല്ലാതെ ബിസിനസ്സ് ഐഡിയ വല്ലതും മനസ്സില്‍ ഉണ്ടെങ്കില്‍ എന്നോട് കൂടി പറയണം ട്ടാ സാരംഗീ. :-)
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍. ഡാലിക്കും!
ഒരു പാരഡി ഗാനമത്സരം, എഴുതി, പാടി, ചെയ്താലോ?
പോഡ്കാസ്റ്റിംഗിന്റെ സാധ്യതകളെ നന്നായി ഉപയോഗിച്ചു കാണുന്നതില്‍ വളരെ സന്തോഷം.ഇനി അടുത്തത് വേണ്ടത് കഥപറച്ചിലാണ്.പണ്ട് ആകാശവാണിയിലെ യുവവാണിയില്‍ ചെവിയോര്‍ത്ത് കേട്ടിരുന്ന ഒരു പ്രോഗാം ആയിരുന്നു അത്.
മോണോ ആക്ടിംഗിനും,ഏകാംഗ നാടകങ്ങള്‍ക്കും,സ്കിറ്റിനും ഒക്കെയുള്ള സാധ്യതകള്‍ അനന്തമായി മുന്നിലുണ്ട് :)
സ്റ്റേജിന്റെ മുന്നില്‍ മസില് പിടിച്ചിരിക്കേണ്ടി വന്നതിനാല്‍ മാത്രം കമന്റിടാന്‍ പറ്റാതെ പോയ ചില കവിതകളുണ്ട്.പങ്കെടുത്ത ഓരോരുത്തര്‍ക്കും ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍.
വിജയികള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, പങ്കെടുത്തവര്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍, വനിതാലോകത്തിന് ഹൃദയം നിറഞ്ഞ നന്ദി...
മിക്കവാറും കവിതകള്‍ കേട്ടിരുന്നു. എല്ലാം ഒന്നിച്ച് ഈ പോസ്റ്റിലിട്ടതിനും സ്പെഷ്യല്‍ താങ്ക്സ്!
ഏറ്റവും നീളം കൂടിയ കവിത, ഏറ്റവും ചെറിയ കവിത, ആദ്യമായി കവിത ചൊല്ലിയ ആള്, ഇനിയൊരിക്കലും ചൊല്ലാന്‍ സാദ്ധ്യതയില്ലാത്ത ആള് തുടങ്ങി അറുപത്തിമൂന്ന് വിവിധ കാറ്റഗറികള്‍ക്ക് സമ്മാനം അനൌണ്സ് ചെയ്തിരുന്നെങ്കില്‍ എന്നാശിച്ചു പോയി. (എനിക്കും കിട്ടിയേനെ!) ;-)
സന്തോഷപൂര്‍വ്വം... :-)
ബഹളങ്ങളില്ലാത്ത വിജയം എന്ന് ഭാരവാഹികള്‍ അവകാശപ്പെടുന്നതിനെ നൂറ് ശതമാനം അംഗീകരിക്കുന്നു. ഓരോ ദിവസവും മെയില്‍ നോക്കുന്നതിനോടൊപ്പം തന്നെ മറ്റൊരു ടാബില്‍ വനിതാലോകം എന്ന് ടൈപ്പ് ചെയ്യുമായിരുന്നു, പുതിയ കവിതകള്‍ ഉണ്ടൊ എന്ന് നോക്കാന്‍. :)
എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍. കൊച്ചു കൂട്ടുകാര്‍ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍.
ഓടോ : ബഹുവ്രീഹിയേം, റിയാസിനേം കൂടി ജഡ്ജസാക്കാമായിരുന്നു :(
മുന്‍കൂര്‍ ജാമ്യം : അടുത്ത മുദ്രാവാക്യം വിളിച്ചാലുടന്‍ ഞാന്‍ ഓടും.. :)
പുരുഷ ലോകത്തിന്റെ 30 കവിതകള്‍ ഉണ്ടായിട്ടാ കവിതാക്ഷരി ഇത്രേം വിജയിച്ചത് എന്നൊരു സ്മരണ വനിതാലോകത്തിന് എപ്പോഴും ഉണ്ടായിരിക്കണം.
“പുരുഷ ലോകം കീ.. ജയ്”
:)
മോഗ്ഗ്.കോം ഡീസന്‍സിയുടെ കാര്യത്തില്‍ (ചുമ്മാ വെറുതെ) കൊടിപിടിച്ചിരിക്കുന്ന ഈ നാട്ടില്‍ ബ്ലോക്കി. കേള്‍ക്കാന്‍ നോ വേ. ഫോര്‍ ഷെയറില്‍ ജോയുടെ
ശാരദ മാത്രം കണ്ടു. ബാക്കി കവിതകള്‍ എവിടെ കിട്ടും? ഇത്രധികം കവിതകള്‍ ഒന്നിച്ചു കേള്‍ക്കുന്നതിനെക്കാള്‍, വിജയികളുടേത് ആദ്യം കേള്‍ക്കാം എന്നു വിചാരിച്ച് പലതും കേട്ടില്ല. ഇനി എന്തു ചെയ്യും? :(
സാല്‍ജോ, 4 ഷെയറിന്റെ ലിങ്ക് കൊടുത്തത് തെറ്റായിരുന്നു. ഇപ്പോള്‍ ശരിയാക്കിയിട്ടുണ്ട്. എല്ലാ കവിതകളും അവിടെ നിന്നും കേള്‍ക്കാം, ഡൌണ്‍ലോഡ് ചെയ്യാം.
Red salute to all...[Red istam illathaverk Green;)]
ഇവിടത്തെ എല്ലാവര്ക്കും നന്ദി...
ഇന്ന് രാത്രി ഒരു പാട് പണിയുണ്ട്..
അത് കൊണ്ട് എല്ലാം കേട്ടിരുന്നു..
അധികവും ഡൊന്ലോഡും ചെയ്തു..
രിയാസ് അഹ്മദ് പറഞ്ഞപ്പോലെ
ഈ ഉദ്യമത്തില്‍ പിറന്ന ക്ലാസിക് ആലാപനമാണു "പിറക്കാത്ത മകന്".
അത് ഗംഭീരം..
ബാക്കിയുള്ള 90% കിടിലന്‍,,
വീണ്ടും ഇവര്‍ക്ക് സല്യൂട്ട്...
ചിതല്
‘കവിതാക്ഷരി’യുടെ അണിയറ ശില്പ്പികള്ക്കു അഭിനന്ദനങ്ങളും നന്ദിയും.
വിജയികള്‍ക്ക് ആശംസകള്‍!
പങ്കെടുത്തവര്‍ക്കൊക്കെ അഭിനന്ദനങ്ങള്‍ :)
“അപ്പര്‍ത്തും ഇപ്പര്‍ത്തും” (ലിയാന് കുട്ടാ :) കവിതവന്നു ചിരിച്ചുനില്ക്കുന്നപോലത്തെ അനുഭവം കവിതാക്ഷരി, പലര്ക്കുമുണ്ടാക്കിയെന്നു തോന്നുന്നു.
“വിത്തിലുമുണ്ടതു,
മുളയിലുമുണ്ടതു,
തളിരില്‍, പൂവില്‍,
കായിലുമുണ്ടതു...
ഏതിലുമുണ്ടേ കവിത
കവിതയിലേതും!” എന്ന വരികള്‍ (പിസി മധുരാജ്)പലപ്പോഴും ഓര്‍മ്മിച്ചു, ഈ കവിതാന്തരീക്ഷത്തില്‍.
പഠിത്തത്തിന്റേയും യാത്രകളുടേയും തിരക്കിനിടയില്‍ കവിതയ്ക്കൊന്നും സമയമില്ലെന്നുകരുതിയിരിയ്ക്കുമ്പോഴും, “പ്രാവേ പ്രാവേ“ എന്ന രണ്ടുവരി ചൊല്ലിയയച്ചപ്പോള്, ഒരു സ്വന്തം കവിതകൂടി ചൊല്ലിയയക്കാനുള്ള മോഹം അടക്കാന്‍ കഴിഞ്ഞില്ല. എന്തായാലും പങ്കെടുക്കാന്‍ പറ്റിയതില്‍ വളരെ സന്തോഷമുണ്ട്. കുറേയൊക്കെ കവിതകള്‍ കേട്ടു. ബാക്കിയുള്ളവ പലപ്പോഴായി കേള്‍ക്കും.
എല്ലാ കവിതകളും കേട്ടിട്ടില്ല, എങ്കിലും പലതും കേട്ടുകഴിഞ്ഞപ്പോള്‍,
‘പിറക്കാത്തമകനും‘ ‘ഉമ്മ(അമ്മ)‘യും എന്റെ അപ്പര്‍ത്തും ഇപ്പര്‍ത്തും നില്ക്കുന്നു!!.
കവിത ചൊല്ലിയ എല്ലാ കുഞ്ഞുകൂട്ടുകാര്ക്കും ജ്യോത്യമ്മായീടെ വക എന്തെങ്കിലും തരണമെന്നുണ്ട്. നോക്കട്ടെ...
ബൈ ദ വേ, കണ്ണൂസിന്റെ കവിത കേള്‍ക്കാന്‍ എന്താ വഴി? ആരെങ്കിലും പറഞ്ഞുതരിന്‍.
ജ്യോതിര്‍മയി
ആദ്യമായി ഇത്രയും നല്ലൊരു മത്സരം സംഘടിപ്പിച്ച വനിതാലോകത്തിനു അഭിനന്ദനങ്ങള്‍.ഇതുപോലുള്ള ധാരാളം നല്ല കാര്യങ്ങളിലൂടെ ബ്ലോഗ് എന്ന ഈ മാധ്യമത്തിനെ ഇനിയും ഉന്നതമായ ഒരു നിലവാരത്തിലേക്കു എത്തിക്കുന്നതിനു വനിതാലോകത്തിനു സാധിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
എല്ലാവരുടേയും
പ്രോത്സാഹനങ്ങള്‍ക്ക് സ്നേഹപൂര്‍വ്വം നന്ദി അറിയിക്കുന്നു
Thank You Vanithalogam for giving me first place in kavithakshari (childrens section).
i also thank you for making an oppurtunity for me and other kids.
I also expect more competetions from you.
By,
Malavika
കവിത ചൊല്ലിയ എല്ലാ കുഞ്ഞുകുട്ടികള്‍ക്കും ചൊല്ലാന്‍ ഇഷ്ടമുള്ള എല്ലാ കുട്ടികള്‍ക്കും ഇതാ ഒരു “കവിതപ്പൂക്കൂട”.
കവിതാക്ഷരി ഒരു വന്‍വിജയമാക്കിയ ,അണിയറ ശി്ല്പികള്ക്കും, പന്കെടുത്ത്ത എല്ലാ നല്ല കൂട്ട് കാര്‍ക്കും അഭിവാദനങ്ങള്‍.
കുഞ്ഞു വാവ മാരുടെ കവിത ചൊല്ലല്‍ കാതിനു തേന്മഴയായി.
ഡാലി , സാരംഗി... എല്ലാവര്ക്കും ഇങ്ങനെ ഒരു മത്സരം ഇവിടെ സംഘടിപ്പിച്ചതിനു പ്രത്യേകം നന്ദി.
ഈ ഉദ്യമത്തെ കുറിച്ച് ഇപ്പോഴാണറിഞ്ഞത്...വന്നു കണ്ടപ്പോള്‍ അത്ഭുതം തോന്നി....നേരത്തെ അറിയാതിരുന്നതില്‍ വിഷമം തോന്നിപ്പോയി...ഇതിത്രയും വലിയ വിജയമാക്കിയ അണിയറപ്രവര്‍ത്തകര്‍ക്കും..,പങ്കെടുത്തവര്‍ക്കും ..,വിജയികള്‍ക്കും അഭിനന്ദനങ്ങള്‍.. .
മാളവികയെ "ഭ" എന്നുച്ചരിക്കാന്‍ പഠിപ്പിക്കുമല്ലോ.ധാരാളം പേര്‍ക്ക് ഭ ഇല്ല, അതിനുപകരം ബ ആണ്.കവിതാലാപനത്തില്‍ അക്ഷരസ്ഫുടത ഒരവിഭാജ്യഘടകമല്ലേ?
കഴിഞ്ഞ മെയ്ക്കു ശേഷം പോസ്റ്റൊന്നുമില്ലല്ലോ.....
മലയാളിസ് .കോം എന്ന ബ്ലോഗില്‍ എഴുതുവാന്‍ താല്പര്യം ഉള്ളവര്‍ . ഇമെയില്‍ ചെയുക
pnrwnd@gmail.com
Post a Comment