പ്രസവം ആശുപത്രിയിലേക്ക് മാറിയിങ്കിലും കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും പ്രസവ രക്ഷ്യ്ക്ക് ആയുര്‍വേദ/നാട്ടു മരുന്നുകളാണ് കഴിക്കുന്നത്. പ്രദേശിക കാല വ്യത്യാസങ്ങള്‍ ഈ മരുന്നുകളിലുണ്ടാകാം.കൂടുതല്‍ അറിവുകള്‍ കമന്റുകളിലൂടെ പങ്ക് വെക്കുമല്ലോ.ഇവയുടെ ശാസ്ത്രീയ അടിസ്ഥാനം ബ്ലോഗിലെ ആര്യോഗ വിദഗ്ദര്‍ക്ക് വിടുന്നു.
ആദ്യ ആഴ്ച
1.പഞ്ചകോലാസവം-30ml വീതം ഭക്ഷണശേഷം രണ്ടു നേരം.
2.ധാന്വന്ത്വരം കഷായം-15ml കഷായം 45ml തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത് രണ്ട് നേരം ഭക്ഷണത്തിന് മുമ്പ് കഴിക്കുക.
3.ധാന്വന്തരം കുഴമ്പ്-ദേഹമാസകലം പുരട്ടി കുളിക്കുക.
രണ്ടാമത്തെ ആഴ്ച
1.ദശമൂലാരിഷ്ടം+ജീരകാരിഷ്ടം-30ml വീതം ഭക്ഷണശേഷം രണ്ടു നേരം
2.ധാന്വന്ത്വരം കഷായം-15ml കഷായം 45ml തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത് രണ്ട് നേരം ഭക്ഷണത്തിന് മുമ്പ് കഴിക്കുക.
3.ധാന്വന്തരം കുഴമ്പ്-ദേഹമാസകലം പുരട്ടി കുളിക്കുക.
4.ഉള്ളി ലേഹ്യം-ഒരു ടീസ്പൂണ്‍ വീതം ഭക്ഷണശേഷം രണ്ടു നേരം.
മൂന്നാമത്തെ ആഴ്ച
1.ദശമൂലാരിഷ്ടം+ജീരകാരിഷ്ടം-30ml വീതം ഭക്ഷണശേഷം രണ്ടു നേരം
2.രാത്രി ഒരു പിടി ഉലുവ ഒരു ഗ്ലാസ് വേള്ളത്തില്‍ തിളപ്പിച്ച് ,രാവിലെ പിഴിഞ്ഞെടുക്കുക.അല്‍പ്പം നെയ്യില്‍ ചുവന്ന ഉള്ളീ മൂപ്പിച്ച് ഉലുവനീരും തേങ്ങാപ്പാലും ശര്‍ക്കരയും ചേര്‍ത്ത് ചൂടാക്കി രാവിലെ കഴിക്കുക.
3.ധാന്വന്തരം കുഴമ്പ്-ദേഹമാസകലം പുരട്ടി കുളിക്കുക.
നാലാമത്തെ ആഴ്ച
1.ധാന്വന്തരാരിഷ്ടം-30ml വീതം ഭക്ഷണശേഷം രണ്ടു നേരം
2.തെങ്ങിന് പൂക്കുലാമൃതം-ഒരു ടീസ്പൂണ്‍ വീതം രണ്ട് നേരം.
സിസേറിയന് കഴിഞ്ഞവര്‍ ഉള്ളിലേഹ്യവും തൈലവും ഉള്ളിലും പുറത്തുമുള്ള മുറിവ് ഉണങ്ങുന്നത് വരെ ഉപയോഗിക്കരുത്.
Monday, February 04, 2008
Subscribe to:
Post Comments (Atom)
8 comments:
പ്രസവരക്ഷ-ആയുര്‍വേദത്തില്‍
പ്രസവം ആശുപത്രിയിലേക്ക് മാറിയിങ്കിലും കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും പ്രസവ രക്ഷ്യ്ക്ക് ആയുര്‍വേദ/നാട്ടു മരുന്നുകളാണ് കഴിക്കുന്നത്. പ്രദേശിക കാല വ്യത്യാസങ്ങള്‍ ഈ മരുന്നുകളിലുണ്ടാകാം.കൂടുതല്‍ അറിവുകള്‍ കമന്റുകളിലൂടെ പങ്ക് വെക്കുമല്ലോ.ഇവയുടെ ശാസ്ത്രീയ അടിസ്ഥാനം ബ്ലോഗിലെ ആര്യോഗ വിദഗ്ദര്‍ക്ക് വിടുന്നു.
പുളിയിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നതെപ്പോഴാ
അയ്യോ ഇത് ലേഡീസ് കമ്പാര്‍ട്ട് മെന്റ് ആയിരുന്നോ...സോറി പോട്ടെ....സത്യമായും വഴി തെറ്റിക്കയറിയതാ....എന്തായാലും പോസ്റ്റ് വിജ്ഞാനപ്രദം...ആശംസകള്‍...
അതാണല്ലെ പണ്ടുള്ള അമ്മമാരിത്ര കരുത്തരായത്
നല്ല ശ്രമം വല്യമ്മായി. പക്ഷെ ഇതു ഡോക്ടറോട് ചോദിച്ചു മാത്രമേ ചെയ്യാവൂ.. പിന്നെ ഇതു കുറച്ചു കുട്ടികള്‍ക്ക് വയറിനു അസുഖം ഉണ്ടാക്കാറുണ്ട്, പ്രത്യേകിച്ചും മുലപാല് മാത്രം കഴിക്കുന്ന കുട്ടികളില്‍. പാരമ്പര്യമായി കിട്ടുന്ന ചില അസുഖങ്ങള്‍ക്ക് ഇത്തരം മരുന്നുകള്‍ അമ്മമാര്‍ കഴിക്കുന്നത് വിലക്കിയിട്ടുണ്ട്.. പിന്നെ ഗര്‍ഭകാലത്ത് പ്രമേഹം (ടൈപ്പ് 2) ഉണ്ടായിരുന്ന അമ്മമാര്‍ ഇത്തരം മരുന്നു കഴിക്കുമ്പോള്‍ കുറച്ചു സൂക്ഷിക്കണം.
പിന്നെ പ്രസവ ശേഷം സ്ത്രീകള്‍ വായിക്കാന്‍ പാടില്ല, കിടന്ന കിടപ്പില്‍ കിടക്കണം, എന്നുള്ള നിര്ബന്ദങ്ങള് ശരിയാണോ? അങ്ങിനെ കിടന്നില്ലെന്കില് നടുവേദന മാറില്ല, പത്തു വര്‍ഷത്തിനുള്ളില്‍ നടുവേദന മാറിയുള്ള ദിവസം ഉണ്ടാവില്ല എന്നൊക്കെ കേട്ടിട്ടുണ്ട്, ശരിയാണോ അത്? ഞാന്‍ ഒരു ദിവസം പോലും കിടന്നിട്ടില്ല ( സാഹചര്യം അങ്ങിനെ ആയിരുന്നു) , ഒന്നര വര്‍ഷം ആയി പ്രസവം കഴിഞ്ഞിട്ടു, ഇതു വരെ ഒരു പ്രോബ്ലം ഉണ്ടായിട്ടില്ല, പക്ഷെ ഭാവിയില്‍ അങ്ങനെ ഉണ്ടാവുമോ എന്നൊരു പേടിയും ഉണ്ട്. ഇത്തരം വിശ്വാസങ്ങള്‍(?) എത്രത്തോളം ശരിയാണ് എന്ന് ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ?
ഞാന്‍ ഉദേശിച്ചത് പ്രസവ ശേഷമുള്ള നാല്പതു ദിവസത്തില്‍ ഉള്ള വിശ്രമവും നിബന്ടന്കളും ആണ് ( ജീവിത കാലം മുഴുവന്‍ അല്ല :))
വല്യമ്മായി,
ഇങ്ങനെയൊക്കെ ചെയ്താല്‍ എന്താ ഗുണം?
അറിവുകള്‍ പകര്‍ന്നു തന്നതിനു നന്ദി
Post a Comment