Sunday, December 24, 2006

ബൂലോഗ ചിത്രരചനാ മല്‍സരം-ചിത്രങ്ങള്‍-8

ക്രിഷ്ന്റെ മകള്‍ (രേഷ്മ)



കല്യാണി(കുമാറേട്ടന്റെ മകള്‍)




കുറുമാന്റെ ചേട്ടന്റെ മകന്‍ ഋതിക്



അനില്‍



ദിവാസ്വപ്നം






19 comments:

Anonymous said...

സുധച്ചേച്ചീ! ചിത്രം കലക്കി. അടിക്കുറിപ്പും.... 'കണ്ണു തട്ടാതെ' നോക്കണേ!!!

വല്യമ്മായി said...

ദിവാസ്വപ്നത്തിന്റ്റെ അതിഭീകര ചിത്രവും അനിലേട്ടന്റെ സായിപ്പും.

ഇതോടു കൂടി ബൂലോഗം നെഞ്ചിലേറ്റിയ ചിത്രരചനാമത്സരം അവസാനിക്കുന്നു.പങ്കെടുത്തവര്‍ക്കും കമന്റിട്ട് പ്രോത്സാഹിപ്പിച്ചവര്‍ക്കും പ്രത്യേക നന്ദി.

മത്സരഫലങ്ങള്‍ ഒരാഴ്ചക്ക് ശേഷം പ്രഖ്യാപിക്കുന്നതാണ്.

മുസ്തഫ|musthapha said...

അനിലേട്ട, സായിപ്പ് (വല്യാമ്മയി പറഞ്ഞതോണ്ട്) ഒരൊന്നൊന്നര താന്നെ :)

ദിവാ, പരല്‍ മിനിനെ പലപ്പോഴും പിടിച്ചിട്ടുണ്ട്, അതിനിത്രയ്ക്കും ഭംഗിയുണ്ടെന്ന് ഇപ്പഴാ മനസ്സിലായത് :)

Inji Pennu said...

ദിവാന്‍ജിക്ക് ആദീന്റെ പടം എവിടുന്ന് കിട്ടി?

Adithyan said...

ഫോട്ടോ ഞാനും വരച്ചിടുവേ :)

റൈഫിള്‍, കൈ, വള...

വല്യമ്മായി said...

അവസാനമായി ഒരു ചിത്രം കൂടി കുറുമാന്റെ ചേട്ടന്റെ മകന്‍ വരച്ചത്

Inji Pennu said...

അതല്ലാ ആദിയേ, ഈ നേരത്തെന്നാ ഒരു എഴുന്നേറ്റിരുപ്പ്? ഓണ്‍ കോള്‍ ആണൊ?

പോടാ ചെക്കാ...ആ‍വനാഴിയില്‍ അമ്പുകള്‍ അനവധി എന്നു മറന്നിടേണ്ട..:-)

വല്യമ്മായി said...

കല്ലുവിന്റെ പടം കൂടി

krish | കൃഷ് said...

ഞാന്‍ മിനിഞ്ഞാന്ന്‌ ഒരു ചിത്രം വനിതാലോകത്തിന്‌ അയച്ചിരുന്നല്ലോ.. ഇവിടെ കണ്ടില്ല..
അവിടെ കിട്ടിയില്ലേ.. അതോ വേണ്ടെന്ന്‌ വെച്ചോ.. ഉം..

കൃഷ്‌ | krish

ഷാ... said...

മാഗ്നീ,
കൊമ്പന്‍ ബാലന്‍ ഇഷ്ടപ്പെട്ടുവോ?സന്തോഷം.
copyright തരുവാന്‍ അതിലും സന്തോഷം.
ഉപയോഗിക്കുന്നുണ്ടെങ്കില്‍, അറിയിച്ചാല്‍ , ഭയങ്കര സന്തോഷമാകും.

ബത്തേരിയന്‍.

ഡാലി said...

കൂട്ടുകാരേ, കൃഷിന്റെ മകള്‍, രേഷ്മ എന്ന രേഷു വരച്ച ഒരു ചിത്രം കൂടി ചേര്‍ക്കുന്നു. എന്റെ നോട്ടപിശകു മൂലം കാണാതെ പോയതാണ്. ഇത് 24 നു തന്നെ അയച്ചിരുന്ന പടമാണ്.

കൃഷ്, ചേര്‍ക്കണ്ടാ എന്ന് വച്ചീട്ടല്ലട്ടോ. കാണാന്‍ വൈകി.

Inji Pennu said...

ഏവൂര്‍ജി കേക്കണ്ട, ഇപ്പൊ ചോദിക്കും, ഏ നമ്മുടെ മൈലാഞ്ചി രേഷ്മേടെ ഡാഡിയും ബൂലോഗത്തില്‍ ഉണ്ടൊയെന്ന്...:)

സുധ said...

ജനശ്രദ്ധപിടിച്ചുപറ്റിയ ഒരു മത്സരം ‘വനിതലോക’ത്തിനു സമ്മാനിച്ച വല്യമ്മായിയ്ക്ക്‌ അഭിനന്ദനങ്ങള്‍!

Anonymous said...

ഇതിന്റെ ഫലം എപ്പഴാ വരണേ? ജയിച്ചോന്നറിഞ്ഞിട്ടു വേണം ഒന്നു ചെലവുചെയ്യാന്‍! ;)

സത്യം പറഞ്ഞാല്‍, ഒരു ചിത്രരചനാ മത്സരത്തില്‍ ഈ ജന്മത്ത് പങ്കെടുക്കുമെന്ന് വിചാരിച്ചതല്ല. അതും ആഗോളതലത്തില്‍!!!! ജയിച്ചാലും ഇല്ലെങ്കിലും ഇതിനൊരവസരമൊരുക്കിയ വനിതാലോകത്തിനഉം വല്യമ്മായിക്കും നന്ദി. ഇനി എന്തൊക്കെ കാണാനും കേള്‍ക്കാനും പങ്കെടുക്കാനും കിടക്കുന്നു ആവോ! ഇനിയും വേണം ഇതുപോലുള്ള ഒരുപാടു മത്സരങ്ങള്‍.

krish | കൃഷ് said...

ഹാവൂ.. അപ്പോള്‍ രേഷു വരച്ച ചെറിയമ്മായിയുടെ ചിത്രം ഇട്ടൂല്ലേ.. അവള്‍ ഡാലിയാന്റിയോട്‌ പിണങ്ങിയിരിക്കുകയായിരുന്നു. ഇപ്പം പിണക്കം മാറി, ഒപ്പം ക്രിസ്തുമസ്‌/പുതുവര്‍ഷ ആശംസകളും.
(ഇനി ഈ വനിതാലോകത്തിലെ "ചെറിയമ്മായി" ആരായിരിക്കും?..)

കൃഷ്‌ | krish

Visala Manaskan said...

ഹഹ..

“നമസ്കാരം. ഈ മത്സര സംഘടിപ്പിച്ച വനിതാലോകം പ്രവര്‍ത്തകര്‍ക്കും, നല്ലവരായ ബ്ലൊഗര്‍മാര്‍ക്കും, അതുപോലെ എനിക്ക് വേണ്ടി അറിഞ്ഞോട്ടു ചെയ്ത ശ്രീ. കുമാറ്, സാക്ഷി എന്നിവര്‍ക്കും എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുവാന്‍ ഞാന്‍ എന്റെ ഈ അവസരം വിനിയോഗിക്കട്ടെ!“ (ഞാന്‍ പ്രാക്റ്റീസ് തുടങ്ങി മക്കളേ..)

കുമാറേ, സാക്ഷിയേ.. എന്തായാലും നിങ്ങള്‍ വലിയൊരാപത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു.

ഞാന്‍ മൂന്ന് രാവും അത്ര തന്നെ പകലും ഇരുന്ന് ഉണ്ടാക്കിയെടുത്ത അതിഗൂഢമായ പല അര്‍ത്ഥ തലങ്ങളിലുള്ള ബന്ധമുള്ള മൂന്ന് പടങ്ങള്‍ വരച്ചിട്ട് അതിന് ഒരു സമ്മാനവും തരാതെ പോയിരുന്നെങ്കില്‍ കാണാമായിരുന്നു, മുത്തപ്പന്റെ കളി!

ഓ.ടോ:
അതുല്യാ ജിയുടെ അമ്മായിയുടേ മകന്റെ വര്‍ഷഫലം പ്രകാരം എനിക്ക് 2007ല്‍ കിട്ടുമെന്ന് കേട്ട ആ അംഗീകാരം അപ്പോ ഇതായിരുന്നോ???

ശോ! വെറുതെ തെറ്റിദ്ധരിച്ചു. :(

അതുല്യ said...

ഇതാണോ ഫലപ്രഖ്യാപന ത്രേഡ്‌ വിശ്‌? യാഗം നടക്കണ തിരക്കായതോണ്ട്‌ എത്താന്‍ പറ്റിയില്ല.

വക്കാരീടെ പടം വരച്ചതാണോ? അതോ ഇല്ല്യുസ്റ്റ്രേറ്റര്‍ ആണോ?

പിന്നെ പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും പ്രത്യേക മല്‍സരം വേണമായിരുന്നു.

പിന്നെ എന്നെ പോലെ അണ്ടര്‍ 19 ആയവര്‍ക്കും വെറെ വെറെ വേണമായിരുന്നും മല്‍സരം.


സാക്ഷീീീ.. ഞനിതെങ്ങനെ സഹിയ്കും, വീടു പൂട്ടി പാക്കിഗ്‌ പോലും തുടങ്ങിയ അവസരത്തിലാണു കൂര്‍ക്ക മെഴുക്കുവരട്ടിയും തക്കാളി പച്ചടീം ഒക്കെ വച്ച്‌ തന്നത്‌. ഈ ചതി...

(അടുത്ത മല്‍സരം അറിയ്കുമല്ലോ.... ഇതിലെ വിജയിച്ചവര്‍ക്ക്‌ അഭിനന്ദനങ്ങള്‍)

വിശാലാ..ഇത്‌ മാത്രമല്ലാ, ഫലത്തില്‍, കൈയ്യില്‍ ലോഹം കൈകാര്യം ചെയ്യാനും മറ്റും യോഗമുണ്ടെന്ന് കണ്ടില്ലേ? ഏതാ ലോഹം..? .അതന്നെ... ഐ.പി.സി..438 വകുപ്പ്‌ പ്രകാരം...

Inji Pennu said...

അല്ല! മനസ്സിലായില്ല! രേഷ്മക്കും വിശാലേട്ടനും വക്കാരിജിക്കും ഒക്കെ എങ്ങിനെ ഫസ്റ്റടിച്ചു ഇവിടെ? രണ്ട് വരവും ഒരു ഗോളവും വരച്ചാല്‍ പ്രൈസ് അടിക്കുമൊ? അതുപോലെ ലോലനെ വണ്ണിപ്പിച്ച് വരച്ചാല്‍ പ്രൈസ് അടക്കുമൊ? അതേപോലെ അടക്കാ വരച്ചിട് അതൊരു വാലിട്ടാല്‍ ആനയാകുമൊ?

ഓ ഗോഡ്! അതുപോലെ പടം വരച്ച് ഇനി ഇതാണ് പടം വരയെന്ന് വിചാരിക്കുന്നു വാളെടുക്കുന്ന...സോറി ബ്രഷെടുക്കുന്ന ഭാവി കുട്ടികളുടെ അരാജക്ത്വ അരാഷ്ട്രീയ പെയിന്റിങ്ങുകള്‍ക്കായ് നിങ്ങള്‍ ഇവിടെ വളം വരച്ച് കൊടുക്കുകയല്ലേ ചെയ്തത് എന്ന് ഞാന്‍ ഊന്നി ഊന്നി ചോദിക്കുന്നതില്‍ എന്ത് തെറ്റ്?

Santhosh said...

ഈ മത്സരത്തില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍! പങ്കെടുക്കാത്തവര്‍ക്ക് അല്പം പ്രചോദനമാകുവാന്‍, പെയ്ന്‍റ് ഉപയോഗിച്ച് വരച്ച ചില ‘അസാമാന്യ’ ചിത്രങ്ങള്‍ (വീഡിയോ സഹിതം) കണ്ടാലും!.