Thursday, December 21, 2006

ബൂലോഗ ചിത്രരചനാ മല്‍സരം-ചിത്രങ്ങള്‍-6

അചിന്ത്യ

ബത്തേരിയന്‍ (2)


അടികുറിപ്പ്: കൊമ്പന്‍ ബാലന്‍



?


അടികുറിപ്പ്: സ്നേഹം

പെരിങ്ങോടന്‍


ഗോപിക


വല്യമ്മായി


ഉമേഷ്

52 comments:

ഡാലി said...

ഉമേഷ് മാഷ് വെള്ളം കുടിപ്പിക്കാനയി വരച്ച പടം.
സഹായിക്കാന്‍ മനസ്സുള്ള നല്ല ബ്ലോഗര്‍മാരുള്ളത് കൊണ്ട് എന്റെ തടി കേടായില്ല

reshma said...

ഇവിടെ ഒരു ചിത്രം ഇഞ്ചീന്റെ വായനക്കായി കാത്ത്കാത്തിരിപ്പുണ്ടേ

Inji Pennu said...

മഹാതമാഗാന്ധിജിയെ വയറുള്ള ഒരു ബൂര്‍ഷ്വാസി ആക്കിയതില്‍ ആര്‍ക്കും ഇവിടെ പ്രതിഷേധമില്ലെ? സ്വന്തം കുടവയറിനെ മറച്ചു വെക്കാനുള്ള ഉപബോധ മനസ്സിന്റെ അവ്യക്തമായ ആമ്പിയറില്ലാത്ത മീനാക്ഷിക്കുട്ടിയുടെ ഒരു പോസ്റ്റിന്റെ സൈഡ് ഇഫക്റ്റല്ലേ എന്ന് ഞാന്‍ സംശയിക്കുന്നതില്‍ എന്ത് തെറ്റ്?


ബിന്ദൂട്ടിയെ, വെരി സോറി, ആമയെ തോല്‍പ്പിക്കും എന്ന് വിചാരിച്ച് റെസ്റ്റ് ചെയ്യുന്ന മുയലിന്റെ പടത്തിനെക്കുറിക്ക് അവലോകനമല്ലാ, അത് ഒരു സാഹിത്യം മോഷണമാണെന്നേ ഞാന്‍ പറയൂ.. ബാലരമയിലെ പത്താ വാള്യം ഒന്‍പതാം ലക്കം ഇരുപത്തഞ്ചാം പേജില്‍ നിന്ന് അടിച്ചു മാറ്റിയ ഈ സാഹിത്യ മോഷണത്തിനെതിരെ പ്രതികരിക്കാന്‍ എനിക്ക് വാകുക്കള്‍ കിട്ടുന്നില്ല.

ഉമേഷ്::Umesh said...

ഇഞ്ചിയുടെ ബോഡിഷെയ്പ്പിനെപ്പറ്റി ഒരു ധാരണ കിട്ടി. കഴുത്തിനു താഴെ തുടങ്ങി അരക്കെട്ടു വരെ ഒരേ വലിപ്പത്തില്‍ വീര്‍ത്തുനില്‍ക്കുന്ന ഒരു വയറുള്ള ഒരു രൂപം :)

ഈയിടെയുണ്ടായ മാരകരോഗത്തിനു മുമ്പും ഇങ്ങനെ തന്നെയായിരുന്നോ ഷെയിപ്പു്?

Anonymous said...

“കോലിന് തുണിചുറ്റിതു പോലിണ്ട്“ എന്നു പറയുന്നതു പോലെ “ബായക്ക് നാട്ട കുത്തീതു പോലീണ്ട്“ :)

സുഗതരാജ് പലേരി said...

ഹ..ഹ..ഹ..

Peelikkutty!!!!! said...

മഹാത്മാ ഗാന്ധീ..കീ..ജയ്!

ഡാലി said...

വല്യമ്മായിയുടെ ഒരു പടം കൂടെ ചേര്‍ത്ത് പുതിയ അപ്‌ഡേറ്റ്.
കൂറുജി & ഫാമിലി, അനംഗാരി മാഷ്ടെ രേഷ്മകുട്ടി, എന്നിവര്‍ക്കുള്ള ഫസ്റ്റ് കോള്‍ ഇതിനോടപ്പം.

ഇനിയും പടങ്ങള്‍ അയക്കാനഗ്രഹിക്കുന്നവര്‍ വേഗം അയക്കുക. ഇതൊരു അറ്റമില്ലാത്ത വാലുപോലെയായാല്‍ ബൂലോഗ ക്ഗുരുളിനൊരു വെല്ലുവിളി ആയാലോ എന്ന് പേടിച്ച് മാത്രമാണ് എത്രയും പെട്ടെന്ന് ഈ മത്സരം ഫലപ്രഖ്യപനത്തോടെ അവസാനിപ്പിക്കണം എന്ന് വിചരിക്കുന്നത്.

ഡാലി said...

കൂട്ടുകാരെ ഗോപിക വരച്ച ഒരു ശൊങ്കന്‍ പടം കൂടി.
എന്റെ സമ്മാനം പോയിലോ കര്‍ത്താവേ

വല്യമ്മായി said...

എന്റെ കലാവാസനയെ അടക്കി നിര്ത്താന്‍  കഴിയുന്നില്ല.

(അതു കൊണ്ടൊരു ഉപകാരം  ഉണ്ടായി.ആജുവിന്റേയും പച്ചാനയുടേയും മുറി ഒരു ലോകമായിരുന്നു,പെന്‍സിലുകളുടേയും ക്രയോണുകളുടേയും വാട്ടര്‍ ഓയില്‍ കള്റിന്റേയും ഒക്കെ ഇപ്പൊ അവര്‍ അതൊക്കെ ഞാന്‍  കാണാതിരിക്കാന്‍ മറച്ചു വെക്കാന്‍ തുടങ്ങി):)

മുല്ലപ്പൂ said...

അയ്യോ.. ഫൌള്‍ ഫൌള്‍ വല്ല്യമ്മായി ടീച്ചര്‍ മുല്ലക്കുട്ടിയുടെ പടം നോക്കി ഒരു പൂച്ചയെ വരച്സിരിക്കുന്നു . പറ്റൂലാ പറ്റൂലാ. :) ഡാലി മോണിട്ടറെ, കോപ്പിയടിച്ചതിന് ആദ്യം ടീച്ചറുടെ പേര്‍ എഴുതൂ‍.


എന്തായാലും സരോല്ലാ, തണുത്തു വിറച്ചിരിക്കുന്ന എന്റെ പൂച്ചക്കു ഒരു കൂട്ടായല്ലോ

വല്യമ്മായി said...

അയ്യോ അതു പൂച്ചയായിരുന്നോ മുല്ലേ,ഞാന്‍ കരുതി മുയലായിരിക്കും എന്ന്.

ഡാലി said...

ഇത്തവണത്തെ അപ്ഡേറ്റില്‍ പെരിങ്ങീടന്‍ വരച്ച ചിത്രം.

ഇതൊരു സെല്‍‌ഫ് പൊര്‍ട്രൈറ്റ് ആണോ പെരിങ്ങോടരെ?

ഇഞ്ചി ഇപ്പോ വരും ഇതിന്റെ പിന്നിലെ മന:ശാസ്ത്രം പറയാന്‍

രാജ് said...

ഇത് പണ്ടെങ്ങാന്‍ ബാലരമേലു ഉണ്ടായിരുന്നതാ ഡാലി. 12345 എന്നീ അക്കങ്ങള്‍ കൊണ്ടു മുഖം വരയ്ക്കുവാന്‍. അതൊന്നു മൌസോണ്ട് ശ്രമിച്ചതാ. ഇത് മറ്റാരെങ്കിലും വരച്ചതാണെങ്കില്‍ ഈ കശുവണ്ടിതലയുള്ള അലവലാതി ആരെടേയ് എന്നു ഞാന്‍ ചോദിച്ചേന്നേ, എന്തു ചെയ്യാം എന്റെ ഗര്‍ഭമായിപ്പോയില്ലേ, ചുമക്കാതെ വയ്യ ;)

ബിന്ദു said...

ഇതാരാ ഈ ലോലന്റെ ഛായയുള്ള ചെക്കന്‍??:) സഹായിച്ചതാണുട്ടൊ.;)

ഡാലി said...

ഒരു പടം കൂടി കൂട്ടുകാരെ. ഇതു വരച്ചത് ആരാന്ന് പറയാമോ? എന്താണ് ആ പടത്തിലുള്ളത് എന്ന് പറയാമോ?
ക്ലു: പടം വരച്ചത് ഞാനല്ല.

പെരിങ്സേ പറഞ്ഞ് കഴിഞ്ഞപ്പോ 1,2,3,4,5 ഞാനും കണ്ടു അത്ര മോശല്ല. അഞ്ച് നോക്കി പോയി എന്റെ കഴുത്തുളുക്കി.

ബിന്ദു said...

ഉണ്ണിയേശു പിറന്നതാണോ ഡാലീ? ആരാ വരച്ചത്? നന്നായിട്ടുണ്ട്. :)

വല്യമ്മായി said...

ഉമേച്ചിയുടെ ഒരു പടം കൂടി ചേര്ത്തിട്ടുണ്ട്. വരയ്ക്കാന്‍ ഇനിയും സ്ളേറ്റും  പെന്സിലും കിട്ടാത്തവര്‍ ഉടനെ സ്റ്റാഫ് റൂമില്‍ വരേണ്ടതാണ്‌.

reshma said...

‘സ്നേഹം’ നെയ്യില്‍ മൊരിച്ചെടുത്ത സ്വര്‍ണ്ണ്നിറമുള്ള ദോശ കിട്ടിയ സ്ത്രീയും, ‘ഒരു കഷ്ണം എനിക്കും‘ എന്ന് യാജിക്കുന പുരുഷനും. ‘തരൂല്ല, തരൂല്ല, ഇതെന്റെ ദോശയാണെ'ന്ന് പറഞ്ഞ് ദോശയെ മാറോടണക്കുന്ന സ്ത്രീയുടെ ദോശ സ്നേഹമാണ് ഈ ചിത്രം.

ഉമേച്ചി മഴയത്ത് ആടിപ്പാടാന്‍ നിക്ക്ണ പൂവാ?:)

Inji Pennu said...

രേഷ്മേ , ഫ്രോയിഡ് പറഞ്ഞിട്ടുണ്ട് ഫ്രോഡ് സൈക്കോഅനാലിസിസ് ചെയ്യരുതെന്ന്...
ഇവിടെ ദക്ഷിണ വെച്ചിട്ട് വേണോങ്കി..:-)

ഞാന്‍ ഇനിയും ഔലോസുണ്ട പോലത്തെ കഥകള്‍ എഴുതി നിങ്ങളെ പേടിപ്പിക്കും എന്ന് കണ്ണുകള്‍ തുറിപ്പിച്ച് ലോകത്തെ വിരട്ടാ‍ന്‍ നോക്കുന്ന ഒരു ചെറുക്കന്റെ രൂപം എന്റെ മനസ്സിനെ വല്ലാതെ മിഥിക്കുന്നു...

ബിന്ദു said...

മിഥിക്കുക അല്ല കുട്ടീ മഥിക്കുക. എനിക്ക് പല ബ്ലോഗും തുറക്കാന്‍ പറ്റുന്നില്ല, നിങ്ങള്‍ക്കാര്‍ക്കെങ്കിലും??? ഇതു തന്നെ കുറെ ട്രൈ ചെയ്തിട്ടാണ്.
ഇഞ്ചീ സത്യത്തില്‍ എന്താ പറ്റിയെ? ഇന്നലെ വല്ലതും കണ്ടു പേടിച്ചോ? ആകെ ഒരു അനാലിസിസ്.
രേഷ്മേ.. ഇന്നാ പിടിച്ചോ ഒരു നൂറടി.കയ്യടി. എന്തൊരു ഭാവന.:)ദോശസ്നേഹം...കരിഞ്ഞ റൊട്ടി അല്ലല്ലൊ അല്ലേ? ;)

myexperimentsandme said...

പ്രലോഭിപ്പിക്കരുതേ, ഇത് എല്ലാവരും മറന്നോ? :)

reshma said...

വക്കാരീന്റെ ഊണനാലസിസ് വായിച്ച്ട്ട് തല കറങ്ങി:O ഇറങ്ങ് വക്കാരിയേ, ഈ ഗോദയിലേക്കും ഇറങ്ങ്, കൂട്ടിന് ജിഞ്ചര്‍ഗേളിന്റെ അന്തരാളങ്ങളില്‍ നിന്ന്പൊട്ടിമുളക്കുന്ന വിസ്ഡം മണികളുമുണ്ടാവും.

കുരുവേ, ‘സ്നേഹത്തെ’ അങ്ങ് കീറിമുറിച്ച് കണ്ടില്ല.

ഗിരീഷ്‌ എ എസ്‌ said...

അഭിനന്ദനങ്ങള്‍

Inji Pennu said...

താങ്ക്സ് ദ്രൌപതിവര്‍മ്മാജി! ആര്‍ക്കോ അവിടെ ദ്രൌപതീജി അഭിനന്ദങ്ങള്‍ കൊടുത്തു. എന്തായാലും ഞാന്‍ അത് എടുത്തു..ഇനി വേറെയാരെങ്കിലും അടിച്ചു മാറ്റുന്നതിനു മുന്‍പ്..
ദ്രൌപതീവര്‍മ്മാന്നൊക്കെ പേരുള്ളവരുടെ അടുത്തൂന്ന് അഭിനന്ദനങ്ങള്‍ അടിച്ചു മാറ്റുമ്പോള്‍ ഈ രാജാവിന്റെ അടുത്തൂന്നൊക്കെ പുട്ടു വടയും കിട്ടണ മാതിരി...

മുല്ലപ്പൂ said...

ഉമേഷേട്ടാ ഇതെന്താ മഹാത്മജി ഉലക്ക എടുത്തു ഉരലുകുത്താന്‍ പോണോ. കയ്യില്‍ ഉള്ളത് എന്തായാലും വടി അല്ല, കയ്യുടെ ഇരട്ടി വണ്ണമോ വടിക്ക്.

മുല്ലപ്പൂ said...

വല്യമ്മായി ടീച്ചര്‍ തന്നെ എത്ര പടങ്ങളാ വരച്ചേക്കണേ. ഞാന്‍ സ്ലേറ്റിന്റെ മറുപുറത്തു കൂടി വരക്കട്ടെ ഒരു പടം.

ഉമേഷ്::Umesh said...

മുല്ലപ്പൂവേ, പിന്നെ ബ്രിട്ടീഷുകാര്‍ എന്തു കണ്ടിട്ടാ ഓടിപ്പോയതു് എന്നാ വിചാരം? വടി!

ഒരു വക്കാരി സ്റ്റൈല്‍ ഫലിതം: ഗാന്ധിജി ഓടിച്ച കാര്‍ ഏതു്? ഉത്തരം: ബ്രിട്ടീഷുകാര്‍ :)

മെറി ക്രിസ്ത്‌മസ്!

മുല്ലപ്പൂ said...

വക്കാരി, ഇട്ട ലിങ്ക് വഴി ചെന്നാല്‍ , മഴയത്തു കവിളും വയറും ഒലിച്ചുപോയ ചെക്കന്റെ അടുത്തെത്തും എന്ന കരുതിയെ, പക്ഷേ അതു ലഞ്ച് വെന്യൂ ലേക്കണല്ലൊ വിരല്‍ ചൂണ്ടുന്നതു ?

മെറി ക്രിസ്ത്‌മസ്.

myexperimentsandme said...

അയ്യടാ, വക്കാരി സ്റ്റൈല്‍... എന്റെ ജോര്‍ജ്ജ് വാഷിംഗ്‌ഡണും അലക്ക് സാണ്ടര്‍ ദ ക്രേറ്റും ഒക്കെ അനിയന്റെ അടിച്ച് മാറ്റിയതാണെങ്കിലും എന്താ ഒരു നിലവാരം.

രേഷ്‌മയുടെ ഇന്‍‌വിറ്റേഷന്‍ ഇപ്പോഴാ കണ്ടത്. രേഷ്‌മേ, അത്... ഒത്തിരി പണികളൊക്കെ ചെയ്യാന്‍ പെന്‍‌ഡിംഗില്‍ കിടക്കുമ്പോഴേ അത്തരം സര്‍ഗ്ഗവാസനകളൊക്കെ വരൂ :)

ഞാന്‍ ഒരു രവിവര്‍മ്മ ചിത്രം ഡാലിക്കയച്ച് കൊടുത്തിരുന്നല്ലോ. അഹം സിനിമയില്‍ നെടുമുടി വേണു പറയുന്ന ടോണില്‍ ഇവിടെ അതൊന്നും കണ്ടില്ലാ‍ാ‍ാ...എന്റെ പടം വന്നില്ലാ‍ാ‍ാ‍ാ

myexperimentsandme said...

അത് തന്നെ മുല്ലേ... ഇവിടെ ഓരോരുത്തര്‍ കൂലം കക്ഷത്തില്‍ വെച്ച് പടങ്ങളെ കീറിമുറിക്കുന്നു. അന്ന് ദേവേട്ടന്റെ ആ പടം മുറി ഒന്ന് ഓര്‍മ്മിപ്പിച്ചതല്ലേ.

മുല്ലപ്പൂ said...

ഹമ്പടാ ഇവിടെ ഉണ്ടായിരുന്നോ ?
എവിടെ എവിടെ? :)

റീനി said...

"സാറൊരു ചോദ്യം. കുട്ടീടെ ഉത്തരം രണ്ട്‌. സാറിന്റെ ഉത്തരം മൂന്ന്‌. നീ പോടാ മൊട്ടത്തലയാ". പെരിങ്ങോടരുടെ പടം കണ്ടപ്പോള്‍ കുട്ടിക്കാലത്ത്‌ 1 2 3 എഴുതി പടം വരച്ച്‌ കളിച്ചിരുന്നത്‌ ഓര്‍മ്മ വന്നു.

reshma said...

റീനിയേ, പെരിങ്ങോടരൊരു ചിത്രം വരച്ചതിന് ‘പോടാ മൊട്ടത്തലയാ’ന്നൊക്കെ വിളിക്ക്ണത് കൊറച്ച് കടുപ്പല്ലേ?:)

Inji Pennu said...

രേഷ്മേ, റീനി എന്ന ബ്ലോഗറുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യരുത്. അത് ബ്ലോഗുകള്‍ക്കെതിയേയുള്ള, ബ്ലോഗര്‍മാര്‍ക്കെതിരേയുള്ള ഒരു പ്രവര്‍ത്തനമാണ്. റീനി ധൈര്യപൂര്‍വ്വം എന്തു വേണമെങ്കിലും വിളിച്ചു കൊള്ളുക. ആദ്യം പെരിങ്ങ്സിനെ നല്ലോണം വിളിച്ച് പഠിക്കുക. എന്നിട്ട് മതി ബാ‍ക്കിയുള്ളൊരെ വിളിക്കണത്..

reshma said...

ഗുരുവേ ഡൌട്ട്സുണ്ട് ഡൌട്ട്സുണ്ട്. നാലാമത്തെ ചിത്രത്തില്‍ കോയീന്റെ മൊട്ട പുഴുങ്ങിയടിക്കുന്നവരുടെ ആത്മരോഷം ബുള്‍സൈ രൂപത്തില്‍ തുറിച്ച് നോക്കുന്നതല്ലേ?

രണ്ടാമത്തെ പടത്തില്‍ പാച്ചാളം കളസം കെട്ടിതൂക്കാ?

ദിവാസ്വപ്നം said...
This comment has been removed by a blog administrator.
Inji Pennu said...

ഹിഹി! രേഷ്മേ, ഞാന്‍ ഗുരുവായി താങ്കളെ സ്വീകരിക്കട്ടാ? :-)

ദിവാന്‍ജി , ഇതാണ് അഡ്ഡ്രസ്സ്
plspadamvenda @ ജിമെയില്‍ ഡോട് കോം

റീനി said...

രേഷ്മേ, ഇഞ്ചീസേ, കുട്ടിക്കാലത്ത്‌ മൊട്ടത്തലയന്റെ പടംവരക്കുന്ന കളീടെ പേരല്ലേ എഴുതിയിരിക്കുന്നത്‌.
നല്ലൊരു കൃസ്തുമസ്സ്‌ കാലമായിക്കൊണ്ട്‌ പെരിങ്ങോടരെ ഞാന്‍ മൊട്ടത്തലയാ എന്ന്‌ വിളിക്കുകയോ? ഒരിക്കലുമില്ല.

Inji Pennu said...

റീനീസിന് കാര്യമായ ഉരുളല്ലേമോളേമാനിയ പിടിച്ചിരിക്കുന്നു. രേഷ്മൂസ് ഇതിനു ചികിത്സ താങ്കളുടെ ഏതെങ്കിലും ഗ്രന്ഥങ്ങളില്‍ നിര്‍വ്വചിക്കുന്നുണ്ടോ?

reshma said...

ദ ഉരുളലോടുരുളല്‍ മാനിഫെസ്റ്റോയിലെ 211 പേജില്‍, വല്യമായിയും ഡാലിയും വന്ന് ഇപ്പോ എല്ലത്തിനേം ഗെറ്റ് ഓട്ട് ഹൌസാക്കുമെന്ന് കാണുന്നുണ്ടല്ലോ ഗുരുക്കളേ. അതും ഇതും ...

ഗൊച്ചുഗള്ളി റീനി , സാന്തക്ലോസ് ഗിഫ്റ്റ്സ് തന്ന്പോയാല്‍ ബ്ലോഗ്ഗേര്‍സിനെ മൊട്ടത്തലായാന്നും, ഇഞ്ചിക്കൊരങ്ങേന്നും വിളിക്കനുള്ള പ്ലാന ല്ലേ?

Unknown said...

എന്തു ചെയ്യാം എന്റെ ഗര്‍ഭമായിപ്പോയില്ലേ, ചുമക്കാതെ വയ്യ ;)

പെരിങ്സേ,
ഇതാരും കണ്ടിട്ടില്ല. ഞാനൊട്ട് ആരോടും പറയാനും പോകുന്നില്ല. എന്നാലും ഞങ്ങള്‍ ബാച്ചിലേഴ്സിന് ഈ കളങ്കമുണ്ടാക്കി വെയ്ക്കണ്ടായിരുന്നു. :-)

ഓടോ: നേരെ ലുലുവിലേയ്ക്ക് വിട്ടോ. അവിടെ ബേബി പ്രോഡക്ട്സിന് ഡിസ്കൌണ്ട് ഉണ്ട്. ഞാനെങ്ങനെ അറിഞ്ഞു എന്ന് ചോദിയ്ക്കണ്ട. പത്രത്തില്‍ വായിച്ചതാ. :-)

ഡാലി said...

വക്കാരി പടം കിട്ടി ബോധിച്ചു. പക്ഷേ ഇന്ന് ബ്ലോഗ്ഗര്‍ പിണക്കത്തിലാ. പിണക്കം മാറിയാലുടന്‍ അപ്ഡേറ്റും.
ഇവിടെ സൂര്യന്‍ ഉദിച്ച് വരാ‍ന്‍ ഏതാണ്ട് ഈ സമയം ആവും എന്ന് ഞാന്‍ എത്ര തവണ പറഞ്ഞീട്ടുണ്ട് , ങേഏ?

ദൈവമേ എന്താ ഇവിടെ സംഭവിച്ചേ? കാല്പന്ത് കളി നടന്ന ഗ്രൌണ്ട് പോലെ.
ഇഞ്ചി ഗുരുവും കുട്ടോളും കാല്പന്ത് കളിച്ചത് ഗൊള്ളാം.

magnifier said...

ആ കൊമ്പന്‍ ബാലന്‌ കോപ്പിറൈറ്റ് ഇല്ലേല്‍ എനിക്കു തരാമോ? ആ കഥയ്ക്ക് ഇല്ലസ്ട്രേഷന്‍ ഇടാനാ....!

രാജ് said...

ഡാല്യേ അഞ്ചു ഞാന്‍ വരച്ചില്ല. എന്നിട്ടും താനതു കണ്ടുപിടിച്ചല്ലേ. മിടുക്കി. റീനിക്കും രേഷ്മയ്ക്കും ഇഞ്ചിക്കുമുള്ള പാഴ്സല്‍ ബോംബ് ദുബായ് കടാപ്പുറം വിട്ട് പോയിട്ടുണ്ട്. ഉടനെ എത്തും.

ദില്‍ബാ എന്താന്നറിയില്ല ‘പ്രഗ്നന്റായൊരു പെണ്ണിനവിഹിത ഗര്‍ഭം ചുമക്കാന്‍ മനസ്സില്ല’ എന്ന തമാശപ്പാട്ടാ എന്റെ ഫാവറിറ്റ് ;)

പാപ്പാന്‍‌/mahout said...

ഇന്ത്യ വിക്ഷേപിക്കാനുദ്ദേശിക്കുന്ന പുതിയ റോക്കറ്റിന്റെ പേരാണോ “മഹാത്മാഗാന്ധി”, ഉമേഷേ?

ഡാലി said...

അതേ ഈ കമറ്റ് അപ്പോ ആ തമാശ പാട്ട് കേട്ടോടിരുന്നപ്പോള്‍ ഇട്ടതാണോ പെരിങ്ങന്‍സേ?

പെരിങ്ങോടന്‍ said...
ഇത് പണ്ടെങ്ങാന്‍ ബാലരമേലു ഉണ്ടായിരുന്നതാ ഡാലി. 12345 എന്നീ അക്കങ്ങള്‍ കൊണ്ടു മുഖം വരയ്ക്കുവാന്‍. അതൊന്നു മൌസോണ്ട് ശ്രമിച്ചതാ

Unknown said...

പ്രതിഭകളുടെ അപൂര്‍വ്വ സംഗമം തന്നെ കേട്ടാ!
ഈ ഉദ്യമം എന്തായാലും വന്‍ വിജയം തന്നെ.
ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് അനുമോദനങ്ങള്‍.

Kumar Neelakandan © (Kumar NM) said...

ബൂലോക ക്യാന്‍‌വാസില്‍ പ്രതിഭകളുടെ വിളയാട്ടം തന്നെ നടക്കുകയാണല്ലോ!
എന്റെ വീട്ടിലും ഒരു വരപ്പിസ്റ്റ് ഉണ്ട്. (ചുവര്‍ സ്വന്തം ചെലവില്‍ പെയിന്റ് ചെയ്യണം എന്ന് ഒരു ഓര്‍ഡര്‍ എപ്പഴാ ഹൌസ് ഓണര്‍ പുറപ്പെടുവിക്കുക എന്നറിയില്ല)
ഡാലീ ഒരു പഡം അയച്ചുതന്നാല്‍ അതും അതില്‍ ചേര്‍ക്കുവോ? അവള്‍ക്ക് ബ്ലോഗില്ല, സ്വന്തമായി.

myexperimentsandme said...

അപ്പോളോരു കാര്യം മനസ്സിലായി. രാവിലെ മുതല്‍ വൈകുന്നേരം വരെ കമ്പ്യൂട്ടറിന്റെ മുന്നില്‍ ചോറുപോലുമുണ്ണാതെ കുത്തിയിരുന്നാല്‍ അമ്പതും നൂറുമൊക്കെ ചുമ്മാ അങ്ങ് അടിച്ചോണ്ടിരിക്കാം. :)

ബിന്ദു said...

അതു വക്കാരി എന്നെയല്ലെ ഉദ്ദേശിച്ചേ? എനിക്കു നൊന്തു.:)( കടപ്പാട് വക്കാരിക്കു തന്നെ.:) )

Anonymous said...

ഒന്നു വെറുതെ..........