Thursday, July 10, 2008

ഡീക്കണും കുട്ടികളും കുറേ വ്യാകുലതകളും

മലയാള പുസ്തകത്തില് ചുംബന വിവാദമാരോപിച്ചു കൊണ്ടുള്ള ഡീക്കന്റെ പോസ്റ്റ് ഇവിടെ വായിക്കൂ.
ഈ പോസ്റ്റ് നമ്മുടെ കുട്ടികളുടെ സാമൂഹ്യ സുരക്ഷിതത്വത്തെപ്പറ്റി ഗൗരവത്തോടെ ചിന്തിക്കുവാന് പ്രേരിപ്പിക്കുന്നു. മനോശാരീരിക വൈകലയമുള്ള ഒരു ആണ്കുട്ടിയ ഒരു പെണ്കുട്ടി ചുംബിച്ചു എന്നതാണ് ഡീക്കണ് വലിയ കണ്ടുപിടുത്തമായി അവതരിപ്പിച്ചിരിക്കുന്നത്. കരയുന്ന ഒരു കുട്ടിയെ സമാശ്വസിപ്പിച്ച് അവനു ആത്മവിശ്വാസം നല്കി മുന്നോട്ട് നടത്തുന്നതിലെ മാനുഷികവശം കാണാതെ അതിനെ അശ്ളീലമായി ചിത്രീകരിക്കുന്നവരുടെ ഈ സമൂഹത്തില് നമ്മുടെ കുട്ടികള് സുരക്ഷിതരാണോ? ഒരു മത്സരത്തില് കൂടെ മത്സരിക്കുന്നവന് പിന്നില് വീണ് കിടന്നു കരയുംപോള് തനിക്കു ജയിക്കണമെന്ന ബോധം മറന്ന് അവനെ സഹായിക്കാനുള്ള നിഷ്കളങ്കത് കുട്ടികള്ക്കേ ഉണ്ടാവൂ. ആ നിഷ്കളങ്കതയെ ചവിട്ടിയരക്കുകയാണ് ഈ ഭാവി പുരോഹിത്നെപ്പോലുള്ളവര് ചെയ്യുന്നത്. നാലാം ക്ലാസ്സുകാരിയായ ഒരു പെണ്കുഞ്ഞിനെ കഴിഞ്ഞ ദിവസം ബലാത്സംഗശ്രമത്തിനിടയില് കൊന്ന കാര്യവും കൂടി ഇതോടൊപ്പം ചേര്ത്തു വായിച്ചാലേ ചിത്രം പൂര്ണ്ണമാവൂ. പൂവ് പോലെ വിശുദ്ധയായ ആ കുഞ്ഞിന്റെ ചിത്രത്തില് ഞാന് നമ്മുടെയെല്ലാവരുടെയും കുഞ്ഞുങ്ങളുടെ മുഖങ്ങള് കാണുന്നു. കുട്ടികളുടെ നിഷ്കളങ്കത്യെ പിച്ചിച്ചീന്താനും അതിനെ ഭോഗതത്പരതയോടു കൂടി അവതരിപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങളെ നമ്മള് എതിര്ക്കണ്ടേ? പ്രതികരിക്കൂ...

18 comments:

മൂര്‍ത്തി said...

പ്രതികരിച്ചത് വളരെ ഉചിതമായി. ദീപിക പത്രത്തില്‍ വന്ന വാര്‍ത്തയാണ് ഡീക്കന്‍ പോസ്റ്റാക്കിയിരിക്കുന്നത്..ദീപിക പത്രത്തെ പ്രതിഷേധം അറിയിക്കുന്നതിനെക്കുറിച്ച് നമുക്കാലോചിച്ചുകൂടേ?
editor@deepika.com ഇതാണ് വിലാസം...

യാരിദ്‌|~|Yarid said...

ഡീക്കനെ എന്തിനു പറയണം. ഡീക്കന്റെ മനസും ശരീരവുമെല്ലാം അന്ധമായ മൌലികവാദം ബാധിച്ചവയാണ്. കാണുന്നതെല്ലാം മഞ്ഞയായെ തോന്നു..

മൂര്‍ത്തി മാഷെ ആരോടാണു പ്രതിഷേധം അറിയിക്കുന്നതു. ദീപികയോടൊ? കൊള്ളാം. ഇതിനേക്കാള്‍ ഭേദം കടലില്‍ പോയി തിരയെണ്ണുന്നതായിരിക്കും...!

ചാണക്യന്‍ said...

മൂര്‍ത്തി മാഷെ,
ഡീക്കണെ വെറുതെ വിടു. നിങ്ങളെല്ലാവരും ചേര്‍ന്ന് അയാള്‍ക്കെന്തിനാണ് നെഗറ്റീവ് പബ്ലിസിറ്റി നേടിക്കൊടുക്കുന്നത്...

ഇതളുകള്‍ said...

ദീപികക്ക് മെയില് ചെയ്യാനോ? നന്നായി ഇതിലും ഭേദം പുരപ്പുറത്തേക്ക് കല്ലെറിഞു പുറം തിരിഞ്ഞു നില്‍ക്കുന്നതല്ലേ ? അവര്‍ക്കിപ്പോള്‍ നേരമില്ല നിങ്ങളുടെ അഭിപ്രായം കേള്‍ക്കാന്‍, അവരിപ്പോള്‍ പുതിയ ഇടയ ലേഖനം കമ്പോസ് ചെയ്യുന്ന തിരക്കിലാണ്

reshma said...
This comment has been removed by the author.
സുപ്രിയ said...

ഇവന്മാരൊക്കെ കുട്ടികളെ പഠിപ്പിക്കുന്ന ഒത്തിരി സ്കൂളുകള്‍ നടത്തുന്നു എന്നത് ഭയപ്പെടുത്തുന്നു.

കപട സദാചാരവാദികള്‍.

സൂര്യോദയം said...

ഡീക്കനെപ്പോലുള്ളവര്‍ അദ്ധ്യാപനം നടത്തുന്ന സ്ഥലങ്ങളിലാണെങ്കില്‍ പ്രത്യേകിച്ചും സൂക്ഷിക്കണം..

മലയാ‍ളി said...

:)

Inji Pennu said...

ഇതൊക്കെ ഫാഷിസം തന്നെയാണ്. ആ ചുംബനത്തില്‍ അശ്ലീല അര്‍ത്ഥങ്ങള്‍ കണ്ട് പിടിക്കാന്‍ മെനക്കെടുന്നവര്‍.

ജയരാജന്‍ said...

ഇത് കഴിഞ്ഞ വര്‍ഷം മാതൃഭൂമി പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു. അത് പാഠപുസ്തകത്തില്‍ കൊടുത്തത് നന്നായി. ഇതിനെയും വിവാദമാക്കിയോ? ഈ ദീപികയും അച്ചന്മാരും  ഇതെന്തുഭാവിച്ചാ?

(^oo^) bad girl (^oo^) said...

Feel good......

Malayalee said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

ഞാന്‍ ഹേനാ രാഹുല്‍... said...

സ്തീ ലോകം ഉയരട്ടെ

മാര്‍ജാരന്‍ said...

ഇത് വ്യത്യസ്തതയുള്ളൊരു ബ്ലോഗ്..ആശംസകള്‍

വീ.കെ.ബാല said...

പ്രതികരണ ശേഷി കൈമോശം വരാത്ത ഒരു ജനത ജീവിച്ചിരിക്കുന്നു എന്നത് ആശ്വാസം. ആശയ ദാരിദ്രം കാർന്നു തിന്നുന്ന ഇത്തരം സദാചാരത്തിന്റെ കാവൽക്കാർ 2000 വർഷം മുൻപ് ആയിരുന്നെങ്കിൽ, പാവം മിശിഹാ തമ്പുരാന്റെ മേൽ വ്യഭിചാരകുറ്റം ആരോപിച്ചേനെ “ മഗ്ദലന മറിയം കർത്താവിന്റെ പാതം കഴുകി പാതങ്ങളിൽ ചുംബിച്ചു “ ....
ഈ പുരോഹിതനെ അല്ലെങ്കിൽ ഈ വർഗ്ഗത്തെ ( ഇങ്ങനെ എഴുതാൻ കാരണം ദീപികയി വന്നിരുന്നു എന്നതിനാൽ ആണ് അച്ചന്മാർ കൂട്ടത്തോടെ എഡിറ്റിയതാവുമല്ലോ ദീപിക) ഇയാളുടെ അമ്മയോ മൂത്ത ചേച്ചിമാരോ{പുസ്തകത്തിൽ പറയുന്ന പ്രായത്തിൽ} കുഞ്ഞനുജനെ കെട്ടിപ്പിടിച്ച് കവിളിൽ മുത്തം (ചുംബനം) നൽകിയപ്പോൾ, ഈ മാന്യദേഹത്തിനെ (ദേഹങ്ങളെ) കാമദേവൻ മലരമ്പാൽ ഉദ്ദീപിച്ചിരുന്നോ ????, ഇത്തരം സാമൂഹ്യ സേവകർ ആ മതസമൂഹത്തെ മാത്രമല്ല, മൊത്തം സമൂഹത്തേയും മലിനമാക്കും, കേരളത്തിലെ പാതിരിമാർക്കുവേണ്ടി ജനങ്ങളോട് മാർപ്പാപ്പ മാപ്പിരക്കുന്ന കാലം വിദൂരമല്ല........
ബ്ലോഗിന്റെ അന്തസത്ത നന്നായിട്ടുണ്ട് (ഒരു പ്രൊഫഷണൽ ടച്ച് :) )

ബിജുക്കുട്ടന്‍ said...

വളരെ ശെരിയാണ്..
ഇങ്ങനെ ഒക്കെ കേള്‍ക്കുമ്പോള്‍ ഒരുപാട് വേദന തോന്നുന്നുണ്ട്..
പ്രതികരിക്കാന്‍ ഒരലെങ്ങിലും ഉണ്ടയെല്ലോ, നന്നായി..

ബിജുക്കുട്ടന്‍ said...
This comment has been removed by the author.
വിപ്ളവം said...

ഡീക്കന്‍ പറയുന്നതിലും കാര്യമുണ്ട്."വിദ്യാദാനം പാത്രമറിഞ്ഞ് വേണം".ഹിറ്റലര്‍ ആരായിരുന്നു എന്ന് പഠിക്കാന്‍ അവസരം നല്‍കാതെയാണ് അയാളുടെ ആത്മകഥ കുട്ടികള്‍ക്ക് വായിക്കാന്‍ നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.കുട്ടികള്‍ ഹിറ്റലറെ ആരാധിച്ചു തുടങ്ങും (ജര്‍മ്മനിയില്‍ നടന്നത് അതാണല്ലോ!)