Wednesday, January 09, 2008

പീഡിപ്പിക്കാന്‍ ആഘോഷങ്ങള്‍

പുതുവര്‍ഷാഘോഷങ്ങള്‍ സ്ത്രീപീഡനത്തിനുള്ള വേദികള്‍ ആകുകയാണോ. രണ്ടു വര്‍ഷമായി പുതുവര്‍ഷം ആഘോഷിക്കുന്ന അവസരത്തില്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ നല്‍കുന്നത് അത്തരമൊരു സൂചനയാണ്.

മുംബൈയില്‍ 70ഓളം ആള്‍ക്കാര്‍ ചേന്ന് രണ്ടു പെണ്‍കുട്ടികളെ പരസ്യമായി വസ്ത്രാക്ഷേപം ചെയുകയും അപമാനിക്കുകയും ചെയ്തു. കൂടെയ്ണ്ടായിരുന്ന പുരുഷന്മാരെയും ജനക്കൂട്ടം കൈകാര്യം ചെയ്തു.

കഴിഞ്ഞ പുതുവര്‍ഷത്തിലും മുംബൈ ഇത്തരമൊരു നാണക്കേടിനു സാക്ഷ്യം വഹിച്ചിരുന്നു. കൊച്ചിയില്‍ മറൈന്‍ ഡ്രൈവില്‍ പുതുവര്‍ഷാഘോഷങ്ങളില്‍ പങ്കെടുത്ത വിദേശ വനിതകള്‍ക്കു നേരെയും ആക്രമണമുണ്ടായി. തന്‍റെ 16വയസ്സുകാരിയായ മകളെ കണ്‍മുന്നില്‍ വച്ച് അപമാനിക്കുന്നത് കാണേണ്ടി വന്ന സ്വീഡിഷ് വിനോദാഞ്ചാരി ക്യാമറയ്ക്കു മുന്നില്‍ പൊട്ടിത്തെറിക്കുകയുണ്ടായി.

സ്ത്രീകളെ കമന്‍റടിച്ചതിനും പൂവാല ശല്യത്തിനും റെയില്‍‌വേ മന്ത്രി ലാലു പ്രസാദിന്‍റെ മക്കള്‍ക്ക് പൊതിരെ തല്ലു കിട്ടിയ വാര്‍ത്ത വ്യാഴാഴ്ച മിക്ക പത്രങ്ങളിലും ഉണ്ട്. ആഗ്രയിലും തലസ്ഥാനത്തുമൊക്കെ വിദേശവനിതകള്‍ പീഡിപ്പിക്കപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.

അതിഥി ദേവ്വോ ഭവ : എന്ന് ശ്ലോകമുരുവിട്ട് ഇങ്ങനെയാണോ നാമിവര്‍ക്ക് സ്വീകരണം നല്‍കേണ്ടത്. ബാംഗ്ലൂരില്‍ പുതുവര്‍ഷാഘോഷ ചടങ്ങിനിടെ തന്നെ കയറിപ്പിടിച്ച ആളെ തനുശ്രീ ദത്ത തല്ലിയത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ആവശ്യത്തിന് സുരക്ഷാസന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന സ്ഥിരം വായ്ത്താരിയാണ് പോലീസിന്‍റേത്. ആഘോഷ വേളകള്‍ മറവാക്കി സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുമ്പോല്‍ഴും അനിഷ്ട സംഭവങ്ങള്‍ വ്യാപകമാകുമ്പോഴും പോലീസ് നിലപാടില്‍ മാറ്റമൊന്നും വരുത്തുന്നില്ല.

ഇത് ഞാന്‍ എന്‍റെ ‘വെറുതെയെങ്കിലും’ എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതാണ്.

അതിന് പ്രിയാ ഉണ്ണീകൃഷ്ണന്‍ നല്‍കിയ മറുപടി

"എന്നെ പിടിചോ എന്ന രീതിയില്‍ പോയി നില്‍ക്കുന്നതെന്തിനാ?

ബഹളമയമായ പാട്ടിനൊത്ത് ഉറഞ്ഞുതുള്ളുമ്പോള്‍ കുറച്ച്കൊക്കെ ശ്രദ്ധിക്കുന്നത് നല്ലതാ.

ആഘോഷങ്ങള്‍ ആര്‍ഭാടമാകരുത് ‍"


എന്നാണ്..
*******

മറുപടി...

എനിക്കു സഹതാപം തോന്നുന്നു പ്രിയാ... സഹൃദയായ ഒരാള്‍ ഒരിക്കലും ഇങ്ങനെ പറയാന്‍ പാടില്ല. മുംബൈയില്‍ ആക്രമിക്കപ്പെട്ടവര്‍ ഒരിക്കലും ആഘോഷത്തില്‍ തുള്ളിയതായിരുന്നില്ല. ഭര്‍ത്താവിനോടൊപ്പം പോയ ഭാര്യയും ഭാര്യാ സഹോദരിയുമാണ് ആക്രമിക്കപ്പെട്ടത്. പിന്നാലെ നടന്നു ശല്യപ്പെടുത്തിയ എണ്‍പതോളം പേര്‍ ആ പെണ്‍കുട്ടികളെ വളഞ്ഞുപിടിച്ച് ഉപദ്രവിക്കുകയായിരുന്നു.

ഹരം പിടിപ്പിക്കുന്ന സംഗീതത്തിനൊപ്പം ആണുങ്ങള്‍ക്കിടയില്‍ ഉറഞ്ഞുതുള്ളുന്ന പുതുരീതിയുടെ വക്താ‍വല്ല ഞാ‍നും. പക്ഷെ ആ കുട്ടികളെ കുറ്റപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ മാറുന്ന സംസ്കാരത്തെ കുറ്റപ്പെടുത്തണം. മെട്രോ സംസ്കാരത്തില്‍ മക്കളെ വളര്‍ത്തുന്ന അച്ഛനമ്മമാരെ കുറ്റപ്പെടുത്തണം. കുറച്ചു വസ്ത്രം ധരിക്കുന്നത് കൂടുതല്‍ മേന്മയായി കണക്കാക്കുകയും ‘ വൌ.. സെക്സി..’ എന്നു വിലയിരുത്തുകയും ചെയ്യുന്ന കൌമാര സംസ്കാരത്തെ കുറ്റപ്പെടുത്തണം.

ക്ലബ്ബില്‍ ആടിക്കുഴയുന്ന അച്ഛനമ്മമാര്‍ ചെയ്യുന്നത് കണ്ടു വളരുന്ന കുട്ടികള്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ ക്ലബ്ബിലോ പബ്ബിലോ പോകുന്നത് എങ്ങനെ കുറ്റപ്പെടുത്തും. എന്നെപ്പിടിച്ചോ എന്നു പറഞ്ഞുപോയി നില്‍ക്കുന്നവരെ പിടിച്ചാലും വാര്‍ത്തയ്പ്പ് പരാതിയോ ആകാറില്ല. മറിച്ചാകുമ്പോഴാണ് പ്രശ്നം.

കൊച്ചിയില്‍ 16 വയസ്സുള്ള കുട്ടിയെ നമ്മുടെ കേരളത്തിലെ ചെറുപ്പക്കാര്‍ ആക്രമിച്ചത് സ്വന്തം അച്ഛന്‍റെ മുന്നില്‍ വച്ചാണ്. സായ്പിന്‍റെ സംസ്കാരം എന്തായാലും കരഞ്ഞുകൊണ്ടാണ് ആ മനുഷ്യന്‍ മാധ്യമങ്ങളോടു പ്രതികരിച്ചത്. ഇന്ത്യയുടെ മഹത്തായ സംസ്കാരത്തെക്കുറിച്ച് അവര്‍ അങ്ങനെ ആയിരിക്കില്ല പ്രതീക്ഷിച്ചിരിക്കുക.

*******

ഇത് നല്‍കിക്കഴിഞ്ഞു ഡല്‍ഹിയിലും ജനക്കൂട്ടം സ്ത്രീകളെ അപമാനിച്ചു. ഞാന്‍ പറയുന്നത് ആഘോഷങ്ങളില്‍ പങ്കാളികള്‍ ആകുന്നവര്‍ മാത്രമല്ല ഇരയാകുന്നത് എന്നാണ്. ആഘോഷങ്ങള്‍ മറവാക്കി സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന അഴിഞ്ഞാട്ടത്തെക്കുറിച്ചാണ്. പ്രിയ മനസ്സിലാക്കും എന്നു കരുതുന്നു.

10 comments:

കാവലാന്‍ said...

ശ്രദ്ധിക്കുക ജനക്കൂട്ടത്തിനെന്താ ഭ്രാന്താണോ?

ധനികരുടെ ബിക്നീ ഡാന്‍സുകള്‍ കണ്ടു ക്ഷമിച്ചിരിക്കാവുന്ന തരത്തിലല്ല പൊതു ജനം.

ലൈംഗികത്തൊഴിലാളികളെ ആക്രമിച്ചെന്നു വാര്‍ത്തകണ്ടു. അതില്‍ അല്പമെങ്കിലും മനുഷ്യത്തമുള്ളവരും കാണും.ആര്‍ക്കു വേണ്ടിയാണിനിയിവിടെ ഇത്തരം തൊഴിലുകള്‍ വളര്‍ത്തിക്കൊണ്ടു വരുന്നത്?? എങ്ങനെയാണീ തൊഴിലാളികള്‍ സൃഷ്ടിക്കപ്പെടുന്നത്??.

ഒരു “ദേശാഭിമാനി” said...

‘ വൌ.. സെക്സി..’ എന്നു വിലയിരുത്തുകയും ചെയ്യുന്ന കൌമാര സംസ്കാരത്തെ ...........
+
ക്ലബ്ബില്‍ ആടിക്കുഴയുന്ന അച്ഛനമ്മമാര്‍ ചെയ്യുന്നത് കണ്ടു വളരുന്ന കുട്ടികള്‍
+
ആഘോഷങ്ങള്‍ മറവാക്കി സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന അഴിഞ്ഞാട്ടം
+
നമ്മൂടെ സംസ്കാരത്തിനു ഉള്‍ക്കൊള്ളാന്‍ പറ്റാത്ത ആഘോഷ രീതികള്‍
=
ഇത്രയുമേ സംഭവിച്ചുള്ളു!

ഡാലി said...

കഷ്ടം!! മൂടി കെട്ടി, പര്‍ദ്ദായും ഇട്ടു നടന്നാല്‍ പിന്നെ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തില്‍ സ്ത്രീകളെ “ഈ ജനക്കൂട്ടം” ദുരര്‍ത്ഥത്തില്‍ ഒന്നു നോക്കുക പോലും ഇല്ലെന്നാണോ പ്രിയയും, കാവാലനും ഒക്കെ പറഞ്ഞ് വരുന്നത്?
(സ്ത്രീയെ, പര്‍ദ്ദ ധരിക്കൂ, അഭിമാനം സംരക്ഷിക്കൂ എന്നതാവട്ടെ അടുത്ത മുദ്രാവാക്യം)

സു | Su said...

ഞങ്ങളുടെ വീട്ടിലെ ആരും അല്ലല്ലോ ഇതൊന്നും. അവരൊക്കെ വീട്ടിലിരിക്കുന്നില്ലേ? ഇവര്‍ക്കും അതുപോലെ വീട്ടിലിരുന്നാലെന്താ? ഇതൊക്കെയാണ് ചോദ്യങ്ങള്‍. വിദേശി ആദ്യം പറഞ്ഞത്, ഇവിടെയുള്ളവരൊക്കെ സ്നേഹമുള്ളവരാണ്, അതാണ്, ഇതാണ്, എന്നൊക്കെ. അന്നുതന്നെ മാറ്റിപ്പറയേണ്ടിയും വന്നു. സ്ത്രീകളെയൊന്നും ഈ ആഘോഷത്തില്‍ കണ്ടില്ലെന്നും പറഞ്ഞു. അയാള്‍ക്ക് അറിയില്ലെങ്കിലും ഇവിടുത്തെ സ്ത്രീകള്‍ക്കറിയാം പുറത്തിറങ്ങി ആഘോഷിക്കരുതെന്ന്. പുതുവത്സരാഘോഷം എന്നു പറയുന്നത്, ലോകത്തുള്ള എല്ലാ മനുഷ്യര്‍ക്കും വേണ്ടീട്ടാണെന്നും, തങ്ങളെപ്പോലെ, സ്ത്രീകള്‍ക്കും ഇതൊക്കെ ആഘോഷിച്ച് സന്തോഷിക്കാനുള്ള അവസരം ഉണ്ടാവണമെന്നും കരുതുന്ന ഒരു തലമുറ ഇനിയുണ്ടാവുമോ?

അമ്പിളി ശിവന്‍ said...

കാവലാന്‍ പറഞ്ഞതു ശരിയാണ്. ജനക്കൂട്ടത്തിനു ക്രിമിനല്‍ വാസന കൂടുന്നു. കോളനികള്‍ മുതല്‍ മഹാ നഗരങ്ങള്‍ വരെ ദുരന്തങ്ങള്‍ കാണുന്നു.

“ആര്‍ക്കു വേണ്ടിയാണിനിയിവിടെ ഇത്തരം തൊഴിലുകള്‍ വളര്‍ത്തിക്കൊണ്ടു വരുന്നത്?? എങ്ങനെയാണീ തൊഴിലാളികള്‍ സൃഷ്ടിക്കപ്പെടുന്നത്??.“ കാവലാന്‍റെ ഈ ചോദ്യം വളരെ പ്രസക്തമാണ്... അതെക്കുറിച്ചൊരു പോസ്റ്റ് ഇടുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സുഹൃത്തെ, തീര്‍ച്ചയായും മറ്റം അനിവാര്യം തന്നെ.എങ്കിലും മുംബൈ,, ദല്‍ഹി പോലുള്ള വമ്പന്‍ സിറ്റികളില്‍ എത്രത്തോളം നമ്മള്‍ ശ്രദ്ധിക്കുന്നുവോ അത്രയും ആപത്ത് ഉറയും.കൊച്ചിയും ‘വളരുന്നൊരു’ നഗരമാണല്ലോ.

മുംബൈയില്‍ ജീവിച്ച വ്യക്തി എന്ന നിലയില്‍ അവിടത്തെ സാമൂഹികചുറ്റുപാടിനെക്കുറിച്ച് വ്യക്തമായി അറിയാം.വീട്ടില്‍ നിന്നിറങ്ങുന്നവന്‍ തിരിച്ചെത്തുമെന്ന്‌ യാതൊരുറപ്പും ഇല്ലാത്ത നാട്.

ഇങ്ങനെയുള്ള സാമൂഹികനിലവാരമുള്ള നാട്ടില്‍ തിരക്കുള്ള സമയങ്ങളിലെ അപകടങ്ങള്‍ വിളിച്ചുവരൂത്ഥാതിരിക്കുന്ന്നതാണ് നല്ലത്.

സ്ത്രീസ്വാതന്ത്ര്യവും, പുരോഗമനവും ഉറഞ്ഞുതുള്ളുന്ന നാട്ടില്‍ തന്നെയാണ് വ്യഭിചാരമേഖലയും ആടിത്തിമര്‍ക്കുന്നത്.

കുറച്ചെങ്കിലും സൂക്ഷിക്കുക എന്നതിനര്‍ത്ഥം പര്‍ദ്ദ ധരിക്കണം എന്നല്ല.

മിന്നാമിനുങ്ങുകള്‍ //സജി.!! said...
This comment has been removed by the author.
മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇന്ത്യയുടെ മാറുന്ന സംസ്കാരത്തെ കുറ്റപ്പെടുത്തണം. മെട്രോ സംസ്കാരത്തില്‍ മക്കളെ വളര്‍ത്തുന്ന അച്ഛനമ്മമാരെ കുറ്റപ്പെടുത്തണം. കുറച്ചു വസ്ത്രം ധരിക്കുന്നത് കൂടുതല്‍ മേന്മയായി കണക്കാക്കുകയും ‘ വൌ.. സെക്സി..’ എന്നു വിലയിരുത്തുകയും ചെയ്യുന്ന കൌമാര സംസ്കാരത്തെ കുറ്റപ്പെടുത്തണം.

ഇതില്‍ പറയുന്ന പോലെ ആരെ കുറ്റപ്പെടുത്താന്‍ നമുക്കാകും..?
ഈ മാനവരാശിയേയൊ.?
അതൊ ജനസമൂഹത്തേയൊ..? അതൊ സമൂഹത്തേയൊ..?
ഇന്ന് കൌമാരം വളരുന്നത് ഭാവിയിലെ തലമുറകളെ നശുപ്പിക്കുന്ന ചുറ്റുപാടിലാണ്..ഒരു സ്ത്രീ എങ്ങനെ ജീവിക്കണം എന്ന് പഠുപ്പിക്കേണ്ടത് ഇന്നതെ ജനസമൂഹമാണോ..?അതൊ അതൊ ഇവിടെ പറഞ്ഞപോലെ ഹരം പിടിയ്ക്കുന്ന ഇന്നത്തെ ജീവിതരീതിയേയൊ..?
അതൊ ജീവിതസാഹചര്യമാണോ..?
തലമുറകള്‍ പിന്നിടുമ്പോള്‍ മനുഷ്യന്‍ മനുഷ്യനലാതെആകുന്നൂ.
അതിനു കാരണമെന്താണ്..?
എന്താ ഇന്നത്തെ പെണ്ണിനോട് ആളുകള്‍ക്ക് ഹരം തോന്നാല്‍ പ്രതേകം കാരണം..?
അതി ഇവിടെ ആരെങ്കില്‍ ഓര്‍ക്കുന്നൊ..?
മുന്‍പും പെണ്‍കുട്ടികള്‍ ഈ പട്ടണത്തിലും ഗ്രാമത്തിലും നഗരങ്ങളിലും ജീവിച്ചിരുന്നില്ലെ..?
അന്നൊക്കെ ഒരു പെണ്ണിന്റെ സൌന്ദര്യം എന്ന് പറയുന്നത് ഒരുപട്ടുപാവാടയൊ തലയില്‍ ചൂടുന്ന തുളസിക്കതിരിന്റേയൊ അല്ലെങ്കില്‍ മുല്ലമൊട്ടിന്റേയൊ സൌരഭ്യമായിരിയ്ക്കും ..
അതെ സമയം ഇന്നും പെണ്ണുങ്ങള്‍ ജീവിക്കുന്നു അന്നത്തെ ജീവിതമാണൊ ഇന്നത്തെ ജീവിതങ്ങള്‍..? ഇത്തിരിപ്പോലമുള്ള ഒരു ബ്ലൌസൊ അതിനു കൈ പോലും കാണില്ലാ, ജീന്‍സ് ടീഷര്‍ട്ട്, ഷോട്ടൊപ്പ്, പിന്നെ അവള്‍ അതിലൂടെ എന്തൊക്കെ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശിപ്പിക്കാന്‍ പറ്റുമൊ അതൊക്കെ പ്രദര്‍ഷിപ്പിക്കും എന്താ ഇന്നത്തെ പെണ്ണുങ്ങള്‍ക്ക് ഒരു കൊമ്പ് കൂടൂതലാണോ..?
എന്താ ഇല്ലാ എന്ന് ഇക്കൂട്ടത്തില്‍ ആര്‍ക്കെങ്കില്‍ പറയാന്‍ പറ്റുമൊ..?

ഈ അഴിഞ്ഞാടുന്നു എന്ന് പറഞ്ഞല്ലൊ അതില്‍ ഒരു പുരുഷന്‍ മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളോ എന്താ പുരുഷനെ പോലെ തന്നെ സ്ത്രീയും അതില്‍ തുല്യ പങ്കുവെഹിക്കുന്നു മുകളില്‍ പറഞ്ഞപോലെ ഇത്തിരിയിലാത്ത കുട്ടിയുടുപ്പും മുട്ടൊപ്പം നില്‍ക്കുന്ന ജീന്‍സും മാതളം പോലെ തുടിയ്ക്കുന്ന നിതമ്പവുമായി പ്രദര്‍ശനത്തിനു വന്നാല്‍ ഈ നാട്ടില്‍ സ്ത്രീപീഡനമല്ല നടക്കാന്‍ പോകുന്നത് പല അമ്മമാര്‍ക്കും സ്വന്തം മക്കളെ കൂടി നഷ്ടമാകും
സഹനശക്തിയുള്ളവളല്ലേ സ്ത്രീ...........?
അതു മറക്കരുത്..
അവള്‍ അമ്മയില്‍ നിന്നും തുടങ്ങുന്നു.
പെങ്ങളായും....കാമുകിയായും...ഭാര്യയായും മാറുന്നു അവള്‍...അല്ലെ..?പിന്നെ എന്തുകൊണ്ട് ഇന്നത്തെ ജീവിത രീതി മാത്രം അവള്‍ മറക്കുന്നൂ..?
ഇന്നത്തെ ജനസമൂഹത്തെ എന്തുകൊണ്ട് തിരിച്ചറിയാന്‍ പറ്റുനില്ലാ..?
എന്തുകൊണ്ട് അവള്‍ സമൂഹത്തിനു മുമ്പില്‍ പുറം തിരിയുന്നു,..?
എന്തുകൊണ്ട് ഇതിനെതിരെ പ്രതികരിക്കുന്നില്ലാ..?
പെരുമാറ്റചട്ടങ്ങള്‍ എന്തുകൊണ്ട് മനസ്സിലാക്കാന്‍ശ്രമിക്കുന്നില്ലാ..?
ചിന്തകള്‍ക്കപ്പുറമാണ് മന്‍ഷ്യമനസ്സ് മനുഷ്യന് എന്തും ചിന്തിക്കാം പക്ഷെ അവിടെ സ്ത്രീ ഒരു അമ്മയാണ് പെങ്ങളാണ് കാമുകിയാണ് ഭാര്യയാണ് ഇവിടെയെല്ലാം
സ്ത്രീഎന്നത് വളരെ പ്രായൊഗികമര്‍ഹിക്കുന്നൂ പക്ഷെ ഇതെല്ലാം തിരിച്ചറിയാല്‍ സ്ത്രീ കൂടെ മുന്‍ കൈ എടുക്കുകയും വേണം..

മന്‍സുര്‍ said...

കൊള്ളാമല്ലോ...ചൂടുള്ള ചര്‍ച്ച.....
പ്രത്യേകിച്ച്‌ രണ്ടാളും സ്ത്രീ ആവുബോല്‍....മാറ്റ്‌ കുറയാന്‍ സാധ്യതയില്ല. പെണ്ണിന്‍ മനം പൊന്നിന്‍ മണമെന്നാണല്ലോ....

എല്ലാവരും പെണ്ണിന്റെ പിറകെയാണ്‌...എന്റെ വീട്ടില്‍ കള്ളില്ലാ എന്ന്‌ ഞാന്‍ വിളിച്ചു പറയുന്നതെന്തിനാണ്‌...???
പിന്നെ പ്രിയ പറഞ്ഞത്‌..തീര്‍ച്ചയായും കര്യമുണ്ട്‌... ഞാന്‍ അനുഭവസ്ഥനുമാണ്‌... ഇത്തരം വേദികളില്‍ ചെല്ലുബോഴാണ്‌ മിണ്ടാപൂച്ചകളൂടെ കസര്‍ത്തുകള്‍ കാണാന്‍ കഴിയുന്നത്‌...
യുറോപ്യന്‍സ്സിനെ കുറ്റം പറയാന്‍ നാം മിടുക്കന്‍മാര്‍...
കാരണം അവരുടെ വസ്ത്രധാരണം അതാണല്ലോ പ്രശ്‌നം..
പുതുവര്‍ഷാഘോഷങ്ങളില്‍ പീഡിപ്പിക്കപ്പെടാന്‍ സ്ത്രീകള്‍ എന്തിന ആണ്ണുങ്ങളുടെ ഇടയില്‍ ഇടം കണ്ടെത്തുന്നത്‌...സ്ത്രീകള്‍ക്കുമില്ലേ ആഘോഷങ്ങളും...സംഘടനകളുമൊക്കെ...

വിദേശരാജ്യങ്ങളിലെ ആളുകള്‍ ഒന്ന്‌ മനസ്സിലാക്കുന്നത്‌ നല്ലത്‌..ഇന്ത്യക്കാരന്‌ അല്‍പ്പം വികാരം കൂടുതലാണ്‌..അപ്പോ പിന്നെ വികാരനിര്‍ഭരമായ രംഗങ്ങള്‍ നോകി നില്‍ക്കാന്‍ കഴിഞ്ഞെന്ന്‌ വരില്ല.........
നിങ്ങള്‍ ചെയേണ്ടത്‌ ഇത്ര മാത്രം ഓരോ രാജ്യത്ത്‌ പോകുബോല്‍ ആ രജ്യത്തെ സംസ്ക്കാരത്തിനെ മാനിച്ചു കൊണ്ടുള്ള രീതിയിലായിരിക്കണം പെറുമാറേണ്ടത്‌. അതാണ്‌ ശരി....
അവധി ദിവസങ്ങളില്‍ കുടുംബവുമൊത്ത്‌ ബീച്ചില്‍ ചെന്നാല്‍ ഇവരുടെ നഗ്നത കണ്ട്‌ മടങ്ങേണ്ട അവസ്ഥയാണ്‌...

കേരളത്തിലെ സ്ത്രീകളും ഇന്നിതൊക്കെ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ്‌ എന്ന്‌ തെളിയിക്കുന്ന ഒട്ടനവധി വാട്ടര്‍ തീം പാര്‍ക്കുകള്‍ ഉയരങ്ങള്‍ കീഴടക്കി കേരളത്തില്‍ വളരുന്നു...

കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായ സ്ത്രീകള്‍ വരെ വെള്ളത്തില്‍ തുള്ളി കളിക്കുന്ന രംഗങ്ങള്‍....ഇതൊക്കെ മോശമാണോ നല്ലതാണോ...അറിയില്ല
വ്യഭിചാര കേസ്സുകളില്‍ പിടിയിലാക്കുന്ന പ്രതികളില്‍ മിക്കപ്പോഴും അതിന്റെ തലപ്പത്ത്‌ സ്ത്രീകളെയാണ്‌ കാണാറുള്ളത്‌...
സ്വന്തം ഭര്‍ത്താവിനോടൊത്തുള്ള കിടപറയിലെ കരവിരുതുകള്‍...അയല്‍പക്കത്തെ തരുമണികളോട്‌ പറഞ്ഞ്‌ കൊടുത്ത്‌ അവിഹിത വേഴ്‌ചയിലേക്ക്‌ മെല്ലെ തള്ളി വിടുന്ന ഒരുകൂട്ടം സ്ത്രീകളും നമ്മുക്ക്‌ ചുറ്റുമുണ്ട്‌...

നിങ്ങള്‍ സ്ത്രീകള്‍ തീരുമാനികൂ............
അവസാനം നമ്മുക്ക്‌ പറയാം സ്ത്രീ നന്‍മയാണ്‌..പുണ്യമാണ്‌.........


നന്‍മകള്‍ നേരുന്നു

പ്രയാസി said...

ഇവിടെ കയറുംപ്പോള്‍ തന്നെ മനം മയക്കുന്നൊരു പ്രത്യേക സുഖം..!ലേഡീസ് ഹോസ്റ്റലില്‍ കയറുന്ന പോലെ..!

ആക്ച്വലി എന്താ ഇവിടെ പ്രസ്(ശ്)നം..!?

പ്രകോപനപരമായ വസ്ത്രധാരണം..!

വസ്ത്രധാരണമുണ്ടായാലല്ലെ പ്രകോപനമുണ്ടാകൂ..

അപ്പോള്‍ ഞാനൊരു അഭിപ്രായം പറയാം..പെണ്ണുങ്ങളുടെ അടികൊണ്ടിട്ടു കുറച്ചു നാളായി..:)

ആദിപാപം എന്ന സിനിമയില്‍ അഭിലാഷ ചേച്ചി അണിഞ്ഞിരുന്ന കോസ്റ്റ്യൂം അതൊരു ഒന്നൊന്നരയായിരുന്നു..!

അത്യാവശ്യം മോഡേര്‍ന്‍ ആകേണ്ടവര്‍ക്കു അതൊന്നു പരീക്ഷിച്ചു നോക്കാം..

125 കോടിയിലധികം ഇന്ത്യയില്‍ തന്നെയുണ്ട്.. അതില്‍ വിരലിലെണ്ണാവുന്ന റേപ്പുകള്‍..! അതു ദൃശ്യമാധ്യമങ്ങള്‍ ആവോളം ആസ്വദിക്കും..അതു കൊണ്ടു തന്നെ എല്ലാ ആണുങ്ങളും എന്നെപ്പോലെ റേപ്പു വീരന്മാരാണാ..!?

ഒരിക്കല്‍ കാമുകിയുമായി ഓട്ടൊയില്‍ യാത്ര ചെയ്യുന്നു..
നല്ല മഴ..തണുത്ത കാറ്റ്..ഞാനൊരു സൈഡിലേക്കു നീങ്ങിയിരുന്നു.! സാഹചര്യം ചിലപ്പോള്‍ വില്ലനായേക്കാം..അതു കൊണ്ട് മാത്രം..!
നീയെന്തു കാമുകനാടാന്നും ചോദിച്ചു കെട്ടിയൊരു പിടുത്തം..!
ഏയ്..അതു പെങ്കുട്ടിയല്ലെ.. വികാരമില്ലാത്ത വര്‍ഗ്ഗം..!
ശരീര ശാസ്ത്രം വിത്യാസമാണെങ്കിലും സംഭവം രണ്ടു കൂട്ടര്‍ക്കും ഒരു പോലെ തന്നെ..!

പാവം ആന്‍‌വര്‍ഗ്ഗത്തിനു പരകോപനം വന്നാല്‍ മറ്റുള്ളവരറിയും..മറ്റേതു ഡൈനാമിറ്റാ..

കേരളത്തില്‍ അങ്ങോളമിങ്ങോളം നടന്ന എല്ലാ പെന്‍‌വാണിഭ കേസ്സിലും പ്രതികള്‍ ആണുങ്ങള്‍ മാത്രമല്ല..!

എന്റെ അഭിപ്രായത്തില്‍ കെട്ടിയോന്മാരുടെ കുത്ത് കാര്യമായി പള്ളക്കു കിട്ടാത്തതിന്റെ കേടാ.. ഇതുങ്ങള്‍ക്കു..!

അല്ല പിന്നെ..

ഇതിനു മുന്‍ കൈ എടുക്കേണ്ടത് ആണുങ്ങളല്ല..സമൂഹത്തില്‍ മാന്യമായ സ്ഥാനം അലങ്കരിക്കുന്ന പെണ്ണുങ്ങള്‍ തന്നെയാ..