Tuesday, April 01, 2008

കവിതാക്ഷരി-ഭാഗം10(കുട്ടിക്കവിതകള്‍)

കുട്ടിക്കവിതകളില്‍ കുട്ടികള്‍ ചൊല്ലിയ കവിതകളും വലിയവര്‍ ചൊല്ലിയ കുട്ടികള്‍ക്കു വേണ്ടിയുള്ള കവിതകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിനു മുന്‍പ് മഹാദേവന്‍ ചൊല്ലിയതും ആഷ ചൊല്ലിയതും കുട്ടിക്കവിതകളില്‍ ഉള്‍പ്പെടുന്നു.

കവിതാക്ഷരിയെ കുറിച്ച് കൂടുതല്‍ അറിയാന്‍

കവിതകള്‍ അയക്കേണ്ട വിലാസം vanithalokam at gmail dot com

ഇള ( സിബുവിന്റെ മകള്‍) : വാച്ചു കൊച്ചു വീട് (കളിക്കുടുക്കയില്‍ വന്നത്)





മാളവിക (കരിപ്പാറ സുനിലിന്റെ മകള്‍) : വള്ളത്തോള്‍ എഴുതിയ മാതൃവന്ദനം





പവിത്ര (ബിന്ദുവിന്റെ മകള്‍): കാക്കേ കാക്കേ കൂടെവിടെ.





ബിന്ദു : ജി മനുവിന്റെ നെല്ലീ നെല്ലീ നെല്ലിക്ക





മനോജ് ജി മനുവിന്റെ 'ഉണ്ണീ നീ കണ്ണുതുറക്കുക'





രേണു: അപ്പുവിന്റെ 'അണ്ണാറക്കണ്ണാ എന്‍ അന്‍പായ കണ്ണാ'




ജ്യോതിര്‍മയി : പ്രാവേ.. പ്രാവേ..





മനോജ് ആന്‍ഡ് രേണു : ജി മനു, മഴത്തുള്ളി എന്നിവരുടെ 'കുഞ്ഞിക്കുട്ടനും കുഞ്ഞിക്കിളി'യും


15 comments:

kumar © said...
This comment has been removed by the author.
kumar © said...

കുട്ടികളില്‍ ഇളയുടേയും മാളവികയുടേയും പവിത്രയുടേയും പാട്ടുകള്‍ കേട്ടിട്ട് ശരിക്കും സന്തോഷമായി. ശരിക്കും മനസു നിറഞ്ഞു.
ഇളയുടെ പിന്നില്‍ സിബുവിന്റെ ട്രാക്ക് ചെറുതായികേള്‍ക്കാം :)

പവിത്രയും ബിന്ദുവും തമ്മിലുള്ള തനിയാവര്‍ത്തനവും അസലായി

മാളവികയുടെ പാട്ടുകേട്ടപ്പോള്‍ പെട്ടന്ന് സ്കൂള്‍ കാലം മിന്നിമാഞ്ഞു.

മനോജിന്റെയും രേണുവിന്റേയും കോമ്പിനേഷന്‍ നന്നായിട്ടുണ്ട്.

ശ്രദ്ധിച്ച ഒരു കാര്യം : ജി മനുവിന്റെ കുട്ടിക്കവിതകള്‍ല്‍ ഒന്നിനൊന്ന് മെച്ചം. ഇതൊക്കെ കളിക്കുടുക്ക പോലുള്ള പ്രസിദ്ധീകരണങ്ങള്‍ക്ക് അയച്ചു കൊടുക്കണം (അതില്‍ വന്നിട്ടുണ്ടോ ഇതിനു മുന്‍പ്?)

സന്തോഷം.

Inji Pennu said...

Best post so far! :)
sshoooooooooooo! kidukkan!

വല്ല്യോരുടേം കുട്ടികളുടേം ഇങ്ങിനെ നല്ലൊരു നേരമ്പോക്കാണ് കവിതകള്‍ ഒക്കെ കേക്കാന്‍. മിക്കവരും ആദ്യായിട്ടല്ലേ കവിത തന്നെ ചൊല്ലുന്നത്. നല്ല ഒരു സംരംഭം. കൂടുതല്‍ ചൊല്ലാനും കവിത വായിക്കാനും ഒക്കെ പ്രചോദനമായി. അല്ലെങ്കില്‍ കവിതാന്ന് കേക്കുമ്പൊ ഓടിത്തള്ളണതാ... :)

ശ്രീവല്ലഭന്‍ said...

എല്ലാം വളരെ നല്ല കവിതകള്‍, പ്രത്യേകിച്ചും കൊച്ചു കുട്ടികളുടേത് വളരെ ഇഷ്ടപ്പെട്ടു. ഇള, മാളവിക, പവിത്ര - പ്രത്യേക അഭിനന്ദനങ്ങള്‍ :-)

സിബു::cibu said...

:)
അത്‌ ദീപയുടെ ട്രാക്കാണേ; കവിതയും പാട്ടുമായി എനിക്കൊരു ബന്ധവുമില്ലേ...

എല്ലാം കൂടി ഒറ്റയടിക്ക് കേള്‍ക്കാന്‍ എന്തെങ്കിലും വകുപ്പുണ്ടായിരുന്നെങ്കില്‍

അപ്പു said...

ഡാലിയേച്ചീ, ഇതുകൊള്ളാല്ലോ. ആദ്യമായിട്ടാണ് ഈ കവിതകള്‍ കേള്‍ക്കുന്നത്. നല്ല സംരംഭം.

ज्योतिर्मयी ജ്യോതിര്‍മയി said...

ഇളക്കുട്ടീ, പവിത്രക്കുട്ടീ, മാളൂസേ,മഹാദേവാ
ഇനീം കുട്ടിപ്പാട്ടുകള്‍ ചൊല്ലിച്ചൊല്ലി റെക്കോര്‍ഡുചെയ്തുവെയ്ക്കണം ട്ടോ. വാശിപിടിച്ചോളൂ, അമ്മേടേം അച്ഛന്റേം അടുത്ത്. ഇഷ്ടം പോലെ നല്ലരസമുള്ള പാട്ടുകള്‍ ഉണ്ട്. ജി മനുഅങ്കിളിന്റെ ബ്ലോഗു കണ്ടിട്ടില്ലേ?

എല്ലാവര്‍ക്കും അനുമോദനങ്ങള്‍!

ദൈവം said...

ഗംഭീരം :)

സു | Su said...

നന്നായിട്ടുണ്ടേ :)

സു | Su said...

ഓഫ്:-

ബിന്ദൂ, സാധകം ചെയ്യണം കേട്ടോ. സംഗതികളൊന്നും അത്ര പോര. ശ്രുതിയൊക്കെ ശരിക്കും വരണമെങ്കില്‍ ഇനിയും കുറേക്കാലം എടുക്കും. വീട്ടില്‍ ഒറ്റയ്ക്കിരിക്കുമ്പോഴേ പാടാവൂ. അല്ലെങ്കില്‍ വീട്ടുകാര്‍ക്ക് ആരുടെയെങ്കിലും ചോദ്യം നേരിടേണ്ടിവരും. ;)

(ഡാല്യേ, ഉഗാണ്ടയിലേക്കുള്ള ബസ് എത്ര മണിക്കു പോകും? വില്‍പ്പത്രം എഴുതീട്ടുപോകാന്‍ സമയം ഉണ്ടാവുമോ? ;))

വനിതാലോകത്തിലേക്ക് പാട്ട് പാടണംന്ന് പറഞ്ഞപ്പോ, ബ്ലോഗിലെ പോസ്റ്റൊക്കെപ്പോരേ അങ്ങനെയൊരു ശിക്ഷയും കൂടെ ബൂലോഗര്‍ക്ക് കൊടുക്കണോന്ന് ഞാന്‍ കേട്ടു. ;)

-സു‍-|Sunil said...

ഡാലീ, അഭിനന്ദനങള്‍, വനിതാലോകത്തിനും പാടിയവര്‍ക്കും കവിതകള്‍ എഴുതിയവര്‍ക്കും എല്ലാം..
ഈ ഒരു പോസ്റ്റ് ആണ് ഈ സീരീസില്‍ ഇരുന്നു കേട്ടത്.

എല്ലാം ശ്രവണസുഖം ഉള്ളവ.
-സു-

G.manu said...

കുഞ്ഞുങ്ങള്‍ ചൊല്ലിയ കവിതകള്‍ കേട്ടപ്പോള്‍ ഒരുപാട് സന്തോഷം.. മലയാളം ഭദ്രമായി അടുത്ത തലമുറയിലേക്ക് പടരുന്നല്ലോ എന്ന ആശ്വാസവും..

ദേവന്‍ said...

കുട്ടിക്കവിതകള്‍ ഒരു കുട്ടിയെക്കൊണ്ട് ഒന്നു റിവ്യൂ ചെയ്യിച്ചു നോക്കാം, എന്നിട്ട് അവന്റെ അഫിപ്രായം ഇടാം :)

സിജി said...

ദേവേട്ട,

ദേവദത്തന്റെ ആ ഉറക്കുപാട്ട്‌ കവിത

അതൊന്ന് പാടാന്‍ ട്രെ ചെയ്യൂ.. സമ്മാനം ഉറപ്പാ.. ഇങ്ങനത്തെ കിടിലം കവിത ഞാന്‍ അടുത്തൊന്നും വായിച്ചിട്ടില്ല

വാല്‍മീകി said...

കുട്ടിക്കവിതകള്‍ ഇഷ്ടമായി.