Tuesday, May 22, 2007

‘അത്തള പിത്തള തവളാച്ചി‘ കളികള്‍

കുട്ടികളികള്‍ പോസ്റ്റില്‍ കമന്റായി കിട്ടിയ അത്തള പിത്തള തവളാച്ചികള്‍ ഒന്നിച്ച് ഒരു പോസ്റ്റായി ഇടുന്നു.അത് കമന്റായി ഇട്ട ആളുടെ പേര് ബ്രാക്കറ്റില്‍ ചേര്‍ക്കുന്നു. ഈ പാട്ടുകള്‍ ഉള്ള പ്രദേശം കൂടെ അറിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു. ഇനിയും പാട്ടുകള്‍ ഉണ്ടെങ്കില്‍ കൂട്ടിച്ചേര്‍ക്കാം. ഈ പാട്ടുകള്‍ ആരെങ്കിലും കൊച്ച് കുട്ടികളെ കൊണ്ട് പാടിച്ച് തന്ന്നിരുന്നെങ്കില്‍ അതും ചേര്‍ക്കാമായിരുന്നു.

1.
അത്തള പിത്തള തവളാ‍ച്ചി
ചുക്കുമേലിരിക്കണ ചൂലാപ്പ്
മറിയം വന്ന് വിളക്കൂതി
ഗുണ്ടാ മണി സാറാ പീറാ ഗോട്ട്.
ഗോട്ട് അടിച്ച് കൈ മലര്‍ത്തി വച്ച് കളി തുടരുന്നു
(ഡാലി)

2.
അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത്
ചീപ്പ് വെള്ളം താറാമ്മെള്ളം താറാമ്മക്കള കയ്യേലൊരു ബ്ലാങ്ക്
അക്കര നിക്കണ ചക്കരപ്രാവിന്റെ കയ്യോ കാലോ ഒന്നോ രണ്ടോ
വെട്ടിക്കുത്തി മടക്കിട്ട്.
(പൊന്നപ്പന്‍)

3.
ഞ-നൊ-രു-മ-നു-ഷ്യ-നെ ക-ണ്ടു
അ-യാ-ളു-ടെ നി-റം എ-ന്ത്?
(പച്ച) പ-ച്ച. (ച്ച തൊട്ട വിരല്‍ ഔട്ട്)
(ഡാലി)

4.
ഒന്ന്, രണ്ട്, മൂന്ന്, നാല്
അഞ്ച്, ആര്, ഏഴ്, എട്ട്
എട്ടും മുട്ടും താമരമൊട്ടും
വടക്കോട്ടുള്ള അച്ഛനുമമ്മയും
പൊ-ക്കോ-ട്ടെ.
(ഡാലി)

5.
നാരങ്ങാ പാല്
ചൂട്ടയ്ക്ക് രണ്ട്
ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞ
ഓടി വരുന്ന
<>(വരുന്ന ആളുടെ പേര്)<> പിടിച്ചേ
(ഡിങ്കന്‍, വല്യമ്മായി)

6.
കട്ടുറുമ്പിന്റെ കാത് കുത്തിന്
കാട്ടിലെന്തൊരു മേളാങ്കം
(ഡിങ്കന്‍)

7.
അത്തിള്‍ ഇത്തിള്‍ ബെന്തിപ്പൂ
സ്വര്‍ഗ രാജാ പിച്ചിപ്പൂ
ബ്ലാം ബ്ലീം ബ്ലൂം
(സാരംഗി)

8.
ഉറുമ്പേ, ഉറുമ്പേ
ഉറുമ്പിന്റച്ഛന്‍ എങട്ട് പോയി?
ചാത്ത്ണ്ണാന്‍ പോയി
നെയ്യില് വീണ് ചത്തും പോയി
കൈപ്പടത്തിന്റെ പുറകിലെ തൊലിയില്‍ നുള്ളി പിടിച്ച്,ഒന്നിനുമുകളില്‍ ഒന്നായി എല്ലാവരും പിടിച്ച് ഒര്രു ഉയര്‍ന്ന ഗോപുരം പോലെ പിടിച്ച്, ആട്ടീ, ചത്തും പോയി എന്നു പറയുമ്പോള്‍ വിടണം.
(-സു-സുനില്‍)

9.
പിന്‍ പിന്‍ ദെസറപ്പിന്‍
കൊച്ചിലോ ദെ അല്‍മാസിന്‍
ഹൌ ഹൌ തി കരബാവൊ
ബാ -തൊ- തിന്‍
(തമനു)

10.
ഉറുമ്പുറുമ്പിന്റെ കാതു കുത്ത്
അവിടന്നും കിട്ടീ നാഴിയരി
ഇവിടന്നും കിട്ടീ നാഴിയരി
അരി വേവിയ്ക്കാന്‍ വിറകിനു പോയി
വിറകേലൊരു തുള്ളി ചോരയിരുന്നു
ചോര കഴുകാന്‍ ആറ്റില്‍ പോയി
ആറ്റില്‍ ചെന്നപ്പോ വാളയെ കണ്ടു
വാളയെ പിടിയ്ക്കാന്‍ വള്ളിയ്ക്കു പോയി
വള്ളിയേ തട്ടീ തടു പുടു തടു പുടു തടു പുടൂ.
(അപ്പൂസ്)

11.
മുറ്റത്തൊരു വാഴ നട്ടു.. വേലി കെട്ടി.. വെള്ളമൊഴിച്ചു.. കാവല്‍ നിര്‍ത്തി.. വാഴ കുലച്ചു.. കുല കള്ളന്‍ കൊണ്ടു പോയി.. കള്ളന്‍ പോയ വഴി അറിയോ.. ഇതിലേ ഇതിലേ.. കിക്കിളി കിക്കിളി..
(സിജു)

12.
അരിപ്പോ തിരിപ്പോ തോരണിമംഗലം
പരിപ്പൂ പന്ത്രണ്ടാനേം കുതിരേം
കുളിച്ച് ജപിച്ച് വരുമ്പം
എന്തമ്പൂ?
മുരിക്കുമ്പൂ!
മുരിക്കി ചെരിക്കി കെടന്നോളെ
അണ്ണായെണ്ണ കുടിച്ചോളെ
അക്കരനിക്കണ മാടോപ്രാവിന്റെ
കയ്യോ കാ‍ലോ രണ്ടാലൊന്ന്
കൊത്തിച്ചെത്തി
മടം കാട്ട്.
ഇത് പാടുമ്പോളെക്കും കൈ മലറ്ത്തിയിരിക്കണം.
(പ്രമോദ്)

13.
അരിപ്പ തരിപ്പ
താലിമംഗലം
പരിപ്പുകുത്തി
പഞ്ചാരെട്ട്
ഞാനുമെന്റെ
ചിങ്കിരിപാപ്പന്റെ
പേരെന്ത്???
(അവസാനം വന്ന ആള്‍ ഒരു പേരു പറയുന്നു - ‘പ്രമോദ്‘ പിന്നെ ഓരോരുത്തരേയും തൊട്ടുകൊണ്ട്)
പ്ര
മോ
ദ്

ന്നാ
കു
ന്നു.
അവസാനം വന്ന ആള്‍ പുറത്ത്.
(-സുല്‍)


14.
അപ്പോം ചുട്ട്..അടേം ചുട്ട്
എലേം വാ‍ട്ടി .. പൊതിം കെട്ടി
അമ്മൂമ അതേയ്..പോയ്..
ഏത്യേയ് പോയ്?
ഇതേയ്യ്..പോയ്.. ഇക്കിളി..കിളികിളി...
(ഡിങ്കന്‍)

15.
ഒന്നാം കോരിക പൊന്നും തന്നാല്‍
പെണ്ണിനെ തരുമോ പാണ്ഡവരേ

ഒന്നാം കോരിക പൊന്നും തന്നാല്‍
ഏതും പോരാ സമ്മാനം

രണ്ടാം കോരിക പൊന്നും തന്നാല്‍
പെണ്ണിനെ തരുമോ പാണ്ഡവരേ

രണ്ടാം കോരിക പൊന്നും തന്നാല്‍
ഏതും പോരാ സമ്മാനം.
അങ്ങനെ പത്തു വരെ പാടും.
എന്നിട്ടും സമ്മാനം പോരാ എന്ന് പറഞ്ഞാല്‍ പിന്നെ പെണ്ണിനെയും കൊണ്ട് ഒരു ഓട്ടമാണ്
(പ്രമോദ്)

16.
ചാമ്പേ റോസക്കാ
കൊല കൊലാ മുന്തിരിങ്ങാ
നരീ നരീ ചുറ്റിവാ
(ഇഞ്ഛി, പ്രമോദ്)

17.
ഡും ഡും ഡും
ആരാത്?
ഞാനാണ്

എന്തിനു വന്നു?
പന്തിനു വന്നു.

എന്ത് പന്ത്?
മഞ്ഞപ്പന്ത്

എന്ത് മഞ്ഞ?
മുക്കുറ്റി മഞ്ഞ

എന്ത് മൂക്കുറ്റി?
പീലി മൂക്കുറ്റി

എന്ത് പീലി?
കണ്‍പീലി

എന്ത് കണ്ണ്?
ആനക്കണ്ണ്

എന്ത് ആന?
കാട്ടാന

എന്ത് കാട്?
പട്ടിക്കാട്.

എന്ത് പട്ടി?
പേപ്പട്ടി.

എന്ത് പേ?
പെപ്പരപേ!!
(പീലികുട്ടി, വിശാലമനസ്കന്‍)

18.
അപ്പോം ചുട്ട് അടേം ചുട്ട്
അപ്പന്റെ വീട്ടില്‍ ഓണത്തിനു പോമ്പം
*ആ‍ട കല്ല്
*ഈട മുള്ള്
ഈട നായിത്തീട്ടം
ഈട കോയിത്തീട്ടം
ഈട ഇക്കിളി കിളി കിളി
ഇതും പറഞ്ഞ് മുത്തശ്ശിമാറ് കുട്ടികളുടെ കക്ഷങ്ങളില്‍ ഇക്കിളികൂട്ടും.
* ആട=അവിടെ,ഈട=ഇവിടെ:കണ്ണൂറ് ഭാഷ.
(പ്രമോദ്)

19.
ആകാശം ഭൂമി
ആലുമ്മെ കായ
ആന വിരണ്ടാ
അടുപ്പില് പൂട്ടാം
(ഡിങ്കന്‍)

20.
കള്ളും കുടിച്ച് കാട്ടില്‍ പോകാ?
ഉം.
കള്ളനെ കണ്ടാല്‍ പേടിക്ക്വ?
ഇല്ല.
ഫൂ’ എന്നും പറഞ്ഞ് കണ്ണിലേക്ക് നോക്കി ഒറ്റ ഊതല്‍.
കണ്ണു പൂട്ടിയാല്‍ പേടിച്ചു എന്നര്‍ത്ഥം

(പ്രമോദ്)

21.
അണ്ടങ്ങ..മുണ്ടക്ക
ഡാമ ഡൂമ ഡസ്ക്കനിക്ക
കോക്കനിക്ക ഡെയ്..
അല്ലീ.മല്ലീ സെയ്.
പട്ടണങ്ക് പോ
(ഡിങ്കന്‍, ഡാലി)

22.
ജിമിക്കി ജിമിക്കി ജാനകി
വെള്ളം കോരാന്‍ പോയപ്പോള്‍
അടുത്ത വീട്ടിലെ സായിപ്പ്
കണ്ണിറുക്കു കാണിച്ച്
എന്നാ മോളേ കല്യാണം
അടൂത്ത മാസം പത്തിന്
ഏതാമോളേ ചെക്കന്‍
എക്സ്പ്രസ് ദിനകരന്‍
(ഡിങ്കന്‍, വിശാലമനശ്കന്‍, ഡാലി)

23.
ആട്ടി കള
കാട്ടീ കള
നീട്ടി കള
പയ്യനെ
ഹൈലസമ്പിടി ഹൈലസ
(ഡിങ്കന്‍)

24.
എന്തും പന്ത്?
ഏറും പന്ത്.
എന്തിനു കൊള്ളാം.
എറിയാന്‍ കൊള്ളാം.
ആരെ എറിയാന്‍...........
എല്ലാവരേം എറിയാന്‍ ......എന്നാ പിടിച്ചോ.....
(കൂറുമാന്‍)

25.
ഉപ്പിനു പോകണവഴിയേതു ..
കായം കുളത്തിനു തെക്കെതു
(ഇതു മുഴുവന്‍ ഇല്ല എന്ന് തോന്നുന്നു)
(പ്രിയംവദ)

26.
ആരാത്?
മാലാഖാ..
എന്തിനു വന്നു?
എഴുത്തിനു വന്നു...
എന്തെഴുത്ത്?
തലേലെഴുത്ത്...
എന്തു തല?
മൊട്ടത്തല...
എന്തു മൊട്ട?
കോഴിമൊട്ട...
എന്തുകോഴി?
കാട്ടു കോഴി...
എന്തു കാട്?
കുറ്റിക്കാട്?
എന്തു കുറ്റി?
കരണക്കുറ്റീ.. "ഠേ"
(പുള്ളി)

27.
എന്നെ വിളിച്ചോ?
വിളിച്ചു
ആര്‌?
തെങ്ങിണ്റ്റെ ആര്‌
എന്തു തെങ്ങ്‌?
കൊന്നത്തെങ്ങ്‌
എന്തു കൊന്ന?
കണിക്കൊന്ന
എന്തു കണി?
വിഷുക്കണി
എന്തു വിഷു?
മേട വിഷു
എന്തു മേട?
മണി മേട
എന്തു മണി?
(വനജ)

28.
പൂപറിക്കാന്‍ പോരുമോ
ആരെ നിങ്ങല്‍ക്കാവശ്യം
(ഒരു പേര്) ഞങ്ങള്‍ക്കാവശ്യം
കൊണ്ട് പോണത് കാണട്ടമ്പിടി രാവിലേ
(പേര് പറഞ്ഞ ആളെ മറ്റേ ഗ്രൂപ്പ്‌ക്കാര്‍ വലിച്ച് കൊണ്ട് പോകുന്നു)
(ഡാലി)

29.
തങ്കപ്പന്‍ തലകുത്തി
ചന്തയ്ക്ക് പോയപ്പോള്‍
തങ്കമ്മ പെറ്റത്
തവളക്കുട്ടി

ആന വിരണ്ടത്
ആലില്‍ തളച്ചപ്പോള്‍
കൊമാങ്ങ പൂത്തത്
കൊട്ടത്തേങ്ങ
(ഡിങ്കന്‍)

30
അക്കുത്തിക്കുത്താന
പെരുങ്കുത്തക്കരെ നിക്കണ ചക്കിപ്പെണ്ണിന്റെ കയ്യോ കാലോ
രണ്ടാലൊന്ന്, തട്ടീ മുട്ടീ മലത്തിങ്ക്ലാ
മലത്തിങ്ക്ലാ കൈപ്പത്തി മലര്‍ത്തണം. അടുത്ത റൌണ്ടില്‍ “മലത്തിങ്ക്ല” എന്നത് മലര്‍ത്തിയ കൈപ്പത്തിയില്‍ വന്നാല്‍, ആ കൈ ഔട്ട്
(-സു-സുനില്‍)

31.
തപ്പോ തപ്പോ തപ്പാണി
തപ്പുകുടുക്കയിലെന്തുണ്ട്‌
നാഴിയുരി ചോറുണ്ട്‌
അമ്മാമന്‍ വന്നേ വിളമ്പാവൂ
അമ്മാമി തന്നേ ഉണ്ണാവൂ
..
“ദില് ഉപ്പുണ്ടോ? ദില് ഉപ്പുണ്ടോ?" (ഇതില്‍ ഉപ്പുണ്ടോ?)
എന്ന് ചോദിച്ച് ഓരോ വിരലുകളും മടക്കി വെക്കുന്നു. അവസാനം അഞ്ചു വിരലുകളും മടക്കി കഴിഞാല്‍.

“"അച്ഛന്റമ്മാത്തേക്ക് ഏത്യാ വഴീ, ഏത്യാ വഴീ “
എന്ന്‌ ചോദിച്ച് മടക്കിയ വിരലുകള്‍ക്‌ മുകളിലൂടെ വിരലോടിച്ച് കുട്ടിയുടെ കക്ഷം വരെ എത്തിച്ച് കുട്ടിയെ കിക്കിളിയാക്കും
(-സു-സുനില്‍)

32.
വാ പൈങ്കിളി
പോ പൈങ്കിളി
പൊന്നും പൈങ്കിളി
പാറിപ്പോയ്.
കൈവിരലുകള്‍ നിവര്‍ത്തിയും മടക്കിയൂം കുട്ടികളെ കളിപ്പിക്കുന്ന ഏര്‍പ്പാടാണ്.
(-സു-സുനില്‍)

29 comments:

Dinkan-ഡിങ്കന്‍ said...

ഠേ..യ്..
മൊത്തം പാട്ടുകളില്‍ കൂടുതല്‍ ആരാ ഡിങ്കനാണൊ? സമ്മാനം ഉണ്ടൊ?

തങ്കപ്പന്‍ തലകുത്തി
ചന്തയ്ക്ക് പോയപ്പോള്‍
തങ്കമ്മ പെറ്റത്
തവളക്കുട്ടി

ആന വിരണ്ടത്
ആലില്‍ തളച്ചപ്പോള്‍
കൊമാങ്ങ പൂത്തത്
കൊട്ടത്തേങ്ങ

ബാക്കി ഓര്‍മ്മയില്ല..പിന്നെ വന്ന് പാടാട്ടോ ഡാല്യേ

Dinkan-ഡിങ്കന്‍ said...

<>ഈ പാട്ടുകള്‍ ഉള്ള പ്രദേശം കൂടെ അറിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു. ഇനിയും പാട്ടുകള്‍ ഉണ്ടെങ്കില്‍ കൂട്ടിച്ചേര്‍ക്കാം<>
ഇത് ഇപ്പോളാണ് ശ്രദ്ധിച്ചത്.

ഡിങ്കന്‍ പാടിയ പാട്ടുകള്‍ ഉള്ള സ്ഥലത്തിന്റെ അഡ്രസ്സ് പിടിച്ചോ

ഡിങ്കന്‍
c/o ഡിങ്കന്‍
ഡിങ്കവനം (പി.ഒ)
(നിയര്‍)ഡിങ്കന്‍ താഴ്വാരം
ഡിങ്കരാജ്യം

വിശ്വപ്രഭ viswaprabha said...

നന്നായി!

ഇനി ഒരു കാര്യം കൂടി ചെയ്യാന്‍ പറ്റ്വോ?

ഇതിലെ പാട്ടുകളൊക്കെ അതാതിന്റെ ഈണത്തില്‍, മൂന്നാലു കുട്ടികളെക്കൊണ്ട് പാടിച്ച് (പറ്റുമെങ്കില്‍ കളിക്കുമ്പോള്‍ തന്നെ) റെക്കോര്‍ഡു ചെയ്ത്, ഓഡിയോ ആയി ഇടാന്‍ പറ്റുമോ?

എങ്കില്‍ ഹായ്! എന്തു രസമായിരിക്കും!


1,3,4,5,8,10,11,17,22,26,28 ഇവയെല്ലാം നേരിട്ടുകേട്ടിട്ടും ചിലതൊക്കെ കളിച്ചിട്ടും ഉണ്ട്. (തൃശ്ശൂര്‍)

28-‌ാമത്തേത് പെണ്‍കുട്ടിക്കളിയായിരുന്നു. അതില്‍ ഇനിയും അഞ്ചെട്ടുവരികൂടി ഉണ്ടായിരുന്നു. ഓര്‍മ്മ വരുന്നില്ല.

ആണുങ്ങള്‍ക്ക് കോട്ടകളി പ്രധാനം. അതിന് സെറ്റ് ചേര്‍ക്കാന്‍ “കല്ലു വേണോ? പുല്ലു വേണോ?”, “റോക്കറ്റ് വേണോ വിമാനം വേണോ” തുടങ്ങി “നസീര്‍ വേണോ മധു വേണോ?” എന്നുവരെ ഉണ്ടായിരുന്നു...

SunilKumar Elamkulam Muthukurussi said...

“അക്കുത്തിക്കുത്താന
പെരുങ്കുത്തക്കരെ നിക്കണ ചക്കിപ്പെണ്ണിന്റെ കയ്യോ കാലോ
രണ്ടാലൊന്ന്, തട്ടീ മുട്ടീ മലത്തിങ്ക്ലാ”
എന്നാ ഞങടെ വെള്ളുവാനാടന്‍ (ഏലംകുളം പഞ്ചായത്ത്) ഗ്രാമത്തില്‍ കേട്ടിട്ടുള്ളത്. അതിലെ ആ "മലത്തിങ്ക്ലാ” എന്ന പദം! ഹാ സുന്ദരം! ഗ്രാമീണശൈലി! അതുപറയുമ്പോള്‍ കൈപ്പത്തി മലര്‍ത്തണം. അടുത്ത റൌണ്ടില്‍ “മലത്തിങ്ക്ല” എന്നത് മലര്‍ത്തിയ കൈപ്പത്തിയില്‍ വന്നാല്‍, ആ കൈ ഔട്ട്..
എന്തൊരു കളി!

കുട്ടിയുടെ കൈനീട്ടിപിടിച്ച്, വിരലുകള്‍ നിവര്‍ത്തി കൈവെള്ളയില്‍ മെല്ലെ മെല്ലെ അടിച്ച്,

തപ്പോ തപ്പോ തപ്പാണി
തപ്പുകുടുക്കയിലെന്തുണ്ട്‌
നാഴിയുരി ചോറുണ്ട്‌
അമ്മാമന്‍ വന്നേ വിളമ്പാവൂ
അമ്മാമി തന്നേ ഉണ്ണാവൂ
..
“ദില് ഉപ്പുണ്ടോ? ദില് ഉപ്പുണ്ടോ?" (ഇതില്‍ ഉപ്പുണ്ടോ?? എന്നാണേ)
എന്ന് ചോദിച്ച് ഓരോ വിരലുകളും മടക്കി വെക്കുന്നു. അവസാനം അഞ്ചു വിരലുകളും മടക്കി കഴിഞാല്‍..

“"അച്ഛന്റമ്മാത്തേക്ക് ഏത്യാ വഴീ, ഏത്യാ വഴീ “ ന്ന്‌ ചോദിച്ച് മടക്കിയ വിരലുകള്‍ക്‌ മുകളിലൂടെ വിരലോടിച്ച് കുട്ടിയുടെ കക്ഷം വരെ എത്തിച്ച് കുട്ടിയെ കിക്കിളിയാക്കും
എന്നാണവസാനം.
വാ പൈങ്കിളി
പോ പൈങ്കിളി
പൊന്നും പൈങ്കിളി
പാറിപ്പോയ്...
കൈവിരലുകള്‍ നിവര്‍ത്തിയും മടക്കിയൂം കുട്ടികളെ കളിപ്പിക്കുന്ന ഏര്‍പ്പാടാണ്.

-സു-

അപ്പൂസ് said...

ഇതു നന്നായി ഡാല്യേച്ചിയേ..
വിശ്വേട്ടന്‍ പറഞ്ഞ കാര്യവും പറ്റിയാല്‍ :) അപ്പൂസ് ഒന്നു ശ്രമിച്ചു നോക്കട്ടേ..

ഡാലി said...

ഡിങ്കന്‍, പൂതിയ പാട്ടു കൂടെ ചേര്‍ത്തിരിക്കുന്നു. ബാaക്കി ഓര്‍മ്മ വന്നെങ്കില്‍ പാടണേ. ഈ പാട്ട് പാടണ സ്ഥലത്തെ വിലാസം കണ്ടു. പക്ഷേ അത് ഭൂലോക മാപ്പിലൊന്നും കാണാനില്ലല്ലോ? ഇനി അന്യഗ്രഹമാവോ?

വിശ്വേട്ടാ, കുട്ടികളെ കൊണ്ട് പാടിച്ച പാട്ടുകള്‍ വനിതാലോകത്തില്‍ ഇടാം എന്ന് ഒരിക്കല്‍ അചിന്ത്യേച്ചിയും മറ്റും ചര്‍ച്ച ചെയ്തിരുന്നു. ഇതും അങ്ങനെ ഇടാനായാല്‍ നല്ലത്. പോസ്റ്റീല്‍ ചേര്‍ത്തീട്ടുണ്ട്. തൃശ്ശൂര്‍ക്കാര്‍ മാത്രം പാടണ പാട്ടുകളേ അറിയാവൂ എന്നത് കൊണ്ടാണ് നേരത്തെ പ്രദേശം ചേര്‍ക്കാഞ്ഞത്. വേറെ ആരെങ്കിലും ഒക്കെ ആ പാട്ടുകളുടെ ഉറവിടം പറഞ്ഞിരുന്നെങ്കില്‍ ചേര്‍ക്കാമായിരുന്നു.

സുനിലേട്ടാ, എല്ലാം ചേര്‍ത്തു. അപ്പൂനേകൊണ്ടും,ശ്രീക്കുട്ടേ കൊണ്ടൂം ഇതു പാടിക്കാന്‍ വല്ല വകുപ്പുണ്ടോ?

അപ്പൂസേ, പാട്ട് പാടിക്കാന്‍ പറ്റോന്ന് ശ്രമിച്ച് നോക്കണേ.

അനിയന്‍കുട്ടി | aniyankutti said...

ഞാനും ഞാനും...ഇന്നാ പിടിച്ചോ...

ഐ സീ എ ചേരപ്പാമ്പ്..
ഓടിച്ചെന്ന് തെങ്ങുമ്മെക്കേറി..
ഹെഡ്ഡും കുത്തി നെലത്തിയ്ക്ക് വീണു..
ഹെഡ്ഡിലിത്തിരി മണ്ണായി..
ഹെഡ്ഡ് കഴുകാന്‍ ചെന്നപ്പൊ..
നോ വാട്ടര്‍!!!

വല്യമ്മായി said...

ഡാലി,രണ്ടെണ്ണം കൂടി

പപ്പടക്കാരനെ പട്ടി കടിച്ചു
പപ്പടകോലോണ്ടൊന്നു കൊടുത്തു
ബൗ ബൗ ബൗ

കൈ കൂപ്പുന്ന പോലെ പിടിച്ച് വിരലുകള്‍ അകത്തി,മുഖത്ത് താടി,ഇടത് കവിള്‍,നെറ്റി,വലത് കവിള്‍,താടി(മൂന്ന് തവണ ഒരോ ബൗ എന്നതിനൊപ്പം)എന്നിവിടങ്ങളില്‍ അടിക്കുന്നു പാട്ടിനൊപ്പം.

കൊച്ചുകുഞ്ഞുങ്ങളുടെ കൈ കൊട്ടിച്ച്

കൈകൊട്ടുണ്ണി കൈകൊട്ട്
അപ്പം തിന്നാന്‍ കൈകൊട്ട്
ചക്കര തിന്നാന്‍ കൈകൊട്ട്
കൈകൊട്ടുണ്ണി കൈകൊട്ട്

എന്നും പാടാറുണ്ട്

രണ്ടും തൃശ്ശൂര് നിന്നും

തറവാടി said...

എന്തോന്ന് രണ്ടും തൃശ്ശൂര്‍ നിന്നോ?
ഞങ്ങള്‍ പാലക്കാട്ട് കാര്‍ പിന്നെ ഇതൊക്കെ
സ്പാനിഷ് ഭാഷയിലാണോ കേട്ടിട്ടുള്ളത്?

തറവാടി said...

കൈ പടിയില്‍ പരത്തിവെച്ച്` , പെന്‍സില്‍ കൊണ്ട്‌ , മുനയുള്ള വടികൊണ്ടോ ഇടയില്‍ കുത്തിക്കളിക്കും.

പാട്ടിനനുസുരിച്ചാണ്‌ കുത്തല്‍ തുടങ്ങുക , വിരലില്‍ കുത്തിയാല്‍ ആള്‍ പുറത്താകും :)

തുടക്കത്തില്‍ വളരെ പതുക്കെ പാട്ട് തുടങ്ങും
പിന്നീടെ മെല്ലെ പാട്ടിന്‍റ്റെ വേഗത കൂട്ടും തുടക്കം മാത്രം അറിയാം , ബാക്കി അറിയുന്നവര്‍ പൂരിപ്പിക്കാട്ടെ,

" അക്കുത്തിക്കുത്താനവരമ്പത്ത്......"

തറവാടി said...

RaNtaamaththEth

thuTakkam athuthanne ennaal
paattu vEReyaa :)

ശാലിനി said...

എന്നാല്‍ പിന്നെ എന്റെ വക കൂടി:
(1)
അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത്
പന്ത്രണ്ടാന്‍ കുളിച്ചു വരുമ്പോള്‍
പരിപ്പുകുത്തി പാച്ചോറു വച്ചു
ഞാനുമുണ്ടു, സഖിയുമുണ്ടു, സഖീടച്ചന്റെ പേരെന്ത്? മുരിങ്ങത്തണ്ട്
മുരിങ്ങതണ്ടും തിന്നവളെ, മുന്നാഴിയെണ്ണ കുടിച്ചവളേ
അക്കര നിക്കണ മാടപ്രാവിന്റെ കയ്യോ കാലോ വെട്ടിക്കുത്തി മടക്കണം ഒന്ന്.

(2)
ദോശമ്മേ ദോശ
കലക്കി ചുട്ട ദോശ
അച്ഛന് അഞ്ച്
അമ്മയ്ക്ക് നാല്
ചേട്ടനു മൂന്ന്
ചേച്ചിക്കു രണ്ട്
എനിക്കൊന്നേ (എണ്ണാന്‍ പഠിപ്പിക്കുകയായിരിക്കും ലക്ഷ്യം)
(3)
അച്ഛന്‍ വന്നു
കസേരയിലിരുന്നു
റേഡിയോ എടുത്തു
മടിയില്‍ വച്ചു,
കീ കൊടുത്തേ (ഓരോ വരിയും കൈവിരല്‍ തുമ്പില്‍ നിന്ന് തുടങ്ങി അളന്ന്, ചെവി വരെയെത്തി കീകൊടുത്തേ എന്നു പറയുമ്പോള്‍ ചെവിപിടിച്ചു തിരിക്കും)

തല്‍ക്കാലം ഇത്രയും ഇരിക്കട്ടെ.

(ഇവിടേയും ഈ വേര്‍ഡ്വേരി വേണോ?

:: niKk | നിക്ക് :: said...

“കള്ളന്‍ ചക്കേട്ടു
ആരും കണ്ടാ മിണ്ടണ്ട...”

ഡാലഡാ ഇതിപ്പോ ഒരു വറൈറ്റി പോസ്റ്റാണ് ട്രാ. :) നന്നായി :)

Kalesh Kumar said...

പ്രശംസനീയം - അങ്ങേയറ്റം!

വിഷ്ണു പ്രസാദ് said...
This comment has been removed by the author.
വിഷ്ണു പ്രസാദ് said...

നല്ല ശ്രമം.അഭിനന്ദനങ്ങള്‍...
നാലു പാട്ടുകള്‍ ഇവിടെയുണ്ട്

Unknown said...

പ്രശംസനീയം ! അഭിനന്ദങ്ങളോടെ...!

purushanpilla said...

"ഒന്നാമന്‍ ഓമനക്കുട്ടോ"
എന്തോ?
"പേരെന്താ?"
പേരക്ക.
"നാളെന്താ?"
നാരങ്ങ.
"എത്ര ചാട്ടത്തിനു വരും?"

(പറയുന്ന അത്രയും ചാട്ടത്തിനു വന്നില്ലെങ്കില്‍ അടി)
"രണ്ടാമന്‍ രാജാവേ?"
.....

Dinkan-ഡിങ്കന്‍ said...

ഡാല്യേച്ചേയ് ഇതാ വീണ്ടും ഡിങ്കന്‍

“രാരി തത്തമ്മേ
എന്നെ കൊഴി കൊത്തല്ലേ
കോഴി കൊത്ത്യാലൊ
എന്റെ മാല പൊട്ടൂല്ലോ
മാല പൊട്ട്യാലോ
എന്നെ അച്ഛന്‍ തല്ലൂലോ
അച്ഛന്‍ തല്യാലോ
എന്നെ അമ്മ കൊല്ലൂല്ലോ
അമ്മ കൊന്നാലോ
എന്നെ വലിച്ചെറിയൂലോ
വലിച്ചെറിഞ്ഞാലോ
എന്നെ ചിതലരിക്കൂലോ
ചിതലരിച്ചാ‍ലോ
എന്നെ കോഴി കൊത്തൂലോ“
ദേയ് പിന്നൊരു കാര്യം ഇതൊക്കെ പുസ്തകം ആക്കാനാണ് പരിപാടിയെങ്കില്‍ ഡീങ്കന് റൊയല്‍റ്റി വേണം. ഇല്ലെകില്‍ ഇടിച്ച് കൂമ്പ് വാട്ടും.
ഇനി പാട്ട് സീ.ഡി ആക്കാനാണ് ഭാവമെങ്കില്‍ഡിങ്കന്റെ “കര്‍ണ്ണാട്ടിക് കഠോരം” ആയ സമിണ്ടില് ഡിങ്കനും പാടും(സമ്മതിച്ചില്ലെങ്കില്‍ കടുക് വറുത്ത് ഞാന്‍ മോത്തോഴിക്കും)
അത്ര കഷ്ടപ്പെട്ടിട്ടാ ഈ പാട്ടൊക്കെ ഓര്‍ത്ത് കൊണ്ട് വന്നു തരണത്

Sapna Anu B.George said...

എന്താ ഞങ്ങള്‍ ‘കോട്ടയംകാര്‍‘ അത്ര മോശമൊന്നുമല്ല കേട്ടോ? ഇന്ന പിടിച്ചൊ....
“അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
കാക്കകൊത്തി കടലിലിട്ടു,
മുങ്ങാപ്പിള്ളേരു മുങ്ങിയെടുത്തു
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചു
വാണിപ്പിള്ളേരു വായിലിട്ടു“

എപ്പടി.... കൊള്ളാമോ????

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ശാലിനീ ഇത്രയും വേണമായിരുന്നൊ.
അക്കുത്തിക്കുത്താനവരുമ്പൊള്‍ കയ്യെക്കുത്ത് കരുങ്കുത്തു..!!
ഹഹഹഹഹഹഹഹ..!!
ഇതെങനെ ഇത്രയും ശൈലി.പഴയ ഏതൊ മുത്തശ്ശിക്കഥകളിലേക്ക് പൊയപൊലെ.!!
ഇനിയും തുടരുമല്ലൊ.നയിസ്.!!

വേഴാമ്പല്‍ said...
This comment has been removed by the author.
Jobove - Reus said...

please visit, thank

ഈയുള്ളവന്‍ said...

ഇപ്പോഴാണേ ഈ സംഭവം കണ്ടത്... അടിപൊളി...
ദാ പിടിച്ചോ ഒന്നുരണ്ടെണ്ണം കൂടി

(1).
നാരങ്ങാപ്പാല് ചൂണ്ടയ്‌ക്ക് രണ്ട്
ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ
ഓടിവരുന്നേ ചാടിവരുന്നേ
ഓമനക്കുട്ടന്റെ പേരെന്ത്..?
(കുട്ടികള്‍ വട്ടം നിന്ന് കൈകോര്‍ത്ത് പിടിച്ച് മുകളിലേക്കും താഴേക്കും ആട്ടിക്കൊണ്ട് പാടുന്ന ഒരു പാട്ടാണിത്. ഇതിന്റെ അര്‍ത്ഥം ഒന്നും ദയവുചെയ്‌ത് ചോദിക്കല്ലേ...! : )

(2).
ടം പടം പപ്പടം
പടം പടം പപ്പടം
അപ്പുറം ഇപ്പുറം ഒരു പോലെ പപ്പടം
കണ്ണുള്ള പപ്പടം കവിളുള്ള പപ്പടം
അയ്യയ്യാ വീണുപോയി പൊടി പൊടി പപ്പടം ..!

(3).
തൊപ്പിക്കാരനപ്പൂപ്പന്‍ തൊപ്പിവാങ്ങാന്‍ പോയി
അത്തിമരത്താഴെ ചെന്ന് തൊപ്പിതാഴെ വെച്ചു

ക്ഷമിക്കണം... ഇതിന്റെ ബാക്കി അറിയില്ല.. :(

(4)
ഒരു പച്ചത്തവള ചാടിച്ചാടിപ്പോകുമ്പോള്‍
ഒന്നും കൂടി വന്നെന്നാല്‍ അപ്പോഴെണ്ണം രണ്ട്..
രണ്ട് പച്ചത്തവള ചാടിച്ചാടിപ്പോകുമ്പോള്‍
ഒന്നും കൂടി വന്നെന്നാല്‍ അപ്പോഴെണ്ണം മൂന്ന്

ഇതിങ്ങനെ പത്തുവരെ പാടും. എണ്ണം പഠിപ്പിക്കുക തന്നെയായിരിക്കും ലക്ഷ്യം

കുറെയെണ്ണം കൂടി അറിയാരുന്നു.. നാട്ടില്‍ ചെല്ലുമ്പോഴാകട്ടെ.. പെങ്ങളുകുട്ടീടെ പഴയ ബാലവാടി പുസ്തകത്തിലൊന്ന് പരതിയാല്‍ കുറെയെണ്ണം കിട്ടുമാരിക്കും... :)

Unknown said...

hi there, r u interested in link exchange ?

if yes add my link to urs and i will do the same.
http://prashantmaxsteel.blogpsot.com

also check my uncle's blog
http://komaram.blogspot.com.

Prufrockster said...

Fuck. This is like madness! Rock on, Mallus!

Sarah said...

I can't help but post something in manglish..
My kids sing this every evening
Original Kottayam version

Achantey maskyama
Neyappam chuttu
Achanum vannanga--duthirunnu
oru thulli velichenna
Achantey unni kudavayaril veenu
POLLI POLLI

Achantey Maskyama
Vaidyarey vilichu
Vaidyarum vannanga--duthirunnu
Nellikka, Jathikka,
Thannikka Kadukka
Arakkam Kudikkam Marikkam

A.K. Saiber said...

നാടന്‍ പാട്ടുകള്‍!അത്‌ പുതുതായി വായിക്കുമ്പോള്‍ കിട്ടുന്ന ആസ്വാദനത്തിന്‌ പരിധിയുണ്ടെന്ന്‌ എനിക്ക്‌ തോന്നുന്നു. കുട്ടിക്കാലത്തെ കേള്‍വിയിലിലൂടെ മനസ്സില്‍ പതിയുകയും പിന്നീടത്‌ കേള്‍ക്കുകയോ വായിക്കുകയോ ചെയ്യുമ്പോളുണ്ടാകുന്ന സന്തോഷംവല്ലാത്തതാണ്‌.

മേലോട്ട്‌ നോക്കെടി ചക്കീ
ഏറോപ്ളേന്‍ പോണതു കണ്ടോ
അയ്യ! ഇതാരുടെ വേല
ഇത്‌ സായിപ്പമ്മാരുടെ വേല.

ഇങ്ങനെയൊരു പാട്ട്‌ എന്‍ റെ പ്രൈമറി സ്കൂള്‍ കാലഘട്ടത്തില്‍ ഒത്തിരി കേട്ടതും പാടിയതുമാണ്‌. എന്നാല്‍ കൊച്ചിയില്‍ ആരുമിത്‌ കേട്ടിട്ടുകൂടിയില്ല. എന്‍ റെ സഹപ്രവറ്‍ത്തകറ്‍ക്ക്‌ എന്‍ റെ ഗൃഹാതുരത്വം മനസ്സിലായതുമില്ല.

ഇത്തരം ചില പാട്ടുകള്‍ സംഗീതം നല്‍കി ആനിമേറ്റ്‌ ചെയ്ത്‌ പുറത്തിറക്കുന്നുണ്ട്‌. അതില്‍ ചിലത്‌ http://www.youtube.com/user/saiberak -ല്‍ ലഭിക്കും

mukthaRionism said...

``വരവര ചോക്ക
ചെമ്പരത്തിച്ചോക്ക
ജനപുസ്‌.. ജനപുസ്‌...
തൊട്ടാവാടി മുല്ലപ്പൂ...!''

``അളിയങ്കാക്ക വെളിയങ്കോട്‌
പോയി വരുമ്പോള്‍
ആപ്പ്‌ സോപ്പ്‌ സുറുമ കണ്ണാടി
കണ്ടാ കൊണ്ടരണേ...''

``അന്നക്കൂട്ട്യല്ലെ
പൊന്നും കട്ട...
ഓളെക്കൊണ്ടല്ലേമ്മാ...
തൈ്വരക്കേട്‌...''

``സുലൈമങ്കാക്കാ... സുലൈമങ്കാക്കാ...
കൊട്ടീലെന്താണ്‌...?
പവുത്ത മാങ്ങ... പവുത്ത മാങ്ങ...
പൈസക്ക്‌ രണ്ടാണ്‌...!
മാങ്ങിക്കൊ മോളേ... മാങ്ങിക്കൊ മോളേ...
തൊള്ളക്ക്‌ ചാതാണ്‌...!
മാണ്ടക്കാക്കാ... മാണ്ടക്കാക്കാ...
പള്ളക്ക്‌ കേടാണ്‌...!''

`അരിപ്പോം തിരുപ്പോം
ചോട്ട്‌ലെ മങ്ക
അട്‌പ്പീക്കെടക്ക്‌ണ
നീന്തറ വായ
ചുട്ട്‌ കരിച്ചോ
കായാമ്മോളെ കമ്മോളെ
ആണ്ടിത്തോണ്ടി
കുഞ്ഞിക്കയ്യാലൊന്ന്‌
മലത്തി വെ ച്ചാ ട്ടെ...!'


``ചക്കപ്പയം
പവു... പവു... പവുത്തു...
ആയ്‌ച്ചക്കുട്ടി അറുത്തു
നബീസാക്കും കൊടുത്തു
അതിലുണ്ടൊരു വല്ലിപ്പ
വടീം കുത്തിപ്പുറപ്പെടുന്നേ...''

``അപ്പിളിപ്പിളി സൈനബാ...
ഇച്ചും തര്വോ പത്തിരി...!
അപ്പം ചുട്‌ ചുട്‌ പാത്തുമ്മാ...
ഇപ്പം വരും പുത്യാപ്പള...
വന്ന പുത്യാപ്പള മടങ്ങിപ്പോയി...
ചുട്ട അപ്പം കരിഞ്ഞും പോയി...''

ഇനിയും പോരെങ്കില്‍ഇതു വഴിയൊക്കെ ഒന്ന് പോയി നോക്കൂ..

ഹായ് കൂയ് പൂയ്!