കേരളത്തില്‍ വേനലവധിയാണ്. കുട്ടികള്‍ കളിച്ച് ആഘോഷിക്കുകയാണ്. ടി.വി യും കമ്പ്യൂട്ടറും ഒരു വലിയ വിഭാഗം കുട്ടികളെ ആകര്‍ഷിചിരുത്തിയേക്കാമെങ്കിലും ഒരു വിഭാഗം കുട്ടികള്‍ ഇതിലൊന്നും ആകൃഷ്ടരാകാതെ കളിച്ച് തിമര്‍ക്കുന്നുണ്ട്. ക്രിക്കറ്റും, പന്തുകളിയും, സൈക്കിള്‍ അഭ്യാസങ്ങളുമായി അവരെ നാട്ടില്‍ കാണാന്‍ കഴിഞ്ഞിരുന്നു.
ക്ലാസ്സിക് കളികളായ അമ്പസ്താനി (സാറ്റ്), രണ്ട് പെട്ടി, കിളിമാസ്, കുട്ടീം കോലും, കവിടി കളി, പളുങ്ക് കളി, പമ്പരം കൊത്ത് എന്നിവ എതാണ്ടന്യം നിന്ന പോലെയാണെങ്കിലും, അച്ഛനും- അമ്മയും- കുട്ടിയും കളി, സ്കൂള്‍-ടീച്ചര്‍, വീട്-കട, ചീട്ടുകളി എന്നിങ്ങനെ ഇന്നും നിത്യജീവിതത്തില്‍ കണ്ടു മുട്ടുന്ന സന്ദര്‍ഭങ്ങള്‍ കളികളായി ചെറിയ ചെറിയ വ്യത്യാസങ്ങളോടെ പുനാരാഖ്യാനം ചെയ്ത് തുടരുന്നത് തന്നെയാണ് കാണാന്‍ കഴിയുന്നത്.
വേനലവധി കാലത്തെ ഏറ്റവും പ്രധാന കളിയായ പമ്പരം കൊത്ത് കീ കൊടുത്ത് തിരിയുന്ന പമ്പരങ്ങളുടെ വരവോടെ ഏതാണ്ടില്ലാതെയായി. വേനല്‍ എന്ന തമിഴ് സിനിമയിലെ ഒരു സീന്‍ ഈ പമ്പരം കൊത്ത് കളിയെ വളരെ നന്നായി ചിത്രീകരിച്ചത് ഒരു നൊസ്റ്റള്‍ജിക് ഫീലിംങ് തന്നു. പളുങ്കു കളിയും, കല്ലു സോഡ പോലും ഇല്ലാതായതോടെ പളുങ്കും ഓര്‍മ്മകളില്‍ മാത്രമായി. പകരം ബ്രിട്ടാനിയ തരുന്ന സചിന്‍ന്റേയും ദ്രാവിഡീന്റേയും മുഖ ചിത്രമുള്ള പളുങ്കുകള്‍ കുട്ടികളുടേ ശേഖരങ്ങളെ സമ്പന്നമാക്കി. ചെമ്പരത്തി താളി വെളിച്ചെണ്ണയായും, ചെമ്പരത്തി മൊട്ട് പച്ചമുളകായും, ഇഷ്ടിക മുളക പൊടിയായും, വൃത്തിയായി കീറീയ കടലാസ് രൂപയാക്കിയതുമൊക്കെ ഇനിയുമൊരു തലമുറയ്ക്ക് മനസ്സിലാകില്ലായിരിക്കും. പ്ലാവില ഈര്‍ക്കില്‍ കൊണ്ട് കുത്തിയുണ്ട്ക്കിയ കലവും, മച്ചിങ്ങയുരച്ചുണ്ടാക്കിയ കറിയും, വെട്ട് തുണിയുപയോഗിച്ചുണ്ടാക്കിയ പാവയും മുന്‍ തലമുറയുടെ മനസ്സിലെ മ്യൂസിയങ്ങളില്‍ വല്ലപ്പോഴും മാത്രം വെളിച്ചമേറ്റ് കിടന്നേക്കാം. എന്നിരുന്നാലും കാശ് കൊടുത്ത് വാങ്ങിയ കുട്ടി വീട്ടുപകരണങ്ങളും, പ്ലാസ്റ്റിക് പാവകളും, ബാര്‍ബിയെന്ന അവരുടേ പ്രിയപ്പെട്ടവളും കൂടേ രംഗം മറ്റൊരു രീതിയില്‍ പുനരാവിഷ്കരിക്കുക തന്നെ ചെയ്യുന്നു. തൊമ്മികുഞ്ഞിന്റെ ഡിവിഡീ-ഹിപ്പോ കൊണ്ടാട്ടം നോക്കൂ. തീപ്പെട്ടി പടങ്ങള്‍ പെറുക്കിയെടുത്ത് കൂട്ടിവച്ച് കളിച്ച ബാല്യത്തിനു പകരം ഫ്രീ കിട്ടുന്ന ട്രം കാര്‍ഡുകള്‍ ശേഖരിക്കുന്ന ബാല്യം. എല്ലാം ഒരു ശൈലി മാറ്റം മാത്രം. കാരണമന്വേഷിച്ചാല്‍ ചെന്നെത്തുക ഇന്നിന്റേയും ഇന്നലയുടേയും ജീവിത രീതികളില്‍ തന്നെയാവും.മുതിര്‍ന്നവര്‍ ചെയ്യുന്നത് അനുകരിക്കുക എന്നത് കുഞ്ഞു മനസ്സിന്റെ പ്രവണതയാണ്. കൂടുതല്‍ സമയം കപ്യൂട്ടറിലും ടി.വിയ്ക്ക് മുന്നിലും ഇരിക്കുന്ന മുതിര്‍ന്നവരെ കാണുന്ന കുട്ടി ടി.വിയിലും കപ്യൂട്ടര്‍ കളികളിലും ഉള്‍പ്പെട്ട് പോകുന്നതില്‍ അസ്വഭാവികത കാണാനാവില്ല.
എന്നാല്‍ ഇത്തരം ശൈലീ മാറ്റങ്ങള്‍ക്കിടയില്‍ മാറാതെ നില്ക്കുന്ന ഒരു കളീയാണ് അത്തള പിത്തള തവളാച്ചി.കളി സാധങ്ങള്‍ കൊണ്ട് പോകാനാകാത്ത സ്കൂളുകളിലില്‍ ആണ് ഈ കളികള്‍ എന്നും നിറഞ്ഞാടിയിരുന്നത്. ദീഘദൂര യാത്രകളിലും നേരം കൊല്ലാന്‍ ഇത്തരം കളികള്‍ കുട്ടികള്‍ക്ക് കൂട്ടായി. എല്‍.പി സ്കൂളുകളില്‍ കൊത്തം കല്ല് കളി നിരോധിച്ച കന്യാസ്ത്രീകളും തൊട്ട് കളിയും അച്ചാബോളും നിരോധിച്ച അച്ചന്മാരും ഈ കളിയെ കുറിച്ച് അഞ്ജരായിരുന്നോ ആവോ? ഇന്റെര്‍വെല്‍ സമയത്ത് കൈകള്‍ നിരത്തി വച്ച് അവര്‍ എണ്ണി തുടങ്ങുന്നു,
അത്തള പിത്തള തവളാച്ചി
ചുക്കുമേലിരിക്കണ ചൂലാപ്പ്
മറിയം വന്ന് വിളക്കൂതി
ഗുണ്ടാ മണി സാറാ പീറാ ഗോട്ട്.
ഗോട്ട് അടിച്ച് കൈ മലര്‍ത്തി വച്ച് കളി തുടരുകയായി പിന്നേയുമവര്‍. ഇതിന്റെ നിരവധി വകഭേദങ്ങള്‍ കേട്ടീട്ടുണ്ട്. പൊന്നപ്പന് പാടിയത് നോക്കൂ.
അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത്
ചീപ്പ് വെള്ളം താറാമ്മെള്ളം താറാമ്മക്കള കയ്യേലൊരു ബ്ലാങ്ക്
അക്കര നിക്കണ ചക്കരപ്രാവിന്റെ കയ്യോ കാലോ ഒന്നോ രണ്ടോ
വെട്ടിക്കുത്തി മടക്കിട്ട്”..
ഇതിന്റെയൊന്നും അര്‍ഥം ഒരു കാലത്തും മനസ്സിലായിട്ടില്ല.
പിന്നെയൊന്നുള്ളതാണ്.
ഞ-നൊ-രു-മ-നു-ഷ്യ-നെ ക-ണ്ടു
അ-യാ-ളു-ടെ നി-റം എ-ന്ത്?
(പച്ച) പ-ച്ച. (ച്ച തൊട്ട വിരല്‍ ഔട്ട്)
ഇത്തരം കളിയുടെ ഇംഗ്ലീഷ് വേര്‍ഷന്‍ ആണെന്ന് തോന്നുന്നു (ആണോ?)
ഇങ്കി പിങ്കി പോങ്കി
അങ്കില് ഹാസ് എ ഡോങ്കി...
അമ്പസ്താനി കളിക്കാന്‍ നില്ക്കുമ്പോള് ഇത്തരത്തില്‍ ധാരാളം പാട്ടുകള്‍ ഉണ്ടായിരുന്നെന്ന് ഓര്‍ക്കുന്നു. അതെല്ലാം ആദ്യത്തെ പ്രാന്തിയെ (ആദ്യം എണ്ണുന്ന ആളെ) കണ്ട്പിടിക്കാനുള്ളതായിരുന്നു.
അതിലൊന്ന്,
ഒന്ന്, രണ്ട്, മൂന്ന്, നാല്
അഞ്ച്, ആര്, ഏഴ്, എട്ട്
എട്ടും മുട്ടും താമരമൊട്ടും
വടക്കോട്ടുള്ള അച്ഛനുമമ്മയും
പൊ-ക്കോ-ട്ടെ.
ഈ അത്തള പിത്തള തവളാച്ചി കളി ലോകത്തിന്റെ എല്ലാ കോണിലും ഏതാണ്ട് ഒരു പോലെയാണെന്ന് തോന്നുന്നു. അത്തള പിത്തളയുടെ ഇംഗ്ലീഷ് വേര്‍ഷന്‍ ആണത്രേ Rock, Paper, Scissors (അമേരിക്കയിലോ, ഗള്‍ഫിലോ, ജപ്പാനിലോ,, നൈജീരിയയിലോ, സൌത്താഫ്രിക്കയിലോ ആരെങ്കിലും ഇത് ശ്രദ്ധിച്ചീട്ടുണ്ടോ?)
ഈ പടത്തില്‍ കാണുന്നത് റഷ്യന്‍ ജൂത കുട്ടികള്‍ കളിക്കുന്ന അത്തള പിത്തള തവളാച്ചിയാണ്.
അവര്‍ പാടിയിരുന്നത് ഏതാണ്ടിങ്ങനെ,
അസ്തന കുസ്തന അസീസേ വ്
ഇസ്തന വസ്തന അസീസേ
ഇതെന്ത് ഭാഷയാണെന്ന് എനിക്ക് മനസ്സിലായില്ല. റഷ്യനോ, ഹീബ്രുവോ, അറബിയോ അല്ലായിരുന്നു. അല്ലെങ്കിലും കുട്ടികളിക്കെന്തിന്നാ അര്‍ഥസമ്പുഷ്ടംമായ ഒരു പരിഷ്കൃത ഭാഷ!
Tuesday, May 08, 2007
Subscribe to:
Post Comments (Atom)
77 comments:
അത്തള പിത്തള തവളാച്ചി- കുട്ടികളിലേയ്ക്കും കുട്ടികാലത്തേയ്കും.
ഡാലി .. നല്ല പോസ്റ്റ്... ഒരുപാടോര്‍മ്മകളിലേക്ക് സുഖദായകമായൊരു മടക്കം .. നന്ദി
ഠേയ്..(കുട്ടികള്ക്കായതോണ്ട് ഒരു പീക്കിരു പഠക്കം ആണ്)
ഡാല്യേച്ചേയ്
“നാരങ്ങാ പാല്
ചൂട്ടയ്ക്ക് രണ്ട്
ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞ
ഓടി വരുന്ന
<>ഡാലീനെ<> പിടിച്ചേ” എന്നും പാടി വട്ടത്തിലില് നിന്ന് രക്ഷപ്പെടുന്നവരെ പിടിച്ച്
“കട്ടുറുമ്പിന്റെ കാത് കുത്തിന്
കാട്ടിലെന്തൊരു മേളാങ്കം” എന്നും പറഞ്ഞ് കൈപ്പത്തീടെ മുകളില്‍ പിച്ചി ഉറുമ്പു കളി. ഹായ് ഹായ് .. ബാക്കി പൊരെട്ടെ
Of.To
ഞാന്‍ ചെയ്യണ പാപം ഒക്കെ വേറ്ഡ്വെരി ഇട്ട് തീര്ക്കാണ് ഇപ്പോള്‍ പണി
പളുങ്ക് കിട്ടാനില്ലെ ഡാലി?? ഇവിടെയുണ്ട് കുറെ, അയച്ചു കൊടുക്കേണ്ടി വരുമൊ? വട്ടെന്നും പറയും ആ സാധനത്തിന്. ;)
സാറ്റ് കളിയാണു കളി......
ഞാന്‍ ഒളിച്ചാല്‍ ഒളിച്ചതാ....
ഇന്നത്തെ സാറ്റ് കളിക്ക് ഒളിച്ചിട്ട്...
പിറ്റേ ദിവസത്തെ സാറ്റ് കളിക്ക് വരെ എന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാ....
അവസാനം വീട്ടുകാര്‍ പോലീസില്‍ പരാതി കൊടുത്തു...
സാറ്റ് കളിക്കിടയില്‍ ഒളിച്ച സാന്ഡോസിനെ കണ്ടെത്തി തരണം എന്നും പറഞ്ഞ്....
പത്രത്തിലും പരസ്യം കൊടുത്തു....
'മോനേ സാന്റോ...നീ ഒളിച്ചിരിക്കല്‍ മതിയാക്കി തിരിച്ച് വരണം'.....
അങ്ങനെ മനക്കലെ തട്ടിന്‍പുറത്തിരുന്ന് മനോരമ വായിച്ച്..
അതിലെ പരസ്യം കണ്ടാണു ഞാന്‍ ഒളിച്ചിരിക്കല്‍ മതിയാക്കി തിരിച്ച് വാരാറുള്ളത്
ഇനി കുട്ടീം കോലും
[പോസ്റ്റില്‍ ചുട്ടീം കോലും എന്നാ കണ്ടത്]
കളിയിലെ അതി ഭയങ്കരമായ ഒരു മൂവ് മെന്റ് അടുത്ത കമന്റില്‍.........
ഹ ഹ ഹ ഇതെന്തിരു പോസ്റ്റ്.. ചുമ്മാ ഇരുന്ന എന്റെ ഒരു 25 വയസ്സ് എവിടെ പോയെന്നറീല്ലാ..ഒരു 7 വയ്സ്സുകാരന്റെ ഓര്‍മ്മ എന്തൊരു സുഖമുള്ള നാളുകള്‍!!
ആ ഓര്‍മകളിലേക്ക് കൂട്ടികൊണ്ടുപോയ ഡാലിക്ക് നന്ദി!!!
പഴയ നാടന്‍ കളിയോര്‍മകള്‍ ഒരുപാട് നാളുകളെ പെട്ടെന്നു പിന്നോട്ടു പായിച്ചു നമ്മളെ ആറ്റുവക്കത്തെ മാവിന്ചോട്ടിലും പള്ളിനടയുടെ അടുത്തുള്ള മഹാഗണിച്ചുവട്ടിലും കൊണ്ടു ചെന്നു നിര്‍ത്തും.
ഭരണങ്ങാനത്തെ ഞങ്ങളുടെ എല്‍പിസ്കൂളിന്റെ മുറ്റത്ത് വലിയ നാലഞ്ചു മഹാഗണി മരങ്ങളുണ്ടായിരുന്നു. അടുത്ത കാലത്ത് അതുവഴി പോയപ്പോള്‍ വല്ലാത്തൊരു ഉള്‍ക്കിടിലം. കാലമെത്ര പെട്ടെന്ന് ഓടിപ്പോകുന്നെന്നോര്ത്ത്... പിന്നെയും മറ്റു പലതുമോര്‍ത്ത്...
പോസ്റ്റ് ഇഷ്ടമായി. പെട്ടെന്നു മനസ്സിനെ ചെറുപ്പമാക്കിത്തന്നതിനു നന്ദി.
അത്തള പിത്തള യ്ക്ക് ഞങ്ങളുടെ കുട്ടിക്കാലത്ത് ഉള്ള വേര്‍ഷന്‍ ' അത്തിള് ഇത്തിള്‍ ബെന്തിപ്പൂ, സ്വര്‍ഗ രാജാ പിച്ചിപ്പൂ..ബ്ലാം , ബ്ലീം . ബ്ലൂം..ന്നായിരുന്നു..:-) ബ്ലൂംകിട്ടുന്ന ആള് ഔട്ട്.. :)
ഇതിനൊക്കെ യാതൊരു അര്‍ഥവും ഇല്ലെങ്കിലും എന്തൊരു വാശിയോടെയാണു കളിച്ചിരുന്നത്.:)
കുഞ്ഞുന്നാളിലെ കൂട്ടുകാരെയൊക്കെ ഓര്‍ത്തു..നന്ദി ഈ പോസ്റ്റിനു.
"ചെമ്പരത്തി താളി വെളിച്ചെണ്ണയായും, ചെമ്പരത്തി മൊട്ട് പച്ചമുളകായും, ഇഷ്ടിക മുളക പൊടിയായും, വൃത്തിയായി കീറീയ കടലാസ് രൂപയാക്കിയതുമൊക്കെ ഇനിയുമൊരു തലമുറയ്ക്ക് മനസ്സിലാകില്ലായിരിക്കും. പ്ലാവില ഈര്‍ക്കില്‍ കൊണ്ട് കുത്തിയുണ്ട്ക്കിയ കലവും, മച്ചിങ്ങയുരച്ചുണ്ടാക്കിയ കറിയും, വെട്ട് തുണിയുപയോഗിച്ചുണ്ടാക്കിയ പാവയും മുന്‍ തലമുറയുടെ മനസ്സിലെ മ്യൂസിയങ്ങളില്‍ വല്ലപ്പോഴും മാത്രം വെളിച്ചമേറ്റ് കിടന്നേക്കാം...."
ഡാലിച്ചേച്ച്യേ..അടിപൊളിപോസ്റ്റ്. കുട്ടിക്കാലത്തെ നല്ലവണ്ണം ഓര്‍മ്മിപ്പിച്ചു ഈ പോസ്റ്റ്.
കൈ എത്തും ദൂരെ ഒരുകുട്ടിക്കാലം..
ഡാലീ.... നന്നായി
ഡാലീ, നല്ല പോസ്റ്റ്! ശരിക്കും മറന്നു പോയ കളികളാ ഇതൊക്കെ, വര്‍ഷങ്ങളായി ആലോചിച്ചിട്ടു കൂടിയില്ല. എന്നിട്ടും “ഞ-നൊ-രു-മ-നു-ഷ്യ-നെ ക-ണ്ടു
അ-യാ-ളു-ടെ നി-റം എ-ന്ത്?“ എന്ന് വായിച്ചപ്പൊ എന്തെല്ലാം ഓര്‍മ്മകളാ..
സന്തോഷവും സങ്കടവും ഒക്കെ വരണൂ.
ഒരു റിവൈന്‍ഡ് ബട്ടണ്‍ ഉണ്ടായിരുന്നെങ്കില്‍!
ചാത്തനേറ്:
“
കള്ളനും പോലീസും, തലമ, അപ്പപ്പന്ത്....“
ചുമ്മാ ഒരു പരസ്യമിട്ടതാ...ചാത്തന്റെ വരാന്‍ പോകണ പോസ്റ്റില്‍ നിന്നും കട്+പേസ്റ്റ്....
എഴുതീട്ടും എഴുതീട്ടൂം തീരണില്ലാ.. അതെന്തു രസമുള്ള കാലം...
നാരങ്ങപ്പാല് ചൂട്ടയ്ക്ക് രണ്ട്
ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ
ഓടിവരുന്ന ----കുട്ടിയെ
പിടിച്ചോട്ടെ
പിന്നെ ലണ്ടന്‍ ലണ്ടന്‍ എന്നു പറഞ്ഞ് അനങ്ങാതെ നില്ക്കുന്ന കളിയും കളിച്ചിട്ടില്ലേ ഡാല്യേ,ജൂലായില്‍ നാട്ടില്‍ പോയിട്ട് വേണം ഉമേച്ചിയുടെ കൂടെ അത്തള പിത്തള കളിക്കാന്‍.
ന്റെ ഡാലിചേച്ചിയേ..
ഇതിന്റെ വല്ല കാര്യോം ഒണ്ടാരുന്നോ? മര്യാദയ്ക്ക് ആപ്പീസിലെ പണിയില്‍ തലേം വച്ചിരിക്കുമ്പോഴാ ഇതു കണ്ടത്...
കുറേ നല്ല ഓര്‍മ്മകള്‍... അല്ലേല്‍ വെറും ഓര്‍മ്മകള്‍ മാത്രമായവ... അല്ലേ?
കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നു കാണാതായ സാധന സാമഗ്രികളേക്കുറിച്ച് ഒരു പോസ്റ്റുവായിച്ചപ്പോള് തോന്നിയപോലെ....
ഇനിയൊരിക്കലും മടങ്ങിവരാത്ത അല്ലേല്‍ അടുത്ത തലമുറയ്ക്ക കൈമാറാന്‍ പറ്റാത്ത ഓര്‍മ്മകള്‍...
പത്തു പൈസയുടെ പല്ലൊട്ടിയും തേനിലാവും പിന്നെ അടുത്ത പെട്ടിക്കാടയില് കിട്ടുന്ന ഉപ്പിലിട്ട നെല്ലിക്കയും ബംബ്ലൂസ് നാരങ്ങയിതളുകളും... ഹൊ!
ഒരുപാടു നന്ദി... ആ സുഖമുള്ള കാലത്തിലേയ്ക്ക് തിരിച്ചു കൊണ്ടുപോയതിന്....ഇത്രേമ്ം പറഞ്ഞിട്ടും മതിയാകുന്നില്യ, പറയാന്‍ പറ്റാത്ത ഒരു ഫീലിംഗ്..മനസ്സിന്...
കുട്ടിക്കാലത്തെയും,കൂട്ടുകാരികളെയുമൊക്കെ ഓര്‍മ്മിപ്പിച്ചു...ഡാലി ഒത്തിരി സന്തോഷമുണ്ട് കേട്ടോ:)
ഉറുമ്പേ, ഉറുമ്പേ
ഉറുമ്പിന്റച്ഛന് എങട്ട് പോയി?
ചാത്ത്ണ്ണാന് പോയി
നെയ്യില്‍ വീണ് ചത്തും പോയി
കൈപ്പടത്തിന്റെ പുറകിലെ തൊലിയില്‍ നുള്ളി പിടിച്ച്,ഒന്നിനുമുകളില്‍ ഒന്നായി എല്ലാവരും പിടിച്ച് ഒര്രു ഉയര്‍ന്ന ഗോപുരം പോലെ പിടിച്ച്, ആട്ടീ, ചത്തും പോയി എന്നു പറയുമ്പോള്‍ വിടണം.
അങനെയും ഒരു കളി ഉണ്ടായിരുന്നു!
ഇപ്പോഒ കുട്ടിക്kഅള്L കൈകൊണ്ട്, ക്ര്rക്കറ്റ് കളിക്kകുന്നത്തുമ്ം കണ്ടു. രണ്ട് പേര്ഉം ഒരേ നംബര് (വിരലുകള്‍) കാണിച്ചാല്‍ ഔട്ട് ആയി. ബാറ്റ്സ്മാനെ തിരഞെടുക്കല് നaറുക്കെട്Tഉപ്പിലൂടെ. ബൌളിങ് ആക്സ്ഷന് ഒരാള്‍ കാണിക്കും, മറ്റെയാള്‍ ബ്bഅറ്റിങ് ആക്ഷന്‍n കാണിക്കും. രണ്ട്് പേരും വിരലുകള്‍L കൊണ്ട് സംഖ്യകള്‍ കാണിക്കണം. ഒരേപോല്‍l സംഖ്യാകള് കാണിച്ചാല്‍ ഔട്ട്, ഇല്ലെങ്കില്‍ ബാറ്റ്സ്മാന് കാണിച്ച സംഖ്യ റണ്‍സ് ആയി കണക്കാക്കും.
പുതിയ കളികളും ഉണ്ടാകുന്നു, അല്ലേ ഡാലി? -സു-
kuttikale ivayokke patippikkanam ennu thonnunnu
ഡാല്യാരേ,
ഈ പോസ്റ്റ് വായിച്ച് കഴിഞ്ഞിട്ട് ഞാന്‍ എന്റെ കൂടെ ജോലിചെയ്യുന്ന ഫിലിപ്പിനോ പയ്യനെ “അത്തള പുത്തള തവളാച്ചി” പഠിപ്പിച്ചു. അപ്പോ അവനെന്നെ പഠിപ്പിച്ച സാധനം ഇങ്ങനെ.
പിന് പിന് ദെസറപ്പിന്
കൊച്ചിലോ ദെ അല്മാസിന്
ഹൌ ഹൌ തി കരബാവൊ
ബാ -തൊ- തിന്.
ഇതെങ്ങിനെ ലോകത്തെല്ലാം ഈ സാധനം ഒരേ താളത്തില്‍ ചെന്നു പറ്റി...!!!
അപ്പോ ഇന്നിനീം ബ്ലോഗ് വായന കഴിഞ്ഞ് കുറച്ചു നേരം ഇതു കളിക്കാം...
പിന് പിന് ദെസറപ്പിന്....
ഞാന്‍ നാരങ്ങാ പാല്... പാടണം ന്നു വിചാരിച്ചു വന്നതായിരുന്നു... പക്ഷെ അപ്പോഴേയ്ക്കും രണ്ടാളുകള്‍ അതു പാടി.... പോട്ടെ.
കുറച്ചു നേരത്തേയ്ക്കു ടൈം മെഷീനില്‍ കേറി ബാക്കോട്ടു പോയി.. ഡാങ്ക്സ്..
അത്തള പിത്തളയും നാരങ്ങപ്പാാലും ചെറുപ്പത്തില്‍ കളിച്ചതോര്ക്കുന്നു.
-പിന്നെ കണ്ണുകെട്ടിയുള്ള സാറ്റ്, പല്ലാങ്കുഴി, കിളിമാസ്, കുറ്റീം കോലും, ഒളിച്ച് കളി....
ഒരു കാര്യത്തിലേ ഇപ്പോ ഉദ്ക്കണ്ഠയുള്ളൂ:
“പിന് പിന് ദെസറപ്പിന്.... “ കളി അധികം വേണ്ടാട്ടോ, തമനൂ! തനിയേ കളിക്കാന്‍ പറ്റുന്ന കളിയല്ലല്ലോ അത്.
ഡിങ്കന്റേം സുവേച്ചീടേം കൂടെ അപ്പൂസുമുണ്ടേയ്..
ഉറുമ്പുറുമ്പിന്റെ കാതു കുത്ത്
അവിടന്നും കിട്ടീ നാഴിയരി
ഇവിടന്നും കിട്ടീ നാഴിയരി
അരി വേവിയ്ക്കാന്‍ വിറകിനു പോയി
വിറകേലൊരു തുള്ളി ചോരയിരുന്നു
ചോര കഴുകാന്‍ ആറ്റില്‍ പോയി
ആറ്റില്‍ ചെന്നപ്പോ വാളയെ കണ്ടു
വാളയെ പിടിയ്ക്കാന്‍ വള്ളിയ്ക്കു പോയി
വള്ളിയേ തട്ടീ തടു പുടു തടു പുടു തടു പുടൂ...
:))
എന്നേം കൂട്ടോ കളിക്കാന്‍..
വരാനിച്ചിരി വൈകിപ്പോയി..
മുറ്റത്തൊരു വാഴ നട്ടു.. വേലി കെട്ടി.. വെള്ളമൊഴിച്ചു.. കാവല്‍ നിര്‍ത്തി.. വാഴ കുലച്ചു.. കുല കള്ളന് കൊണ്ടു പോയി.. കള്ളന് പോയ വഴി അറിയോ.. ഇതിലേ ഇതിലേ.. കിക്കിളി കിക്കിളി..
ഇതു കളിയൊന്നുമല്ല, കൊച്ചു പിള്ളേരെ കളിപ്പിച്ചിരുന്നതാ.. അറിയാവുന്നതൊക്കെ ആമ്പിള്ളേര് (പെമ്പിള്ളേരും) പറഞ്ഞുകഴിഞ്ഞു. എന്നാ പിന്നെ ഇതെങ്കിലും കിടക്കട്ടെ..
അപ്പൂസേ, ഞാന്‍ ഇവിടെ ഒന്നും പറഞ്ഞില്ലല്ലോ.
എനിക്ക് എറ്റവും ഇഷ്ടമായ കുട്ടിപ്പാട്ട്;
‘അരിപ്പോ തിരിപ്പോ തോരണിമംഗലം
പരിപ്പൂ പന്ത്രണ്ടാനേം കുതിരേം
കുളിച്ച് ജപിച്ച് വരുമ്പം
എന്തമ്പൂ?
മുരിക്കുമ്പൂ!
മുരിക്കി ചെരിക്കി കെടന്നോളെ
അണ്ണായെണ്ണ കുടിച്ചോളെ
അക്കരനിക്കണ മാടോപ്രാവിന്റെ
കയ്യോ കാലോ രണ്ടാലൊന്ന്
കൊത്തിച്ചെത്തി
മടം കാട്ട്’.
ഇത് പാടുമ്പോളെക്കും കൈ മലറ്ത്തിയിരിക്കണം.
പ്രമോദിന്റെ പാട്ടിന്റെ മറ്റൊരു വെര്ഷന്.
അരിപ്പ തരിപ്പ
താലിമംഗലം
പരിപ്പുകുത്തി
പഞ്ചാരെട്ട്
ഞാനുമെന്റെ
ചിങ്കിരിപാപ്പന്റെ
പേരെന്ത്???
(അവസാനം വന്ന ആള് ഒരു പേരു പറയുന്നു - ‘പ്രമോദ്‘ പിന്നെ ഓരോരുത്തരേയും തൊട്ടുകൊണ്ട്)
പ്ര
മോ
ദ്
എ
ന്നാ
കു
ന്നു.
അവസാനം വന്ന ആള് പുറത്ത്.
-സുല്‍
ഡും.. ഡും..
ആരാണത്?
ഭൂൂൂൂൂൂൂതം!
വല്യമ്മായി , സു-സുനില്‍ കോപ്പിറൈറ്റിന് കേസ് ഉണ്ട്. ആ പാട്ടുകള്‍ ഡിങ്കന് ആള്‍റെഡി പാടീതാണ്. ഡാല്യേച്ചേയ് ദാ വേറൊരെണ്ണം
അപ്പോം ചുട്ട്..അടേം ചുട്ട്
എലേം വാട്ടി .. പൊതിം കെട്ടി
അമ്മൂമ അതേയ്..പോയ്..
ഏത്യേയ് പോയ്?
ഇതേയ്യ്..പോയ്.. ഇക്കിളി..കിളികിളി...
ഇതന്നെ കുണ്ട് കുത്തി..വാഴ വെച്ചു എന്നും കളിക്കും..
പിന്നെ കുട്ടിച്ചാത്തന് ഒരു കളി കളിക്കും “വെള്ളടിച്ചാന് പാട്ട്” (വില്ലടിച്ചാന്‍ അല്ല) സാന്‍ഡോസ് ആണ് അവന്റെ ഗുരു. ചാത്താ അതൊന്ന് പാടടാ
ഡും.. ഡും..
ആരാണത്?
ഭൂൂൂൂൂൂൂതം
ഇതെന്തരേണ്... സെല്‍ഫ് ഇന്ട്രൊഡക്ഷനോ ?
ഓഫ്ഫിട്ടതിന് എന്നെ വേണേല്‍ വീട്ടില്‍ വന്നടിച്ചോ.. irresistible
അല്ലാ ഇവിടെ മഹിളാസമാജത്തില്‍ ആളനക്കം തുടങ്ങിയോ?
ഞാന്‍ കരുതി അവധിക്കാലമായതുകൊണ്ട് എല്ലാവരും ചേര്‍ന്ന് വല്ല കുടുംബശ്രീ സംഘങ്ങള്‍ വല്ലതും തുടങ്ങിയിട്ടുണ്ടാവുമെന്ന്.
എന്തായാലും കളി നടക്കട്ടെ.
“നാരങ്ങ വാലെ
ചൂണ്ടയ്ക്ക രണ്ടേ...”
സന്ധ്യയായി. ഈ ഡിങ്കനെ ക്ലാസില്‍ നിന്നും വിളിച്ചുകൊണ്ടുപോകാന്‍ ഇനിയും ആളെത്തിയില്ലേ?
സന്റോ ചെറുപ്പത്തില്‍ പാടിക്കളിച്ച പാട്ട്:
സ്മാളടിക്കാന്‍ ബാറിപ്പോയി
ബാറിക്കണ്ടതു ബ്രാണ്ടി
ബ്രാണ്ടീലൊഴിക്കാന് സോഡാ..
ഒന്നടിച്ചു..രണ്ടടിച്ചു..തടുപുടു ഗ്വാ...ഗ്വാ..
സുവേച്ചിയേയ്.. ആളു മാറിപ്പോയിട്ടോ അപ്പൂസിന്.
സു/സു-സുനില്‍..
കൊള്ളാം. അപ്പൂസിന് പകരം അപ്പുവേട്ടനെയും ഇതു പോലെ ആള്ക്കാര് ആളു മാറി കളിയ്ക്കു കൂടാന്‍ വിളിയ്ക്കോ?
ഉണ്ണിക്കുട്ടാ.. സാന്റോ പാടിയത്
“സ്മാളടിക്കാന്‍ പോരുന്നോ..
പോരുന്നോ അതിരാവിലേ..”
എന്ന പാട്ടല്ലേ??
കുമാറേട്ടാ ഹ ഹ ഹ അതു കലക്കി. ദിപ്പൊ വരുമവന്‍ ..ഹ ഹ
വേറൊരു പാട്ട്
,ഒന്നാം കോരിക പൊന്നും തന്നാല്‍
പെണ്ണിനെ തരുമോ പാണ്ഡവരേ
ഒന്നാം കോരിക പൊന്നും തന്നാല്‍
ഏതും പോരാ സമ്മാനം
രണ്ടാം കോരിക പൊന്നും തന്നാല്‍
പെണ്ണിനെ തരുമോ പാണ്ഡവരേ
രണ്ടാം കോരിക പൊന്നും തന്നാല്‍
ഏതും പോരാ സമ്മാനം..’
അങ്ങനെ പത്തു വരെ പാടും.
എന്നിട്ടും സമ്മാനം പോരാ എന്ന് പറഞ്ഞാല്‍ പിന്നെ പെണ്ണിനെയും കൊണ്ട് ഒരു ഓട്ടമാണ്.
ഈ പാട്ടില്‍ പാണ്ഡവരോട് എന്തിനാണ് ചോദിക്കുന്നത് എന്ന് ഇന്നും അജ്ഞാതം!!
അയ്യേ! ഈ മനു ചേട്ടന് ഭൂതത്തിന്റെ കളി അറിയില്ലേ..ഭൂതത്തിനോട് കളറ് ചോയിക്കണം. കടും പച്ച പറഞ്ഞിട്ട് ഓടിപ്പോയി അമ്മേന്റെ ഇളം പച്ച സാരി തൊട്ടാ ഔട്ട് ആവുമേ..കളറ്പെന്സിലെടുത്ത് പേപ്പറില്‍ വരച്ച് കള്ളക്കളി കളിച്ചാ..ങ്ഹാ
സാന്ഡോ പാട്ട്:
എന്റെ റമ്മിലെ സോഡയാണു നീ നല്ല വീശുകാരാ
പെഗ്ഗൊഴിച്ചു ഞാന്‍ കാാത്തുവച്ചൊരെന്
ചില്ലു ഗ്ലാസിലൂറും ലിക്കറൊന്നു വേണ്ടേ
നല്ല വീശുകാരാ.. എന്റെ കൂട്ട്കാരാ..
അയ്യോ! വനിതാലോകം എന്ന മദ്യം- കേറ്റാബ്ലോഗില് വന്ന് കള്ളുംകൊട്ടി പാട്ടു പാടിയതിനു ലഹളാമണികള്.. ശ്ശേ മഹിളാമണികള്‍ എല്ലാം കൂടി എന്റെ മെക്കിട്ട് കേറ്വ്വോ.. ദൈവേ.. ഞാന്‍ പൂവ്വാ ;)
ഓ അദാരുന്നു അല്ല്യോ... പീലിക്കുട്ടി :)
ആര്‍ക്കേലും ചാമ്പേ റോസക്കാ എന്ന കളി അറിയൊ? ഞങ്ങള്‍ കുഞ്ഞായിരിക്കുമ്പൊ സ്ഥിരം ചെയ്തൊണ്ടിരുന്നതാ.. രണ്ട് പേര് ഇങ്ങിനെ കൈ പിടിച്ചു നിക്കും, ബാാക്കിയുള്ളോറ് എന്നിട്ട് അതിലൂടെ പോവും, പാട്ട് തീരുമ്പൊ ഒരാളെ പിടിക്കണത്?
ചാമ്പേ റോസക്കാ
കൊല കൊലാ മുന്തിരിങ്ങാ
ബാക്കി പറാാാ...പ്ലിസ്സ്.
കുമാറേട്ടാ ഡിങ്കനു ഒറ്റയ്ക്കു പോകാന്‍ പേടിയില്ല. എന്നാലേയ്..”കുമാറേട്ടാ എന്റെ കുമാറേട്ടാ..നിലാവിന്റെ പൂങ്കാവില്‍” പാട്ട് കേട്ട് രാത്രി ഒറ്റയ്ക്ക് പോകാന്‍ പേടീണ്ടെങ്കില്‍ അത് പറ ഡിങ്കന് കൂട്ടിന് വരാം.
"ഈ പാട്ടില്‍ പാണ്ഡവരോട് എന്തിനാണ് ചോദിക്കുന്നത് എന്ന് ഇന്നും അജ്ഞാതം"
അതിന്റെ കാരണം സിമ്പില്‍ ആണ് പ്രമോദേ , ഒരു കൂട്ടം ആണുങ്ങള് വന്ന് വിളിച്ചാല്‍ ഇറങ്ങിവരണ്ടേ പെണ്ണ് (പണ്ട് 5 പേര് വിളിച്ചപ്പോള്‍ വന്നതല്ലേ, ഹസ്റ്റ് അനദര്‍ ട്രൈ.. ഞാന്‍ ഓടി)
പിന്നൊരൊ കാര്യം സാന്ഡോ കുഞ്ഞിലേ പാടിയിരുന്ന മറ്റൊരു പാട്ട്
ഒന്നാം സ്മോളങ്ങട് ഒഴിക്കട്ടേ
ടച്ചിങ്ങ്സ് അങ്ങട് പോരട്ടേ (ഒന്നാം മല കേറി..എന്ന മട്ട്)
അങ്ങിനെ അവന്റെ അപ്പസിറ്റി ആയയ് 45 സ്മാള്‍ വരെ ആയാല്‍
“ഗ്വാ ഗോയ്..വാളോടങ്ങട് വീഴട്ടെ” എന്നും പറഞ്ഞ് പൊത്തോന്ന് വീഴും
അതിന്ന്റെ വേറേ വേര്‍ഷനാണ് ഇഞ്ചി ഡിങ്കനും മറ്റു പലരും പറഞ്ഞ നാരങ്ങ പാല്, ചൂട്ടയ്ക്ക രണ്ട്.
ഈ പാട്ട് കേട്ടീട്ടില്ല/
പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു ഡാലി.
ഇദ് കേട്ടിട്ടുണ്ടോ?
ഡും ഡും ഡും
ആരാത്?
ഞാനാണ്
എന്തിനു വന്നു?
പന്തിനു വന്നു.
എന്ത് പന്ത്?
മഞ്ഞപ്പന്ത്
എന്ത് മഞ്ഞ?
മുക്കുറ്റി മഞ്ഞ
എന്ത് മൂക്കുറ്റി?
പീലി മൂക്കുറ്റി
എന്ത് പീലി?
കണ്പീലി
എന്ത് കണ്ണ്?
ആനക്കണ്ണ്
എന്ത് ആന?
കാട്ടാന
എന്ത് കാട്?
പട്ടിക്കാട്.
എന്ത് പട്ടി?
പേപ്പട്ടി.
എന്ത് പേ?
പെപ്പരപേ!!
പണ്ട് ബാലരമയില്‍ വന്നതാ..
സാന്റോന്റെ പാട്ടുകള്‍ (..ലാസ്റ്റ് ...നിര്‍ത്തി..തല്ലല്ലേ)
മദ്യപാനമാണെടോ മനസ്സിനൊരാനന്തം ...(പെഗ്ഗിന്റെ എണ്ണമനുസരിച്ചു നീട്ടിപ്പാടാം ..)
രണ്ടു തുള്ളി ഉള്ളില്‍ ചെന്നാല്‍ .. സ്വര്ഗ്ഗലോകമാണെടോ..
ആ..നമ്മുടെ പഴേ..ബൂലോകമാണെടോ..(അങ്ങനേണ്ട് സത്യം ..!!)
ദേ.. ചൂലും കൊണ്ട് തല്ലാവ്വന്നേ....
ഇഞ്ച്യേച്ചി.
ഇതാബാക്കി
“കൊല കൊലാ മുന്തിരിങ്ങാ
നരീ നരീ ചുറ്റിവാ.“
പക്ഷെ ‘ചാമ്പേ റോസക്കാ‘ എന്നു ഞങ്ങള്‍ പറയാറില്ല
ഹഹ.ഡിങ്കന് അണ്ണാ..പാണ്ഡവരുടെ ഗുട്ടന്‍സ് വെളിപ്പെടുത്തിയതിന് നന്ദി.;)
കണ്ട്രി ഫെലോസ്.
എന്റെ ചെറുപ്പത്തില്‍ കളിച്ചിരുന്നത് ഇതൊന്നുമല്ല.
ബില്ല്യണയറുടെ ഒറ്റമോനെന്ന പദവിയും, ഡേഡിന്റേയും മമ്മിയുടേയും സ്റ്റാറ്റസും ഇതൊന്നും കളിക്കാന്‍ എന്നെ അനുവദിച്ചില്ല.
പാരച്ചൂട്ടിംഗ് , സ്കൂബാ ഡൈവിംഗ് , സൂപ്പര്‍ കമ്പ്യൂട്ടറുമായി ചെസ്സ് കളിക്കല്, വെറുതേ മാത്തമാറ്റിക്സ് പ്രോബ്ലംസ് സോള്‍വ് ചെയ്യല്‍,
കാര്‍ റേസിംഗ് മുതലായവായിരുന്നു എന്റെ ഹോബീസ്.
അതെന്റെ തെറ്റാ?
അപ്പോം ചുട്ട് അടേം ചുട്ട്,ഇതിന്റെ മറ്റൊരു വേറ്ഷന് ആണ് എന്റെ നാട്ടിലൊക്കെ.
‘അപ്പോം ചുട്ട് അടേം ചുട്ട്
അപ്പന്റെ വീട്ടില്‍ ഓണത്തിനു പോമ്പം
*ആട കല്ല്
*ഈട മുള്ള്
ഈട നായിത്തീട്ടം
ഈട കോയിത്തീട്ടം
ഈട ഇക്കിളി കിളി കിളി’
ഇതും പറഞ്ഞ് മുത്തശ്ശിമാറ് കുട്ടികളുടെ കക്ഷങ്ങളില്‍ ഇക്കിളികൂട്ടും.
ഹഹ.;)ഇപ്പൊഴും തോന്നുന്നു ഇക്കിളി;)
* ആട=അവിടെ,ഈട=ഇവിടെ:കണ്ണൂറ് ഭാഷ.;)
അരവിന്ദേട്ടോ ഡിങ്കനും അതു പോലെ സ്നോബോള്‍, ബില്യാറ്ഡ്സ്, ട്രംപ്സ്, വീഡ്യോഗേം ഒക്കേണ് കളിച്ചിരുന്നത്. ഇത് നമ്മ “നൊസ്റ്റാള്‍ജിക്ക് മല്ലു” ആണെന്ന് കാണിക്കാനല്ലേ, ചുമ്മാ? ഇത്തിരി അഴകും ആരോഗ്യോം, ബുദ്ധീം, സമ്പത്തും ഉണ്ടായി പോയത് എന്റെ കുറ്റാണോ?
ഡിങ്കന് 8 നില കെട്ടിടത്തിനെ മുകളിലെ മട്ടുപ്പാവില്‍ ഗീഥ് സേത്തി ആയി ബില്യാറ്ഡ്സ് കളിക്കുംപ്പോള് ഇടയ്ക്ക് ബോറടിച്ച് ബൈനോക്കുലര്‍ വെച്ച് നൊക്ക്യപ്പോല് അങ്ങകലെ സ്ലംസില് (ചേരി) ചില്ല ഡേര്‍ട്ടി കുട്ടികള്‍ കളിക്കണ കണ്ട കളിയും പാട്ടും
“ആകാശം ഭൂമി
ആലുമ്മെ കായ
ആന വിരണ്ടാ
അടുപ്പില്‍ പൂട്ടാം“
ഗീഥ് റെഡ് ബോള്‍ മൂവ് ചെയതതിനാല്‍ ഡിങ്കന് അത് മുഴുമിക്കാതെ വീണ്ടും കളിക്കാന്‍ തുടങ്ങി
(ബില്യാര്‍ഡ്സില്‍ ഇനി റെഡ് ബോള്‍ ഇല്ലെങ്കില്‍ ഡിങ്കനെ ഇടിക്കരുത്, ഞാന്‍ കൊള്ളക്കരുടെ സിനിമേല് മാത്രേ അത് കണ്ടിട്ടുള്ളൂ)
uurgo നിനക്ക് ഒന്നു പൊയ്ക്കുടേ എന്ന് വേര്‍ഡ് വെരി വരെ ചോദിച്ച് തുടങ്ങി കലികാലം
മറ്റൊരു കളി
‘കള്ളും കുടിച്ച് കാട്ടില്‍ പോകാ?
ഉം.
കള്ളനെ കണ്ടാല്‍ പേടിക്ക്വ?
ഇല്ല.
ഫൂ’ എന്നും പറഞ്ഞ് കണ്ണിലേക്ക് നോക്കി ഒറ്റ ഊതല്‍.
കണ്ണു പൂട്ടിയാല്‍ പേടിച്ചു എന്നറ്ഥം.;)
ഓ..ഗൃഹാതുരത്വം എഗൈന്‍.;)
അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത്
ചീപ്പ് വെള്ളം താറാമ്മെള്ളം താറാമ്മക്കള കയ്യേലൊരു ബ്ലാങ്ക്
അക്കര നിക്കണ ചക്കരപ്രാവിന്റെ കയ്യോ കാലോ ഒന്നോ രണ്ടോ
വെട്ടിക്കുത്തി മടക്കിട്ട്”..
മറന്നിരിക്കുകയായിരുന്നു. ഇപ്പോള്‍ തന്നെ ഇതു കളിച്ചിട്ടു വേറെ കാര്യം
പ്രമോദ്, അതുപോലെ വേറൊന്നുണ്ട്. അച്ഛന് വന്നു, വാച്ചെടുത്ത,ു കീ കൊടുത്തു, എന്നു പറഞ്ഞ് ഇക്കിളിയാക്കും. ഞാനിതെണ്റ്റെ മോളേയും കൂട്ടി കളിക്കാറുണ്ട്.
ഒന്നേ....രണ്ടേ....മൂന്നേ....നാല്പ്പത്തെട്ടേ...
നാല്പ്പത്തൊന്പ്തേ... അന്‍പത്..സാറ്റ്
വനിതാലോകത്തില്‍ 50 അടിച്ചൂടേ എനിയ്ക്ക്..
ഡാലി, എനിയ്ക്കു നൊസ്റ്റാല്‍ജിയ തോന്നിയില്ല, ഇപ്പോഴും ഇതൊക്കെ കളിക്കണോണ്ടാവോ :)
ഓ.ടോ: ഇടിവാള്‍ ജീ, സാന്‍ഡോസ് ജീ.. മദ്യനിരോധിതമേഖലയില് അധികം നേരം നില്ക്കണ്ടാ... പറഞ്ഞില്ലാന്നു വേണ്ട...
ഒരു മദ്യപ്രതിഷേധ സമരം സംഘടിപ്പിക്കാന്‍ പരിപാടിയുണ്ട്. പിന്നെ എന്നെ ഇവിടെ കുറച്ചുദിവസം കണ്ടില്ലാന്നു വെച്ച് സമരപ്പരിപാടി ഉപേക്ഷിച്ചു എന്നൊന്നും കരുതേണ്ട...:)
ഇനി ഞാനും സത്യം പറയട്ടെ..എന്റെ ബാല്യകാല ഹോബികള്‍ ..തേപ്പുപെട്ടി ചൂടാക്കി ഉമ്മ വെക്കുക...11 കെ വി ലൈനില്‍ ഇരുമ്പു കമ്പി കൊണ്ടു ഊഞ്ഞാലു കെട്ടി ആടുക...25 ഓട് മേലെമേലെ വച്ചിട്ടു കൈ കൊണ്ടു വെട്ടിപ്പൊട്ടിക്കുക(ഒരെണ്ണം കൊറഞ്ഞാ ഞാന്‍ സമ്മതിക്കുകേലാരുന്നു..!!)..തിളച്ച എണ്ണയില്‍ വെറുതേ കൈയ്യിട്ട് ഇളക്കി കൊണ്ടിരിക്കുക .പിന്നേ...മതീല്ലേ
ഡിങ്കാ ഈ വേഡ് വെരി ആളു ശരിയല്ലാട്ടാ എന്നെ വിളിച്ച് കേട്ടാ.. chethf
അയ്യൊടാ... വേര്‍ഡ് വെരി പറ്റിച്ചു
അല്ലെങ്കിലും 50 ലൊക്കെ എന്താ കാര്യം:)
qw_er_ty
ഡിങ്കന് ഒരിക്കല്‍ പുലിക്കാടനുമായി (പുലി=ടൈഗര്‍ കാട്=വുഡ്സ്) ഗോള്‍ഫ് കളിക്കുംപ്പോല് ബൊള് നീട്ടി ഒരു അടി അടിച്ചത് വീണ്ടും ചില ഡേര്‍ട്ടി കുട്ടികള്‍ കളിക്കണ സ്ഥലത്തായി പോയി. “പൊയി ബോള്‍ എവിടെ കിടക്കുന്നോ എവിടുന്ന് അടിക്കെടാ കാര്‍ക്കോടകാ” എന്ന് പുലിക്കാടന് സ്നേഹം തുളുമ്പി പറഞ്ഞത് കേട്ട് അവിടെ ചെന്നപ്പോള്‍ കേട്ട പാട്ട്.
“അണ്ടങ്ങ..മുണ്ടക്ക
ഡാമ ഡൂമ ഡസ്ക്കനിക്ക
കോക്കനിക്ക ഡെയ്..
അല്ലീ.മല്ലീ സെയ്..“ (സെയ് പറഞ്ഞ് തൊട്ട ആള് ഔട്ട്)
പിന്നെ ഇപ്പോല്‍ ഹിറ്റ് പാട്ടായ
“ജിമിക്കി ജിമിക്കി ജാനകി
വെള്ളം കോരാന്‍ പോയപ്പോള്‍
അടുത്ത വീട്ടിലെ സായിപ്പ്
കണ്ണിറുക്കു കാണിച്ച്
എന്നാ മോളേ കല്യാണം
അടൂത്ത മാസം പത്തിന്”
After that സായിപ്പ് കണ്ണിറുക്കിയതില് പ്രതിഷേധിച്ച് ഡിങ്കന് അതിനെതിരെ മാനാഞ്ചിറയില്‍ പ്രതിഷേധ യോഗം വിളിച്ചു കൂട്ടാന്‍ പോയി
wbxtwnsv - Word Verification
ഉണ്ണികുട്ടാ നീയാ വേറ്ഡ് വെരീടേ കാലുമ്മെ പിടി ഞാന്‍ തല പിടിച്ചു എന്നിട്ട് അതിനെ തൂക്കിയെടുത്ത് കളയാം. കൂടെ പാട്ടും
“ആട്ടി കള
കാട്ടീ കള
നീട്ടി കള
പയ്യനെ
ഹൈലസമ്പിടി ഹൈലസ”
ഡിങ്കഡിഡിങ്കാ..
നീ ഭയങ്കര ഫോമിലാണല്ല്.. എന്തേ ഇതിന്റെ രഹസ്യം..
റോക്ക് സിസര്‍ പേപ്പറിന്റെ ജാപ്പനീസ്
ജംങ്കിമ്പോയ് (ജം...ന്‍കി..പോയ്)
അയ്യോ, ഇതു വായിക്കാന്‍ വിട്ടു.......ഇത്രയും വായിച്ചിട്ട് (കമന്റുകള്‍ ഒഴികെ - ഇനി എന്റെ പാട്ട് വല്ലോരും ഇട്ടിട്ടുണ്ടേല് ഞാന്‍ പുറത്ത് പാള വച്ച് കെട്ടി വരാം)ഒരു രണ്ട് വരി എന്റെ വകയായും
എന്തും പന്ത്?
ഏറും പന്ത്.
എന്തിനു കൊള്ളാം.
എറിയാന്‍ കൊള്ളാം.
ആരെ എറിയാന്‍...........
എല്ലാവരേം എറിയാന്‍ ......എന്നാ പിടിച്ചോ.....
ഞാന്‍ ഓടി .......അല്ലേല്‍ ഏറു കൊള്ളും.
ഉപ്പിനു പോകണവഴിയേതു ..കായം കുളത്തിനു തെക്കെതു .. അതു കളിച്ചിട്ടില്ലെങ്കില്‍ പിന്നെ ജീവിതം waste ആണുട്ടൊ കൂട്ടരെ!
പിന്നെ ആകാശം ഭൂമിയും (hopsctoch} 'അച്ചുവിന്റെ അമ്മ 'യിലില്‍' ഉണ്ടതു
ഇങ്ങനെ ഒരു (കോ)ഡാലി പോസ്റ്റിറ്റിട്ടു എന്നെ വരമൊഴി reinstall ചെയിപ്പിച്ചു കമന്റ് നൊയമ്പു മുടക്കിയതിനു ഞാന്‍ ഡാലിയൊടു കൂടു വെട്ടി. കവിള് വീര്‍പ്പിച്ചു രണ്ടു കൈ കൊണ്ട്റ്റു ഇടിച്ചു പൊട്ടിച്ചു..ശ്ബദം അവിടെ കേട്ടില്ലെ?
ഇനി കുറെ കഴിഞ്ഞു വിരലുകള്‍ മടക്കി പിടിച്ചു തള്ള വിരല്‍ പുറത്താക്കി ചോദികും ചേനയോ വാഴയോ എന്നു ...(സ്നേഹമണോ വഴക്കണോ എന്നു).. തള്ള വിരലില്‍ തൊടണേ ഡാലി പ്ലീസ്..
വിശാലനെഴുതിയ ബാലരമപ്പാട്ടിന്റെ പ്രീ-ബാലരമ രൂപം ഇതാ..
ആരാത്?
മാലാഖാ..
എന്തിനു വന്നു?
എഴുത്തിനു വന്നു...
എന്തെഴുത്ത്?
തലേലെഴുത്ത്...
എന്തു തല?
മൊട്ടത്തല...
എന്തു മൊട്ട?
കോഴിമൊട്ട...
എന്തുകോഴി?
കാട്ടു കോഴി...
എന്തു കാട്?
കുറ്റിക്കാട്?
എന്തു കുറ്റി?
കരണക്കുറ്റീ.. "ഠേ"
ആ "ഠേ" അടിച്ച ശബ്ദമാണ്...
വിശാലന്റെ മെമ്മറി അപാരം..... അപാരം..!!
എന്നെ പാടിയുറക്കിയിരുന്നത്
"എന്നാടി രാക്കമ്മ പല്ലാക്ക് ഞെറുക്ക് എന്‍ നെഞ്ച് കുലുങ്ങുതടി
ശെറ് കണ്ണാടി മൂക്കുത്തി മാണിക്യ ശൊകപ്പ് മച്ചാനെ... "
ഇതിലുറങ്ങിയില്ലെങ്കില്
"ജമിനി ജമിനി ഗമിനി ഗമിനി
കാതല്ക്ക് നേരമില്ലൈ കവലയെല്ലാം വിട്ടുപോട് "
ഓഹ് പോട് എന്ന പാട്ടായിരുന്നു.
നിറബ്ന്ധമായും ഇത് ചിറയിന്മേല് താമസിക്കുന്ന അന്നൈ അന്പ് തായെ യശോദ തന്നെ
പാടണമായിരുന്നുവത്രെ.
സോറി- ഇത് കുട്ടികളെക്കുറിച്ചായിരുന്നൊ. ഞാനൊരു സെവന്‍ത്ത് സ്റ്റേജ് കിളവനാണെ.
വഴി തെറ്റി വന്നത-
വഴി തെറ്റുന്നു വയസ്സാകുമ്പോള്‍.
ഗുഹു ഗുഹു ഗുഹു...
അയാളിറങ്ങി കൂനിക്കൂനി.
എന്നെ വിളിച്ചോ?
വിളിച്ചു
ആര്?
തെങ്ങിണ്റ്റെ ആര്
എന്തു തെങ്ങ്?
കൊന്നത്തെങ്ങ്
എന്തു കൊന്ന?
കണിക്കൊന്ന
എന്തു കണി?
വിഷുക്കണി
എന്തു വിഷു?
മേട വിഷു
എന്തു മേട?
മണി മേട
എന്തു മണി?
പിന്നുള്ളതു മറന്നു പോയി. ആര്‍ക്കെങ്കിലും അറിയുമൊ?
എന്തൊരു സുഖമുള്ള ഓര്‍മ്മകള്‍, ആ ഓര്‍മകളിലേക്ക്, ഓര്‍മ്മകളുടെ ഓര്‍ക്കൂട്ടിലേക്ക് എന്നെ പാളവണ്ടിയിലിരുത്തി വലിച്ചു കൊണ്ടുപോയ ഡാലിപെങ്ങക്ക് നന്ദി!!!
ആഹ..ഇവിടിങ്ങനെയൊരു സാധനം റിലീസിംഗ് കഴിഞ്ഞ് പൂട്ടിയോ...!
കുട്ടിക്കാലത്തേറ്റവും പ്രിയമായത് ഗോട്ടികളി,അക്ക് കളി,ഞൊണ്ടിത്തൊടീല്‍,ഈര്‍ക്കില്‍ കളി (യ്യേ )
കുറച്ചൂടെ വളര്‍ന്നപ്പോള്‍,കൊയ്ത്ത് കഴിഞ്ഞ പാടത്ത് ഞാറിന്റെ കുറ്റി ഒക്കെ പറിച്ച് കളഞ്ഞ് പിച്ച് ഉണ്ടാക്കല്‍,ഏറ് പന്ത്,ടെറസിന്റെ മണ്ടക്ക് കേറി ഷെയ്ഡില് നിന്നും വൈക്കോല്‍ കൂനക്ക് ചാട്ടം,അടിക്കാന്‍ വിളിക്കുമ്പോ അയ്യക്കാവോന്നു വിളിച്ചോണ്ടോട്ടം..!
കുറേ ഒര്‍മ്മകള്‍ ഒറ്റയടിക്കിങ്ങോട്ട് പോര്‍ന്നു ഡാലിയാന്റീ..!
കുട്ടിക്കളികള്‍ നല്ല പോസ്റ്റ്.
ഇന്നത്തെ കൂട്ടികള്‍ കൈ കൊണ്ടെന്തോ, സിസ്സറും സ്റ്റോണും, ക്രിക്ക്റ്റും(കൈ കൊണ്ട് വിരലില്‍ റണ്‍ കാണിച്ചു) പിന്നെ വേറെന്തൊക്കെയോ കളിക്കുന്നതും ഓര്‍ത്തു.
അല്ലീ മില്ലീ ചമ്മന്തീ..ന്നു തുടങ്ങണ ഒരു കളീണ്ടാായിരുന്നു. കണ്ണുപൊത്തിയിട്ട്. ആര്‍ക്കെങ്കിലും അതിന്റെ ബാക്കി അറിയോ?
എല്ലാരും എഴുതിക്കഴിഞ്ഞിട്ട് ഇതിന്റെയൊരു പ്രിന്റൌട്ട് എടുക്കണം. വെറുതെ!
അത് ശരി...
2 ദിവസം മാറി നിന്നപ്പഴക്കും എന്നെ കുഴിവെട്ടി മൂടിയാ..
ദുഷ്ടന്മാര്......
ജ്യോതി ടീച്ചറേ.....
എല്ലാ കമന്റും ഒന്ന് വായിച്ച് നോക്കിയേ....
ഞാന്‍ വല്ല സ്ഥലത്തും കള്ള് പ്രയോഗം നടത്തീട്ടുണ്ടോ എന്ന്...
എല്ലാ ആരോപണങ്ങള്‍ മാത്രം......
നല്ല പോസ്റ്റ്..ഡപ്പ് ഡപ്പ് ജാനകി..വെള്ളം കോരാന്‍ പോയപ്പോള്‍..(“കാഴ്ച“ യില്‍ കണ്ടതാണേ..)അത്തളപിത്തള തവളാച്ചി..“മയില്പ്പീലികാവിലും“ കണ്ടിട്ടുണ്ട്..
ഇപ്പോ ഓര്‍ത്തത്:
“അരിയിടിക്കടീ പൊടിവറുക്കടീ
കുട്ടീനെ നോക്കടീ സാറാമ്മേ..”
സാറാമ്മ മാറ്റി ആരെ വേണമെങ്കിലും പ്ലേയ്സ് ചെയ്യാം. ലൈക്ക്,ഡാലിക്കുട്ടീ.. ഇഞ്ചിപ്പെണ്ണേ... സോനക്കുട്ടീ...ഇടിസീ..
ഡപ്പ് ഡപ്പിന്റെ ഞാന്‍ കേട്ടിട്ടുള്ളത്:
‘ജിമിക്കി ജിമിക്കി ജാനകി
വെള്ളം കോരാന്‍ പോയപ്പോ
അകലെ നിന്നൊരു സായിപ്പ്
കണ്ണിറുക്കി കാണിച്ചു.
എന്നാ മോളേ കല്യാണം
അടുത്ത മാസം പത്താന്തി‘
(ഞാനിതൊക്കെ ഓഫീസില്‍ ഇപ്പഴും പാടിക്കൊണ്ട് നടക്കുകയാണ് എന്ന് ആര്‍ക്കും സംശയം ഒന്നും തോന്നിയില്ലല്ലോ?)
കുട്ടികളിക്കെത്തിയ എല്ലാവര്ക്കും നന്ദി. ഒരു തിരിഞ്ഞ് നോട്ടം ഇഷ്ടപ്പെടുന്നു എന്നറിയുന്നതില്‍ സന്തോഷം. കമന്റുകളിലൂടെ കിട്ടിയ പാട്ടുകള്‍ എല്ലാം ചേര്‍ത്ത് (കമന്ററുടെ പേരുള്‍പ്പെടെ) ഒരു പുതിയ പോസ്റ്റ് അത്തള പിത്തള തവളാച്ചി കളികള്‍ ആയി ഇടുന്നു. ഈ പാട്ടുകള്‍ ഉള്ള പ്രദേശം അറിഞ്ഞീരുന്നെങ്കില് നന്നായിരുന്നു. കൂടുതല്‍ പാട്ടുകള്‍ അറിയുന്നവര്‍ ഇട്ടാല്‍ അതും കൂട്ടി ചേര്‍ക്കാം.
വളരെ നല്ലത്
വനിതകള്‍ ലോകം സൃഷ്ടിക്കട്ടെ.....പുതിയ ലോകം.......
ഈ പോസ്റ്റ് ഫേവറിറ്റില്‍ ചേര്‍ത്തു. കുഞ്ഞിനെ ഇതൊക്കെ പഠിപ്പിക്കണം...:)
വടകര വളവിലൊരറുപതു തെങ്ങ്
അറുപതു തെങ്ങിലൊരറുപതു പൊത്ത്
അറുപതു പൊത്തിലൊരറുപത് നാത്ത്
എന്നാല്‍ നത്തിiനു കണ്ണെത്ര...
ഡാലികുട്ട്യേ.. പിന്നേം വന്നു. ഇപ്പോ ഒരു സംശയം:
"റഷ്യന്‍ ജൂത കുട്ടികള്‍ “ ഇതെന്താ ഇങ്ങനെ ജൂത ന്ന് സ്പൈസിഫൈ ചെയ്ത് എഴുതിയിരിക്കുന്നത്? അവരുടെ ഇടയിലെ പ്രത്യേക കളിയാണോ ഇത്? അല്ലെങ്കില്‍ റഷ്യന്‍ കുട്ടികള്‍ എന്നുപോരെ?
-സു-
സുനിലേട്ടാ, ഇവിടെ ഇസ്രായേലില്‍ റഷ്യന്‍ ജ്യൂതര്‍ ഒരു പ്രത്യേക വിഭഗമായാണു നിലകൊള്ളുന്നത്. 20% വരുന്ന അവര്‍ ഇസ്രായേലില്‍ അവരുടെ തനിമ നിലനിര്‍ത്തുന്നു. മറ്റ് രാജ്യക്കാരില്‍ നിന്നും വ്യത്യസ്ഥമായി റഷ്യന്‍ ഭാഷ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാനും പരസ്പരം അതു മാത്രം സംസാരിക്കാനും ശ്രദ്ധിക്കുന്നു. പിന്നെ സാധാരണ ജൂതരെ പോലെ ഇവര്‍ കൊഷര്‍ ഒന്നും കാര്യമായി നോക്കാറില്ല. പന്നി മാംസം കഴിക്കും.റഷ്യയില്‍ നിന്നും കൊണ്ടു വന്ന് നട്ട് പിടിപ്പിച്ച കാട്ട് ബെറികളുടെ തോട്ടം കാണാന്‍ ഞങ്ങള്‍ അങ്ങനെ ഒരു സംഘത്തിന്റെ കൂടെ പോയപ്പോള്‍ കൂട്ടുകൂടിയ കുട്ടികളാണിത്. ഈ കളി റഷ്യക്കരുടേതാണോ, ജൂതരുടേതാണോ, അതോ റഷ്യന്‍ ജൂതരുടെ മാത്രമാണൊ എന്നൊന്നും ഒരു നിശ്ചയവും ഇല്ല. അതുകൊണ്ണ്ടാണ് സ്പെസിഫൈ ചെയ്ത് എഴുതീത്
വന്നതും വായിച്ചതും വൈകി
എന്നാലും കിടക്കട്ടെ
എ ബി സി ഡി മുറിബീഡി
കത്തിച്ചപ്പോൾ ഒരുൻ ബീഡി
മിസ്സിസ്സ് നായർ
Post a Comment