“കോഫീ വിത്ത് കരണ്‍” (Koffee With Karan ) എന്ന ഒരു റ്റി.വി പരിപാടിയില്‍ അടുത്തിടെ,ഒരു എപ്പിസോടില്‍, ജയാ ബച്ചന് ചോദിച്ചു “എല്ലാവരും അഭിഷേക് ബച്ചനെ, അമിതാബ് ബച്ചന്റെ മാത്രം മകനായിട്ടെന്തേ കാണുന്നു, ജയാ ബച്ചന്റെ മകനായി കാണാത്തതെന്തേ? ഇത്ര പ്രശസ്ഥനായ ഒരാളെ അമ്മയുടെ പേരെടുത്തെന്തെ വിളിക്കുന്നില്ല, അമ്മയുടെ മേല്‍വിലാസത്തിലെന്തേ അറിയപ്പെടുന്നില്ല.!!!
മകനെ വളര്‍ത്തുന്നതില്‍ തന്റെ പങ്ക് വളരെ വലുതാണ് എന്നാല്‍ അതാരും തന്നെ അംഗീകരിച്ചുതരുന്നില്ല, എന്തുകൊണ്ട്? മൂന്നു കുഞ്ഞുങ്ങളെ വളര്‍ത്തിയ, എനിക്ക്, ആകെ ഒരു വിഷമാവസ്ഥ, പ്രതികരിക്കണോ, വേണ്ടയോ?
അഛന് എന്ന ആളിന് രക്ഷകര്‍ത്താക്കളില്‍ വെച്ച്,എന്തേ ഇത്ര സജീവമായ ഒരു സാന്നിധ്യം, കല്‍പ്പിക്കുന്നത്! അഛന് എന്തു കൊണ്ട് മര്‍മ്മപ്രധാനമായ, ഒരു പങ്ക് എല്ലാവരും തന്നെ നല്കുന്നു ?അഛന്റെ കയ്യൊപ്പ് , അമ്മയുടെ കയ്യൊപ്പിനെക്കാള്‍ എന്തുകൊണ്ട് വിലമതിക്കുന്നു.?
ഇത് അമ്മയുടെ ക്ഷമയുടെ അവസ്ഥാന്തരമോ, അതോ ഒരു തരം വിലപേശലിന്റെ അവസാനമോ?
48 comments:
പ്രതികരിക്കു സുഹൃത്തുക്കളെ! ഒരു വിലപേശലിനല്ല,പക്ഷെ ഒന്നറിഞ്ഞിരികാനാണ് അഭിപ്രായങ്ങള്‍!
സ്വപ്നേച്ചി
അത് പിന്നെ ഹേമമാലിനിയുടെ പുത്രികള്‍ എന്നല്ലേ ധര്മ്മേന്ത്രയുടെ എന്നതിനേക്കാളും നമ്മള് കേള്ക്കാ. ചെക്കന് കൊച്ചാവുമ്പൊ അച്ചനെ വെച്ചല്ലേ പറയാ? ആരാണ് കൂടുതല്‍ ഫേമസ് എന്നതിലും വരും. ഇന്ദിരാജീന്റെ മക്കള്‍, മരുമക്കള്‍, ഗ്രാന്റ് ചില്‍ഡ്രണ്‍ എന്നല്ലേ കേട്ടോണ്ടേയിരിക്കുന്നെ...ഇനിയും അനേക വര്‍ഷങ്ങള്‍ കേള്‍ക്കാന്‍ പോവുന്നതും...
അതോണ്ട് നമുക്കിത് ഇപ്പൊ തല്‍ക്കാലത്തേക്ക് വിട്ടു കൊടുക്കാം :)
ഓഫ്: ഇവിടെ പെണ്ണെഴുത്തിന്റെ കൂട്ടത്തില്‍ നമ്മുടെ ‘രജി ചന്ദ്രശേഖറു’മുണ്ടല്ലോ! :)
മൂപ്പരുടെ ‘ആഗ്രഹ’പ്രകാരം ഇട്ടതാണോ? അതോ ആളുകളെ തെറ്റിദ്ധരിപ്പിച്ചതിനുള്ള ശിക്ഷയോ?
(വെറുതെ ചോദിച്ചതാണെ!)
സ്വപ്ന ചേച്ചി, അമ്മയുടെ പേര് ചേര്ത്തറിയുന്നവരും, അമ്മയുടെ പേര് ഇനീഷ്യലായി ചേര്‍ക്കുന്നവരും ധാരാളമില്ലേ?
ഒരു നല്ല ഉദാഹരണമം. മാഡം ക്യൂറി & പിയറീ ക്യൂറീ. രണ്ടാള്‍ക്കും നൊബേല്‍ സമ്മാനം കിട്ടിയതാ.(മാഡം ക്യൂറിയ്ക്ക്ക് രണ്ട്, പിയറി ക്യൂറിയ്ക്ക് ഒന്ന്) പക്ഷേ നോബേല്‍ സമ്മാനം കിട്ടിയ മോള് അറിയപ്പെടുന്നത് മാഡം ക്യൂറിടേ മോളേന്നാ.
പരാജിതന്, ചൂണ്ടി കാണിച്ചതിനു നന്ദി.
ശരിയാക്കി. പെണ്ണെഴുത്തുക്കാരെ കണ്ടു പിടിക്കാനുള്ള പാടേ!
അച്ഛന്റെ പേരില്‍ അറിയപ്പെട്ടാലും, എന്തെങ്കിലും കുറവോ കുറ്റമോ വന്നാല്‍ അവിടെ അമ്മയുടെ പേര് പറയും, അമ്മ വളര്‍ത്തിയതിന്റെ ദോഷമാണെന്ന്.
എല്ലാ സമൂഹങ്ങളിലും സ്ത്രീയുടെ വ്യക്തിത്വം നേരിടുന്ന അടിച്ചമര്‍ത്തല്‍ ശക്തിയാണിതു്. ഇതു പുരുഷവര്ഗ്ഗകേന്ദ്രീകൃതം മാത്രമായ ഒരു പരിപാടിയല്ല, മറിച്ചു് സ്ത്രീമനസ്സിലും ഈ സ്ത്രീവിരുദ്ധത വളരെ ആഴത്തില്‍ വേരുറച്ചു പോയിരിക്കുന്നു, അടിമച്ചങ്ങല പൊട്ടിച്ചെറിയാന്‍ വിമുഖരായ അടികളെപ്പോലെ. ഗര്‍ഭം മുതല്‍ പേറുന്ന ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറിപോകുന്ന അച്ഛന് പക്ഷേ അനായാസമായി സ്വാഭാവികമായി അവകാശിയാവുന്ന ഈ അന്യായം മനുഷ്യകുലം വളര്‍ത്തിക്കൊണ്ടു വന്ന സാമൂഹികക്രമങ്ങളുടെ പൊളിച്ചെഴുത്തിന്റെ അനിവാര്യതയിലേയ്ക്കാണു് വീണ്ടും വിരല്‍ചൂണ്ടുന്നതു്. അച്ഛനേക്കാള്‍ ഞാനെന്റെ അമ്മയെ സ്നേഹിക്കുന്നു.
ഓ.ടോ:
‘പെണ്ണെഴുത്തുകള്‍‘ എന്നൊരു തരംതിരിവ് വനിതാലോകത്തില്‍ ഞാന്‍ ഇപ്പോഴാണ് കണ്ടത്. ‘വനിതാ ബ്ലോഗേര്‍സിന്റെ ബ്ലോഗുകള്‍’ എന്ന അര്‍ഥത്തിലാണ് അതു ചെയ്തതെന്നു മനസ്സിലായി. പക്ഷേ ‘പെണ്ണെഴുത്ത്‘ എന്നത് ഒരു സങ്കുചിത അര്‍ഥത്തിലാണ് സാധാരണ ഉപയോഗിച്ചുകാണാറ്.
അത്കൊണ്ട്, പെണ്ണെഴുത്തുകള്‍ എന്ന ലേബലിനെപ്പറ്റിയും ആ ലേബലിനു കീഴെ നമ്മുടെ ബ്ലോഗുകളെ പിടിച്ചിട്ടതിനെപ്പറ്റിയും ഒന്നുകൂടി ആലോചിക്കണം, എന്നു വിനീതമായി അഭ്യര്‍ഥിയ്ക്കുന്നു...അപേക്ഷിയ്ക്കുന്നു.
ഒന്നുകില്‍ ‘പെണ്ണെഴുത്തുകള്‍‘ എന്ന ലേബല്‍ മാറ്റണം
അല്ലെങ്കില്‍ ‘പെണ്ണെഴുത്ത്’ എന്ന വാക്കിന്റെ പ്രചാരത്തിലുള്ള അര്‍ഥം പൊളിച്ചെഴുതണം. എന്താണു നമുക്കു ചെയ്യാന്‍ പറ്റുക എന്നാലോചിക്കാം.
ജ്യോതിര്‍മയി
ഒരു വനിതാ ബ്ലോഗര്‍
:)
'വനിതാ മെമ്പറേം കൂടി... ബുദ്ധിമുട്ടി കഷ്ടപ്പെട്ട്...'
എന്ന നെടുമുടിയുടെ ഡയലോഗിനു ശേഷം രസകരമായ ഒരു വനിതാ പ്രയോഗം കാണുന്നത് ബൂലോഗത്താണു.....
'വനിതാ ബ്ലോഗേഴ്സ്'.....
വനിതാ ജ്വല്ലറി....
വനിതാ ടെക്സ്റ്റൈയില്‍സ്...
വനിതാ തീയറ്റര്‍....
ഇപ്പോഴിതാ വനിതാ ബ്ലോഗേഴ്സും.......
ജ്യോതി,
ആ ലേബലിട്ടത് ഞാനാണ്. പെണ്ണെഴുത്ത് സങ്കുചിത അര്‍ത്ഥത്തിലാണ് അറിയാം ;). പെണ്ണെഴുത്ത് എന്ന ലേബലിന്റെ അര്‍ത്ഥം പൊളിച്ചെഴുതാമോ എന്നൊരു ശ്രമം കൂടിയാണ് :).ലേബലിന് താഴെ കാണുന്ന പോസ്റ്റുകള്‍ എത്ര ശക്തമാകുന്നുവോ അതിനനുസരിച്ച് ആ ലേബല്‍ ബൂലോഗത്തെങ്കിലും മായും എന്ന് വിശ്വസിക്കുന്നു. എത്ര വ്യതസ്ത ബ്ലോഗുകള്‍ ആണ് അതില്‍!
കഴിഞ്ഞ ദിവസം ഇഞ്ചി പറഞ്ഞു ഫെമിനിസറ്റ് എന്ന് വിളിക്കുന്നതൊരു തെറീയാണെന്ന്. ഞാനൊരു സ്ത്രീ ആണെന്നും പൊട്ടുകുത്താനും, സ്നേഹിക്കാനും കുട്ടികളെ പ്രസവിക്കാനും അതേ സമയം വിവരമുള്ളവള്ളായിരിക്കാനും എനിക്ക് അവകാശം ഉണ്ടെന്ന ഒരു പ്രഖ്യാപനം കൂടിയാണ് “ഞാന്‍ പെണ്ണ്“ എന്ന് പറയുന്നത് എന്ന് കരുതുന്നു. ആ ചിന്താധാരയാണ് പെണ്ണെഴുത്ത് എന്ന ലേബല്‍ ഇടാന്‍ പ്രേരിപ്പിച്ചത്. അതിന്റെ അര്‍ഥം പൊളിച്ചെഴുതേണ്ടിയിരിക്കുന്നു.
മക്കള്‍ ആരുടെ പേരിലും അല്ല സ്വന്തം പേരില്‍ അറിയപ്പെടണം എന്നാണ് ഡിങ്കന്റെ വിനീതമായ അഭിപ്രായം.പ്രശസ്തരല്ലാത്ത അമ്മയുടെ മക്കളായിട്ടും ആ അമ്മയുടെ പേര് സ്വന്തം നാമത്തിനോട് കൂട്ടിച്ചേര്‍ത്ത ഒരുപാട് പേരെ ഡിങ്കനറിയാം. ഉ.ദാ. പ്രശസ്ത ഹിന്ദി ചലച്ചിത്ര സംവിധായകന് ‘സഞയ് ലീല ബന്‍സാലി” അമ്മയുടെ പേരാണ് ചേര്‍ത്തിരിക്കുന്നത്.
of.To
ഈ വേറ്ഡ്- വെരീനെ കൊണ്ട് എന്താ ഉപകാരം?
ചാത്തനേറ്:
വേറെ എങ്ങാണ്ടാ ചാത്തന് കൂവി കാറി ന്നൊക്കെ കേട്ടാരുന്നു.. ആരും വിശ്വസിച്ചു കാണില്ലാന്ന് വിചാരിക്കുന്നു..
എന്നാല്‍ ആത്മാര്‍ത്ഥമായി ഇതാാ. കൂൂൂൂ
ഷര്‍മിളാ ടാഗോറിന്റെ മകനാ സെയ്ഫ് അലി ഖാന്
സിനിമാലോകത്ത് മൊത്തം സെയിഫിനും പെങ്ങള്‍ക്കും അമ്മേടെ വഹയാ അഡ്രസ്സ്..
അച്ഛന് മറ്റൊരു മേഖലയില്‍ അതി പ്രശസ്തനായിട്ടും...
കൂടുതല്‍ പ്രശസ്തി ആര്‍ക്കാണോ അതു തന്നെ കാര്യം.. അല്ലാതെ ഇതില്‍ ചൂടാവണ്ട കാര്യോന്നുമില്ലാ..:)
അത് ശരി..
എല്ലാരും കൂടി പേരു പറഞ്ഞ് കളിക്ക്യാ ഇവിടെ....
എങ്കില്‍ എന്റെ വക ഒരെണ്ണം ദേ പിടിച്ചോ....
'ബാബകല്യാണി'....
എങ്ങനേണ്ട്....എങ്ങനേണ്ട്...
സാന്ഡോസേ,
ബാബാ കല്യാണീ കണ്ടു കാശു പോയല്ലേ..
ഓഫിനു മാഫ്
സ്വപ്നേച്ചീ
“പ്രതികരിക്കു സുഹൃത്തുക്കളെ! ഒരു വിലപേശലിനല്ല,പക്ഷെ ഒന്നറിഞ്ഞിരികാനാണ് “
ഇതിനെതിരെ എങ്ങിനെ ആണു പ്രതികരിക്കേണ്ടത്. അഛ്ന്റെ പേരില്‍ അറിയണവരെ ഒക്കെ ചീത്ത വിളിക്കണൊ? അതോ അഛ്ന് പേരിലുള്ളവരെ ഇടത് വശത്തും , അമ്മ പേരിലുള്ളവരെ വലത് വശത്തും പട്ടിഅ തിരിച്ചിട്ട് എണ്ണം നോക്കി വേണോ? വിലപേശല്‍ എന്താണെന്നു ഡിങ്കനു മനസിലായില്ല. ഇഞ്ചിചേച്ചിയും ഡാലിചേച്ചിയും പറഞ്ഞതൊണോട് യൊജിക്കുന്നു
ഓഫ്.ടൊ
സാന്‍ഡൊ ആ ബാബ കല്യാണി കലക്കി
ചാത്തോ അടി.. അടി .. നിന്റെ കൂവല്‍ ഈയിടെ കൂടുന്നുണ്ട് കുട്ടാ
പാമ്പുകടിക്കാനായിട്ട് വേറ്ഡ് വെരി ഒന്നെടുത്ത് കളയോ?
ഞാനിപ്പഴാ കണ്ടത്;നല്ല കാര്യം!@
ആരാ പോസ്റ്റിട്ടത്?
-Sapna Anu B. George അല്ലേ?
ഡിങ്കാാാാാാ
പണ്ട് സ്പാമരനാം ബോട്ടുകാരന് (സ്പാം) കേറി നിരങ്ങിയപ്പോള്‍ ഇട്ടതാണ്. ഇനിയും വന്നാലോ എന്ന പേടി.
സപ്ന :) ജയാബച്ചനേക്കാള്, പ്രസിദ്ധി, അമിതാബ് ബച്ചന് ആയതുകൊണ്ടായിരിക്കും. പ്രസിദ്ധിയുള്ളത് ആരാണ്, അവരുടെ മകന്, അല്ലെങ്കില്‍ മകള്‍, അമ്മ, സഹോദരി, എന്ന നിലയിലൊക്കെയാണ് മിക്കവാറും മറ്റുള്ളവര്‍ അറിയപ്പെടുന്നത്. ജയാ ബച്ചന്, സിനിമയിലും, രാഷ്ട്രീയത്തിലും, അറിയപ്പെടുന്ന വ്യക്തി ആയതുകൊണ്ട് നമ്മളൊക്കെ അവരെ അറിയുന്നു. അല്ലെങ്കില്‍, അമിതാഭ് ബച്ചന്റെ ഭാര്യ എന്ന നിലയില്‍ അവരേയും, അമിതാഭ്ബച്ചന്റെ മകന് എന്ന നിലയില്‍, അഭിഷേകിനേയും, നമ്മള്, കൂടുതല്‍ അറിയുമായിരുന്നു. ഇനി ഐശ്വര്യാറായിക്ക് മക്കള്‍ ഉണ്ടാകുമ്പോള്‍, ജയാബച്ചന്, തന്റെ വിചാരങ്ങളൊക്കെ മാറ്റിപ്പറയാതിരുന്നാല് നന്ന്. ;)തന്റെ മകന്റെ പേരില്‍ അറിയപ്പെടണം എന്നാവും അവരുടെ ആഗ്രഹം. അത് നടക്കുമോ? ഐശ്വര്യാറായിയുടെ മക്കള്‍ എന്നേ എല്ലാവരും പറയൂ.
ഇനി അമ്മയുടെ പേരില്‍ മക്കള്‍ അറിയപ്പെടണമെങ്കില്‍, സ്കൂളിലും കോളേജിലും ചേര്‍ക്കുമ്പോള്‍, രക്ഷാകര്‍ത്താവ് എന്ന സ്ഥാനത്ത് അമ്മയുടെ പേര് ചേര്‍ക്കുക.
അരുന്ധതി റോയ് എന്നുപറയുമ്പോള്‍, മേരി റോയ് തന്നെയാണ് മിക്കവാറും കൂടെ വരുന്നത്. മാധവിക്കുട്ടിയുടെ മക്കള്‍ എന്നല്ലേ പറയുന്നത്?
പ്രസിദ്ധി തന്നെയാവും പ്രധാന കാര്യം.
(ഓ.ടോ. രണ്ട് പ്രിയംവദയുണ്ടോ വനിതാലോകത്തില്‍?)
മക്കള്‍ എന്ന് മാതാ പിതക്കളേക്കാള് പ്രസിദ്ധരാവുന്നോ അന്ന് , അവര്‍ സ്വന്തം പേരില്‍ അരിയപ്പെടും.
വരും തലമുറ, ചിലപ്പോള്‍ മകന്റെ മേല്‍വിലാസത്തില്‍ അച്ഛനെയും അമ്മയേയും തിരിച്ചറിയും.
ചാത്തനേറ്::
“ഐശ്വര്യാറായിയുടെ മക്കള്‍ എന്നേ എല്ലാവരും പറയൂ“
സൂ ചേച്ചീ ഒന്ന് സ്ഥലം വിട്ടേ...
പെണ്കുട്ടിയാണേല് ഒകെ..ആണ്കുട്ടിയാണേല്
അത് വേ ഇത് റേ...
അവന് അമിതാഭ് ബച്ചന്റെ കൊച്ചുമോനാ ...
നേരത്തെത്തേ കൂവല്‍ എഴുത്തിന് അല്ലാട്ടോ..
അതു ജയ ബച്ചന്റെ പരിദേവനം ഓര്‍ത്തിട്ടാ ട്ടോ...
കാവ്യയുടെ, മിരയുടെ അങ്ങനെ ഒതിരിപേരുടെ അഛനാര്, അമ്മയാര്?. ഇവരുടെയൊക്കെ അനിയന്റെ അല്ലെങ്കില്‍ ജേഷ്ടന്റെ പേരില്‍ എന്തെ അവരുടെ അഛനും അമ്മയും അറിയപ്പെടുന്നില്ല. ഇവര്‍ നാളെ ഒരു പത്രസമ്മേള്ളനം നടത്തി, ഇവര്‍കാര്‍ക്കും മകളുടെ പേരിലറിയപ്പെടാന്‍ താല്പര്യമില്ലെന്ന് പറയുമോ???. എന്തൊരോ വരട്ട്.
സ്വപ്നേച്ചി, മകന്റെ വിവാഹശേഷമേ ജയാബച്ചനു ഇങ്ങനെ തോന്നിയുള്ളൂ ? രാജീവ് ഗാന്ധി ഇന്ദിരാഗാന്ധിയുടെ മകനായിട്ടാണ് എല്ലാവരും കാണുന്നത്. രാജീവിന്റെ അച്ഛന് ഫിറോസ് ഗാന്ധിയാണെന്ന് പലര്‍ക്കും അറിയില്ല. ആര്‍ക്കാണ് കൂടുതല്‍ പ്രശസ്തി, അവരുടെ പേരിലായിരിക്കും അവരുടെ മക്കള്‍ അറിയപ്പെടുന്നത്.
(ഓടോ :
ഈ ബ്ലോഗിന്റെ സൈഡില്‍ ‘പെണ്ണെഴുത്തുകള്‍’ എന്നു പറഞ്ഞ് ഒരു ലിസ്റ്റിട്ടിട്ടുണ്ട്. എനിക്കിപ്പോള്‍ ആകെ ഒരു കണ്ഫ്യൂഷന്.
1.പെണ്ണുങ്ങള് എഴുതുന്നതിനെയാണോ പെണ്ണെഴുത്ത് എന്നു വിളിക്കേണ്ടത് ? അങ്ങനെയെങ്കില്‍ ആണുങ്ങള് എഴുതുന്നതിനെ ആണെഴുത്ത് എന്ന് ആരും വിളിക്കാത്തതെന്തുകൊണ്ടാണ് ?
2.ചുവരെഴുത്ത്, ചിത്രമെഴുത്ത്, ആധാരമെഴുത്ത്, കേട്ടെഴുത്ത്, കട്ടെഴുത്ത് എന്നിങ്ങനെയുള്ള ഒന്നാണോ ഈ പെണ്ണെഴുത്ത് എന്നതുകൊണ്ടുദ്ദേശിക്കുന്നത് ?
3.പെണ്ണെഴുത്തിനുപയോഗിക്കുന്ന പെന്നും കീബോര്‍ഡും ഇതിനായി മാത്രം നിര്‍മ്മിച്ചിട്ടുള്ളതാണോ ?
)
കൈതമുള്ളിന്റെ കമന്റ് പെരുത്തിഷ്ടപെട്ടു :-)
ഇക്കാര്യത്തില്‍ കൂടുതല്‍ പ്രശസ്തിയുള്ള ആളിന്റെ മകനായിട്ട് അറിയപ്പെടും എന്നല്ലേ പറയാനാവൂ ! ഒരുപാട് ഉദാഹരണങ്ങള്‍ മുകളിലുണ്ട്..
പിന്നെ ഈ കമന്റിട്ടതെന്തിനാന്ന് വച്ചാല്‍.. ഒരു ഓഫ്ഫിനു വേണ്ടിയാ..
കുട്ടന്മേനോന്സേ... മൂന്നാമത്തെ ചോദ്യം
(3.പെണ്ണെഴുത്തിനുപയോഗിക്കുന്ന പെന്നും കീബോര്‍ഡും ഇതിനായി മാത്രം നിര്‍മ്മിച്ചിട്ടുള്ളതാണോ ? )
മറുപടി: അല്ല.. പെണ്ണെഴുത്തിനുള്ള പെന്നും കീബോര്‍ഡും ഒക്കെ വേറേ വഴിക്കും ഉപയോഗിക്കാം.. പക്ഷേ പെണ്ണിഴുത്തിനുള്ള ‘പെണ്ണ്‘ ഏതാണ്ടീ എഴുത്തിന് മാത്രമേ പറ്റൂ... വേറേ പ്രയോജനം ഒന്നും പ്രതീക്ഷിക്കരുത്
njaan world-touril aane...
പെണ്ണെഴുത്തിനെ കുറിച്ച് ഒരു ലേഖനം ഇടേണ്ടിയിരിക്കുന്നു അല്ലേ കുട്ടന്മേന്നേ... വഴിണ്ടാക്കാാം.
മനു വേള്‍ഡ് ടൂര്‍ കഴിഞ്ഞ് വരുമ്പോള്‍ പറയണേ.
അപ്പൊ ഡാലി എന്നാണു ലേഖനം ഇടുന്നേ...
എനിയ്ക്കും കുറേക്കാലമായുള്ള ഒരു സംശയം ആണ്....
എന്റമ്മേ... mmufmzwt
മനുചേട്ടാ
വേര്‍ഡ് ടൂറിനു പോണേനു മുന്നെ അതൊന്നു വിശദീകരിക്കണേ, പ്ലീസ്? തമാശയാണെങ്കില്‍ ഒന്ന് ദയവായി നേരത്തെ പറയണേ. :)
പെണ്ണെഴുത്ത് എന്നുദ്ദേശിക്കുന്നത് ഓ,എന്തോ കുത്തിക്കുറിക്കുന്നു, ശക്തിയില്ലാത്ത എഴുത്ത് എന്നു തന്നെയാണ്. ആഫ്രിക്കന്‍ അമേരിക്കന്‍ റൈറ്റേര്‍സ് എന്നുദ്ദേശിക്കുന്ന പോലെ തന്നെ. ഇന്ത്യന്‍ ഇംഗ്ലീഷ് റൈറ്റേര്‍സ്. എന്തോ ചെയ്യാന്‍ പറ്റാത്ത കാര്യം കാര്യമായി ചെയ്യുന്നു എന്നൊരു ധ്വനിയും മെയിന്‍സ്റ്റ്രീം എഴുത്ത് അല്ല എന്നൊരു ധ്വനിയുമുണ്ട്.
"ഇത് അമ്മയുടെ ക്ഷമയുടെ അവസ്ഥാന്തരമോ, അതോ ഒരു തരം വിലപേശലിന്റെ അവസാനമോ?".
എന്തിനാണ് അമ്മ, മകന്റെ പ്രശസ്തിക്കുമേല് വിലപേശുന്നത് എന്നാണ് എന്റെ സംശയം.അമ്മേടെ പേരിലോ അച്ഛന്റെ പേരിലോ ആകട്ടെ,മകന് അറിയപ്പടണം എന്നു മാത്രമേ മാതാപിതാക്കള്‍ ആഗ്രഹിക്കാന്‍ പാടുള്ളു.
ഇതൊക്കെ ആണ് പ്രശസ്തരുടെ ആകുലതകള്‍.
മട്ടാഞ്ചേരി മറിയയുടെ മകനായി അറിയപ്പെടരുതേ എന്നാശിക്കുന്ന ചിലരും ഉണ്ട്,ലാപുട പണ്ടൊരിക്കല്‍ പറഞ്ഞ പോലെ പട്ടിണിപ്പുതപ്പുകളുടെ ഇതിഹാസങ്ങളില്‍.
ഇഞ്ചീ വീണ്ടും കണ്ഫ്യൂഷനാക്കുന്നു.
ഡാലിക്കുട്ട്യേ ലേഖനം ഓവനില്‍ നിന്നും എടുത്തോ ?
കുട്ടന്മേനോന് ചേട്ടാ,
ആ കണ്‍ഫ്യൂഷനെ ആണ് കണ്ഫ്യൂഷന് എന്നു പറയും. കാരണാം പെണ്ണുങ്ങള് പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കാതെയും വായിക്കാതെയും വീണ്ടും വീണ്ടും ചോദിക്കുന്നത് ആണ് കണ്ഫ്യൂഷന്!
ഒരു കഥ പറയാം ആണ് കണ്‍ഫ്യൂഷനെക്കുറിച്ച്:-ഭര്‍ത്താവ് ഭാര്യയോട്: എടീ, നോക്ക് , സര്‍വ്വേ അനുസരിച്ചു ആണുങ്ങളേക്കാള്‍ രണ്ടിരട്ടി പെണ്ണുങ്ങള് സംസാരിക്കുന്നു.
ഭാര്യ: അത് ഞങ്ങള്‍ക്ക് ഒരോ കാര്യവും റിപ്പിറ്റഡ്ലി പറയണം.
ഭര്‍ത്താവ്: എന്തു? എന്തുവാ നീ പറഞ്ഞേ?
മനുചേട്ടാ
വേര്‍ഡ് ടൂറിനു പോണേനു മുന്നെ അതൊന്നു വിശദീകരിക്കണേ, പ്ലീസ്?
Inji to be very short, the classification of writing on the basis of sex is absolute rubbish for me. In my reading feamle sensibility to the problems of life is particular: but by no means less respectable than the male version of it. Among the blog writers ,to give you an example, I rate Siji on the top of my lists.
But when this sensiblity becomes an obsession, (എന്തിനും ഏതിനും ഒരു പെണ് വേര്‍ഷന്‍ കണ്ടുപിടിക്കാനുള്ള അന്ധമായ ത്വര) I consider it useless. That's all.
ആ തീവ്രവാദികളെ ഒന്നിനും കൊള്ളില്ലെന്ന് തന്നെയാണ് അഭിപ്രായം. മുകളില്‍ കമന്റിയപ്പോള്‍ തമാശയേ ഉദ്ധേശിച്ചുള്ളൂ എങ്കിലും.
ഇപ്പൊ ഞാന്‍ കണ്ടുപിടിച്ചത്:
പെണ്ണെഴുത്ത് = പെണ്ണ് + എഴുത്ത്
പെണ്ണെഴുത്ത് = ശക്തിയില്ലാത്ത + എഴുത്ത്
(ഇഞ്ചി വക)
അതായത്:
പെണ്ണ് = ശക്തിയില്ലാത്താത്.
സമ്മതിച്ചല്ലോ..ഒന്നു വീട്ടിപ്പോ പെണ്ണുങ്ങളേ .. ഒരു കുഞ്ഞു അച്ചന്റേയും അമ്മയുടേയുമല്ലേ..
ആരെ ചേര്‍ത്തു പറഞ്ഞാല്‍ എന്താ..?
(ഓടാന്‍ എനിക്കു പയങ്കര സ്പീഡാ..)
ഇഞ്ചി: ക്ലാപ്പ്, ക്ലാപ്പ്
കുട്ടന്മേന്നേ, നളപാചകത്തിന്റെ ഓര്‍മ്മയാ?
ബേക്ക് ചെയ്താലും അല്ലേലും ലേഖനം വരുമേ. അന്നേരം വേള്‍ഡ് ടൂറിന് പോകരുത്.
Ref : പെണ്ണെഴുത്ത് എന്നുദ്ദേശിക്കുന്നത് ഓ,എന്തോ കുത്തിക്കുറിക്കുന്നു, ശക്തിയില്ലാത്ത എഴുത്ത് എന്നു തന്നെയാണ്
-Inji
(പിന്നേം ഓടി)
അതേ എനിക്കൊരു സംശയം.....
ഈ പെണ്ണെഴുത്തില്‍ പഴേ പെണ്ണെഴുത്ത്...
പുതിയ പെണ്ണെഴുത് അങ്ങനെ വല്ലതും ഉണ്ടോ........
എന്റെ ഓരോ സംശയങ്ങളേ....
[ഈ വേഡ് വെരി എടുത്ത് കളയണണ്ടാ.....ഡിങ്കാ ...ഇസ്രായേലിലേക്ക് എപ്പഴാ ബസ്സ്...[
കുട്ടന് മേന്നെ,മനൂ,ഉണ്ണിക്കുട്ടാ എസ്കേപ് (പട്ടണപ്രവേശത്തിലെ തിലകന് സ്റ്റൈലില്‍)
ഞാന്‍ http://www.youtube.com/watch?v=hg2n039txnk കാണുന്നു. ലിറിക്സ് വേണേല്‍
ഇവിടെ ഉണ്ട്
ഉണ്ണിക്കുട്ടോ...
ഇക്വേഷന് അതു തന്നെ....
ഓടണ്ട്രാ...ഇവിടെത്തന്നെ നിക്കാം...
ആരോടി.. ഞാന്‍ ഇവിടത്തന്നേണ്ട്..അങ്ങനെ ഓടുന്നവനല്ല ഞാന്‍ (കൂടെ ആളുണ്ടെന്നാരറിഞ്ഞു!!)
സാന്റോ അങ്ങനേക്കേണ്ട്.. പഴയ എഴുത്തൂന്നു വെച്ചാ എന്നാ എഴുത്താനാ..ഹൊ
നാരി മികച്ചിടം
നാരകം പൂത്തിടം
നായ പെറ്റിടം
ബ്രിട്ടണ്,ഇന്ത്യ,പാക്കിസ്ഥാന്, ശ്രീലങ്ക ഇപ്പ ദാ ബംഗ്ലദേശ്....ഇദെല്ലാം നാരിമാര്‍ക്കു കീഴില്‍ പുരോഗതി പ്രാപിച്ച രാജ്യങ്ങളാണേ
ഇന്നയാളുടെ മകന് / അച്ഛന്, സഹോദരന്, മകള്‍ എന്നറിയപ്പെടുന്നതു് ആളിനെ മാറ്റി ബന്ധങ്ങളുടെ പേരില്‍ ക്യാപിറ്റല്‍ ഒരുക്കുന്നതിന്റെ ഭാഗമാണു്, ആയിരുന്നു.
യേശുക്രിസ്തു പോലും ദൈവമായ കര്‍ത്താവിന്റെ പുത്രനായിരുന്നു.
വലുത് മകനല്ല, മകന്റെ അച്ഛനോ അമ്മയോ ആകുന്നു. ഫസ്റ്റ് പേര്‍സണ്‍ ഒരു റിലേഷനായി ചുരുങ്ങുന്നു.
കരുണാകരന്റെ മകന് മുരളീധരന്.
രക്തസാക്ഷിയായതിനാല്‍, ഇന്ദിരയുടെ മകന്, ഇന്ദിരയുടെ പൌത്രന്്, പൌത്രി. നെഹ്രു പ്രായമെത്തി മരിച്ചതല്ലേ?
ഷര്മ്മീളാ ടാഗോറിന്റെ മകന്. പട്ടൌഡിയുടെയും മകന്. ഒരു ഓസ്കാറും അതിനൊപ്പം മൂല്യവും കൂടുകയാണെങ്കില്‍ ഷര്മീള സൈയ്ഫ് അലിയുടെ അമ്മയാകും, പടൌഡി അച്ഛനും.
പ്രശസ്തിയുടെ പ്രോഗഷനുകളില് വ്യതിയാനങ്ങളുണ്ട്, ഒരേ കുടുംബത്തിലെ തലമുറകളിലും. വരകളുടെ കൂട്ടത്തിലൊരു വര ചെറുതാകാന്‍ ഏതേങ്കിലും ഒരു വരയ്ക്ക് നീളം കൂടിയാല്‍ മതിയല്ലോ? Being Dwarfed എന്നു പറയാം.
സപ്നയുടെ പോസ്റ്റ് അല്പം നിരാശയുളവാക്കുന്നു, കൂടുതല്‍ ചിന്തിപ്പിക്കുന്ന വിഷയങ്ങള്‍ തിരഞ്ഞെടുക്കണം സപ്ന.
സ്വപ്നേച്ചി
Sapna Anu B. George
Is George father's name or husband's name?
Just curious.
ആണ് പെണ് ബ്ലോഗുകളില്‍ ഞാന്‍ കണ്ട എഴുത്തു വ്യത്യാസം...
ജസ്റ്റ് കിഡ്ഡിംഗ് എന്നെഴുതി ഹി ഹി എന്നു ചേര്‍ക്കും പെണ്‍കള്‍
ആണ്‍കള്‍ ഹ ഹ എന്നും
സൂചേച്ചി പറഞ്ഞപോലെ പ്രശസ്തിക്കു തന്നെയാണ് importance..കൂട്ടത്തില്‍ ബാബകല്യാണിമാരും കണ്ടേക്കാം അല്ലെ..
Its so thought provoking.. maternity is a fact and paternity is a belief so just to ascertain and to get imprinted the patriarchial society uses a male symbol.Sorry i dont know how to blog in malayalam,
‘അമ്മ എന്നും അമ്മയാണ് ‘എന്നു മനസ്സിലാക്കുന്നവര്‍ക്ക്,ഒരു പേരോ സ്ഥാനമാനങ്ങളോ ആവശ്യമില്ല... ഇതൊരു ചിന്താശകലം മാത്രമാണ്,ജയാ ബച്ചന് തന്നെ തുടങിവെച്ചത്.!!പിന്നെ ‘അമ്മ’ അതിനൊരു “replacement" ഇല്ല. ഒരിക്കലും ആര്‍ക്കും സാധിക്കയും ഇല്ല.ദൈവം അതിനുള്ള പഴുതുകള്‍,എല്ലാം തന്നെ അടച്ചു വെച്ചിട്ടാണ് സ്ത്രീയെ സൃഷ്ടിച്ചിരിക്കുന്നത്.പിന്നെ എന്റെ പേരിലെ ‘അനു‘ അതെന്റെ അമ്മയുടെ പേരാണ്, ജോര്‍ജ്ജ്’ എന്ന ഭര്‍ത്താവിന്റെ പേരിനു മുന്‍പ് അത് ‘സപ്ന അനു തോമസ്‘ ആയിരുന്നു.എന്റെ അപ്പന് തോമസിനു മുന്‍പ് ഒരു അനു’ എന്റെ അമ്മ.അനു’ എന്ന പേരിനു ശേഷമേ തോമസും ജോര്‍ജ്ജും,വരുകയുള്ളു. എന്നും എപ്പോഴും എവിടെയും,അതിനു ഒരു ദാക്ഷ്യണ്യവും ഇല്ല.അമ്മ എന്നും അമ്മ തന്നെ. പ്രതിഭലം പ്രതീക്ഷിക്കാത്ത,അംഗീകാരം ചോദിക്കാത്ത, നന്ദി തിരിച്ചു കിട്ടില്ല എന്നറിഞ്ഞു കൊണ്ടു തന്നെ,എല്ലാം വാരിക്കോരിക്കൊടുക്കുന്ന അമ്മ. ഈ വിഷയം ചിന്തിപ്പിക്കുന്നതല്ലെങ്കില് പിന്നെ എന്താണു ചിന്തിപ്പിക്കുന്നത്???
ഇവിടെ അഭിപ്രായം പ്രകടിപ്പിച്ച എല്ലാവര്ക്കും,എന്റെ അകമഴിഞ്ഞ നന്ദി.‘അമ്മ‘ എന്ന പ്രസ്ഥാനത്തെ ഒരു”mothers day" യില്‍ ഒതുക്കാതെ എന്നെന്നും, അമ്മയെ പ്രശംസിക്കുക, അംഗീകരിക്കുക.
ഇപ്പോഴാണ് കണ്ടത്.
അമ്മ ആരെന്നു പറയേണ്ട ആവശ്യം ഇല്ലല്ലോ. അമ്മ ആരെന്നു തെളിയിക്കാന്‍ വേണ്ടി എവിടെങ്കിലും DNA test നടത്തിയിട്ടുള്ളതായി കേട്ടിട്ടില്ല.
ഈ ലോകത്ത് എണ്റ്റെ ഏറ്റവും നല്ല സുഹ്രുത്ത് അച്ഛനാണ്. എങ്കിലും അച്ഛനേക്കാള്‍ ഞാനെണ്റ്റെ അമ്മയെ സ്നേഹിക്കുന്നു. കാരണം ജയാബച്ചന് പറഞ്ഞതു പോലൊന്നും അമ്മ പറഞ്ഞിട്ടില്ല.
പിന്നെ, ഈ പെണ്ണെഴുത്ത് പെണ്ണെഴുത്ത് എന്നു പറയുന്ന സാധനം എന്താണെന്ന് ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ?
ഇത് ഇപ്പോഴാണ് കണ്ടത്. പ്രശ്നപരിഹാരത്തിന്റെ ആദ്യപടിയായി അഭിഷേക് ബച്ചണ്ടെ പേര് "അഭിഷേക് ജയാ ബച്ചന്" എന്നു തിരുത്തണം. അച്ഛന്ടേം അമ്മേടേം പേരുചേര്‍ത്ത്....
Post a Comment