Sunday, January 07, 2007

ബൂലോഗ ചിത്രരചനാ മല്‍സരം- ഫലപ്രഖ്യാപനം

ബൂലോഗ കൂട്ടുകാരെ, വനിതാലോകം നടത്തിയ ചിത്രരചനാമത്സരം ആവേശപൂര്‍വ്വം കൊണ്ടാടിയ എല്ലാവര്‍ക്കും നന്ദി. പങ്കെടുത്ത എല്ലാവര്‍ക്കും പ്രത്യേക നന്ദി. ഒരു തമാശ പോലെ നടത്തിയ മത്സരത്തില്‍ 55 എന്‍‌ട്രികള്‍ ഉണ്ടായി എന്നത് തികച്ചും സന്തോഷമുള്ള കാര്യമാണ്. മത്സരത്തിന്റെ വിഷയം കല്ലുസ്ലേറ്റിലെ നൊസ്റ്റാള്‍ജിയ എന്നായിരുന്നെങ്കിലും എല്ലാതരത്തിലും ഉള്ള ചിത്രങ്ങള്‍ കിട്ടിയത് കൊണ്ട് മത്സരം രണ്ട് വിഭാഗമായി നടത്തേണ്ടി വന്നു.

1. കല്ലുസ്ലേറ്റിലെ നൊസ്റ്റാള്‍ജിയ
2. ഏറ്റവും നല്ല ചിത്രം


കുമാര്‍, സാക്ഷി എന്നിവരായിരുന്നു ജഡ്ജസ്സ്. രണ്ടുപേരും ഒരുപാട് തിരക്കിനിടയിലാണ് ഇതിന് മാര്‍ക്കിടാന്‍ സമ്മതിച്ചത്. 55 എന്‍‌ട്രികളില്‍ നിന്നും സമ്മാനര്‍ഹമായവ കണ്ടുപിടിക്കാന്‍ രണ്ടുപേര്‍ക്കും നല്ല ബുദ്ധിമുട്ടുണ്ടായിക്കാണും. കുമാറേട്ടനേനും സാക്ഷിയ്ക്കും വനിതാലോകത്തിന്റെ വക നന്ദിയുടെ പൂചെണ്ടുകള്‍ (ദേ പിടിച്ചൊ).

സമ്മാനര്‍ഹമായ പടങ്ങള്‍ താഴെ കൊടുക്കുന്നു.

വിഭാഗം 1. കല്ലുസ്ലേറ്റിലെ നൊസ്റ്റാള്‍ജിയ

ഒന്നാം സമ്മാനം: രേഷ്മ



രണ്ടാം സമ്മാനം രണ്ട് പേര്‍ക്കുണ്ട് വക്കാരിയ്ക്കും ഉത്സവത്തിനും

രണ്ടാം സമ്മാനം: വക്കാരി




രണ്ടാം സമ്മാനം:
ഉത്സവം



മൂന്നാം സമ്മാനവും രണ്ട്പേര്‍ പങ്കിട്ടു. ശാലിനിയും വിശാലമനസ്കനും

മൂന്നാം സമ്മാനം: ശാലിനി



മൂന്നാം സമ്മാനം: വിശാലമനസ്കന്‍



വിഭാഗം 2. നല്ല പടങ്ങള്‍

ഒന്നാം സമ്മാനം: ശനിയന്‍



രണ്ടാം സമ്മാനം രണ്ട് പേര്‍ക്ക് കൈപ്പള്ളിയ്ക്കും ഗോപികയ്ക്കും

രണ്ടാം സമ്മാനം :
കൈപ്പള്ളി



രണ്ടാം സമ്മാനം: ഗോപിക



മൂന്നാം സമ്മാനം: ഉണ്ണിക്കുട്ടന്‍

പടങ്ങള്‍ അയച്ച എല്ല കുഞ്ഞി കൂട്ടുകാര്‍ക്കും പ്രത്യേക സമ്മാനമുണ്ട്. കുട്ടികളുടെ എല്ലാ പടങ്ങളും താഴെ കൊടുക്കുന്നു.

അനില്‍ചേട്ടന്റേയും സുധേച്ചിയുടേയും മകന്‍: ഉണ്ണി



അനില്‍ചേട്ടന്റേയും സുധേച്ചിയുടേയും മകന്‍: കണ്ണന്‍



കൃഷിന്റെ മകള്‍:രേഷ്മ (1)



കൃഷിന്റെ മകള്‍:രേഷ്മ (2)



കൃഷിന്റെ മകള്‍:രേഷ്മ (3)



കൃഷിന്റെ മകള്‍:രേഷ്മ (4)




കൃഷിന്റെ മകള്‍:രേഷ്മ (5)



ക്രിഷ്ന്റെ മകള്‍:രേഷ്മ (6)





കുറുമാന്റെ ചേട്ടന്റെ മകന്: ഋതിക്



കുമാറേട്ടന്റെ മകള്‍: കല്യാണി

91 comments:

ഡാലി said...

കൂട്ടുകാരെ, എല്ലാവരും കാത്തിരുന്ന മത്സര ഫലം ഇതാ ഇവിടെ. പ്രോത്സാഹനങ്ങളും അടിയും ചീത്തയുമൊക്കെ vanithalokam at gmail ലേയ്ക്ക് അയ്ക്കൂ.

ഈ ആശയം അവതരിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്ത വലിയമ്മായിക്ക് ഒരു ലോഡ് അഭിനന്ദങ്ങള്‍ എന്റെ വകയും വനിതാലോകം വകയും.

വല്യമ്മായി said...

ഇതിനു കമന്റ്റാന്‍ വാക്കുകളില്ല.
മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.
വിധികര്‍ത്താക്കള്‍ക്ക് നന്ദി

magnifier said...

ട്ഹിയ്യാ‍ാ‍ാ‍ാ‍ാ.....എവിടെ എന്റെ ഉടവാള്‍ അല്ല ഇടിവാള്‍....വരച്ച ചിത്രങ്ങള്‍ക്കു നേരെ വരച്ചയാളുടെ പേരും കൂടെ വെച്ച മത്സരഫലം സ്വീകാര്യമല്ല....കുഞ്ഞി ബ്ലോഗര്‍മാരുടെ ചിത്രങ്ങളൊഴിച്ചുള്ള ബാക്കി എല്ലാ ഫലങ്ങളും റദ്ദ് ചെയ്ത് ഈ മത്സരം പേരില്ലാതെ വീണ്ടും നടത്തുക. ഡാലീ, വല്യമ്മായീ ഇക്കളി തീക്കളി...സൂക്ഷിച്ചോ. ദില്‍ബാ പാച്ചാളത്തെ വിളി, എവിടെ ധര്‍ണ്ണത്തൊഴിലാളികള്‍...പന്തല്‍ കാലുകള്‍?

എന്നാലും വക്കാരീടെ പിന്‍ഭാഗത്തേക്കാള്‍ നല്ല പിന്‍ഭാഗമായിരുന്നു എന്റേത്! അയ്യേ...ഛേ...ഛേ ചിത്രങ്ങള്‍...ചിത്രങ്ങള്‍ അതാ പറഞ്ഞേ!

magnifier said...

യ്യോ അതിന്റിടയില്‍ സ്പോര്‍ട്സ്മാന്റെ സ്പിരിറ്റ് ലോറീടെ ഗിയര്‍ബോക്സ് പപ്പടം!

ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍....സംഘാടകര്‍ക്ക് പൂച്ചെണ്ടുകള്‍. (സാരല്യ മ്മളെ മാവും പൂക്കും)

krish | കൃഷ് said...

വനിതാലോകരേ..ഇതു നല്ല പണിയാ കാണിച്ചേ.. പിള്ളേര്‍ കുത്തിയിരുന്നു വരച്ചിട്ട്‌ അവര്‍ക്ക്‌ ഒന്നുമില്ലേ.. ഒന്നുകില്ലേലും ഓരോ നാരങ്ങാമിട്ടായിയെങ്കിലും കൊടുത്തു സമാധാനിപ്പിക്കേണ്ടതല്ലേ..

അയ്യോ വിട്ടുപോയി.... സമ്മാനം കിട്ടിയവര്‍ക്കും കിട്ടാത്തവര്‍ക്കും ആശംസകള്‍..

കൃഷ്‌ | krish

ഡാലി said...

കൃഷ്,
പടങ്ങള്‍ അയച്ച എല്ല കുഞ്ഞി കൂട്ടുകാര്‍ക്കും പ്രത്യേക സമ്മാനമുണ്ട്.
ഇതു കണ്ടില്ലേ?

കുട്ടികളുടെ ഇടയില്‍ ഒരു മത്സരം ഒഴിവാക്കി പങ്കെടുത്ത എല്ലവര്‍ക്കും സമ്മാനം കൊടുക്കാന്‍ തീരുമാനിക്കുകയയിരുന്നു.

magnifier said...

ദെന്തൊരു ഡാലിയപ്പാ ഇത്...കൃഷ് ചോദിച്ചത് മോണിട്ടറില്‍ കാണുന്ന സമ്മാനമല്ല...കയ്യില്‍ കൊടുക്കാന്‍ ഒരു നാരങ്ങ മുട്ടായി എങ്കിലും എന്നാ‍ാ...

ഡാലി said...

മാഗ്നി, നാരങ്ങമുട്ടായിയാണൊ ഇങ്ങനെയുള്ളതിന് സമ്മാനം കൊടുക്കാ?
ശോ ഞാന്‍ ആലോചിച്ചില്ല. എല്ലാ കുട്ടോളുടേയും അഡ്രസ്സ് താ. മുട്ടായി അയക്കാം

sandoz said...

ഡാലീ,
നാരങ്ങാ മുട്ടായീടെ പേരില്‍ ഒരു അടി,മാപ്പ്‌ ഇവ പ്രതീക്ഷിക്കാമോ.ഒറക്കം കളഞ്ഞ്‌ ഇരിക്കണോ.

അനംഗാരി said...

രേഷ്മ എന്ന പേര് കണ്ടപ്പോള്‍ സന്തോഷിച്ചു.അത് വെറുതെയായി.

ഇതില്‍ ഒരു പടം പ്രശസ്തയായ ഒരു പാക്കിസ്ഥന്‍ കാരി വരച്ചത് അടിച്ച് മാറ്റിയതാണ്.അതോ പാക്കിസ്ഥാന്‍ കാരി അടിച്ച് മാറ്റിയതോ?ജഡ്ജസ് ഇത് കണ്ടില്ലേ?

ബിന്ദു said...

എനിക്കു സമ്മാനം കിട്ടാത്തതുകൊണ്ട് ഈ വിധികര്‍ത്താക്കളുടെ മാര്‍ക്കിടീലില്‍ എനിക്കു വിശ്വാസമില്ല.;)
ശനിയാ അഭിനന്ദനങ്ങള്‍!!! ചിലവെങ്ങനെ ചെയ്യാനാ ഉദ്ദേശം?? :)

കുറുമാന്‍ said...

ചിത്ര രചനാ മത്സരം നടത്തിയവര്‍ക്കും, പങ്കെടുത്തവര്‍ക്കും, വിധി കര്‍ത്താക്കള്‍ക്കും, വിജയശ്രീ, ലളിത ആയവര്‍ക്കും അഭി നന്ദനം, നിങ്ങള്‍ക്കഭി നന്ദനം, അഭി നന്ദനം.

മുല്ലപ്പൂ said...

കുഞ്ഞിക്കൂട്ടുകാര്‍ക്കെല്ലാര്‍ക്കും അഭിനന്ദനം.

ഒരു പടം എത്ര കഷ്ടപ്പെട്ടാ വരച്ചേ . ഈ വിധി കര്‍ത്താക്കളില്‍ എനിക്കു തീരെ വിശ്വാസം പോര ;)
ഈ മത്സഫലം കൊണ്ടു ഒന്നും ,ഞാന്‍ നിരാശപ്പെടൂല്ല. ഇനിയും വരച്ചു കൊണ്ടേ ഇരിക്കും.

തോറ്റിട്ടില്ല, തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല.
(അല്ലേലും തോറ്റതൊന്നും ഞാന്‍ ആരോടും പറയാറില്ലെന്നേ :) )

മുല്ലപ്പൂ said...

ഇത്രയും പേര്‍ ആവേശത്തോടെ പങ്കെടുത്ത ഒരു മത്സരം, ഇത്രഭംഗിയായി സംഘടിപ്പിച്ച ഡാലി വല്യമ്മാ‍ായി അഭിനന്ദനത്തിന്റെ മുല്ലപ്പൂച്ചെണ്ടുകള്‍.

വിധികര്‍ത്താക്കളായി എത്തിയ കുമാറിനും, സാക്ഷിക്കും ഇത്തവണത്തെ നെല്ലിപ്പലകാ പുരസ്കാരം (ക്ഷമയുടെ) കൊടുക്കുവാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

മുസ്തഫ|musthapha said...

മത്സരത്തിന്‍റെ സംഘാടകര്‍ക്കും, പങ്കെടുത്തവര്‍ക്കും, വിധി കര്‍ത്താക്കള്‍ക്കും, വിജയികള്‍ക്കും, പരാജിതര്‍ക്കും അഭിനന്ദനങ്ങള്‍ :)

ഇവിടേക്ക് കിട്ടിയ തല്ലിപ്പൊളി ചിത്രങ്ങളില്‍ നിന്നും ഏറ്റവും നല്ല തല്ലിപ്പൊളി ചിത്രത്തിന് ഒരു സമ്മാനം നിശ്ചയിച്ച്... അത് എനിക്ക് തരണമെന്ന് വിനീതമായി അഭ്യാര്‍ത്ഥിക്കുന്നു... :)

ശാലിനി said...

ഹായ്, എനിക്കും സമ്മാനമുണ്ടല്ലോ!! വിധികര്‍ത്താക്കള്‍ക്കും സംഘാടകര്‍ക്കും, നന്ദി നമസ്ക്കാരം.

സമ്മാനം കുറിയറിലാണോ അയയ്ക്കുന്നത്? ഏതായാലും പുതുവര്‍ഷം സമ്മാനവുമായിട്ടാണല്ലോ വന്നത്.

Unknown said...

ഇത് വന്‍ ചതിയായിപ്പോയി.
പൊട്ടസ്ലേറ്റ് കാറ്റഗറി ലേഡീസ് ഓണ്‍ലിയായതിനാല്‍ പ്രതീക്ഷയുണ്ടായിരുന്നില്ല. പിന്നെ നല്ല ചിത്രങ്ങളില്‍ ഒന്നാം സമ്മാനം എന്ന് കാണാഞ്ഞ് പേജ് റിഫ്രഷ് ചെയ്തു എന്നിട്ടും കാണാഞ്ഞ് ബ്രൌസറ് റീയിന്‍സ്റ്റാള്‍ ചെയ്തു. എവടെ?

കുമാറേട്ടാ കൈക്കൂലി വാങ്ങിയിട്ട് പിന്നെ ഞഞ്ഞാമിഞ്ഞാ കാണിക്കുന്നത് എവടത്തെ ഏര്‍പ്പാടാ? സാക്ഷിയെ ഞാന്‍ അബുദാബിയില്‍ നിന്ന് പൊക്കിക്കോളാം. എങ്കിലും കുട്ടികളുടെ കാറ്റഗറിയിലെങ്കിലും എന്നെ പെടുത്താമായിരുന്നു.

ദില്‍ബന്റഛന്റെ മകന്‍ ദില്‍ബന്‍:

എന്ന് പറഞ്ഞ്. :-(

ഉത്സവം : Ulsavam said...

ഞാനും ആദ്യം പേജ് റിഫ്രഷ് ചെയ്തു നോക്കി എന്റെ പേര്‍ കണ്ട് വണ്ടറടിച്ചു!! പിന്നെ "ഹായ് എനിച്ചും ശമ്മാനം കിറ്റി" എന്ന് പറഞ്ഞ് ടോംസിന്റെ ഉണ്ണിക്കുട്ടനെ പോലെ ഫലപ്രഖ്യാപനം കണ്ട് തുള്ളിച്ചാടി.
സമ്മാനം കിട്ടിയവറ്ക്ക് മാത്രമല്ല പങ്കെടുത്ത എല്ലവറ്ക്കും അഭിനന്ദനങ്ങള്‍. പ്രത്യേകിച്ചും കുട്ടികള്‍ക്ക്.
എല്ലാവര്‍ക്കും നന്ദി.

ദില്‍ബൂ വിഷമിയ്ക്കേണ്ട, ദില്‍ബുവിന്റെ തട്ടുകട കാരണമാ എനിക്കു സമ്മനം അടിച്ചേ സോ,രണ്ടാം സമ്മാനത്തിന്റെ പകുതി ദില്‍ബുവിനും കൂടി ഉള്ളതാ.:-)

ഇത് ആഘോഷിയ്ക്കാന്‍ എല്ലവര്‍ക്കും തട്ടുകടയില്‍ നിന്നു വട, ബോണ്ട,പഴപൊരി വിതരണം ഉണ്ടാകും. രണ്ടാം സമ്മാനം പങ്കിട്ട വക്കരിയാനയ്ക്ക് തട്ടുകടയുടെ മുന്‍പില്‍ കാണുന്ന പഴക്കുല എക്സ്ട്രാ. :-)

രാജ് said...

കുറുമാനു മകന്‍ ജനിച്ചതെപ്പൊ?

magnifier said...

പെരിങ്സിനെന്നാ പറ്റി? ആദികുറുന്റെ അഥവാ ജ്യേഷ്ഠകുറുവിന്റെ മകന്‍ എന്നല്ലേ ലാ കണ്ടത്?

Durga said...

നന്നായി.:) വരച്ചവര്‍ക്കും വരപ്പിച്ചവര്‍ക്കും അഭിനന്ദനങ്ങള്‍!:)

Anonymous said...

ഇതെവിടെപ്പോയി...

സുധ said...

സ്കുള്‍ തുറന്ന തിരക്കിനിടയില്‍ ഫലം അറിയാന്‍ ഞാനല്പം വൈകിപ്പോയി. വിജയിച്ചവര്‍ക്കും പങ്കെടുത്തവര്‍ക്കും മാര്‍ക്കിട്ടവര്‍ക്കും കമന്റിട്ടവര്‍ക്കും ‘വനിതലോക’ത്തിന്റെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു.

sreeni sreedharan said...

ഇത്തവണയും എനിക്ക് മൊട്ട തന്നെ കിട്ടി!
ഈ കുമാറേട്ടന്‍ ഇങ്ങനെ അയല്‍ വാസി സ്നേഹമില്ലാത്ത ആളായ്പോയല്ലോ.
(വിജയികള്‍ക്ക് അഭിനന്ദനം)

Kaippally said...

:) ! ! !

തങ്കു.

Anonymous said...

ഭഗവാനേ , ഇതിപ്പഴാ കണ്ടേ, എല്ലാരും കാത്തിരുന്ന മത്സരഫലോ ഇതു? എന്നാരു പറഞ്ഞു? ആ വന്ന പടങ്ങളില്‍ വെച്ച് ഏറ്റോം ഉദാത്തായ തീം എന്തായിരുന്നു ?? എല്ലാരും ഒന്നു പറഞ്ഞെ, പറഞ്ഞേ, കൊടുങ്കാറ്റിനേം പേമാരീനേം വക വെക്കാണ്ടെ തല ഉയര്‍ത്തിപ്പിടിച്ചു നിക്കണ ഒരു കുഞ്ജ്ഞു പൂവ്, ല്ലേ (ഓക്കെ, അതിന്‍റെ ഇല ഇത്തിരി കുരുടിച്ചതായിപ്പോയി, അതു പൂവിന്‍റെ തെറ്റല്ലല്ലോ). ന്നിട്ടു കുത്തകമുതലാളിവര്‍ഗ്ഗത്തീന്‍റെ പ്രതീകായ ഒരു കച്ചവടസ്ഥാപനോം, സമ്പന്നവര്‍ഗ്ഗത്തിന്‍റെ ധാര്‍ഷ്ട്യത്തിന്‍റ്റ്റെ പ്രത്തീകായ ആനേനേം വരച്ചോര്‍ക്ക് സമ്മാനം? ഒന്നുല്യെങ്കി ആ അനിച്ചേട്ടന്‍ വരച്ച , തലയില്‍ മന്തുള്ള കുട്ടിടെ പടത്തിനു കൊടുക്കായിരുന്നില്ല്യേ സെക്ക്കന്‍റ് ( ഫസ്റ്റ് ഒഫ്കോഴ്സ് എനിക്കന്നെ).നിന്‍റ്യൊക്കെ തലേല്‍ ഇടിത്തീ വീഴുമെടാ സാക്ഷികുമാരന്മാരേ

ഉമേഷ്::Umesh said...

അചിന്ത്യേ,

മഹാത്മാഗാന്ധിയ്ക്കു കൊടുത്തില്ല, പിന്നാ ഒരു പൂവിനു്! വേഗം സ്ഥലം കാലിയാക്കിക്കേ...

:)

Anonymous said...

യേതു മഹാത്മാ ഗാന്ധി? എന്തു മഹാത്മാ ഗന്ധി?

ആ പുട്ടുംകുറ്റി പോലത്തെ വസ്തു?
മോനേ ഗോദ്സേ, കൊടു കൈ. നീ ദീര്‍ഘദര്‍ശി. ഇങ്ങനത്തെ പടങ്ങളൊക്കെ കണ്ടു അങ്ങോര്‍ ഹൃദയം പൊട്ടി മരിക്കാണ്ടിരിക്കാനല്ലെ നീ പാവത്തിനെ കൊന്നെ? എല്ലാം എനിക്ക് മനസ്സ്സിലായി.
എന്‍റുമേഷ്, നല്ല നല്ല പടങ്ങള്‍ വരക്കണെങ്കി ഞാന്‍ പഠിപ്പിച്ച് തരാം. അതൂപോലെ കണ്ട് പഠിക്കൂ. അല്ലാണ്ടെ വെറുതെ...

ഉമേഷ്::Umesh said...

തൃശ്ശൂരെ ഒരു കോളേജിലെ പിള്ളേര്‍ ഇംഗ്ലീഷ് പരന്ത്രീസു പോലെയാണു പറയുന്നതെന്നു കേട്ടിട്ടുണ്ടു്. അവിടത്തെ ഒരു അദ്ധ്യാപിക മൂലമാണു് ഈ സിദ്ധി കൈവന്നതെന്നും.

ഈ അദ്ധ്യാപിക ഈയിടെ ചിത്രരചനാക്ലാസ്സും നടത്തുന്നുണ്ടത്രേ. തൃശ്ശൂരെങ്ങാനുമായിരുന്നെങ്കില്‍ മുരടിച്ച ഒരു വടിയും പിടിച്ചു തലയുയര്‍ത്തി നില്‍ക്കുന്ന ഗാന്ധിജിയെ വരയ്ക്കാന്‍ പഠിക്കാമായിരുന്നു...

:)

Kumar Neelakandan © (Kumar NM) said...

ടീച്ചറേ.. ഈ ഇടിത്തീ ഇടിത്തീ എന്നു പറയുമ്പോള്‍ ആദ്യം ഇടിയാണോ തീയാണോ വരുക?

ഡാലി, വല്യമ്മായി, മാന്യന്മാരായ എന്നെയും സക്ഷിയേയും ഇവിടെ ജഡ്ജ്മാരായി കള്ളും കപ്പയും തന്ന് വിളിച്ചുവരുത്തി അവഹേളിക്കുകയായിരുന്നോ?

മുള്ളുന്ന മേഘത്തിന്റെ ചുവട്ടില്‍ നടുവൊടിഞ്ഞ് നില്‍ക്കുന്ന പുഷ്പത്തിന്റെ ആ ചിത്രത്തിനു ഒന്നാം സമ്മാനം തരാന്‍ ഈ അചിന്ത്യടീച്ചര്‍ അയച്ചുതന്ന 25 രൂഫായുടെ ഡിഡീ ഞങ്ങള്‍ ഇതുവരെ മാറിയിട്ടില്ല. അതു ഞങ്ങള്‍ ഉടനെ ഇവിടെ പബ്ലീഷ് ചെയ്യും.

ഉമേഷേ ധൈര്യമായി മുന്നില്‍ നിന്നും അടിച്ചോളൂ.. ഞങ്ങളുണ്ട് പിന്നില്‍, അടിവരും വരെ.

ഉമേഷ്::Umesh said...

നിങ്ങള്‍ ആരുടെ പിന്നിലാ കുമാറേ? എന്റെയോ ടീച്ചറിന്റെയോ?

Anonymous said...

അതാവില്ല്യെ ഭേദം . അല്ലാണ്ടെ ഇവടെ ഓരോരുത്തര്‍ ചെയ്യണ പോലെ തലേം കാലും തിരിച്ചറിയാന്‍ പറ്റാത്ത വടീം പിടിച്ച് നിക്കണ മുരടിച്ച ഗാന്ധ്യല്ലല്ലൊ.പിന്ന്നെ എന്‍റെ പടം വര ക്ലാസ്സില്‍ ചേരാന്‍ ഒരുപാട് പരസ്യൊന്നും കൊടുക്കണ്ട.ഞാന്‍ വരച്ച ആ “വീഴാത്ത പൂവ്” കണ്ടാ മാത്രം മതി.ശ്ശനിയന്‍, ഉത്സവം, വക്കാരി, സാക്ഷി,ശാലിനി, കുമാര്‍ തുടങ്ങി, പടം വരടെ ആദ്യപാഠങ്ങള്‍ പോലും അറിയാത്തോര്‍ക്ക് എന്‍റെ വത്സല ശിഷ്യകളായ കല്യാണി (കൊച്ചിക്കാരീ), കൃഷിന്‍റെ മോള്‍, പച്ചാന തുടങ്ങിയവര്‍ സ്പെഷല്‍ കോച്ചിങ് കൊടുക്കുന്നതായ്യിരിക്കും.കുമാര്‍, ഇന്നാളിവടെ ആരൊക്യോ വന്ന് ഉടനെ അവര്‍ തൂടങ്ങുന്ന ആസ്പൈറിങ്ചിത്രകാരകോച്ചിങ് സെന്റ്ററിന്‌ എന്‍റേന്ന് ഒരു 25 രൂപ വാങ്ങീണ്ടായ്യിരുന്നു.അതാണോ ഉദ്ദേശിച്ചെ?നന്നായി . നിന്‍റെ കയ്യില്‍ തന്നെ എത്തീല്ലോ കറക്റ്റായിട്ട്!

കുമാര്‍ പടയ്ക്ക് പിന്‍പെ, ഉമേഷ്. എന്‍റെ പിന്നില്‍ നിന്നാലും, വടിടെ പിനില്‍ നിക്ക്കണ ഗാന്ധീനെപ്പോലെയാവും കുമാര്‍.

Anonymous said...

അതേയ് ,വനിതാലോകത്ത് ഇടക്കിടയ്ക്ക് വന്ന് പോവണ വനിതകളോടും , ഇവടത്തെ നിത്യസന്ദര്‍ശകരായ ജെന്‍റില്‍മാനുകളോടും ഒരു നിര്‍ദ്ദേശം-
നമ്മക്കൊക്കെ കൊറേ മക്കളില്ല്യെ ( ആദി, ദില്‍ബു, ശ്രീജിത്, പച്ചാളം, സൈലെന്‍സ് ദേര്‍).

നമ്മടെ മക്കളൊക്കെ അവരടെ കുഞ്ഞു ശബ്ദത്തില്‍ പാട്ട് പാടാറും കുഞ്ഞിക്കവിത ചൊല്ലാറും ഒക്കെല്ല്യെ. (അതുല്യടപ്പൂസ്സെ, ശബ്ദം ത്തിരി വല്‍തായാലും കൊഴപ്പല്ല്യാട്ടോ. ഇവടത്തെ മൂത്ത മോന്‍ നീയാ).
പണ്ട് സതീഷിന്‍റെ മോന്‍റെ ശബ്ദം ബ്ലോഗ്ഗില്‍ കേട്ട രസം ഇപ്പഴും എനിക്കോര്‍മ്മണ്ട്.ഉമേഷിന്‍റെ മോന്‍ എങ്ങനെ കവിത ചൊല്ലണം ന്ന് അച്ഛനെ പഠിപ്പിക്കണതും .

ഇതിന്‍റ്യൊക്കെ സാങ്കേതികം അറിയാവുന്ന കിരണ്‍, ശ്രീജിത്, അനംഗാരി തുടങ്ങ്യോരും, ഇവടത്തെ മക്കള്‍ടെ അച്ഛനമ്മമാരും കൂടി ഒന്നു ശ്രമിക്ക്വോ?

Kumar Neelakandan © (Kumar NM) said...

നല്ലൊരു ഐഡിയ ആണല്ലോ! ടീച്ചറേച്ചീ..
(ആദി, ദില്‍ബു, ശ്രീജിത്, പച്ചാളം, സൈലെന്‍സ് ദേര്‍).

വനിതകളെ.. ചലോ, ഓഡിയോബ്ലോഗ്!
(ആദി, ദില്‍ബു, ശ്രീജിത്, പച്ചാളം, സൈലെന്‍സ് ദേര്‍).

അതേയ് മക്കള്‍ പാടിയില്ലെങ്കില്‍ അപ്പന്മാര്‍ പാടിയാല്‍ മതിയോ? (ആദി, ദില്‍ബു, ശ്രീജിത്, പച്ചാളം, സൈലെന്‍സ് ദേര്‍).

അപ്പോള്‍ ഓഡിയോ ബ്ലോഗിങ്ങിന്റെ പഠിപ്പീരു എപ്പഴാ‍?
(ആദി, ദില്‍ബു, ശ്രീജിത്, പച്ചാളം, സൈലെന്‍സ് ദേര്‍).

Sreejith K. said...

മക്കളില്ലാത്തതിന്റെ ദുഃഖം അനുഭവിക്കുന്ന നിഷ്കളങ്കരായ ഞാന്‍, ആദി, ദില്‍ബു, പച്ചാളം എന്നിവരെ പാര വയ്ക്കാനുള്ള മനപ്പൂ‍ര്‍വ്വമായ ശ്രമമാണ് ഇത്. ഞാന്‍ ഇതിനെ ശക്തിയുക്തം എതിര്‍ക്കുന്നു. മേല്‍പ്പറഞ്ഞവര്‍ക്കൊക്കെ കുട്ടികളുടെ മനസ്സെങ്കിലും ഉണ്ടെന്ന് ഓര്‍ക്കേണ്ടതായിരുന്നു.

ബാച്ചിലേര്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഉടനേ ഒരു ഓഡിയോ ബ്ലോഗ് തുടങ്ങേണ്ടിയിരിക്കുന്നു. എന്റെ അച്ചന്റെ കുട്ടി ആണല്ലോ ഞാനും, ഞാനും ഒരു കുട്ടിഗാനം പാടും അവിടെ. നോക്കിക്കോ.

ഡാലി said...

അചിന്ത്യാ ടിച്ചറേ,
നല്ല ആശയം. ഒരു പാട്ട് മത്സരം ആണ് അടുത്തത് എന്ന് പാട്ട് ഗ്രൂപ്പില്‍ പറഞ്ഞിരുന്നു. കുട്ടോള്‍ടെ എന്ന ആശയം കൂടെ ആയപ്പൊ നന്നായി. അപ്പോ അടുത്തത് അതാവാം.

പേടിക്കണ്ട ബാച്ചികളെ ഇത്തവണ ഞാന്‍ നിങ്ങടെ കൂടെയാ.

രണ്ടു തരത്തില്‍ തന്നെ മത്സരം ആവാം. ഒന്ന് കുട്ടികള്‍ മാത്രം. രണ്ട് കുട്ടികളെ പോലെ നിഷ്കളങ്ങരായവര്‍ പാടിയത്. ഞാന്‍ എന്തായലും ഇപ്പോ സൈലെന്‍സ് എന്ന് പറഞ്ഞ് പേടിപ്പിച്ചിരിത്തിയിരിക്കുന്ന (നിഷ്കളങ്ക)കുട്ടോള്‍ടെ കൂടെയാ

ഇടിവാള്‍ said...

മക്കളില്ലാത്തതിന്റെ ദുഃഖം അനുഭവിക്കുന്ന നിഷ്കളങ്കരായ ഞാന്‍, ആദി, ദില്‍ബു, പച്ചാളം എന്നിവരെ പാര വയ്ക്കാനുള്ള മനപ്പൂ‍ര്‍വ്വമായ ശ്രമമാണ് ഇത്. ""////


ബാച്ചിക്ലബ്ബിന്റെ പൂമുഖത്ത് ഒരു ഡയപ്പറുപോലും, എന്തിന്‍.. ഒരു കോണാന്‍ പോലുമില്ലാതെ കിടന്നു കരയുന്ന ആ കൊച്ചിന്റെ മുഖം.. ഹോ .. മനസ്സീന്നു മായുന്നില്ല..

അതിന്റെകാര്യത്തിലു നിങ്ങളു ഇപ്പോഴും ഒരു തീരുമാനത്തിലെത്തിയില്ലേ മക്കള്‍സ് ;)

ഒരു ഐഡിയ! ഇനി ഏതെങ്കിലും ബാച്ചി ക്ലബ്ബില്‍ മെമ്പര്‍ഷിപ്പു ചോദിച്ചു വരുമ്പോ, ആ കൊച്ചിനെ ഏറ്റെടുത്താലേ മെമ്പര്‍ഷിപ്പ് തരൂ എന്നൊരു മാന്‍ഡേറ്ററി കണ്ഡീഷന്‍ വയ്ക്ക് ;)

ബൈ ദ ബൈ..(കട്:ജോസ്പ്രകാശ്)...
ഓരോരുത്തരായി ക്ലബ്ബിന്റെ അംഗസംഖ്യ കുറഞ്ഞു വരുന്നതു ശ്രദ്ധിക്കൂ.. പട്ടേരിഗെഡി കൂടി ക്ലബ്ബിലേക്കൊരു റെസ്ഗ്നേഷന്‍ ലെറ്ററും എഴുതി തയ്യാറെടുത്തിരിക്കയാണെന്നു ഖേദപൂര്‍വം അറിയിക്കുന്നു ;)

krish | കൃഷ് said...

ഹേ.. ഇതെന്താ വനിതാലോകത്തില്‍ ഇനി പാട്ട്‌ മല്‍സരവും തുടങ്ങുകയായോ.. ഇനി ഇതിനുവേണ്ടി ജഡ്ജിമാരെ നിയമിക്കാന്‍ കൈക്കൂലി, പക്ഷപാതപരമായ മല്‍സരഫലം , പിന്നെ അടി, പൊരിഞ്ഞ അടി, അടിയോടടി, അടിയോടി, അവസാനം പാട്ട്‌ പോയി പൂരപ്പാട്ട്‌ ആവുമോ .. എന്റെ തിറുമല്‍ ദേവാ.
എന്തായാലും എന്റെ കമ്പ്യൂട്ടറിലെ വോയ്സ്‌ റിക്കോര്‍ഡിംഗ്‌ ഫങ്ക്ഷന്‍ പ്രവര്‍ത്തിക്കുന്നില്ല.. നിങ്ങളുടെയൊക്കെ ഫാഗ്യം.. അല്ലെങ്കില്‍ ഒരു ആഡിയോ പോസ്റ്റ്‌ ചെയ്തേനെ.. പാടാനറിയില്ലെങ്കിലും.

പിന്നെ ശ്രീജിത്‌, ദില്‍ബൂ, പച്ചാളം.. തുടങ്ങിയ ബാച്ചികള്‍ മൂന്നു-നാലു വര്‍ഷത്തിനകം സ്വന്തം കുട്ടികളെ കൊണ്ടു പാടിക്കുന്നതായിരിക്കും.. അല്ലേ.. അതുവരെ കുട്ടികളുടെ ശബ്ദത്തില്‍ അവരെ പാടാന്‍ അനുവദിക്കണം... അല്ലെങ്കില്‍...??? ആവോ..

കൃഷ്‌ | krish

Unknown said...

അല്ല.. ഞാനറിയാമ്പാടില്ലാഞ്ഞിട്ട് ചോദിക്ക്യാ ഈ കുട്ടികളുടെ പേര് പറഞ്ഞ് ബാച്ചീസിന്റെ മെക്കട്ട് കേറണത് ചീപ്പ് പരിപാടിയല്ലേ? ഞങ്ങള്‍ക്ക് കുട്ടികളില്ലാത്തോണ്ടല്ലേ എല്ലാരും ഞങ്ങളെ താങ്ങണത്? :-(

ഇതില്‍ പ്രതീക്ഷിച്ച് ഞാനൊരു ശോകഗാനം ആലപിയ്ക്കുന്നു:
ജോണീ ജോണീ.. യെസ് പപ്പാ
ഈറ്റിങ് ഷുഗര്‍.. നോ പപ്പാ
ടെല്ലിങ് ലൈസ്.. നോ പപ്പാ
ഓപ്പണ്‍ യുവര്‍ മൌത്ത്.. ഹ ഹ ഹ
:-(

Unknown said...

ഈ വനിതാകോലം വല്ലാത്തൊരു കോലം തന്നപ്പാ.. :-)

കുട്ടിച്ചാത്തന്‍ said...

സമ്മാനം കിട്ടാത്തവര്‍ക്ക് അഭിനന്ദനങ്ങള്‍... അവര്‍ക്കും ആരെങ്കിലും പറയേണ്ടേ? വാളേട്ടാ ബാച്ചിക്ലബ്ബിലെ അംഗസംഖ്യ കുറഞ്ഞാലും.. അടുത്ത തവണ ഞങ്ങള്‍ ഒറ്റക്കെട്ടായി മത്സരിക്കും..സമ്മാനോം കൊണ്ട് പോവും..

sreeni sreedharan said...

പിള്ളാരെ, ദില്‍ബാ ശ്രീജി, ഞാനിടപെടണോ? വേണ്ടല്ലോ?.
ഓകെ നിങ്ങള്‌ തന്നെ കൈകാര്യം ചെയ്തോ. ബാക്കി ഈ അണ്ണന്‍ നോക്കിക്കോളാം.

Anonymous said...

അയ്യയ്യോ ചങ്ങായിമാരെ, കുഞ്ഞുമക്കള്‍ തമിലൊരു മത്സരല്ലാ ഞാന്‍ ഉദ്ദേശിച്ചെ. അവര്‍ക്കി ഇറ്റക്കിടെ വന്നു പാടാനും കവിത ചൊല്ലാനും കടം കഥ പറയാനുമൊക്ക്യായിട്ടൊരു സ്ഥലം. കഴിഞ്ഞ മത്സരത്തിലെ ഏറ്റോം നല്ല സൃഷ്ടിടെ കര്‍ത്താവായ എനിക്ക് സമ്മാനം കിട്ടീല്ല്യാ. പിന്ന്യല്ലെ എന്റ്റെ കുട്ട്യോള്‍ക്ക്. (കുമാര്‍ സൈലന്‍സ് ദേര്‍)

മത്സരല്ല. പക്ഷെ എല്ലാര്‍ക്കും എന്തെങ്കില്‍വൊക്കെ ചെയ്യാനുള്ള ഒരു വേദി. പിന്നെ ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായങ്ങളൊക്കെ വേണെങ്കി (സ്കൂളിലെ പരിപാടികള്‍ക്ക്)പരസ്പരം അതും ആവാം . അങ്ങന്യല്ലെ?

പിന്നെ ശ്രീജിത്, ബയോളജിക്കലി കുട്ടിപ്രായം കഴിഞ്ഞൂച്ചാലും ഇന്‍റെല്ലെക്ച്വലി കുട്ടിപ്രായത്തില്‍ സ്റ്റക്കായി നിക്കണോര്‍ക്കും അയക്കാം. കണ്ടില്ല്യെ നമ്മടെ ദില്‍ബൂനെ? അതു പോലെ അയച്ചോളൂ.

ഇടിവാലേ ,അംഗസംഖ്യ കുറയുണ്‍ഊന്നൊക്കെ പറഞ്ഞ് എന്‍റെ കുട്ട്യോളെ വിഷമിപ്പിക്കരുതു.ആരൊക്കെ പോയാലും ദില്‍ബു, ശ്രീജിത്, പച്ചാളം, ആദി എന്നീ സഖാക്കള്‍ ലൈഫ് മെംബെര്‍ഷിപ് എടുത്തോരാ, അല്ലേ മക്കളേ?

sreeni sreedharan said...

യെവഡാആആആആഅ???
ബാച്ചീക്ലബ്ബിലാ.....ലൈഫ് മെമ്പര്‍ഷിപ്???

കാവിലമ്മേ...എന്തെങ്കിലും തരൂ..
ഡാ മക്കളേ നമ്മുടെ കാര്യം പോയെഡാ...ഡേയ്.ദില്‍ബാ, ആദീ ശ്രീ..
:(

Unknown said...

ബാച്ചിക്ലബ്ബില്‍ ലൈഫ് മെമ്പര്‍ഷിപ്പ് പോലും... ഹ ഹ..

ബൂലോഗത്തെ ഞെട്ടിയ്ക്കാന്‍ പോന്ന ആ വാര്‍ത്ത ഞാന്‍ പുറത്ത് വിടട്ടേ പച്ചാളമേ? നിന്റെ പേഴ്സണല്‍ കാര്യമാവോണ്ട് ഞാനൊന്നും പറയുന്നില്ല. പുറത്ത് വരുമ്പോള്‍ അത് ഒരു ഞെട്ടലായി മാറട്ടെ. :-)

sreeni sreedharan said...

ഡേയ് നിന്‍റെ അന്ത്യം ലവന്‍റെ കൈകൊണ്ട് തന്നെയായിരിക്കും.
പോട്ടെ ശ്രീജിത്തെ വിട്ടുകള, അവന്‍ നമ്മട പയ്യനല്ലേന്ന്.
ഞാനായിട്ടൊന്നും പറയണില്ലാ....

:)

Unknown said...

ഡാ പച്ചാളം,
ശ്രീജിത്തിന്റെ രെജിസ്റ്റര്‍ മാര്യേജ് അടുത്ത ഞായറാ‍ഴ്ചയാണെന്നുള്ള കാര്യം പറയരുത് എന്ന് പറഞ്ഞതല്ലേ. നീ കിട്ടണത് വാങ്ങിച്ചോ ഇനി. :-)

krish | കൃഷ് said...

ശ്രീജിത്തേ.. എന്താ ഒന്നും മിണ്ടാത്തത്‌.. മൗനം.....?????
ആശംസകള്‍ അയച്ചുതുടങ്ങണോ.. അതോ വെറും പടമാണോ..

പാച്ചനും ദില്‍ബുവും കൂടി "അടി" തുടങ്ങാനുള്ള പരിപാടിയാ..??

കൃഷ്‌ krish

aneel kumar said...

ദില്‍ബന്‍ ഇന്നേവരെ എന്നോടു നുണ പറഞ്ഞിട്ടില്ല. [അതുകൊണ്ട് ബൂലോഗത്തിനോടും നുണ പറയില്ല]
ആ വിശ്വാസത്തിന്റെ പുറത്ത്,
‘ശ്രീജിയ്ക്കും പ്രതിശ്രുത[രെജി:]വധുവിനും ആശംസകള്‍’
നേരുന്നു.

ബാച്ചിക്ലബിനു നഷ്ടപ്പെടാന്‍ വെറുമൊരു മെംബര്‍. പക്ഷേ കിട്ടാനുള്ളതോ?

Promod P P said...

ഷെടാ.. അതപ്പോഴേക്കും പരസ്യമായോ..
സംഭവം കഴിയും വരെ പുറത്ത് മിണ്ടെരുതെന്ന് ലവനോട് പ്രത്യേകം പറഞ്ഞതാ..

ഓ-ടൊ: ഞാനും നളനും ആണ് സാക്ഷികള്‍

കുറുമാന്‍ said...

കുറുമാന്‍ ചേട്ടാ,എന്റെ മംഗലമാണ്, കുറുമാന്‍ ചേട്ടന്‍ വരണം. വേറെ ആരോടും പറഞ്ഞിട്ടില്ല, ഒരു സര്‍പ്രൈസായിക്കോട്ടെ എന്നെല്ലാം പറഞ്ഞ് എന്നെ നിര്‍ബന്ധിച്ചതു കാരണം, ശനിയാഴ്ചക്ക് ടിക്കറ്റും ബുക്ക് ചെയ്തതാ ഞാന്‍. ഇനിയെന്തായാലും വരുന്നില്ല :(

ഇടിവാള്‍ said...

അയ് ശരി..

ശ്രീജിത്തിന്റെ പ്രതിശ്രുത വധുവിന്റെ പേരു “രെജി” എന്നാണോ.. ;)

ആള് ദ ബെസ്റ്റ് ക്യാട്ടാ മ്വാനേ ;)

Unknown said...

ശ്രീജീ,
എന്നോട് ഷെമിയ്ക്കൂ... ഒരു ദുര്‍ലഭനിമിഷത്തില്‍ സമ്പവിച്ച് പോയി. ഞാനല്ല പശ്ചാത്താളമാണ് പ്രശ്നമാക്കിയത്. :-)

sreeni sreedharan said...

ഡാ ദ്രോഹീഈഈഈഈ
നീയല്ലേടാ സ്വന്തം കൂട്ടുകാരനിട്ട് പണിഞ്ഞത്?
അവന്‍റെ വീട്ടുകാരു പോലും അറിഞ്ഞിട്ടില്ലാ, നാട്ടികാര് മൊത്തം അറിഞ്ഞൂ.
ഇനിയെന്തായാലും കിട്ടാനുള്ളത് വാങ്ങി വച്ചോ.
എനിക്കൊള്ളതും ഏര്‍പ്പാടാക്കാന്‍ മറക്കൂലല്ലോ അല്ലേ??

ശ്രീജീ അളിയാ, ഐം ആം ദി നോട്ട് സോറീ, നോട്ട് സോറീ; ഹീ ഈസ് ദ സോറീ.
(ഇന്നലെ ഒരു മണിക്കൂറ് ഫോണ്‍ ചെയ്തിട്ടവസാനം വാക്ക് കൊടുത്തതാ ന്യൂസ് പുറത്തു വിടൂലെന്ന് സ്ക്ഷടം :(

Mubarak Merchant said...

ഒള്ളതാണോ ശ്രീജിത്തേ??

രജിസ്റ്റര്‍ വിവാഹ മംഗളാശംസകള്‍.

Peelikkutty!!!!! said...

ങ്..ഹേ! :-)

Unknown said...

ശ്രീജീ,
പതറരുത്. രജിസ്റ്ററാപ്പിസില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ഗൂഗിള്‍ ടോക്കിലൂടെ “അളിയാ” എന്നൊന്ന് വിളിച്ചാല്‍ മതി. ബാക്കി ഞാനേറ്റു. ബാച്ചി ക്ലബ്ബിലും ബൂലോഗ ക്ലബ്ബിലും അനുശോചനപ്പോസ്റ്റ് ഉടന്‍ ഇടാം. :-)

Rasheed Chalil said...

ശ്രീ ഈ ഗുണ്ടാ പച്ചാളത്തോടും ആ ബാച്ചി ദില്‍ബനോടും വിശ്വസിച്ച് വല്ലതും പറയാന്‍ പറ്റുമോ ? കഷ്ടം.

ഏതായാലും ആശംസകള്‍ ഇവിടെ കിടക്കട്ടേ...

(ഈ ആശംസ വെറുതെയാണെങ്കില്‍ അതിനുള്ളത് മുഴുവന്‍ പച്ചാളത്തിനും ദില്‍‌ബനും കൊടുക്കുക)

അല്ല ദില്‍ബാ ഞായറാഴ്ച എപ്പൊഴാന്നാ പറഞ്ഞേ...

അമല്‍ | Amal (വാവക്കാടന്‍) said...

വല്ല്യമ്മായിക്കും ഡാല്യമ്മായിക്കും അഭിനന്ദനങ്ങള്‍ !

ശ്രീജിത്തിന്റെ മൌനം ????

സമ്മതം ???

ദില്‍ബൂ, നമുക്ക് കല്യാണത്തിനു പോകാന്‍ വണ്ടി ഏര്‍പ്പാട് ചെയ്യട്ടേ?

Unknown said...

ശ്രീജിത്തിന്റെ ഓഫീസില്‍ ബ്ലോഗറ് ബ്ലോക്ക് ആയതിനാല്‍ കല്ല്യാണത്തിന് ആശീര്‍വദിച്ച എല്ലാവരോടും നന്ദിയും ഇത് പുറത്ത് വിട്ടതിന് എനിയ്ക്ക് പ്രത്യേക നന്ദിയും ജീടോക്കിലൂടെ അറിയിച്ചു. :-)

Rasheed Chalil said...
This comment has been removed by a blog administrator.
Rasheed Chalil said...

ജി-ടോക്കില്‍ ഇതൊന്നും അറിയാതെ പതുങ്ങിയിരിക്കുകയായിരുന്ന ശ്രീജിത്തിനെ ഞാന്‍ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. “ഞാന്‍ ഇപ്പോള്‍ ക്ഷമിക്കാന്‍ പഠിക്കുവാ” എന്നായിരുന്നു എന്റെ ശ്രദ്ധ ക്ഷണിക്കലിന് ലവന്‍ പറഞ്ഞ മറുപടി “അല്ലാണ്ട് ബ്ലോഗര്‍ സ്വന്തം ഓഫീസില്‍ ബ്ലോക്ക്ഡ് ആയോണ്ടല്ല” എന്നും പ്രത്യേകം ലവന്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. കൂടാതെ ദില്‍ബനും പച്ചാളത്തിലും പൊതുയോഗം കൂടാന്‍ ബാംഗ്ലൂരില്‍ ഹര്‍ഫ്യൂ പ്രഖ്യാപിച്ച ശിവാജിനഗറിലെ പരേഡ് ഗ്രൌണ്ട് ഒഴിഞ്ഞ് കിടപ്പുണ്ടായിട്ടും എന്റെ സ്വന്തം നെഞ്ചില്‍ തന്നെ വേണമായിരുന്നോ ഈ കുഴി വെട്ടല്‍ എന്ന് ഒരു ഓര്‍ഡിനന്‍സ് ലവന്‍ പാസ്സാക്കിയിട്ടുണ്ട്. ഉടനേ ദില്‍ബാച്ചാല സോദരരന്മാരില്‍ നിന്നാരെങ്കിലും ഇതിന് മറുപടി പറയുമെന്നും ലവന്‍ പ്രത്യാ‍ശ പ്രകടിപ്പിച്ചു..

ദില്‍ബ പച്ചാള്‍സുകളേ വീട്ടുകാര്‍ ആജീവനാന്ത ബാച്ചീ മെമ്പേഴ്സാക്കാന്‍ തീരുമാനിച്ചതിനാലാണ് ഈ പാര പണിതതെന്നും ലവന്‍ പറയുന്നു...


എന്തെരോ വരട്ട്........

ഏറനാടന്‍ said...

എന്തേ ഞാനറിഞ്ഞീല
ഞാനറിഞ്ഞീലാ (ശ്രീജിത്തിന്റെ സംഭവം?)
ഇങ്ങനൊരു മാമാങ്കം നടന്നതൊന്നും ഞാനറിഞ്ഞീലാ..
പള്ളിക്കൂടകാലങ്ങളില്‍ സ്ഥിരം വാങ്ങിക്കൂട്ടിയിരുന്ന ചിത്രരചനാ മത്സരത്തിന്റെ സോപ്പുപെട്ടിയും ചീര്‍പ്പും കപ്പും സോസറും ഇപ്പഴും എന്റെ വീട്ടില്‍ ഉപയോഗത്തിലിരിക്കുന്നു.
ഇവിടെയിനി എന്നാണ്‌ അടുത്ത പോരാട്ടം. ഒരു കൈ നോക്കാനാ..

Siji vyloppilly said...

ശരിയാണോ ശ്രീജിത്തേ? തീയില്ലാതെ പുകയുണ്ടാകില്ലല്ലോ.അല്ലെങ്കില്‍ ബൂലോഗവാസികള്‍ ഉണ്ടാക്കിയ ഗുലുമാലോ.
എന്തായാലും ഞാനുറപ്പിച്ചു, ബൂലോഗത്തു വന്നതിനുശേഷം ആദ്യമായി ഉണ്ണുന്ന കല്ല്യാണം. ചേച്ചിയെ വിളിക്കാന്‍ മറക്കരുത്‌.

ഓ.ടോ - ദില്‍ബൂന്റെ പേര്‌ ബാച്ചീസു ക്ലബ്ബില്‍ നിന്നും വെട്ടാനുള്ള കാലം അതിക്രമിച്ചിരിക്കുന്നു,ഒരു ബാല വിവാഹത്തിനു സ്കോപ്പുണ്ട്‌.

... said...

അചിന്ത്യ ടീച്ചര്‍ ലൈഫ്‌ ലൊങ്ങ്‌ മെംബെര്‍ഷിപ്പിന്റെ കാര്യം പറഞ്ഞപ്പോഴെ ബാച്ചികളെല്ലാം പുറത്തു ചാടാന്‍ നോക്കുവാണൊ???.ശ്രീ ആശംസകള്‍. പച്ചാളത്തിന്റെ റെസിഗ്‌നേഷന്‍ ലെറ്റര്‍ തയ്യാര്‍.പിന്നെ ദില്‍ബനും റെഡിയാക്കിന്നു കേട്ടു.

Mrs. K said...

ശ്രീജിത്തിനഭിനന്ദനങ്ങള്‍..
വനിതാലോകം തന്നെ കല്യാണം നടത്താന്‍ പറ്റിയ സ്ഥലം. ഒരു പ്രശ്നോമില്ലാതെ ഞങ്ങള്‍ നോക്കിക്കോളാം.

Sreejith K. said...

മാന്യമഹാജനങ്ങളേ, സുഹൃത്തുക്കളേ, ദില്‍ബല്‍, പച്ചാളം എന്നിവര്‍ ഒഴികെയുള്ള നല്ലവരായ ജനങ്ങളേ,

സത്യായിട്ടും എന്റെ കല്യാണം ഉറപ്പിച്ചിട്ടില്ല. എന്റെ കല്യാണം ഇങ്ങനെയല്ല. ഭക്ഷണവും ശ്വാസവും അല്ലാതെ മറ്റൊന്നും ഞാന്‍ കഴിക്കാന്‍ ആഗ്രഹിക്കുന്നുമില്ല. ഒരു പാവം ബാച്ചിലറാണേ, എന്റെ റെപ്പ്യൂട്ടേഷന്‍ പൊളിച്ച് പാര്‍സലാക്കല്ലേ. ദില്‍ബനും പച്ചാളവും പറയുന്നത് വിശ്വസിക്കല്ലേ, ലവന്മാര്‍ ജന്മനാ കള്ളന്മാരാ. അചിന്ത്യാമ്മേ, ഇങ്ങനെ ഒരു ചതി വേണ്ടായിരുന്നു :(

sreeni sreedharan said...

മുകളില് കാണുന്ന കമന്‍റ് ഏതോ അപരന്‍ ഇട്ടതാവാനേ സാധ്യത ഉള്ളൂ. (ശ്ശൊ യിവനും അപരനാ?)

മാലയ്ക്ക് ഓഡറ് കൊടുത്തോടെയ്? ;)

krish | കൃഷ് said...

ശ്രീജിത്ത്‌....
വിശ്വാസ വഞ്ചന കാണിച്ചതിനു ശ്രീമാന്‍ പാച്ചുവിനേയും ദില്‍ബൂനേയും ബാച്ചി ക്ലബ്ബില്‍ നിന്നും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പുറത്തുനിര്‍ത്താന്‍ ആജീവനാംഗമായ ശ്രീജിത്ത്‌ ഉത്തരവിടുന്നു...
എന്താ പോരെ..
അല്ലാ ഞായറാഴ്ച്ച ഏതു രജിസ്റ്ററാപ്പീസില്‍ വെച്ചാ കല്യാണം.. ഓ,, പിന്നെയും കണ്‍ഫൂഷന്‍..
ഈ ഭൂലോഗ കള്ളന്മാരുടെ ഓരോ വേലകളേ..
പിന്നെ മഹിളാസമാജം ആരെയെങ്കിലും കല്യാണം കഴിപ്പിച്ചേ അടങ്ങൂന്നാ തോന്നണ്‌.. ബാച്ചികളെ കൊണ്ട്‌ പൊറുതി മുട്ടിക്കാണും.. അല്ലേ..

കൃഷ്‌ | krish

Anonymous said...

ആഹാ...ഇതിപ്പോ ഇങ്ങന്യായോ.ബാച്ചികളോടുള്ള സ്നേഹാദരവുകള്‍ മൂലം അവര്‍ എന്നും ആ ക്ലബ്ബിന്‍റെ (പിന്നെ...പിന്നെ... വിശ്വേട്ടാ, ഉമേഷ്, ഒരു വാക്ക് തരൂന്നെ) ജാഞ്ജലിപ്പുകളാവണം ന്നുള്ള ആഗ്രഹത്തില്‍ ഞാനൊരു കമെന്‍റു പറഞ്ഞു പോയാ, അതിന് സോളിഡാരിറ്റി പ്രഖ്യാപിക്കാണ്ടെ, “ ഞാനും കെട്ടും, അവനും കെട്ടും “ന്ന് പറഞ്ഞ് വെപ്രാളം കൂട്ടി , പതിവു പോലെ പറഞ്ഞ് വന്ന കുഞ്ഞിപ്പാട്ടുകളില്‍ നിന്നും വിഷയം മാറ്റി ഓട്ടോ ഓട്ടൊ ആയി അടിച്ചതും പോരാ, അവസാനം ഞാന്‍ കുറ്റക്കാരിയായോ?

എനിക്കിത് വേണം.

കുഞ്ഞിപ്പാട്ടുകളെപ്പറ്റി മാത്രം ഒരമ്മേം ഒരച്ഛനും ഒന്നും പറഞ്ഞു കേട്ടില്ല്യ :(

Unknown said...

ശ്രീജീ.. അളിയാ..
നൂറാള്‍ക്കുള്ള സദ്യ ബുക്ക് ചെയ്തിട്ടുണ്ട് നീ പറഞ്ഞ പോലെ.രെജിസ്റ്ററാപ്പീസില്‍ നിന്ന് നേരെ കോറമംഗല കൈരളി റെസ്റ്റോറന്റില്‍ സദ്യയിലേയ്ക്ക്. പിന്നെ വധു കന്നഡക്കാരിയായത് കൊണ്ട് വേറെ എന്തെങ്കിലും അചാരങ്ങള്‍ കാണാതിരിക്കില്ല. കൈയ്യില്‍ വെച്ച് കര്‍പ്പൂരം കത്തിക്കലോ മറ്റോ... അല്ലേഡാ പച്ചാളം? :-)

sreeni sreedharan said...

ദില്‍ബാ ഇപ്പ തീയില്‍കൂടി നടക്കണമെന്ന ആചാരവും കൂടി വന്നിട്ടുണ്ടത്രേ!

ഡാ ശ്രീ, “ശ്രീജിത്തുലു രജിലു ഏമണ്ടി മുഹൂര്‍ത്തലു ചെപ്പണ്ടി ബേക്കൂ ബേക്കൂ”
എന്ന് കാറിന്‍റെ ബാക്കില്‍ എഴുതണോ? അതോ ഫ്രണ്ടിലെഴുതണോ?
അല്ലാ ഇത്യയിലൊക്കെ ബാക്കിലാ, ഇനി ബോഗ്ലൂര് എങ്ങിനാന്നറിയില്ലാ അതാ ചോദിച്ചേ.
(ദില്‍ബാ പുതിയ പോസ്റ്റിഡേണ്ടി വരൊ?)

Rasheed Chalil said...

“ശ്രീജിത്തുലു രജിലു ഏമണ്ടി മുഹൂര്‍ത്തലു ചെപ്പണ്ടി ബേക്കൂ ബേക്കൂ” ഇതൊന്ന് പാച്ചുക്കുട്ടാ... ഒന്ന് ട്രാന്‍സിലേറ്റഡേയ്...

ഉമേഷ്::Umesh said...

ഹഹഹഹ... അചിന്ത്യ ഇപ്രകാരം പറയുകയുണ്ടായി:

ആരൊക്കെ പോയാലും ദില്‍ബു, ശ്രീജിത്, പച്ചാളം, ആദി എന്നീ സഖാക്കള്‍ ലൈഫ് മെംബെര്‍ഷിപ് എടുത്തോരാ, അല്ലേ മക്കളേ?

ദില്‍ബുവോ? ലൈഫ് മെമ്പര്‍ഷിപ്പോ? ബാച്ചിലര്‍ ക്ലബ്ബിലോ? കഭീ നഹീം...
തോന്നിയവാസം കാണിച്ചാല്‍ അതിനുപയോഗിച്ച അവയവം അറുത്തു് ഉപ്പിലിടുന്ന നിയമമുള്ള നാട്ടില്‍ താമസിക്കുന്നതുകൊണ്ടും, തൊട്ടടുത്തു ചേച്ചിയുള്ളതുകൊണ്ടുമല്ലേ ഇവന്‍ ഇങ്ങനെ പഞ്ചപാവമായി ഇരിക്കുന്നതു്? അല്ലെങ്കില്‍ കാണാമായിരുന്നു...

ഇനി ആദിത്യന്‍. ഒരു ദിവസം കേള്‍ക്കാം “അശ്വമേധ”ത്തില്‍ ഒരു പ്രഖ്യാപനം: “സുഹൃത്തുക്കളേ, ഞാന്‍ വിവാഹിതനായി. ഭാര്യയുടെ പേരു് ലൌസി. എല്ലാം പെട്ടെന്നായിരുന്നു. ആരെയും അറിയിക്കാന്‍ പറ്റിയില്ല...”. ഇവന്‍ ഷിക്കാഗോയിലെ മദാമ്മമാരുടെ പിന്നാലെ നടക്കാന്‍ തുടങ്ങിയിട്ടു കാലം കുറെയായി. (മലയാളം അറിയാത്തവരെത്തന്നെ കെട്ടണമെന്നു് അവനു നിര്‍ബന്ധം. അബദ്ധത്തിലെങ്ങാനും അശ്വമേധം വായിച്ചാല്‍ ജീവിതം കോഞ്ഞാട്ടയാവില്ല്ലേ?) ഗ്രീന്‍‌കാര്‍ഡ് ചുളുവില്‍ അടിച്ചെടുക്കാനുള്ള ശ്രമമാണെന്നു ശങ്കിച്ചു് ആരും അടുപ്പിച്ചിട്ടില്ല ഇതു വരെ...

ശ്രീജിത്തിനു കള്ളക്കളിയൊന്നുമില്ല. നേരേ വാ, നേരേ പോ. കുറെക്കാലമായി കക്ഷി ശ്രമിക്കുന്നു, എങ്ങനെയെങ്കിലും ഒരുത്തിയെ കണ്ടുപിടിച്ചു കെട്ടാന്‍. എന്തു ചെയ്യാന്‍, ജാതകത്തിലെ ചൊവ്വദോഷവും മുഖത്തെ കള്ളലക്ഷണവും ബ്ലോഗിലെഴുതിവെച്ചിരിക്കുന്ന മണ്ടത്തരങ്ങളും തൂത്താല്‍ പോകുമോ?

പിന്നെ പച്ചാളം മാത്രമുണ്ടു് ഒരു പ്രതീക്ഷ. ലക്ഷണം കണ്ടിട്ടു് ഇതൊരു ജീവപര്യന്തമാകുന്ന കേസുകെട്ടാണെന്നു തോന്നുന്നു...

അപ്പോ പറഞ്ഞതുപോലെ. ഗാന്ധിജീ നേ കഹാ കി കല്‍ ഛുട്ടീ ഹൈ. കല്‍ കാ കല്‍ ഭീ ഛുട്ടീ ഹൈ...

:)

sreeni sreedharan said...

ഇതിനൊക്കെ ഞാന്‍ പകരം വീട്ടുന്നതായിരിക്കും, നോക്കിക്കോ.
(പാവം എന്നെ കെട്ടാന്‍ പോണ ഭാര്യ :(

Sreejith K. said...

ഉമേഷേട്ടന്‍ പറഞ്ഞത് അപ്പടി അസംബന്ധമാണ്. സത്യം ഞാന്‍ പറയാം.

1) ദില്‍ബന്‍ ഒരിക്കലും പഞ്ചപാവമായി ഇരുന്നിട്ടില്ല്ല. അങ്ങിനെ ഒരു ചരിത്രം ആരും കേട്ടിട്ടുതന്നെയില്ല. ലവന്റെ കയ്യിലിരിപ്പും മനസ്സിലിരുപ്പും കൊണ്ട് ചെയ്യാവുന്നതിന്റെ പരമാവധി അവന്‍ ഇപ്പോഴേ ചെയ്യുന്നുണ്ട്. പിന്നെ അത്രയല്ലേ പ്രായവും ആയുള്ളൂ. ടീനേജ് ഒന്ന് കഴിഞ്ഞോട്ടെ, അപ്പൊ കാണാം അങ്കം.

2) ആദിയുടെ കല്യാണം നടക്കാത്തത് ഗ്രീന്‍ കാര്‍ഡ് ചുളുവില്‍ ഒപ്പിക്കാനുള്ള ശ്രമാണെന്ന് അവര്‍ മനസ്സിലാ‍ക്കിയത് കൊണ്ടൊന്നുമല്ല. മറിച്ച്, ഒരു ഇത്തിരിപ്പോന്ന ക്യാമറ പോലും നേരെ പിടിക്കാന്‍ അറിയാത്ത ഇവനെ എങ്ങിനെ വിശ്വസിച്ച് ഓരോന്ന് പിടിക്കാന്‍ ഏല്‍പ്പിക്കും എന്ന് കരുതിയിട്ടാണ്.

3) എന്നെപ്പറ്റി പറഞ്ഞതും അപ്പടി കള്ളം. ഞാന്‍ ഡീസന്റാണെന്ന് എല്ലാവര്‍ക്കും അറിയാം. വെറുതേ അതും ഇതും പറഞ്ഞ് എന്റെ ഉള്ള ചീത്തപ്പേര് ഇല്ലാണ്ടാക്കരുത്.

4) പച്ചാളം സ്കൂള്‍ പഠനം നിര്‍ത്തിയ ഉടനേ കല്യാണാലോചന തുടങ്ങാം എന്ന് വീട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ടത്രേ. പക്ഷെ അഞ്ചാം ക്ലാസ്സെങ്കിലും പാസ്സാവാതെ ഇക്കാര്യം മിണ്ടിപ്പോകരുത് എന്ന് പറഞ്ഞതുകൊണ്ടാണ് അവന്‍ മിണ്ടാത്തത്.

ഉമേഷേട്ടാ, ബാച്ചിലേര്‍സിന്റെ പുറത്ത് ഇനി കുതിര കയറിയാല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇവിടെ ഞങ്ങള്‍ക്ക് കരച്ചില്‍ സത്യാഗ്രഹം നടത്തേണ്ടി വരും. നിര്‍ബന്ധിക്കരുത്, പറഞ്ഞേക്കാം.

പാവാടക്കാരി said...

"പച്ചാളം said...
ഇതിനൊക്കെ ഞാന്‍ പകരം വീട്ടുന്നതായിരിക്കും, നോക്കിക്കോ.
(പാവം എന്നെ കെട്ടാന്‍ പോണ ഭാര്യ :( "


പച്ചാളം ആരുടെ ഫാര്യയെയാ കെട്ടാന്‍ പോണെ?

Unknown said...

ഇനി ആദിത്യന്‍. ഒരു ദിവസം കേള്‍ക്കാം “അശ്വമേധ”ത്തില്‍ ഒരു പ്രഖ്യാപനം: “സുഹൃത്തുക്കളേ, ഞാന്‍ വിവാഹിതനായി. ഭാര്യയുടെ പേരു് ലൌസി

ആ ഭാര്യയുടെ പേര് കലക്കി ഉമേഷേട്ടാ.. ഹ ഹ ഹ... ചിരി നില്‍ക്കുന്നില്ല. :-)

ഓടോ: ശ്രീജീ.. നിന്നെ പിന്മൊഴിയല്ല ബ്ലോഗര്‍ ഡോട്ട് കോം നേരിട്ട് ബ്ലോക്ക് ചെയ്ത് നല്ലനടപ്പിന് വിധിച്ചതല്ലെ. പിന്നെയും മാന്യന്മാരെ കരിഓയിലൊഴിയ്ക്കാന്‍ ഇറങ്ങിയിരിക്ക്യാ?

sreeni sreedharan said...

ഉമേഷേട്ടാ എഞ്ഞോടിത് വേണ്ടാര്‍ന്നൂ,
കല്യാണം കഴിക്കുന്നതെന്തിനാന്ന് രണ്ടാംക്ലാസ്സുകാരനോട് ചോദിച്ചാല്‍(പണ്ടത്തെ പിള്ളാര്) കുട്ടികളുണ്ടാവാന്‍ എന്ന നിഷകളങ്ക ഉത്തരം തരുന്ന പോലെ ഒരു നിഷ്കളങ്കനായ എന്നോട്...ക്രൂര്‍മായിപ്പോയി...
അല്ലാ ഞാനിതൊക്കെ ആരോടാ പറയണേ,
ഇപ്പോഴും ആനപ്പുറത്ത് കേറി കളിക്കണ ആളോടോ??

(പൂരേ മഹീനേ ചുട്ടീ ഹേ ;)

Unknown said...

കല്യാണം കഴിക്കുന്നതെന്തിനാന്ന് രണ്ടാംക്ലാസ്സുകാരനോട് ചോദിച്ചാല്‍(പണ്ടത്തെ പിള്ളാര്) കുട്ടികളുണ്ടാവാന്‍ എന്ന നിഷകളങ്ക ഉത്തരം തരുന്ന പോലെ ഒരു നിഷ്കളങ്കനായ എന്നോട്

നിന്റെ നിഷ്കളങ്കത കൊള്ളാമല്ലൊ പച്ചാളമേ. ഞാനൊക്കെ രണ്ടാം ക്ലാസില്‍ പഠിയ്ക്കുമ്പൊ സദ്യ കഴിയ്ക്കാന്‍ എന്നും സമ്മാനപ്പൊതി കിട്ടാനെന്നും പുതിയ കുപ്പായമിടാനെന്നൊക്കെയാ പറഞ്ഞിരുന്നത്. നീയാള് കൊള്ളാമല്ലോ. :-)

Inji Pennu said...

ഹഹഹ..ശ്രീജിത്തിന്റെ കമന്റ് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു... നേരെ ചൊവ്വെ ഒരു ക്യാമറ പിടിക്കാന്‍ പോലും കെല്പില്ലാത്ത...എത്ര പരമമായ സത്യം!
ഈശ്വരാ! ഈ പച്ചാളം കുട്ടി രണ്ടാം ക്ലാസ്സില് ഇത്രേം ഒക്കെ പറഞ്ഞെങ്കില്‍ ഇപ്പൊ ഒന്‍പതാം ക്ലാസ്സില്‍ എന്തെല്ലാം പറയുണുണ്ടാവും? ചെവി ഡെറ്റോള്‍ വെച്ച് കഴുകേണ്ട വകുപ്പാണല്ലൊ ഈ കുട്ടീന്റെ അടുത്ത് ഇരുന്നാല്‍...!

ഉമേഷ്::Umesh said...

പച്ചാളമേ,

“കുട്ടികളുണ്ടാകാന്‍ വേണ്ടി കല്യാണം കഴിക്കുന്നു” എന്നതു (“ഹം ബനേ തും ബനേ ഏക് ബെച്ചേ കേ ലിയേ” എന്നു ഹിന്ദി) സ്കൂള്‍ക്കുട്ടികളുടെ മാത്രം ചിന്തയല്ല, സൂര്യവംശത്തിലെ രാജാക്കന്മാരുടെയും ചിന്തയായിരുന്നെന്നു് കാളിദാസന്‍ രഘുവംശത്തില്‍ (ഒന്നാം സര്‍ഗ്ഗം) പറയുന്നു:

സോऽഹമാജന്മശുദ്ധാനാം
ആഫലോദയകര്‍മ്മണാം
ആസമുദ്രക്ഷിതീശാനാം
ആനാകരഥവര്‍ത്മനാം

യഥാവിധി ഹുതാഗ്നീനാം
യഥാകാമാര്‍ച്ചിതാഗ്നിനാം
യഥാപരാധദണ്ഡാനാം
യഥാകാലപ്രബോധിനാം

ത്യാഗായ സംഭൃതാര്‍ഥാനാം
സത്യായ മിതഭാഷിണാം
യശസേ വിജിഗീഷൂണാം
പ്രജായൈ ഗൃഹമേധിനാം

ശൈശവേऽഭ്യസ്തവിദ്യാനാം
യൌവനേ വിഷയൈഷിണാം
വാര്‍ദ്ധകേ മുനിവൃത്തീനാം
യോഗേനാന്തേ തനുത്യജാം

രഘൂണാമന്വയം വക്ഷ്യേ...


“പ്രജായൈ ഗൃഹമേധിനാം” എന്നു വെച്ചാല്‍ “കുട്ടികള്‍ക്കു വേണ്ടി ഗൃഹസ്ഥാശ്രമികളായവര്‍” എന്നര്‍ത്ഥം.

ശ്രീരാമന്‍ ഉള്‍പ്പെടെയുള്ള മഹാരഥര്‍ ചിന്തിച്ചതു പോലെയാണു് രണ്ടാം ക്ലാസ്സുകാരനായ (സത്യത്തില്‍പച്ചാളത്തിനു് അത്രയേ പഠിപ്പുള്ളോ? പിന്നെ കോടതിയില്‍ എങ്ങനെ ജോലി കിട്ടി?) നീയും ചിന്തിച്ചതു് ഉണ്ണീ, നന്നായി വരും.

ഞാന്‍ ഓടട്ടേ. ജ്യോതിട്ടീച്ചര്‍ ചൂരലുമായി പുറകേയുണ്ടു്. ഇന്നലെയും പറഞ്ഞതാ ഭാരതത്തിലെ പുസ്തകങ്ങളില്‍ നിന്നു് ഉദ്ധരിക്കുമ്പോള്‍ ഫില്‍ട്ടര്‍ ചെയ്തു മാത്രമേ ഉദ്ധരിക്കാവൂ എന്നു്. അര്‍ത്ഥം പറഞ്ഞുകൊടുക്കുമ്പോഴും സൂക്ഷിക്കണമെന്നു്... :)

ഉമേഷ്::Umesh said...

ആദിയുടെ ഭാര്യയ്ക്കു് “ലൌ‍സി” എന്ന പേരിനേക്കാള്‍ ചേരുക “അവസാന” എന്നോ “അന്ത്യ” എന്നോ ആണെന്നു തോന്നുന്നു :)

(ഇതു് ഓഫ്‌ടോപ്പിക് ആണോ? ദൈവത്തിനറിയാം...)

sreeni sreedharan said...

ഇങ്ങനേം പണി മേടിച്ചു കൂട്ടാം എന്ന് മനസ്സിലായി.
(പൈശാചികം... മൃഗീയം...)

കുട്ടിച്ചാത്തന്‍ said...

ചിത്ര രചനാ‍ മത്സരഫലപ്രഖ്യാപനം കഴിഞ്ഞ്. ശ്രീജിത്തിന്റെ വിവാഹാനന്തര ഫലപ്രഖ്യാപനോം കഴിഞ്ഞോ...ശ്രീജിത്തെ ആരു സഹായിച്ചില്ലെലും ഞാനുണ്ടാവും എന്നോടൊരു വാക്കു പറഞ്ഞാല്‍ പോരായിരുന്നോ.. നിന്റെ കല്യാണ്‍ നടത്തീട്ടുവേണം എനിക്ക് നിന്നെ നായകനാക്കിയ പോസ്റ്റ് പുറത്തിറക്കാന്‍.
അറിഞ്ഞുകൊണ്ട് നിന്നെ ഞാന്‍ ബാച്ചിക്ലബ്ബിലെ ആജീവനാന്ത മെംബര്‍ ആക്കാനുദ്ദേശിക്കുന്നില്ല..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഉമേഷ്::Umesh said...
പച്ചാളമേ,

“കുട്ടികളുണ്ടാകാന്‍ വേണ്ടി കല്യാണം കഴിക്കുന്നു” എന്നതു (“ഹം ബനേ തും ബനേ ഏക് ബെച്ചേ കേ ലിയേ” എന്നു ഹിന്ദി) സ്കൂള്‍ക്കുട്ടികളുടെ മാത്രം ചിന്തയല്ല, സൂര്യവംശത്തിലെ രാജാക്കന്മാരുടെയും ചിന്തയായിരുന്നെന്നു് കാളിദാസന്‍ രഘുവംശത്തില്‍ (ഒന്നാം സര്‍ഗ്ഗം) പറയുന്നു:


ഞങ്ങള്‍ പഠിച്ച പുസ്തകമാണ്‌ രഘുവംശം. എന്റെ ഗുരുനാഥന്‍
ആ ശ്ലോകം പഠിപ്പിച്ചത്‌ ഇങ്ങനെയായിരുന്നു.

പുത്രന്‍ എന്ന ശബ്ദത്തിനര്‍ഥം പുത്‌ എന്ന നരകത്തില്‍ നിന്നും രക്ഷിക്കുന്നവന്‍ എന്നാണ്‌.
പുത്‌ എന്നൊരു നരകമുണ്ടോ?, മരിച്ചതിനു ശേഷം സംഭവിക്കുന്നകാര്യങ്ങള്‍ക്ക്‌ എന്തു തെളിവാണുള്ളത്‌?, സ്വര്‍ഗ്ഗവും നരകവുമെല്ലാ മനുഷ്യന്റെ സങ്കല്‌പസൃഷ്ടികളാണ്‌, അന്ധവിശ്വാസങ്ങളാണ്‌ ഇതൊക്കെ നാം കേള്‍ക്കുന്ന വാദമുഖങ്ങള്‍.

എങ്ങനെയാണ്‌ പുത്രന്‍ പുത്‌ എന്ന നരകത്തില്‍ നിന്നും രക്ഷിക്കുന്നത്‌ എന്നു പറയുന്നത്‌ നോക്കുക-

സമൂഹത്തിലേ ഓരോ വ്യക്തിക്കും സമൂഹത്തോട്‌ ഒരു കടപ്പാടുണ്ട്‌. ഓരോ വ്യക്തിയും അതു നിര്‍വഹിക്കുന്നുമുണ്ട്‌. ഓരോരുത്തരുടേയും മരണശേഷവും അതു തുടര്‍ന്നുകൊണ്ടിരിക്കണം -അതു അവരുടെ പിന്‍ ഗാമികളില്‍ കൂടി- അതു മകനാകാം, ദത്തെടുത്തവനാകാം, ശിഷ്യനാകാം.

പ്രായമായിക്കഴിഞ്ഞാല്‍, പ്രാണഘോഷം നിലച്ചു കഴിഞ്ഞാല്‍ ( അതിനു ശേഷം ആറു മാസങ്ങളേ ആയുസ്സുള്ളു) പുത്രനേ അരികില്‍ വിളിച്ച്‌ താന്‍

തുടര്‍ന്നു വന്നിരുന്ന കര്‍മ്മങ്ങളുടെ ഉത്തരവാദിത്വം അവനേ ഏല്‍പ്പിക്കുകയും , അവന്‍ അതു തുടര്‍ന്നുകൊണ്ടു പോകുകയും ചെയ്യുമ്പോഴാണ്‌ പുത്‌ എന്ന നരകത്തില്‍ നിന്നും രക്ഷ കിട്ടുന്നത്‌.

(ബൃഹദാരണ്യകോപനിഷത്തില്‍ ഇതിനെ സൂചിപ്പിച്ചിരിക്കുന്നു)

അങ്ങനെ രക്ഷ കൊടുക്കുവാന്‍ ആരെങ്കിലും ഒരു പിന്‍ ഗാമി വേണം അതു സ്വന്തം മകന്‍ തന്നെ ആകണം എന്നു നിര്‍ബന്ധവുമില്ല. അതുകൊണ്ടാണ്‌ പഴയ കഥകളില്‍ ഒരു പുത്രനേ വേണം എന്നു കുട്ടികളില്ലാത്ത ദമ്പതിമാര്‍ ഋഷിമാരോടും മറ്റും ആവശ്യപ്പെട്ടതായി കാണുന്നത്‌.

ആ ധര്‍മ്മസംരക്ഷണത്തിനു വേണ്ടി യാണ്‌ അല്ലാതെ കാമപൂര്‍ത്തിക്കുള്ള ഉപായമായല്ല രഘുവംശരാജാക്കന്മാര്‍ ഗാര്‍ഹസ്ത്യം ഏറ്റെടുത്തിരുന്നത്‌ എന്നാണ്‌

"പ്രജായൈ ഗൃഹമേധിനാം " എന്ന വരികള്‍ക്കര്‍ത്ഥം.
കാളിദാസന്റെ കാവ്യത്തിലെ മഹത്തായ വരികളേ വികൃതമാക്കുന്നതു കാണുമ്പോള്‍

ഉമേഷേ കഷ്ടം എന്നു മാത്രം പറഞ്ഞു നിര്‍ത്തുന്നു.

മിടുക്കന്‍ said...

പണിക്കര്‍ സാര്‍.. ഉമേഷേട്ടനെ വെറുതെ വിടില്ല...
സ്വന്തം രാജ്യം വിട്ട് വനിതാലൊകത്തില്‍ കൊച്ചു വര്‍ത്തമാനത്തിനു വന്നാലും... ഉമേഷേട്ടാ.. ഓര്‍ത്തൊ പണിക്കര്‍ സാര്‍ പിന്തുടരുന്നുണ്ടാകും.. :)
(വനിതാലൊകത്തിന്റെ ചുമരുകള്‍ക്കും കാതുണ്ട്..)
എന്നാലും പണിക്കര്‍ സാര്‍ പറഞ്ഞതില്‍...
“പ്രായമായിക്കഴിഞ്ഞാല്‍, പ്രാണഘോഷം നിലച്ചു കഴിഞ്ഞാല്‍ ( അതിനു ശേഷം ആറു മാസങ്ങളേ ആയുസ്സുള്ളു) പുത്രനേ അരികില്‍ വിളിച്ച്‌ താന്‍

തുടര്‍ന്നു വന്നിരുന്ന കര്‍മ്മങ്ങളുടെ ഉത്തരവാദിത്വം അവനേ ഏല്‍പ്പിക്കുകയും , അവന്‍ അതു തുടര്‍ന്നുകൊണ്ടു പോകുകയും ചെയ്യുമ്പോഴാണ്‌ പുത്‌ എന്ന നരകത്തില്‍ നിന്നും രക്ഷ കിട്ടുന്നത്‌.

(ബൃഹദാരണ്യകോപനിഷത്തില്‍ ഇതിനെ സൂചിപ്പിച്ചിരിക്കുന്നു)“

-----------

ബൃഹദാരണ്യകോപനിഷത്തില്‍ എവിടെ എപ്പൊ.. ?
പാരഗ്രാഫ്, ശ്ലോകം...etc
കമ്പ്ലീറ്റിലി മിസിംഗ്..
(ഉമേഷേട്ടനെ അടിക്കുമ്പൊള്‍,ഇത്യാദി സാധനങ്ങള്‍ കൂടെ ചേര്‍ക്കുക... അല്ലേല്‍ പുള്ളി ഫീല്‍ ആകും.. )
:)

ഞാന്‍ ഓടി....

ഉമേഷ്::Umesh said...

ഞാന്‍ പറഞ്ഞതു്

“പ്രജായൈ ഗൃഹമേധിനാം” എന്നു വെച്ചാല്‍ “കുട്ടികള്‍ക്കു വേണ്ടി ഗൃഹസ്ഥാശ്രമികളായവര്‍” എന്നര്‍ത്ഥം.

എന്നു്.

ഡോ. പണിക്കര്‍ പറയുന്നതു്

ആ ധര്‍മ്മസംരക്ഷണത്തിനു വേണ്ടി യാണ്‌ അല്ലാതെ കാമപൂര്‍ത്തിക്കുള്ള ഉപായമായല്ല രഘുവംശരാജാക്കന്മാര്‍ ഗാര്‍ഹസ്ത്യം ഏറ്റെടുത്തിരുന്നത്‌ എന്നാണ്‌

അതു തന്നെയല്ലേ ഞാനും പറഞ്ഞതു്? കാമപൂര്‍ത്തിയ്ക്കു വേണ്ടിയല്ല, കുട്ടികള്‍ക്കു വേണ്ടിയല്ല്ല ഗൃഹസ്ഥാശ്രമിയായതെന്നു്. ഇവിടെ കഷ്ടം വെയ്ക്കാന്‍ മാത്രം ഞാന്‍ എന്തു തെറ്റാണു പറഞ്ഞതു്? കാമപൂര്‍ത്തിയ്ക്കു വേണ്ടിയാണു് എന്നു ഞാന്‍ പറഞ്ഞോ?

എന്തായാലും “യൌവനേ വിഷയൈഷിണാം...” എന്നും പറഞ്ഞിട്ടുണ്ടല്ലോ, അല്ല്ലേ?

Anonymous said...

ഉമേശന്‍ മാഷേ..നിങ്ങള് പണിക്കരെ മൈന്‍‌ഡണ്ട.

ഈ പണിക്കര്‍ക്ക് കരുണാകരന്‍ കോം‌പ്ലെക്സ് ആണ്.
ആരും മൂപ്പരെ മൈന്‍‌ഡുന്നില്ല. മൂപ്പരുടെ വിജ്ഞാനം അത്രക്കങ്ങട് ഏശണില്ല.
അപ്പോ പിന്നെ ന്താ ചെയ്യാ?
അള്‍ക്കാര്‍ വായിക്കണവരുടെ ചുമലില്‍ തൂങ്ങുക. ഇല്ലാത്ത കുറ്റം മെനയുക. വിമശിക്കാനായി വിമര്‍ശിക്കുക.
(വിശാലനേയും മറ്റു പ്രശസ്തബൂലോഗരേയും വച്ച് കാണാത്ത സ്വപ്നം എഴുതി കമന്റ് വാങ്ങുകയാണല്ലോ പുതിയ ട്രെന്റ്. അതു പോലെ)

കുട്ടികളെ ഉണ്ടാക്കുക എന്നാല്‍ കാമപൂര്‍ത്തിനേടുക എന്നാണെന്നച്ചാല്‍.....പണിക്കരേ ങ്ങള് ആള് കൊള്ളാ ട്ടാ.
ഒരെഫക്റ്റിനാകും കഷ്ടം എന്ന് ചേര്‍ത്തത് അല്യോ പണിക്കരേ?
പണ്ട് ശ്രീരാമന്റെ വിമാനത്തില്‍ തുടങ്ങി, നട്ടം തിരിഞ്ഞവസാനം യേശുദാസിനെപ്പിടിച്ചത് ഞങ്ങള് മറന്നിട്ടില്യാ ട്ടാ.
ഉള്ള റെസ്പെക്റ്റ് കളയല്ലേ പണി-ക്കരേ.....

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഉമേഷ്‌,
നേരത്തെ ജ്യോതിടീച്ചര്‍ പറയാന്‍ ശ്രമിച്ചതും ഇതു തന്നെയാണെന്നു തോന്നുന്നു.

പിന്മൊഴിയുടെ കാര്യത്തില്‍ ഏവൂരാന്റെ വാക്കുകള്‍ക്കുള്ള വില എത്രയാണെന്നു നമുക്കറിയാം. അതുപോലെ സഹിത്യത്തില്‍ വിശാലമനസ്കനോ, കുറുമാനോ ഒക്കെയുള്ള നിലവാരവും നമുക്കറിയാം. അതുപോലെ സംസ്കൃതത്തിന്റെ കാര്യത്തില്‍ അംഗീകരിക്കപെട്ട ഒരാളെന്ന നിലക്ക്‌ ഉമേഷിന്റെ വാക്കുകള്‍ ആളുകള്‍ എത്ര മാത്രം വിലവയ്ക്കും എന്നറിയാവുന്നതുകൊണ്ടാണ്‌ ദുസ്സൂചനകള്‍ വരാനിടയുള്ള ഭാഗത്ത്‌ നിങ്ങള്‍ അങ്ങനെ പറയുവാന്‍ പാടില്ല എന്നു പറയുന്നത്‌. നിങ്ങള്‍ പറയുന്നതോടു കൂടി അത്രയേ ഉള്ളു അതിനര്‍ത്ഥം എന്നു സാമാന്യജനങ്ങള്‍ ധരിക്കും.

അതുകൊണ്ട്‌ മഹാകാവ്യങ്ങളും മറ്റും, ധാരാളം ശ്ലോകങ്ങള്‍ ഉദ്ധരിച്ച്‌ തമാശക്ക്‌ എഴുതുമ്പോള്‍ അവസാനം ഒരു disclaimer ആയിട്ടെങ്കിലും ശരിക്കുള്ള താല്‍പര്യത്തിന്റെ സൂചന കൊടുക്കുന്നതാണ്‌ നല്ലത്‌.

ബാക്കി നിങ്ങളുടെ സ്വാതന്ത്ര്യം. എന്തും എഴുതാം എന്നാണെങ്കില്‍ ആരു ചോദിക്കാന്‍?

ഖാന്‍പോത്തന്‍കോട്‌ said...

നന്നായിട്ടുണ്ട് കണ്ടതില്‍ സന്തോഷം